Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദിവസവും ലൈംഗിക ശമനം തേടി എത്തുന്നത് അയ്യായിരത്തോളം ആളുകൾ; കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ വേശ്യാലയം അടച്ചിടാൻ ആവശ്യപ്പെട്ട് അധികൃതർ; ബംഗ്ലാദേശിലെ ഏറ്റവും വലിയ വേശ്യാലയം അടച്ചത് 15 ദിവസത്തേക്ക്

ദിവസവും ലൈംഗിക ശമനം തേടി എത്തുന്നത് അയ്യായിരത്തോളം ആളുകൾ; കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ വേശ്യാലയം അടച്ചിടാൻ ആവശ്യപ്പെട്ട് അധികൃതർ; ബംഗ്ലാദേശിലെ ഏറ്റവും വലിയ വേശ്യാലയം അടച്ചത് 15 ദിവസത്തേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ധാക്ക: കൊവിഡ്19 ബാധിച്ച് 20 പേർ മരിച്ചതോടെ ബംഗ്ലാദേശിലെങ്ങും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. രാജ്യത്തെ പന്ത്രണ്ടോളം വേശ്യാലയങ്ങളിൽ ഏറ്റവും വലുത് 15 ദിവസത്തേക്ക് അടച്ചു. ദൗലത്ദിയയിലെ വേശ്യാലയമാണ് മുൻകരുതലുകളുടെ ഭാഗമായി താൽക്കാലികമായി അടച്ചിരിക്കുന്നത്. കാലങ്ങളായി ഇവിടെ നിരവധി വേശ്യാലയങ്ങളും പ്രവർത്തിക്കുന്നുണ്ട്.

ഏപ്രിൽ 5 വരെ ഒരു സന്ദർശകനെയും അനുവദിക്കരുതെന്ന് ലൈംഗികത്തൊഴിലാളികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് മേധാവി ആഷിഖുർ റഹ്മാൻ അറിയിച്ചു. ലൈംഗികതൊഴിലാളികൾക്കായി 32 മെട്രിക് ടൺ അരി അനുവദിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശിൽ നൂറ്റാണ്ടുകളായി പ്രവർത്തിക്കുന്ന വ്യാപാരത്തിൽ നിയമപാലകരോ അധികൃതരോ ഇടപെടാറില്ല. ധാക്കയിൽനിന്ന് 100 കിലോമീറ്റർ അകലെ പത്മ നദിക്കരയിൽ സ്ഥിതിചെയ്യുന്ന ദൗലത്ദിയ വേശ്യാലയം രാജ്യത്തുള്ള പന്ത്രണ്ടോളം വേശ്യാലയങ്ങളെ അപേക്ഷിച്ച് വലുതാണ്. 1500 ലൈംഗിക തൊഴിലാളികളാണ് ഇവിടെയുള്ളത്. നിത്യവും അയ്യായിരത്തോളം ഉപഭോക്താക്കൾ ഇവിടെ എത്താറുണ്ടെന്നും ലൈംഗിക തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ജുമുർ ബീഗം പറയുന്നു.

ദീർഘകാലം അടച്ചിടേണ്ടി വന്നാൽ അത് ലൈംഗികതൊഴിലാളികളുടെ ജീവിതത്തെ ബാധിക്കും അതിനാൽ കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി ലൈംഗിക തൊഴിലാളികൾക്ക് സഹായമഭ്യർഥിച്ച് അധികൃതരെ സമീപിച്ചതായും ജുമുർ പറഞ്ഞു. 14,264 പേരാണ് ബംഗ്ലേദേശിൽ നിരീക്ഷണത്തിൽ കഴിയുന്നത്. മാർച്ച 31 വരെ യൂറോപ്പിൽ നിന്നുള്ള എല്ലാ വിമാന സർവീസുകൾക്കും ബംഗ്ലാദേശ് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

വേശ്യാവൃത്തി നിയമവിധേയമാക്കിയ ചുരുക്കം ചില മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ ഒന്നാണ് ബംഗ്ലാദേശ്. ഇവിടുത്ത വേശ്യാലയങ്ങളിൽ നിന്നും പുറത്തു വരുന്ന കഥകൾ ലോകത്തെ ഞെട്ടിക്കുന്നവയാണ്. ജർമൻകാരനായ ഫോട്ടോ ജേണലിസ്റ്റ് സാന്ദ്ര ഹോൺ കുപ്രശസ്തി നേടിയ രാജ്യത്തെ തന്നെ രണ്ടാമത്തെ ലൈംഗിക കേന്ദ്രത്തിൽ താമസിച്ച് തയ്യാറാക്കിയ റിപ്പോർട്ട് ആരെയും അസ്വസ്ഥപ്പെടുത്തുന്നതാണ്. ഇവിടെ താമസിക്കുന്നതിനിടെ ഒരു നെക്സ്റ്റ് ഷാർക് എന്ന ഓൺലൈൻ മാധ്യമത്തിന് അയച്ച ഇമെയിലാണ് ഇവിടുത്തെ സ്ത്രീകളുടെ ജീവിതം വീണ്ടും ചർച്ചയാക്കിയത്

''200 വർഷം പഴക്കമുള്ള രാജ്യത്തെ രണ്ടാമത്തെ വേശ്യാലയമാണ് കണ്ഡപര തങ്കയിൽ ജില്ലയിലേത്. 2014 ൽ ഇത് അധികൃതർ ഇടപെട്ട് പൊളിച്ചു നീക്കി ഇതേ തുടർന്ന് അവിടെ വളർന്ന പല സ്ത്രീകളും നാടുവിടുകയും ചെയ്തു. എങ്കിലും എങ്ങോട്ട് പോകണമെന്നറിയാത്ത കുറേ സ്ത്രീകൾ ഇവിടെ തന്നെ തുടരുകയായിരുന്നു. പ്രാദേശിക എൻജിഒകളുടെ സഹായത്തോടെ ലൈംഗിക ജോലി വീണ്ടും പുനരാരംഭിച്ചു. കൺപുരയിൽ സ്ത്രീകളെ തേടി വീണ്ടും ആളുകൾ എത്തി തുടങ്ങി

മനുഷ്യാവകാശ ലംഘനത്തിന്റെയും അടിച്ചമർത്തലിന്റെയും കൊടിയ പീഡനത്തിന്റെയും നരക തുല്യമായ ജീവിതത്തിന്റെയും കഥകളാണ് ബംഗ്ലാദേശിലെ ഏത് വേശ്യാലയത്തെ പോലും കണ്ഡപുരയ്ക്കും പറയാനുള്ളത്. സർക്കാരിൽ നിന്ന് തുടങ്ങി മതങ്ങളിൽ നിന്നും ജനങ്ങളിൽ നിന്നും നേരിടുന്ന അപമാനവും അവഗണനയും ഇവരെ മൃഗതുല്യമായ ജീവിതത്തിനും അപ്പുറത്ത് എത്തിച്ചിരിക്കുന്നു.

ബംഗ്ലാദേശിലെ ലൈംഗികത്തൊഴിലാളികൾ സാധാരണ പൗരന്മാരായി ആരും കണക്കാക്കുന്നില്ല അവർക്ക് സ്വാതന്ത്ര്യമോ മനുഷ്യാവകാശമോ ഇല്ല. മിക്കപ്പോഴും പെൺകുട്ടികൾ വലിയ ദാരിദ്ര്യത്തിൽ നിന്നാണ് ഈ തൊഴിലിലേക്ക് എത്തിപ്പെടുന്നത്. പലരും സാഹചര്യങ്ങളാൽ മദ്യത്തിന് അടിമപ്പെടും.സ്വന്തം വീടുകളിലെ കടങ്ങൾ തീർക്കാനാണ് പലരും എത്തുന്നത്. പുറം ലോകത്തേക്ക് പോകാനോ അല്ലെങ്കിൽ അവർ ഉണ്ടാക്കുന്ന പണം സമ്പാദിക്കാനോ സൂക്ഷിക്കാനോ പല പെൺകുട്ടികൾക്കും അനുവാദമില്ല.

'ഇവരിൽ ചിലർ കന്നുകാലികളുടെ ആരോഗ്യത്തിനായി ഉപയോഗിക്കുന്ന ഓഡേർഡ്സൺ എന്ന, സ്റ്റിറോയിഡുകൾ കഴിക്കുന്നതായും സൂചനയുണ്ട്. നിയമപരമായി ലൈംഗികവൃത്തിയിൽ ഏർപ്പെടാനുള്ള പ്രായം 18 ആണെങ്കിലും 12 നും 14 നും ഇടയിൽ ആണ് ലൈഗിംക തൊഴിലാളിയായി ഒരു പെൺകുട്ടി ബോണ്ട് ചെയ്ത് ഈ തൊഴിലിൽ പ്രവേശിക്കപ്പെടുന്നത്.-സാന്ദ്ര കുറിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP