Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

യുവാവ് അവിഹിത ബന്ധം തുടർന്നത് അടുത്ത സുഹൃത്തിന്റെ ഭാര്യയുമായി; ഗൗരവിനെ കൊല്ലാൻ കൂട്ടുകാരൻ തീരുമാനിച്ചത് പലതവണ താക്കീത് നൽകിയിട്ടും അവിഹിതം ഉപേക്ഷിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന്; 32കാരൻ വെടിയേറ്റ് കൊല്ലപ്പെട്ട കേസിൽ ഉറ്റസുഹൃത്തിനെ തേടി പൊലീസ്

യുവാവ് അവിഹിത ബന്ധം തുടർന്നത് അടുത്ത സുഹൃത്തിന്റെ ഭാര്യയുമായി; ഗൗരവിനെ കൊല്ലാൻ കൂട്ടുകാരൻ തീരുമാനിച്ചത് പലതവണ താക്കീത് നൽകിയിട്ടും അവിഹിതം ഉപേക്ഷിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന്; 32കാരൻ വെടിയേറ്റ് കൊല്ലപ്പെട്ട കേസിൽ ഉറ്റസുഹൃത്തിനെ തേടി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ കൊലപ്പെടുത്തിയത് സ്വന്തം സുഹൃത്ത്. ഗുരുഗ്രാമിലെ വസ്തു കച്ചവടക്കാരനായ ഗൗരവ് യാദവിനെ(32)യാണ് ഗുരുഗ്രാം ഗഢി ഹർസരൂവിലെ സ്‌കൂളിന് സമീപം റോഡിൽ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രിയായിരുന്നു യുവാവിനെ സുഹൃത്തും അയാളുടെ കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തിയത്.

സെക്ടർ 82-ലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് ഗൗരവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇദ്ദേഹത്തിന്റെ കാറിന്റെ ടയർ യാത്രയ്ക്കിടെ പഞ്ചറായിരുന്നു. തുടർന്ന് പുറത്തിറങ്ങി ടയർ മാറ്റുന്നതിനിടെയാണ് മൂന്നംഗ സംഘം വെടിയുതിർത്തതെന്നും ഗൗരവ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.

എട്ട് വെടിയുണ്ടകളാണ് ഗൗരവിന്റെ ശരീരത്തിൽനിന്ന് കണ്ടെടുത്തത്. ഒരു സുഹൃത്തിന്റെ ഭാര്യയുമായി ഗൗരവിന് അടുപ്പമുണ്ടായിരുന്നു. ഈ രഹസ്യബന്ധത്തിൽ പ്രകോപിതനായ സുഹൃത്തും കൂട്ടാളികളുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. ഗൗരവിന്റെ പിതാവും ഇതേ സംശയമാണ് പൊലീസിനെ അറിയിച്ചത്.

ഗൗരവിന്റെ അടുത്ത സുഹൃത്തിന്റെ ഭാര്യയുമായി കാലങ്ങളായി രഹസ്യ ബന്ധം തുടരുകയായിരുന്നു. സുഹൃത്തിനെ കാണാനെന്ന വ്യാജേന ഇയാൾ യുവതിയുടെ വീട്ടിലെ നിത്യ സന്ദർശകനുമായിരുന്നു. ആർക്കും സംശയത്തിനിട വരാത്ത നിലയിൽ അവിഹിത ബന്ധം തുടരവെ സുഹൃത്ത് ഇരുവരുടെയും രഹസ്യ ബന്ധത്തെ കുറിച്ചറിഞ്ഞു. ഭാര്യയേയും ഗൗരവിനെയും വിലക്കിയെങ്കിലും ബന്ധം അവസാനിപ്പിക്കാൻ ഇരുവരും തയ്യാറായില്ല. ഇതിൽ കുപിതനായ സുഹൃത്ത് കൂട്ടാളികളുമായെത്തി ഗൗരവിനെ കൊലപ്പെടുത്തുകയായിരുന്നു.

പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി സെക്ടർ 10 എ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ. സഞ്ജയ് കുമാർ പ്രതികരിച്ചു. രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP