Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അപകടകരിയാക്കുന്ന പ്രതലങ്ങൾ പ്ലാസ്റ്റിക് മുതൽ സ്റ്റെയിൻലസ് സ്റ്റീൽ വരെ: കോവിഡ് 19 സജീവമായിരിക്കാൻ മണിക്കൂറുകൾ തുടങ്ങി ദിവസങ്ങളോളം: രോഗ ബാധിതർ വൈറസ് പടർത്തുന്നതാണ് കൂടുതൽ അപകടകരം; റിപ്പോർട്ട് പുറത്തുവിട്ട് ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിൻ

അപകടകരിയാക്കുന്ന പ്രതലങ്ങൾ പ്ലാസ്റ്റിക് മുതൽ സ്റ്റെയിൻലസ് സ്റ്റീൽ വരെ: കോവിഡ് 19 സജീവമായിരിക്കാൻ മണിക്കൂറുകൾ തുടങ്ങി ദിവസങ്ങളോളം: രോഗ ബാധിതർ വൈറസ് പടർത്തുന്നതാണ് കൂടുതൽ അപകടകരം; റിപ്പോർട്ട് പുറത്തുവിട്ട് ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിൻ

മറുനാടൻ മലയാളി ബ്യൂറോ

കാലിഫോർണിയ:  അദൃശ്യരായ സൂക്ഷ്മാണുക്കൾ നമ്മുക്കു ചുറ്റുമുണ്ടെന്നതാണ് ശാസ്ത്രസത്യം, നിത്യജീവിതത്തിൽ പലരും ഇതിനെകുറിച്ച് ചിന്തിക്കാറുപോലുമില്ല. എന്നാൽ നാം സ്പർശിക്കുന്ന ഓരോ പ്രതലത്തിലും, ഉള്ളിലേക്കെടുക്കുന്ന ഓരോ ശ്വാസത്തിലും, നമുക്കു ചുറ്റും തന്നെയും എവിടെയൊക്കെയോ രോഗകാരണമായ വൈറസുകൾ അദൃശ്യമായി ഉണ്ടെന്ന ഭീതി, ഈ കൊറോണ കാലത്തുണ്ടാവാമെന്നതും സ്വാഭാവികമാണ്. എന്നാൽ, നാമെല്ലാവരും നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളും മുതൽ ചെമ്പ് വരെ കൊറോണ അപകടകാരിയാകുന്ന പ്രതലങ്ങൾ വരെ ഉണ്ടെന്നുള്ള റിപ്പോർട്ടാണ് പുറത്തിറങ്ങിയത്.

പ്ലാസ്റ്റിക്കും ചില്ലും തുടങ്ങി പല പ്രതലങ്ങളിൽ കൊറോണ വൈറസ് മൂന്ന് ദിവസം വരെ സജീവമായിരിക്കുമെന്ന് റിപ്പോർട്ട്. ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പരമാവധി ഒരു ദിവസം വരെയാണ് കാർഡ് ബോർഡ് പ്രതലത്തിൽ കൊറോണ വൈറസിന് പിടിച്ചു നിൽക്കാനാവുക. എയറോസോളുകളിൽ മൂന്ന് മണിക്കൂർ വരെയും ചെമ്പിൽ നാല് മണിക്കൂർ വരെയും കടലാസുകളിൽ 24 മണിക്കൂർ വരെയും പ്ലാസ്റ്റിക്, സ്റ്റെയിൻലെസ് സ്റ്റീൽ എന്നിവയിൽ രണ്ട് മൂന്ന് ദിവസം വരെയും വൈറസ് നിലനിൽക്കുമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. അതേസമയം സമയം കൂടും തോറും വൈറസിന്റെ ശേഷി കുറഞ്ഞു വരുമെന്ന ആശ്വാസകരമായ വിവരവുമുണ്ട്. കൊറോണ വൈറസിന് അധികം സമയം നിലനിൽക്കാനാവാത്ത ഒരു പ്രതലം ചെമ്പാണ്. നാല് മണിക്കൂർ മാത്രമേ ചെമ്പിൽ എത്തിപ്പെട്ട കൊറോണക്ക് പിടിച്ചു നിൽക്കാനായുള്ളൂ.

ഈ വൈറസ് താരതമ്യേന ആകസ്മികയുള്ള സമ്പർക്കത്തിലൂടെ പകരുന്നതാണ്, ഈ രോഗകാരി അടങ്ങിയിരിക്കുന്നത് വളരെ പ്രയാസകരമാക്കുന്നു,'' പഠനത്തിന്റെ സഹ രചയിതാവും യുസിഎൽഎ പരിസ്ഥിതി, പരിണാമ ജീവശാസ്ത്ര പ്രൊഫസറുമായ ജെയിംസ് ലോയ്ഡ് സ്മിത്ത് വ്യക്തമാക്കി. 'മറ്റൊരാൾ അടുത്തിടെ കൈകാര്യം ചെയ്ത ഇനങ്ങൾ നിങ്ങൾ സ്പർശിക്കുകയാണെങ്കിൽ, അവ മലിനമാണെന്ന് മനസിലാക്കി ഉടൻ തന്നെ സാനിറ്റൈസർ ഉപയോഗിച്ച് കൈ കഴുകണമെന്നും ഒരു പരിധി വരെ ഇതിനെ തടയിടാൻ സാധിക്കുമെന്നും സ്മിത്ത് വ്യക്തമാക്കി.

നേരത്തെ മനുഷ്യരിലേക്കെത്തിയിട്ടുള്ള കൊറോണ വൈറസുകളെക്കുറിച്ച് നടത്തിയ സമാനമായ പഠനം ദ ജേണൽ ഓഫ് ഹോസ്പിറ്റൽ ഇൻഫെക്ഷനിൽ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. സാർസ് മെർസ് വൈറസുകൾ എത്ര സമയം വരെ വ്യത്യസ്ഥ പ്രതലങ്ങളിൽ അതിജീവിക്കുമെന്നതായിരുന്നു ഈ പഠനം. ചില്ലിലും പ്ലാസ്റ്റിക്കിലും ഇവ ഒമ്പത് ദിവസം വരെ ജീവിക്കുമെന്നാണ് ഈ പഠനം പറയുന്നത്. കോവിഡ് 19 രോഗം ബാധിച്ചയാൾ ഉറക്കെ തുമ്മുകയോ ചുമക്കുകയോ ചെയ്താൽ അഞ്ച് മൈക്രോമീറ്ററിൽ കുറഞ്ഞ കൊറോണ വൈറസ് അടങ്ങിയ ചെറു കണികകളായി വായുവിൽ പടരാൻ സാധ്യതയുണ്ട്. എയറോസോളുകൾ എന്നു വിളിക്കുന്ന ഈ വാതകത്തിൽ തങ്ങി നിൽക്കുന്ന ചെറുകണങ്ങൾ അര മണിക്കൂർ വരെ വായുവിൽ തങ്ങിനിൽക്കാമെന്നും സ്മിത്ത് ചൂണ്ടികാട്ടുന്നു.

യുസിഎൽഎ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്റ്റീവ് ഡിസീസസ്, സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ, പ്രിൻസ്റ്റൺ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പഠനത്തിൽ പങ്കെടുത്തിരുന്നത്. കോവിഡ് 19 ഭീതിയിൽ ലോകമെമ്പാടും യാത്രക്കാരെ സ്‌ക്രീനിങ് ചെയ്യുന്നതും വളരെ ഫലപ്രദമല്ലെന്ന് ഫെബ്രുവരിയിൽ ലോയ്ഡ്-സ്മിത്തും സഹപ്രവർത്തകരും ജേണലിൽ റിപ്പോർട്ട് ചെയ്തിരുന്നു.

വൈറസ് ബാധിച്ച ആളുകൾ വൈറസ് ഉണ്ടെന്ന് അറിയാതെ അല്ലെങ്കിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് അത് വ്യാപിച്ചേക്കാം. വൈറസിന്റെ ബയോളജിയും എപ്പിഡെമിയോളജിയും അണുബാധയുടെ പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തുന്നത് വളരെ പ്രയാസകരമാക്കുന്നുവെന്ന് ലോയ്ഡ്-സ്മിത്ത് പറഞ്ഞു. കാരണം ഭൂരിഭാഗം കേസുകളും എക്‌സ്‌പോഷർ ചെയ്തതിന് ശേഷം അഞ്ച് ദിവസമോ അതിൽ കൂടുതലോ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെന്നും ഇവർ പറഞ്ഞു. അതേസമയം ലോകാരോഗ്യ സംഘടനയുടെ ഇതുവരെ കൊറോണ വൈറസ് വായുവിലൂടെ പകർന്നതായി റിപ്പോർട്ടു ചെയ്തിട്ടില്ല. അപ്പോഴും രോഗികളുമായി അടുത്ത സമ്പർക്കം പുലർത്തേണ്ടി വരുന്ന ആരോഗ്യ പ്രവർത്തകർ മാസ്‌കുകൾ അടക്കം നിർബന്ധമായി ധരിക്കണമെന്ന് ഓർമ്മിപ്പിക്കുന്നതാണ് ഈ പഠന റിപ്പോർട്ട്.

വിവിധ പ്രതലങ്ങളിൽ വൈറസ് ആയുസ്സ്

ചെമ്പ്: 4 മണിക്കൂർ വരെ

സ്റ്റെയിൻലെസ് സ്റ്റീൽ: 3 ദിവസം വരെ

കാർഡ് ബോർഡ്: 24 മണിക്കൂർ വരെ

കോവിഡ് 19 പ്രതിരോധിക്കാം....

രോഗികളുമായുള്ള അടുത്ത ബന്ധം ഒഴിവാക്കുക. നിങ്ങളുടെ കണ്ണുകൾ, മൂക്ക്, വായ എന്നിവ തൊടുന്നത് ഒഴിവാക്കുക. നിങ്ങൾക്ക് അസുഖമുള്ളപ്പോൾ വീട്ടിൽ തന്നെ തുടരുക. ചുമ അല്ലെങ്കിൽ തുമ്മൽ ഒരു ടിഷ്യു ഉപയോഗിച്ച് മൂടുക, ചവറ്റുകുട്ടയിലെ ടിഷ്യു നീക്കം ചെയ്യുക. 
ഗാർഹിക ക്ലീനിങ് സ്‌പ്രേ അല്ലെങ്കിൽ തുടച്ചുകൊണ്ട് പതിവായി സ്പർശിച്ച വസ്തുക്കളും ഉപരിതലങ്ങളും വൃത്തിയാക്കി അണുവിമുക്തമാക്കാൻ ശ്രമിക്കുക. .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP