Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുട്ടനാട്ടിലെ പടക്കനിർമ്മാണശാലയിലെ സ്‌ഫോടനത്തിൽ മരണം മൂന്നായി: യൂണിറ്റ് പ്രവർത്തിച്ചത് പടക്ക വിൽപ്പന ലൈസൻസിന്റെ മറവിൽ; സ്‌ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകൾക്ക് വൻ നാശനഷ്ടം; അപകടത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പ്രാഥമിക നിഗമനം

കുട്ടനാട്ടിലെ പടക്കനിർമ്മാണശാലയിലെ സ്‌ഫോടനത്തിൽ മരണം മൂന്നായി: യൂണിറ്റ് പ്രവർത്തിച്ചത് പടക്ക വിൽപ്പന ലൈസൻസിന്റെ മറവിൽ; സ്‌ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകൾക്ക് വൻ നാശനഷ്ടം; അപകടത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പ്രാഥമിക നിഗമനം

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കുട്ടനാട് പുളിങ്കുന്ന് പടക്കനിർമ്മാണശാലയിലെ സ്‌ഫോടനത്തിൽ  പൊള്ളലേറ്റ ഒരു സ്ത്രീ കൂടി മരിച്ചു. പുളിങ്കുന്ന് മലയിൽ പുത്തൻ വീട് ലൈജുമോന്റെ ഭാര്യ ബിനു (30) ആണ് മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പുളിങ്കുന്ന് സ്വദേശി റെജി രാവിലെ മരിച്ചിരുന്നു. ഇന്നലെ അപകടത്തിൽ കിഴക്കേച്ചിറ കുഞ്ഞുമോൾ മരിച്ചിരുന്നു. ഇതോടെ അപകടത്തിൽ ആകെ മരണം മൂന്നായി.

അനധികൃത പടക്ക നിർമ്മാണ യൂണിറ്റിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഏഴോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ സ്ഥാപനത്തിന്റെ അയൽ വീടുകൾക്ക് നാശ നഷ്ടമുണ്ടായി. പുളിങ്കുന്ന് സ്വദേശി കൊച്ചുമോൻ ആന്റണി പുരയ്ക്കലിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ പടക്ക നിർമ്മാണ യൂണിറ്റ്.

വലിയ പള്ളിക്ക് സമീപമുള്ള നിർമ്മാണ യൂണിറ്റും വീടും സ്‌ഫോടനത്തിൽ പൂർണ്ണമായും തകർന്നു. കുറച്ചു വീടുകളുടെ ജനാലകളുടെ ചില്ലുകൾ തകർന്നു. ഒരു വീടിന്റെ മതിൽ ഇടിഞ്ഞു. മറ്റൊരു വീട്ടിലെ കിണർ ഇടിഞ്ഞു താഴ്ന്നു. സ്ഥാപനത്തിന് പടക്ക വിൽപ്പനക്കുള്ള ലൈസൻസ് മാത്രമാണുള്ളത്. ലൈസൻസ് പ്രകാരം 5 കിലോ നിർമ്മിച്ച പടക്കവും 25 കിലോ ഫാൻസി പടക്കവും മാത്രമേ വിൽക്കാൻ അനുവാദം ഉണ്ടായിരുന്നുള്ളു.

അപകടത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പ്രാഥമിക നിഗമനം. പക്ഷേ, പടക്ക നിർമ്മാണശാല അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്നും തൊട്ടടുത്തു സ്‌കൂളുള്ളതിനാൽ ലൈസൻസ് നൽകില്ലെന്നും പൊലീസും അഗ്‌നിശമന സേനയും പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP