Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒത്തുകളിക്കാനുള്ള വാഗ്ദാനം ലഭിച്ച വിവരം അധികാരികളെ അറിയിക്കാതിരുന്നു: ഉമർ അക്മലിന് പൂട്ട് ഇട്ട് ക്രിക്കറ്റ് ബോർഡിന്റെ അഴിമതി വിരുദ്ധ യൂണിറ്റ്; താരത്തെ കാത്തിരിക്കുന്നത് ആജീവനാന്ത വിലക്കെന്ന് സൂചന

ഒത്തുകളിക്കാനുള്ള വാഗ്ദാനം ലഭിച്ച വിവരം അധികാരികളെ അറിയിക്കാതിരുന്നു: ഉമർ അക്മലിന് പൂട്ട് ഇട്ട് ക്രിക്കറ്റ് ബോർഡിന്റെ അഴിമതി വിരുദ്ധ യൂണിറ്റ്; താരത്തെ കാത്തിരിക്കുന്നത് ആജീവനാന്ത വിലക്കെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

ഇസ്ലാമബാദ്: ക്രിക്കറ്റിൽ വിവാദങ്ങളുടെ തോഴന്മാരാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിലെ സഹോദരങ്ങളായ ഉമർ അക്മലും കമ്രാൻ അക്മലും. വിക്കറ്റ് കീപ്പറും ബാറ്റ്സ്മാനായ കമ്രാൻ ഏറെ നാളായി പാക് ടീമിന് പുറത്താണ്. സഹോദരൻ ഉമർ അക്മൽ സമീപകാലത്ത് ടീമിലെത്തിയെങ്കിലും വീണ്ടും വിവാദം സൃഷ്ടിച്ച് ടീമിന് പുറത്തുപോയി. ഇപ്പോഴിതാ ആജീവനാന്ത വിലക്ക് നേരിടാനൊരുങ്ങുകയാണ് ഉമർ.

ഒത്തുകളി ആരോപണം നേരിടുന്ന പാക് ക്രിക്കറ്റ് താരം ഉമർ അക്മലിന് ആജീവനാന്ത വിലക്ക് വന്നേക്കും. 29 കാരനായ താരത്തെ പാക് ക്രിക്കറ്റ് ബോർഡിന്റെ അഴിമതി വിരുദ്ധ യൂണിറ്റ് ഫെബ്രുവരി 20ന് തന്നെ സസ്പെൻഡ് ചെയ്തിരുന്നു. അക്മൽ ചട്ടം ലംഘിച്ചെന്ന് ബോർഡ് കണ്ടെത്തി. ഒത്തുകളിക്കാനുള്ള വാഗ്ദാനം ലഭിച്ച വിവരം അധികാരികളെ അറിയിക്കാതിരുന്നതാണ് അക്മലിന് വിനയായത്. ടീം മാനേജരെ ഒത്തുകളി ഓഫർ വന്നാൽ അറിയിച്ചിരിക്കണമെന്ന ചട്ടമുണ്ട്.

കുറ്റം തെളിഞ്ഞാൽ ആറ് മാസം മുതൽ ആജീവനാന്ത വിലക്ക് വരെയാണ് ശിക്ഷ. ചുമത്തിയ കുറ്റങ്ങളിൽ മാർച്ച് 31 വരെയാണ് അക്മലിന് മറുപടി നൽകാൻ സമയം അനുവദിച്ചിരിക്കുന്നത്. അച്ചടക്ക ലംഘനത്തിന് 2014 ലിൽ അറസ്റ്റിലായിട്ടുള്ള അക്മൽ 2017 ൽ കോച്ച് മിക്കി ആർതറുമായി വഴക്കിട്ടതിന് മൂന്ന് മാസത്തെ വിലക്കും നേരിട്ടിട്ടുണ്ട്. നാല് മാസം മുമ്പ് ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലാണ് അക്മൽ രാജ്യത്തിനായി ഏറ്റവും ഒടുവിൽ കളിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP