Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഈഴവ പുത്രനല്ലേ എന്ന് പറഞ്ഞ് എൻ.എസ്.എസ് കൈവിട്ടു; നായർ സ്ത്രീയിൽ പിറന്നവനെ ഈഴവ സമുദായവും അംഗീകരിച്ചില്ല; അന്നും ചേർത്ത് നിർത്തിയത് മലയാളി സമൂഹം; ബിഗ് ബോസിലേക്ക് പോയത് രണ്ടാഴ്ച നിൽകാൻ വേണ്ടി മാത്രം കളർ മുണ്ടും എടുത്ത്; എന്നെ റിയാലിറ്റി ഷോയിൽ നിലനിർത്തിയത് ലോകമെമ്പാടുമുള്ള മലയാളി സഹോദരങ്ങൾ; ഞാനൊരു സ്റ്റാറോ സെലിബ്രിറ്റിയോ അല്ല; രജിത് ആർമിക്കാർ ലാലേട്ടനെ കുറ്റം പറയരുത്; തനി ആറ്റിങ്ങലുകാരനായി മറുനാടന് മുമ്പിൽ രജിത്ത് കുമാർ; ഉയിർ അണ്ണൻ മനസ്സ് തുറക്കുമ്പോൾ

ഈഴവ പുത്രനല്ലേ എന്ന് പറഞ്ഞ് എൻ.എസ്.എസ് കൈവിട്ടു; നായർ സ്ത്രീയിൽ പിറന്നവനെ ഈഴവ സമുദായവും അംഗീകരിച്ചില്ല; അന്നും ചേർത്ത് നിർത്തിയത് മലയാളി സമൂഹം; ബിഗ് ബോസിലേക്ക് പോയത് രണ്ടാഴ്ച നിൽകാൻ വേണ്ടി മാത്രം കളർ മുണ്ടും എടുത്ത്; എന്നെ റിയാലിറ്റി ഷോയിൽ നിലനിർത്തിയത് ലോകമെമ്പാടുമുള്ള മലയാളി സഹോദരങ്ങൾ; ഞാനൊരു സ്റ്റാറോ സെലിബ്രിറ്റിയോ അല്ല; രജിത് ആർമിക്കാർ ലാലേട്ടനെ കുറ്റം പറയരുത്; തനി ആറ്റിങ്ങലുകാരനായി മറുനാടന് മുമ്പിൽ രജിത്ത് കുമാർ; ഉയിർ അണ്ണൻ മനസ്സ് തുറക്കുമ്പോൾ

എം എസ് ശംഭു

തിരുവനന്തപുരം: അദ്ധ്യാപകനായ ബിഗ്ബോസ് താരം അതാണ് മലയാളികൾക്ക് ഇന്ന് ഡോ രജിത് കുമാർ. ഏഷ്യാനെറ്റിന്റെ റിയാലിറ്റി ഷോയിൽ നിന്ന് പുറത്തായതിന് പിന്നാലെ വിവാദങ്ങളും രജിത്ത് കുമാറിനെ തേടിയെത്തിയിരുന്നു. നെടുമ്പാശ്ശേരി എയർപോർട്ടിൽ ആരാധകരുടെ സ്വീകരണം വിവാദത്തിൽ നിൽക്കുമ്പോൾ മറുനാടൻ മലയാളിയോട് മനസ് തുറക്കുകയാണ് രജിത്ത് കുമാർ.

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകിയ സ്നേഹവും ബിഗ്ബോസ് ഹൗസിലെ വിവാദത്തിനെക്കുറിച്ചും അദ്ദേഹം വെൽപ്പെടുത്തുന്നു. ബിഗ്ബോസ് ഹൗസിൽ നിന്ന് ഇറങ്ങുന്നത് 65 ദിവസം ഹൗസിലും അഞ്ച് ദിവസം അവർ താമസിപ്പിച്ച രഹസ്യ കേന്ദ്രത്തിലും കഴിഞ്ഞതിന് ശേഷമാണ്. സുനാമി പോലെയുള്ള സ്നേഹ പ്രവാഹങ്ങൾ കൊണ്ട് തന്നെ ഞാനിപ്പോൾ ആശുപത്രിയിലായ സ്ഥിതിയാണെന്നും അദ്ദേഹം പറയുന്നു.

ലോക മലയാളികളുടെ ഹൃദയത്തിൽ വസിക്കാൻ ഈശ്വരൻ ഇപ്പോഴാണ് സമയം തന്നത്. മുഴുവൻ സത്യങ്ങളും ഇപ്പോഴാണ് തിരിച്ചറിഞ്ഞത്. സ്‌നേഹത്തിന്റെ പ്രവാഹമാണ് എനിക്ക് കേരളം നൽകിയത്. ഒറ്റപ്പെട്ട മനുഷ്യനെ ചേർത്ത് നിർത്തിയ ജനങ്ങളോടാണ് ഞാൻ നന്ദി പറയുന്നത്. എനിക്ക് വോയിസ് റെസ്റ്റ് ഡോക്ടർ പറഞ്ഞിരിക്കുന്ന സമയത്താണ് വെളിപ്പെടുത്തൽ പറയുന്നത് പോലും- രജിത്ത് കുമാർ പറയുന്നു.

എന്താണ് പുറത്ത് നടന്നതെന്ന് ഒന്നും അറിയില്ലായിരുന്നു. ഹൗസിന് പുറത്തേക്ക് പോയവർ തിരിച്ച് ഹൗസിലെത്തിയപ്പോഴുള്ള സ്വഭാവമാറ്റം തന്നെയാണ് എന്നെ ഇത്രയും പേർ സ്‌നേഹിക്കുന്നുണ്ടെന്ന് തോന്നിത്തുടങ്ങിയത്.എന്നേ ഏൽപ്പിച്ച ജോലി ഞാൻ സമർത്ഥമായി തന്നെയാണ് ചെയ്തത്. ഒറ്റപ്പെട്ട സാഹചര്യത്തിൽ ഹൗസിന് പുറത്ത് എനിക്ക് വലിയ പിന്തുണ ലഭിച്ചു കൊണ്ടിരുന്നു എന്ന് വിശ്വസിക്കുകയാണ്. ഞാനൊരു സ്റ്റാറോ സെലിബ്രിറ്റിയോ അല്ല. ദയവായി അത്തരം വാക്കുകൾ പോലും ഞാൻ ആഗ്രഹിക്കുന്നില്ല. നിങ്ങൾക്ക് മുൻപേ നടക്കുന്ന ഒരു സിനീയറായിട്ടുള്ള അനുഭവങ്ങളുടെ പാടവമുള്ള ഒരു പച്ചയായ മനുഷ്യൻ. സ്റ്റാറുകൾ പൊലിഞ്ഞ് പോകാം എനിക്ക് നിങ്ങളുടെ ഹൃദയത്തിലെ സ്ഥിരമായ ഒരു സ്‌നേഹം മാത്രമാണ് വേണ്ടത്.

ബിഗ്‌ബോസിലുള്ളത് ഗെയിം മാത്രമാണ്. രണ്ടാഴ്ച നിൽക്കാൻ വേണ്ടി കളർ മുണ്ട് മാത്രം കരുതിയാണ് ഞാൻ ബിഗ്‌ബോസിലേക്ക് എത്തിയത്. 70 ദിവസം വരെ നിലനിർത്തിയത് കേരളത്തിലെ പ്രേക്ഷകരാണ്. മത്സരത്തിൽ പങ്കെടുക്കുമെന്ന് മാത്രമാണ് കരുതിയത്. വിജയിക്ക് ഫ്‌ളാറ്റുണ്ടെന്നോ ഒന്നും തന്നെ ഞാൻ കരുതിയിരുന്നില്ല. ഒരു നയാ പൈസ പോലും വാങ്ങില്ലെന്ന് കരുതി തന്നെയാണ് ഞാൻ ബിഗ്‌ബോസിലെത്തിയത്. ബിഗ്‌ബോസിന്റെ അണിയറക്കാർ എന്നെ വിളിച്ചപ്പോൾ തന്നെ ഞാൻ പറഞ്ഞത് വരുന്നില്ല എന്നാണ്. വലിച്ചു കീറാനായിരിക്കും എന്ന് എനിക്ക് നല്ലപോലെ അറിയമായാരുന്നു. അണിയറയിലുള്ള പ്രവീണിനെ പോലുള്ളവർ പറഞ്ഞപ്പോൾ പൂർണ സമ്മതം നൽകി.

ഏഷ്യാനെറ്റിന്റെ ഈ ഷോയിൽ നിന്ന് എത്രരൂപ കിട്ടിയാലും പാവപ്പെട്ടവർക്ക് കൊടുക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഗാന്ധി ഭവനടക്കം മറ്റ് സംഘടനകളിലെല്ലാം ഞാൻ ആതുരസേവനപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. എനിക്ക് ലഭിക്കുന്ന പൈസ ഞാൻ അത്തരത്തിൽ ചെലവാക്കാനാണ് ആഗ്രഹിക്കുന്നതും. ബിഗ്‌ബോസ് എന്നത് എനിക്ക് കിട്ടിയ മികച്ച പ്ലാറ്റ് ഫോമായിരുന്നു. എല്ലാവരും ഹൗസിൽ സ്‌നേഹത്തോടെയാണ് കഴിഞ്ഞത് ജെസ്ലയായിലും ഷാഡി ആയാലും ഓരോരുത്തകും സ്‌നേഹത്തോടെയാണ് നിലനിന്നത്. ഞാൻ സമൂഹത്തിന് പറഞ്ഞു കൊടുത്ത പല നന്മകളേയും പലരും വൈകിയാണ് ഉൾക്കൊണ്ടത്. അത് ഉൾക്കൊള്ളാത്തവരാണ് ഇപ്പോഴും എന്നെ സ്യൂഡോ സയസിന്റെ ആളെന്നും അശാസ്ത്രീയവാദി എന്നൊക്കെ പറഞ്ഞ് ഒതുക്കാൻ ശ്രമിക്കുന്നത്.

ഞാനൊരു സംഘടനയുടേയോ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റേയോ ഭാഗമല്ല. ജനിച്ച സമയം മുതലെ എനിക്ക് ആ സപ്പോർട്ട് ലഭിച്ചിട്ടില്ല. വർഷങ്ങൾക്ക് മുൻപ് തന്നെ പുരോഗമന ആശയം നെഞ്ചിലേറ്റിയവരാണ് എന്റെ അച്ഛനും അമ്മയും. അമ്മ തിരുവനന്തപുരത്തെ വലിയൊരു നായർ കുടുംബത്തിലെ അംഗമാണ്. അച്ഛൻ എസ്.എൻ.ഡി.പി സമുദായംഗവുമായിരുന്നു. ഇവർ പുരോഗമന ആശയത്തിൽ അന്ന് വിവാഹം കഴിച്ചപ്പോൾ ഞാൻ പല വിവേചനവും അനുഭവിച്ചിട്ടുണ്ട്. ഇവൻ എസ്.എൻ.ഡി.പിയുടെ മകനല്ലേ എന്ന് പറഞ്ഞ് എൻ.എസ്.എസ് കൈവിട്ടു.

നായർ സ്ത്രീയിൽ പിറന്നവനല്ലേ എന്ന് പറഞ്ഞ് എസ്.എൻ.ഡി.പിയും കൈവിട്ടു. അവിടെ നിന്ന് പുറത്തേക്ക് എത്തിയപ്പോഴും എനിക്കൊരു രാഷ്ട്രീയ ചാഴ്‌വില്ലായിരുന്നു. വേദങ്ങളും ഖുർ ആനും പഠിച്ചു. ബൈബിളും ആപ്തമാക്കി. ഞാൻ എല്ലാ മതസംഘടനകളുടേയും സമുദായ സംഘടനകളുടേയും സദസിൽ പ്രസംഗിക്കുന്ന ഒരാളാണ്. കേരളത്തിൽ അവരെല്ലാം എന്നെ എപ്പോഴും ഇന്ന് ചേർത്ത് നിർത്തുന്നു. ഇന്നെനിക്ക് ആരുമില്ലെങ്കിലും മൂന്ന് കോടി കുടുംബമാണ് ഇപ്പോഴുള്ളതെന്ന് വിശ്വസിക്കുകയാണ്.

ഞാൻ മുൻപ് പറഞ്ഞ പല കാര്യങ്ങളും വളച്ചൊടിച്ചും ശാസ്ത്രീയതയാക്കിയുമാണ് ചിലർ ജനങ്ങളിൽ നിന്ന് എന്നേ അകറ്റിയത്. ആർക്കമിഡീസും ഗലീലിയോയുമെല്ലാം പല കണ്ടുപിടിത്തുങ്ങളും പറഞ്ഞപ്പോൾ തലവെട്ടിക്കളയുമെന്ന് പോലും പലരും പറഞ്ഞു. നമ്മുടെ ജ്യോതിശാസ്ത്ര പണ്ഡിതന്മാർ നാസ പോലും ഉണ്ടാകുന്നതിന് മുൻപ് ഗോളങ്ങളും നക്ഷത്രങ്ങളും ഭൂഗോളങ്ങളും. നക്ഷത്രസമൂഹങ്ങളുമെല്ലാം കണ്ടുപിടിച്ചു. അന്നൊരു ടെലസ്്‌കോപ്പുണ്ടായിരുന്നില്ല.

വേദഗ്രന്ഥങ്ങൾ പഠിച്ചു മഹാഭാരതവും ഖുർ ആനും എല്ലാം പഠിച്ചു. സ്‌നേഹത്തിന്റെ പേരിലാണ് ആർമി ഗ്രൂപ്പുകൾ ഉദയം കൊണ്ടത്. ആരാണ് ഈ ആർമിയെന്നോ ആരാണ് ഇതിന്റെ പ്രവർത്തകർ എന്ന് പോലുമോ എനിക്ക് അറിയില്ല. ആരാധകർ എന്ന് പറയുമ്പോൾ തന്നെ എനിക്ക് തലകറക്കം വരികയാണ് ലാലേട്ടനും മമ്മൂക്കയ്ക്കുമുള്ള ആരാധകരാണ് ഞാൻ കേട്ടിട്ടുള്ളത്. നന്മയുള്ള കൂട്ടായ്മയിൽ സഹകരിക്കാം. തിന്മയുണ്ടെങ്കിൽ തിരസ്‌കരിക്കാം. ലാലേട്ടനെ ഞാൻ ഗുരുതുല്യനായി കാണുന്ന ആളാണ് ഞാൻ. അദ്ദേഹത്തിനെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചിട്ടപ്പോൾ വിഷമം തോന്നി- അദ്ദേഹം പറഞ്ഞു നിർത്തി.

തുടരും....

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP