Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവസാന ആഗ്രഹമില്ല, വിൽപ്പത്രമില്ല, പ്രഭാതഭക്ഷണമില്ല, തലേന്നു ധരിച്ച വസ്ത്രം പോലും മാറ്റിയില്ല! വധശിക്ഷക്ക് മുൻപുള്ള രാത്രിയിൽ പ്രതികൾ കടന്ന് പോയത് ഉറക്കമില്ലാത്ത നിമിഷങ്ങളിലൂടെ; കഴുമരത്തിലേക്കു കയറുന്നതിനു മുൻപ് ജയിൽ ഉദ്യോഗസ്ഥരോട് മാപ്പു ചോദിച്ച് മുകേഷ് സിംങ്; പ്രഭാതഭക്ഷണം കഴിക്കാതെയും കുളിക്കാതെയും അവസാന നടത്തം; കഴുമരത്തിലേക്കു നടത്തുമ്പോൾ അക്ഷയ് കുമാറും പവൻ ഗുപ്തയും അൽപം ബലം പ്രയോഗിച്ചതും മരണം ആഗ്രഹിക്കാതെ; നിർഭയയിലെ നീതി ക്രൂരന്മാരെ തേടിയെത്തുമ്പോൾ

അവസാന ആഗ്രഹമില്ല, വിൽപ്പത്രമില്ല, പ്രഭാതഭക്ഷണമില്ല, തലേന്നു ധരിച്ച വസ്ത്രം പോലും മാറ്റിയില്ല! വധശിക്ഷക്ക് മുൻപുള്ള രാത്രിയിൽ പ്രതികൾ കടന്ന് പോയത് ഉറക്കമില്ലാത്ത നിമിഷങ്ങളിലൂടെ; കഴുമരത്തിലേക്കു കയറുന്നതിനു മുൻപ് ജയിൽ ഉദ്യോഗസ്ഥരോട് മാപ്പു ചോദിച്ച് മുകേഷ് സിംങ്; പ്രഭാതഭക്ഷണം കഴിക്കാതെയും കുളിക്കാതെയും അവസാന നടത്തം; കഴുമരത്തിലേക്കു നടത്തുമ്പോൾ അക്ഷയ് കുമാറും പവൻ ഗുപ്തയും അൽപം ബലം പ്രയോഗിച്ചതും മരണം ആഗ്രഹിക്കാതെ; നിർഭയയിലെ നീതി ക്രൂരന്മാരെ തേടിയെത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : തിഹാർ ജയിലിൽ ഇന്നലെ പുലർച്ചെ നടപ്പായ വധശിക്ഷയുടെ വിവരങ്ങൾ പുറത്ത്. നിർഭയക്കേസിലെ 4 കുറ്റവാളികൾ കഴുമരത്തെ ഭയന്നുവെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലർച്ചെയും ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായി അവസാന നിയമയുദ്ധം നടക്കുമ്പോൾ മൂന്നാം നമ്പർ ജയിലിലെ സെല്ലിനുള്ളിൽ മുകേഷ് കുമാർ സിങ്, പവൻ ഗുപ്ത, വിനയ് ശർമ, അക്ഷയ് കുമാർ സിങ് എന്നിവർ ഉറങ്ങിയിരുന്നില്ല. പുലർച്ചെ 3.30നു ജയിൽ അധികൃതരും വെസ്റ്റ് ഡൽഹി ജില്ലാ മജിസ്‌ട്രേട്ട് നേഹ ബൻസാലും സെല്ലുകളിലെത്തിയതോടെ വിധികൾ എതിരാണെന്ന് മനസ്സിലായി. അവസാന ആഗ്രഹമില്ല, വിൽപ്പത്രമില്ല, പ്രഭാതഭക്ഷണമില്ല, തലേന്നു ധരിച്ച വസ്ത്രം പോലും മാറ്റിയില്ല-അങ്ങനെ അവർ തൂക്കുമരത്തിലേക്ക്

ശിക്ഷ നടപ്പാക്കുന്നതിനു മുൻപു പ്രതികളെ കുളിപ്പിക്കാറുണ്ട്. അതിനു വിസമ്മതിച്ചുവെന്നാണു വിവരം. പ്രഭാത ഭക്ഷണവും കഴിച്ചില്ല. 3 പേർ വസ്ത്രവും മാറ്റിയില്ല. അങ്ങനെ ഇട്ട് മുഷിച്ച വേഷവുമായി തുക്കു മരത്തിലേക്ക്. അവസാന സമയം അടുത്തതോടെ തന്റെ അവയവങ്ങൾ ദാനം ചെയ്യണമെന്ന മോഹം മുകേഷ് സിങ് പറഞ്ഞു. താൻ വരച്ച ചിത്രങ്ങൾ ജയിൽ സൂപ്രണ്ടിനു കൈമാറണമെന്നായിരുന്നു അക്ഷയ് കുമാർ സിങ്ങിന്റെ ആവശ്യം. സെല്ലിലെ ഹനുമാൻ ചാലീസയുടെ പകർപ്പു കുടുംബാംഗങ്ങൾക്കു നൽകണമെന്നും അഭ്യർത്ഥിച്ചു. പവൻ, അക്ഷയ്, വിനയ് എന്നിവർ ജയിലിൽ ജോലി ചെയ്തു സമ്പാദിച്ച 1.3 ലക്ഷം രൂപ കുടുംബത്തിനു കൈമാറണമെന്ന് ആവശ്യപ്പെട്ടു. മുകേഷ് ജയിലിൽ കഴിഞ്ഞ 7 വർഷവും ജോലി ചെയ്തിരുന്നില്ല.

വിനയ് ശർമയും മുകേഷ് സിങ്ങും വ്യാഴാഴ്ച രാത്രി റൊട്ടി, പരിപ്പ്, ചോറ്, പച്ചക്കറികൾ എന്നിവ ഉൾപ്പെട്ട അത്താഴം കഴിച്ചു. വൈകിട്ടു ചായ കുടിച്ച ശേഷം അക്ഷയ് കുമാർ ഒന്നും കഴിച്ചില്ല. ഇവരിലൊരാൾ മറ്റൊരാളെ കാണണമെന്ന ആവശ്യം അനുവദിച്ചില്ല. തുക്കുമരത്തിലേക്ക് കൊണ്ടു പോകുന്നതിനു തൊട്ടു മുൻപു മതഗ്രന്ഥങ്ങളിൽ ഏന്തെങ്കിലും വായിക്കുകയോ പ്രാർത്ഥിക്കുകയോ ചെയ്യാൻ ആഗ്രഹമുണ്ടോ എന്നു തിരക്കിയെങ്കിലും 4 പേരും നിരസിച്ചു. 4 മണിയോടെ വൈദ്യപരിശോധന നടന്നു. വധശിക്ഷ നടപ്പാക്കാനുള്ള ആരോഗ്യമുണ്ടെന്ന് ഉറപ്പാക്കിയ ശേഷം കറുത്ത മുഖംമൂടിയും മറ്റും അണിയിച്ചു. കഴുമരം പ്രതികൾ കാണരുതെന്ന ചട്ടം പാലിക്കാനാണ് ഇത്.

കഴുമരത്തിലേക്കു നടത്തുമ്പോൾ അക്ഷയ് കുമാറും പവൻ ഗുപ്തയും അൽപം ബലം പ്രയോഗിച്ചു. തൂക്കുമരത്തിലേക്ക് പോകുന്നതിന്റെ വേദനയും മറ്റുമാണ് ഇതിൽ നിറഞ്ഞത്. ജയിൽ അധികൃതർ ഇവരെ നിയന്ത്രിച്ചു. തന്നെ കൊല്ലരുതെന്നു വിനയ് വീണ്ടും അഭ്യർത്ഥിച്ചു. നേരത്തേ ശിക്ഷ റദ്ദാക്കിയില്ലെന്ന് അറിഞ്ഞ സമയത്തു ഇയാൾ തളർന്നു വീണിരുന്നു. മുകേഷാവട്ടെ നിശ്ശബ്ദനായിരുന്നു. ശിക്ഷ നടപ്പാക്കുന്നതിനു തൊട്ടു മുൻപു മുകേഷ് ജയിൽ അധികൃതരോടു മാപ്പു പറയുകയും ചെയ്തു. അവസാനം അനിവാര്യമായ നീതി നാലു പേരേയും തേടിയെത്തി. എല്ലാം സമയക്രമത്തിൽ പൂർത്തിയാക്കാൻ തീഹാറിലെ ജയിൽ അധികൃതർക്കുമായി.

വധശിക്ഷക്ക് മുൻപുള്ള രാത്രി ഉറക്കമില്ലാത്ത നിമിഷങ്ങളായിരുന്നു പ്രതികൾക്ക് സമ്മാനിച്ചതെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു. ഒരു രാത്രി മുഴുവൻ ഉറക്കമില്ലാതെയാണ് നാല് പേരും കഴിഞ്ഞത്. മുകേഷ് സിങ് മാത്രം കഴുമരത്തിലേക്കു കയറുന്നതിനു മുൻപ് ജയിൽ ഉദ്യോഗസ്ഥരോട് മാപ്പു ചോദിച്ചിരുന്നു. പുലർച്ചെ 3.30ന് പ്രതികളെ വിളിച്ചു. പ്രഭാതഭക്ഷണം കഴിക്കാൻ തയ്യാറായില്ല. അവരോട് കുളിക്കാൻ ആവശ്യപ്പെട്ടെങ്കിലും ആരും കുളിച്ചില്ല. തലേ ദിവസം രാത്രി ധരിച്ച വസ്ത്രങ്ങൾ തന്നെയാണ് തൂക്കിലേറ്റുന്ന സമയത്തും പ്രതികൾ ധരിച്ചിരുന്നത്-ഇങ്ങനെയാണ് എ എൻ ഐയുടെ റിപ്പാർട്ട്.

വധശിക്ഷ മാറ്റവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി വിചാണക്കോടതി വ്യാഴാഴ്ച വൈകിട്ട് തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്ത് രാത്രിയോടെ പ്രതികൾ ഹൈക്കോടതിയിലെത്തി. ഹൈക്കോടതി ഹർജി തള്ളുമ്പോൾ സമയം രാത്രി 11.30. പന്ത്രണ്ട് മണിയോടെ അഭിഭാഷകനായ എ.പി സിങ് റെജിസ്ട്രാറുടെ വീട്ടിലെത്തി ഹർജി ശ്രദ്ധയിൽപ്പെടുത്തി. നിർഭയക്കേസ് പരിഗണിച്ച അതേ ബെഞ്ച് 2.30ക്ക് ഹർജിയിൽ വാദംകേൾക്കുമെന്ന് അറിയിപ്പ് എത്തിയത് രണ്ടുമണിക്ക്. സോളിസിറ്റർ ജനറൽ തുഷാർ മേത്തയുൾപ്പെടെ അഭിഭാഷകർ കോടതിയിൽ പാഞ്ഞെത്തി. രണ്ടേമുക്കാലിന് വാദം തുടങ്ങി. പവൻ ഗുപ്തയുടെ രണ്ടാം ദയാഹർജി രാഷ്ട്രപതി തള്ളിയത് വേണ്ടത്ര ആലോചനയില്ലാതെ ആണെന്നായിരുന്നു പ്രധാനവാദം. രാഷ്ട്രപതിയുടെ തീരുമാനത്തിൽ ജുഡീഷ്യൽ പരിശോധന പരിമിതമാണെന്ന് ജസ്്റ്റിസ് ഭാനുമതി നിരീക്ഷിച്ചു. കുറ്റകൃത്യം നടക്കുമ്പോൾ പവൻഗുപ്തയ്ക്ക് പ്രായപൂർത്തിയായിരുന്നില്ല എന്നതടക്കം മുൻപുന്നയിച്ച വാദങ്ങൾ അഭിഭാഷകൻ എ.പി.സിങ് നിരത്തി.

എന്നാൽ ഇവ പലവട്ടം പരിശോധിച്ച് തള്ളിയതാണെന്ന് കോടതി. ജയിലിൽ പവൻ ഗുപ്തയ്ക് പീഡനമേറ്റതുമായി ബന്ധപ്പെട്ട ഹർജി ജില്ലാകോടതിയുടെ പരിഗണനയിലാണെന്ന് അടുത്ത വാദം. ശിക്ഷ മാറ്റിവയ്ക്കാൻ ഇതൊന്നും കാരണമല്ലെന്ന് കോടതി. ഒടുവിൽ ശിക്ഷ നടപ്പാക്കുമെന്ന ഘട്ടത്തിൽ പ്രതിക്ക് അവസാനമായി മകനെ കാണാൻ ഒരുവട്ടം കൂടി അനുവദിക്കണമെന്ന് ആവശ്യം. ജയിൽ ചട്ടം ഇതിന് അനുവദിക്കുന്നില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചതോടെ അതും തള്ളി . മൂന്ന് നാൽപതോടെ ഹർജി തള്ളി മൂന്നംഗ ബെഞ്ച് ഉത്തരവിറക്കി. ഇതോടെയാണ് നാലു പേർക്കും തുക്കു കയർ യാഥാർത്ഥ്യമായത്.

നിർഭയക്കേസിൽ തൂക്കിലേറ്റിയ കുറ്റവാളികളുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു കൈമാറുകയും ചെയ്തു. സംസ്‌കാരവുമായി ബന്ധപ്പെട്ട് പരസ്യമായ ഒരു ചടങ്ങും അനുവദിക്കില്ലെന്നു ബന്ധുക്കളിൽനിന്നു രേഖാമൂലം ഉറപ്പുവാങ്ങിയിരുന്നു. ഇന്നലെ പുലർച്ചെ അഞ്ചരയ്ക്കു വധശിക്ഷ നടപ്പാക്കിയെങ്കിലും അര മണിക്കൂറിനു ശേഷം വൈദ്യപരിശോധന നടത്തി മരണം ഉറപ്പാക്കിയതിനു ശേഷമാണു മൃതദേഹങ്ങൾ തൂക്കുമരത്തിൽനിന്നു താഴെയിറക്കിയത്. തുടർന്ന്, ഡി.ഡി.യു. ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തിയ ശേഷമാണു ബന്ധുക്കൾക്കു കൈമാറി. പ്രതിഭാഗത്തിന്റെ അവസാന അപേക്ഷ പുലർച്ചെ 3.30-നു സുപ്രീം കോടതി നിരസിച്ചതിനു പിന്നാലെ 5.30-നു ശിക്ഷ നടപ്പാക്കി.

വധശിക്ഷ നടപ്പാക്കുന്നതിനെതിരേ പരിഗണനയിലുണ്ടായിരുന്ന ഹർജികൾ വ്യാഴാഴ്ച രാവിലെയും ഉച്ചയ്ക്കുമായി സുപ്രീം കോടതിയും പാട്യാലാ ഹൗസ് സമുച്ചയത്തിലെ പ്രത്യേക കോടതിയും തീർപ്പാക്കിയിരുന്നു. വിധിപ്പകർപ്പ് കിട്ടിയപാടെ പ്രതിഭാഗം ഹൈക്കോടതിയിലേക്കു പാഞ്ഞു. രാത്രി പത്തേകാലോടെ ജസ്റ്റിസ് മന്മോഹന്റെ വസതിയിൽ ഡിവിഷൻ ബെഞ്ച് പ്രത്യേക സിറ്റിങ് നടത്തി ഹർജി തള്ളിക്കളഞ്ഞു.തുടർന്ന്, സുപ്രീം കോടതിയിലേക്ക്. പുതിയ അപേക്ഷ പരിഗണിക്കാനായി സുപ്രീം കോടതിയുടെ വാതിൽ അർധരാത്രിക്കു ശേഷം ഒരിക്കൽക്കൂടി തുറന്നു. പ്രതിഭാഗം നിരത്തിയ ഒരു വാദവും ശിക്ഷ മാറ്റിവയ്ക്കാൻ പര്യാപ്തമല്ലെന്ന് ജസ്റ്റിസ് ആർ. ഭാനുമതി, ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ എന്നിവർ വിധിയെഴുതി. തുടർന്ന് ജയിലധികൃതർ ശിക്ഷ നടപ്പാക്കലിലേക്കു കടന്നു. മീററ്റിൽനിന്ന് എത്തിയ ആരാച്ചാർ പവൻ ജല്ലാദ് നാലു പേരെയും ഒരേസമയം തൂക്കിലേറ്റി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP