Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിമാനം ഇറങ്ങിയ അന്ന് അടിച്ചു പൊളിച്ചത് കരിപ്പൂരിലെ ഹോട്ടലിൽ; അടുത്ത ദിവസം കോഴിക്കോടും പിന്നെ സ്വദേശത്തും; ഫുട്‌ബോൾ കണ്ടും ക്ലബ്ബിലും വിവാഹ പാർട്ടിലും നിറഞ്ഞും മാർഗ്ഗ നിർദ്ദേശം ലംഘിച്ചു; ഒരു എംഎൽഎയ്ക്ക് ഹസ്തദാനവും മറ്റേ എംഎൽഎയ്ക്ക് കെട്ടിപിടിത്തവും; ഗൾഫിൽ നിന്നും കോവിഡുമായി വന്ന കളനാട്ടുകാരൻ കേരളത്തോട് ചെയ്തതും കൊടും ക്രൂരത; റാന്നിയിലെ ഇറ്റലിക്കാരനും ശ്രീചിത്രയിലെ ഡോക്ടർക്കും പിന്നാലെ ഇതാ മറ്റൊരു വില്ലൻ; കാസർഗോഡിനെ നിശ്ചലമാക്കി കൊറോണ

വിമാനം ഇറങ്ങിയ അന്ന് അടിച്ചു പൊളിച്ചത് കരിപ്പൂരിലെ ഹോട്ടലിൽ; അടുത്ത ദിവസം കോഴിക്കോടും പിന്നെ സ്വദേശത്തും; ഫുട്‌ബോൾ കണ്ടും ക്ലബ്ബിലും വിവാഹ പാർട്ടിലും നിറഞ്ഞും മാർഗ്ഗ നിർദ്ദേശം ലംഘിച്ചു; ഒരു എംഎൽഎയ്ക്ക് ഹസ്തദാനവും മറ്റേ എംഎൽഎയ്ക്ക് കെട്ടിപിടിത്തവും; ഗൾഫിൽ നിന്നും കോവിഡുമായി വന്ന കളനാട്ടുകാരൻ കേരളത്തോട് ചെയ്തതും കൊടും ക്രൂരത; റാന്നിയിലെ ഇറ്റലിക്കാരനും ശ്രീചിത്രയിലെ ഡോക്ടർക്കും പിന്നാലെ ഇതാ മറ്റൊരു വില്ലൻ; കാസർഗോഡിനെ നിശ്ചലമാക്കി കൊറോണ

മറുനാടൻ മലയാളി ബ്യൂറോ

കാസർഗോഡ്: റാന്നിയിലെ ഇറ്റലിക്കാരൻ,,,,,, ശ്രീചിത്രയിലെ ഡോക്ടർ.. ഇവർ ചെയ്തതിലും വലിയ ക്രൂരതയാണ് കേരളത്തോടും സ്വന്തം നാടിനോടും കാസർഗോട്ടെ ഈ പ്രവാസി ചെയ്തത്. കോവിഡുമായി എത്തി ഒരു കരുതലുമില്ലാതെ നടന്ന് സ്വന്തം നാടിനേയും നാട്ടുകാരേയും അപത്തിൽ പെടുത്തുകയാണ് ഈ പ്രവാസി. ഗൾഫിൽ നിന്നു വന്ന രോഗി 2 എംഎൽഎമാർ ഉൾപ്പെടെയുള്ളവരുമായി അടുത്തിടപഴകുകയും ഫുട്‌ബോൾ സ്റ്റേഡിയം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കറങ്ങുകയും ചെയ്തതിനാൽ കാസർകോട് ജില്ല അടച്ചിടുന്നു.

റാന്നിയിലെ ഇറ്റലിക്കാരനിലൂടെയാണ് കൊറോണ പ്രതിസന്ധി കേരളം ആദ്യമായി ചർച്ചയാക്കിയത്. ഗൾഫിൽ നിന്ന് എത്തുന്നവർ അടക്കം മുൻകരുതൽ എടുക്കണമെന്നും ആവശ്യപ്പെട്ടു. പിന്നാലെ ശ്രീചിത്രയിലെ ഡോക്ടറുടെ അനാസ്ഥയും വാർത്തകളിൽ എത്തി. പരമാവധി ജാഗ്രത പുലർത്തേണ്ട സമയത്ത് ആരും സർക്കാർ നിർദ്ദേശങ്ങളെ അവഗണിക്കരുതെന്ന വാദങ്ങൾ സജീവമായി. ഇതെല്ലാം അറിഞ്ഞിട്ടും ഒരാൾ അതൊന്നും കാര്യമായെടുത്തില്ല. വിദേശത്ത് നിന്ന് എത്തുന്നവരെല്ലാം സ്വയം നിയന്ത്രണം പാലിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കും കേട്ടില്ല. ഇതോടെ കാസർഗോഡും ഭീതിയിലാണ്.

ആറു പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കാസർകോട് ജില്ലയിൽ അതീവ ജാഗ്രതയിലാണ്. വെള്ളിയാഴ്ച ആറ് പേർക്ക് കൂടി കാസർഗോഡ് കോവിഡ് 19 സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിലാണ് കാസർകോടിന്റെ കാര്യം വിചിത്രമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. വൈറസ് ബാധിച്ചയാൾ കരിപ്പൂരാണ് വിമാനം ഇറങ്ങിയത്. അന്ന് അവിടെ താമസിച്ചു. പിറ്റേന്ന് കോഴിക്കോടേക്കും അവിടെനിന്ന് കാസർകോടേക്കും പോയി. പിന്നീട് എല്ലാ പൊതു പരിപാടികളിലും അദ്ദേഹം പങ്കെടുത്തു

ഫുട്‌ബോൾ, ക്ലബ് പരിപാടി, വീട്ടിലെ ചടങ്ങുകളിൽ പങ്കെടുത്തു. അദ്ദേഹം ഒട്ടേറെ സഞ്ചരിച്ചു. കാസർകോട് പ്രത്യേകം കരുതൽ വേണം എന്നാണ് ഇതിൽനിന്നു കാണുന്നത്. ജാഗ്രത വേണം എന്ന് അഭ്യർത്ഥിക്കുന്നുണ്ടെങ്കിലും ചിലർ ഇത് അനുസരിക്കാത്തതിന്റെ വിനയാണിത്. കാസർകോട് ജില്ലയിൽ ഒരാഴ്ച സർക്കാർ ഓഫിസുകൾ അടച്ചിടും. രണ്ടാഴ്ചക്കാലം എല്ലാ ആരാധനാലയങ്ങളും അടച്ചിടണം. അവിടെയുള്ള ക്ലബുകൾ മുഴുവനായും അടയ്ക്കും. കടകൾ രാവിലെ 11 മുതൽ വൈകിട്ട് 5 വരെ മാത്രമേ തുറക്കൂ. ഇങ്ങനെ വലിയ നിയന്ത്രണം കാസർകോട് വേണം. ഇത് ഉത്തരവായി തന്നെ സർക്കാർ ഇറക്കി. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കേസെടുക്കാനാണ് ഇത്.

രണ്ട് എംഎൽഎമാർ കാസർകോട് നിരീക്ഷണത്തിലുണ്ട്. രോഗി ഒരാൾക്കു ഹസ്തദാനം നൽകി, ഒരാളെ കെട്ടിപ്പിടിച്ചു. അങ്ങനെ കാസർഗോഡേക്ക് കൊറോണ ഈ പ്രവാസി വ്യാപിപ്പിച്ചു. രോഗബാധിതർ എട്ടാണ് കാസർഗോഡ്. നേരത്തേ രോഗം സ്ഥിരീകരിച്ച രണ്ടു പേരും അശ്രദ്ധമായി ആളുകളുമായി ഇടപെട്ടുവെന്നു വ്യക്തമായതോടെ ജില്ലയിൽ സമൂഹവ്യാപന സാധ്യതയേറി. ഈ മാസം 17 ന് കോവിഡ് സ്ഥിരീകരിച്ച കളനാട് സ്വദേശിയുമായി അടുപ്പമുള്ളവരാണ് ഇന്നലെ രോഗം ബാധിച്ച 4 പേർ. രണ്ട് സ്ത്രീകളും രണ്ട് വയസുള്ള കുട്ടിയും ഇതിൽ ഉൾപ്പെടുന്നു. ഇവരെ പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.

കളനാട് സ്വദേശിയോടൊപ്പം കാറിൽ സഞ്ചരിച്ച വ്യക്തിയാണു കോവിഡ് സ്ഥിരീകരിച്ച മറ്റൊരാൾ. ഇയാളെ കാസർകോട് ജനറൽ ആശുപത്രിയിലാണ്. മറ്റു രണ്ടു പേർ ദുബായിൽ നിന്നെത്തിയവരാണ്. ഒരാൾ (52 വയസ്സ്) ഈ മാസം 17 ന് ഷാർജയിൽ നിന്ന് കരിപ്പൂർ വഴിയും മറ്റൊരാൾ (27 വയസ്സ്) ദുബായിൽ നിന്ന് മംഗളൂരു വഴിയും നാട്ടിലെത്തിയവരാണ്. ഇവരെ കാസർകോട് ജനറൽ ആശുപത്രിയിൽ ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. പുതുതായി രോഗം ബാധിച്ച പലരും നുറിലേറെ പേരുമായി സമ്പർക്കത്തിലേർപ്പെട്ടവരാണ്. ഇതാണ് കാസർഗോഡിന് ഭീതിയാകുന്നത്. സമൂഹ വ്യാപനത്തിന്റെ സാധ്യതകൾ തിരിച്ചറിയാനാണ് ശ്രമം. അതുകൊണ്ടാണ് കാസർഗോഡ് അതീവ ജാഗ്രത വേണ്ടി വരുന്നത്.

ഈ സാഹചര്യത്തിൽ സംസ്ഥാനത്തു നിയന്ത്രണങ്ങൾ കർശനമാക്കി. തമിഴ്‌നാട് അതിർത്തി അടച്ചതോടെ വാഹനഗതാഗതവും ചരക്കുനീക്കവും ആശങ്കയിലായി. ബെംഗളൂരുവിൽ നിന്നുള്ള കേരള ആർടിസി ബസുകൾ ഇന്നു നിർത്തും. കേരള സർവീസുകളുടെ കാര്യത്തിൽ കർണാടക ആർടിസി തീരുമാനമെടുത്തിട്ടില്ല; ഇന്നു സർവീസുകൾ കുറവായിരിക്കും. കേരളം, ആന്ധ്രപ്രദേശ്, കർണാടക സംസ്ഥാനങ്ങളുമായുള്ള റോഡ് അതിർത്തി ഈ മാസം 31 വരെ തമിഴ്‌നാട് അടച്ചു.

പാൽ, പച്ചക്കറി, പെട്രോൾ, ഡീസൽ, മരുന്നുകൾ, ഗ്യാസ് വാഹനങ്ങൾ കടത്തിവിടും. മറ്റു ചരക്കു വാഹനങ്ങൾ, സ്വകാര്യ വാഹനങ്ങൾ, യാത്രാ വാഹനങ്ങൾ എന്നിവ കടത്തിവിടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP