Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

"പൂജയ്ക്കുള്ള പൂക്കലുമായി പൊലീസുകാർ വീട്ടിലേക്ക്": ഒറ്റ ഫോൺവിളികൊണ്ട് വീട്ടിൽ എത്തിയത് പച്ചക്കറി മുതൽ കർപ്പൂരം വരെ; ഓരോ ദിവസവും സുഖവിവരമന്വേഷിച്ച് പൊലീസുകാരുടെ കരുതലും; നിരീക്ഷണത്തിലുള്ള പ്രവാസിക്ക് അമ്മയുടെ മരണാനന്തര ക്രിയയ്ക്കുള്ള സാധനങ്ങളെത്തിച്ച് കൊറോണക്കാലത്തെ ജനമൈത്രി പൊലീസ്; ആരോഗ്യപ്രവർത്തകർക്കും പൊലീസിനും നന്ദി പറഞ്ഞ് പ്രവാസി; നൽകാം ഈ കരുതലിനൊരു ബിഗ് സല്യൂട്ട്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കസബ ജനമൈത്രി പൊലീസ് ബീറ്റ് ഓഫിസർ കെ.ടി.നിറാസിന് കൊടുക്കാം നമുക്കൊരു ബിഗ് സല്യൂട്ട്.  ആനന്ദ് രാമസ്വാമിയുടെ മാതാവിന്റെ മരണാനന്തര കർമങ്ങൾക്കു പൂജാ സാധനങ്ങളുമായി നിറാസ് ബൈക്കിൽ പോകുന്ന ചിത്രം കോവിഡിനെതിരെയുള്ള ജാഗ്രതയോടൊപ്പം സാഹോദര്യത്തിന്റെ സന്ദേശം കൂടിയാണു നൽകുന്നത്. അങ്ങനെ, ക്വാറന്റൈൻ കാലത്ത് തനിക്ക് അനുഭവപ്പെട്ട നല്ല മാതൃകയെ കുറിച്ച് പറയുകയാണ് കോഴിക്കോട് ചാലപ്പുറം സ്വദേശിയായ ആനന്ദ് രാമസ്വാമിയും കുടുംബവും. ക്വാറന്റൈൻ കാലം തടവുശിക്ഷയല്ല, മറിച്ച് മറ്റുള്ളവർക്ക് വേണ്ടിയുള്ള മാറി നിൽക്കൽ തന്നെയാണെന്ന സന്ദേശം കൂടി നൽകൂടി നൽകുകയാണ് ഇദ്ദേഹം.

ദുബായിയിൽ ജോലി നോക്കുകയായിരുന്ന ആനന്ദ് രാമസ്വാമി, അമ്മയുടെ മരണവുമായി ബന്ധപ്പെട്ടാണ് പതിനാറാം തീയതി കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്. പക്ഷെ വിദേശസന്ദർശനം കഴിഞ്ഞെത്തുന്നവർ പതിനാല് ദിവസം ഹോംക്വാറന്റൈനിൽ കഴിയണമെന്ന നിർദ്ദേശത്തെ തുടർന്ന് ഇവർക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങാനായില്ല. മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ടും മറ്റും നിരവധി സാധനങ്ങൾ ഇവർക്ക് ആവശ്യമായി വന്നെങ്കിലും പുറത്തിറങ്ങാൻ കഴിയാതായതിനാൽ നിസ്സഹായരായി. ആരോഗ്യ പ്രവർത്തകരും മറ്റും കാര്യങ്ങൾ അന്വേഷിച്ചെങ്കിലും കസബ സ്റ്റേഷനിലെ ജനമൈത്രി പൊലീസ് ഇവരുടെ സഹായത്തിനായി നേരിട്ട് എത്തുകയായിരുന്നു. ഒറ്റ ഫോൺവിളികൊണ്ട് പച്ചക്കറി മുതൽ കർപ്പൂരം വരെ ഇവരുടെ വീട്ടിലെത്തി. ഒപ്പം ഓരോ ദിവസവും സുഖവിവരമന്വേഷിച്ച് വീട്ടിലേക്ക് പൊലീസുകാരുടെ കരുതലുമെത്തി. ക്വാറന്റൈൻ കാലത്തിന്റെ നാലാം ദിവസമാവുമ്പോഴേക്കും മതപരമായ എല്ലാ ചടങ്ങുകളും ഇതുവരെ തങ്ങൾക്ക് പൂർത്തിയാക്കൻ കഴിഞ്ഞത് പൊലീസിന്റെ ഈ കരുതൽ കൊണ്ടാണെന്ന് ആനന്ദ് പറയുന്നു.

വെള്ളിയാഴ്ച രാവിലെ പൂജാസാധനങ്ങൾ ആവശ്യപ്പെട്ടപ്പോൾ, മുഖാവരണം ധരിച്ച പൊലീസുകാർ പാളയത്തെ പൂജാസ്റ്റോറിൽ നിന്നും വാങ്ങിയ സാധാനങ്ങളുമായി ആനന്ദ് രാമസ്വാമിയുടെ വീട്ടിലെത്തി. കസബ സിഐ ഹരികുമാറിന്റെ മേൽനോട്ടത്തിൽ ബീറ്റ് ഓഫീസർ നിസാറാണ് പൂജാ സാധനങ്ങളുമായി ഇവരുടെ വീട്ടിലെത്തിയത്. ആരോഗ്യപ്രവർത്തകരുടേയും പൊലീസുകാരുടേയും ഈ കരുതലിന് നന്ദിപറയുകയാണ് ആനന്ദ്. ഇത്തരത്തിൽ കരുതലും ഒത്തൊരുമയും ഉറപ്പാക്കുമ്പോൾ എല്ലാവരും നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും അങ്ങനെയാവുമ്പോൾ ഏത് പകർച്ചവ്യാധിയേയും നമുക്കുപിടിച്ച് കെട്ടാമെന്നും ആനന്ദ് രാമസ്വാമി ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, ക്വാറന്റൈൻ കാലത്തിന്റെ പതിനാലാം ദിനം രാത്രി പന്ത്രണ്ട് മണിവരെ ഈ നിയന്ത്രണങ്ങൾ അക്ഷരംപ്രതി താനും കുടുംബവും ഈ നിയന്ത്രണങ്ങൾ സ്വീകരിക്കുമെന്ന ഉറപ്പും ആനന്ദ് നൽകുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP