Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൈനിങ് ആൻഡ് ജിയോളജി വകുപ്പിന് തലവനായി ഐഎഎസുകാർ വേണ്ടെന്ന് സർക്കാർ; വി ആർ പ്രേംകുമാർ ഐഎഎസിനെ വകുപ്പ് ഡയറക്ടറുടെ ചുമതലയിൽ നിന്നും നീക്കം ചെയ്തു; പകരം ചുമതല നൽകിയത് ഐഎഎസുകാരൻ പോലുമല്ലാത്ത സീനിയർ ഡെപ്യൂട്ടി ഡയറക്ടർ സി കെ ബൈജുവിന്; ഒരാഴ്‌ച്ച മാത്രം കസേരയിൽ ഇരുത്തി സത്യസന്ധനായ ഉദ്യോഗസ്ഥനെ തെറിപ്പിച്ചത് പാറമടക്കാരുടെയും ഖനന ലോബിയുടെയും ഇഷ്ടത്തിന് വഴങ്ങാൻ കൂട്ടാക്കാത്തതു കൊണ്ടോ? കൊറോണ ഭീതിയെ മറയാക്കി പിണറായി സർക്കാർ ഉദ്യോഗസ്ഥരോട് കണക്കു തീർക്കുന്നു

മൈനിങ് ആൻഡ് ജിയോളജി വകുപ്പിന് തലവനായി ഐഎഎസുകാർ വേണ്ടെന്ന് സർക്കാർ; വി ആർ പ്രേംകുമാർ ഐഎഎസിനെ വകുപ്പ് ഡയറക്ടറുടെ ചുമതലയിൽ നിന്നും നീക്കം ചെയ്തു; പകരം ചുമതല നൽകിയത് ഐഎഎസുകാരൻ പോലുമല്ലാത്ത സീനിയർ ഡെപ്യൂട്ടി ഡയറക്ടർ സി കെ ബൈജുവിന്; ഒരാഴ്‌ച്ച മാത്രം കസേരയിൽ ഇരുത്തി സത്യസന്ധനായ ഉദ്യോഗസ്ഥനെ തെറിപ്പിച്ചത് പാറമടക്കാരുടെയും ഖനന ലോബിയുടെയും ഇഷ്ടത്തിന് വഴങ്ങാൻ കൂട്ടാക്കാത്തതു കൊണ്ടോ? കൊറോണ ഭീതിയെ മറയാക്കി പിണറായി സർക്കാർ ഉദ്യോഗസ്ഥരോട് കണക്കു തീർക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇഷ്ടമില്ലാത്തവരെയും വഴങ്ങാത്തവരെയും തട്ടിക്കളിക്കുകയും വരുതിയിൽ നിർത്തുകയും ചെയ്യുന്ന കാര്യത്തിൽ പിറണായി സർക്കാറിന് വല്ലാത്ത മിടിക്കാണ്. സത്യസന്ധനായ ഉദ്യോഗസ്ഥനാണെങ്കിൽ സർക്കാറിന്റെ ചിരവൈരിയായി മറുന്ന അവസ്ഥയാണ് സർക്കാറിൽ നിലനില്ക്കുന്നത്. സിവിൽ സർവീസ് ഉദ്യോഗസ്ഥറുടെ കടുത്ത എതിർപ്പിനെയും മറികടന്ന് സർവേ ഡയറക്ടർ സ്ഥാനത്തു നിന്നും വിആർ പ്രേംകുമാറിനെ മാറ്റിയ സർക്കാർ കൊറോണ ഭീതി പടർന്നു പിടിക്കുമ്പോൾ മറ്റൊരു കള്ളക്കളിയുമായി രംഗത്തുവന്നു. ഇതുവരെ ഐഎഎസ് ഉദ്യോഗസ്ഥർ ജോലി ചെയ്തിരുന്ന മൈനിങ് ആൻഡി ജിയോളജി വകുപ്പിന്റെ തലപ്പത്ത് ഐഎഎസുകാരനല്ലാത്ത ആളെ നിയമിച്ചിരിക്കയാണ് പിണറായി സർക്കാർ. നിലവിൽ ഒരാഴ്‌ച്ച മാത്രം ഈ കസേരയിൽ ഇരുന്ന വി ആർ പ്രേംകുമാർ ഐഎഎസിനെ തെറിപ്പിച്ചാണ് സർക്കാർ പകരക്കാരനായി മൈനിങ് ആൻഡ് ജിയോളജി വകുപ്പിലെ സീനിയർ ഡെപ്യൂട്ടി ഡയറക്ടറായ സി കെ ബൈജുവിന് ഡയറക്ടറുടെ പൂർണ്ണ അധികാരം നൽകിയത്.

പാറമടക്കാരുടെയും മൈനിങ് ലോബിയുടെയും സ്വാധീനം കൊണ്ടാണ് ഐഎഎസുകാരെ ഒഴിവാക്കിയതെന്ന ആക്ഷേപം ശക്തമാകുന്നുണ്ട്. വകുപ്പിലേക്ക് സിവിൽ സർവീസുകാരെ ഒഴിവാക്കി കൊണ്ടുള്ള തീരുമാനത്തിൽ ഉദ്യോഗസ്ഥർക്കിടയിൽ എതിർപ്പു ശക്തമാകുകയാണ്. വി ആർ പ്രേംകുമാറിൽ നിന്നും ഈ തസ്തിക എടുത്തു കളഞ്ഞത് സർക്കാറിന്റെ അനിഷ്ടത്തിലാണ്. നേരത്തെ സർവേ ഡയറക്ടർ പദവിയിൽ നിന്നും വി ആർ പ്രേംകുമാറിനെ മാറ്റിയിരുന്നു. മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടർ തസ്തികയിൽ നിന്നും ഐഎഎസുകാരെ മാറ്റാൻ വേണ്ടി ആസൂത്രിത ശ്രമങ്ങളാണ് സർക്കാർ നടത്തിയത്.

ആദ്യം കെ ബിജുവിനെ ഈ തസ്തികയിൽ നിന്നും മാറ്റി ഹരിതയെ വെച്ചു. പിന്നീട് വി ആർ പ്രേംകുമാറിനെ നിയമിച്ചു. എന്നാൽ, ഒരാഴ്‌ച്ച തികയും മുമ്പ് വീണ്ടും അദ്ദേഹത്തെ മാറ്റിയതിൽ നിന്നും തന്നെ സർക്കാറിന്റെ താൽപ്പര്യം വ്യക്തമാണ്. മൂന്നാഴ്‌ച്ചക്കിടെ നാല് നിയമനാണ് ഡയറക്ടർ തസ്തികയിൽ സർക്കാർ നടത്തിയത്. മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ ചുമതലയിൽ നിന്നും വി ആർ പ്രേംകുമാറിനെ മാറ്റിയെങ്കിലും അദ്ദേഹം ഇൻഡസ്ട്രിയർ ഡയറക്ടർ സ്ഥാനത്തു നിന്നും അദ്ദേഹത്തെ മാറ്റിയിട്ടില്ല.

നേരത്തെ അവധിയിലായിരുന്ന പ്രേംകുമാർ തിരികെ വന്ന സാഹചര്യത്തിൽ അദ്ദേഹത്തെ സർവേ ഡയറക്ടർ സ്ഥാനത്തു നിന്നു നീക്കുകയായിരുന്നു സർക്കാർ. ഇതിനെതരെ റവന്യൂ സെക്രട്ടറി പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. പ്രേംകുമാർ ജോലിയിൽ പ്രവേശിച്ചതിൽ റവന്യൂ വകുപ്പിൽനിന്ന് ചീഫ് സെക്രട്ടറിയുടെ ഓഫീസ് സ്ഥിരീകരണം തേടുകയും ചെയ്തിരുന്നു. സർവേ ഡയറക്ടർ വി.ആർ. പ്രേംകുമാറിനെ സ്ഥലംമാറ്റാനുള്ള ഉത്തരവ് ഭരണതലത്തിൽ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. സ്ഥലംമാറ്റം ചോദ്യം ചെയ്ത് റവന്യൂവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.വി. വേണു ചീഫ് സെക്രട്ടറിക്ക് കുറിപ്പ് നൽകിയിരുന്നു. യുവ ഐ.എ.എസ്. ഉദ്യോഗസ്ഥരും പ്രതിഷേധത്തിലായതിനാൽ പ്രേംകുമാറിന്റെ സ്ഥലംമാറ്റം തൽക്കാലം നടപ്പാക്കണ്ടെന്നാണ് സർക്കാർ തലപ്പത്തെ ധാരണയിൽ എത്തിയെങ്കിലും പിന്നീട് ഉദ്യോഗസ്ഥ ലോബിക്ക് വഴങ്ങേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. പിന്നാലെ അദ്ദേഹത്തെ സ്ഥലം മാറ്റുകയും ചെയ്തു.

ഫെബ്രുവരി 14 മുതലാണ് പ്രേംകുമാർ മെഡിക്കൽ അവധിയിൽ പ്രവേശിച്ചത്. ഫെബ്രുവരി 26ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലിയിൽ തിരികെ പ്രവേശിക്കുകയും ചെയ്തു. ഈ വിവരം ചീഫ് സെക്രട്ടറി അറിയാതെ പോയതിനാലാണ് സ്ഥലംമാറ്റം ഉണ്ടായതെന്നാണ് അദ്ദേഹത്തിന്റെ ഓഫീസിന്റെ വിശദീകരണം. അവധി കഴിഞ്ഞ് പ്രേംകുമാർ ജോലിയിൽ പ്രവേശിച്ചതിനെ കുറിച്ച് റവന്യൂ വകുപ്പിൽനിന്ന് ചീഫ് സെക്രട്ടറിയുടെ ഓഫീസ് സ്ഥിരീകരണം തേടുകയായിരുന്നു. പിന്നീട് ഐഎഎസ് ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തെ തള്ളി സർവേ ഡയറക്ടർ വി.ആർ. പ്രേംകുമാറിന്റെ സ്ഥലംമാറ്റ ഉത്തരവ് സർക്കാർ പുറത്തിറക്കുകായിരുന്നു. ആർ. ഗിരിജ ഐഎഎസാണ് പുതിയ സർവേ ഡയറക്ടർ.

റീ സർവ്വേ നടപടികൾ പുരോഗമിക്കുന്നതിനിടെയായിരുന്നു സർവ്വേ ഡയറക്ടറെ മാറ്റാൻ കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. എന്നാൽ റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ എതിർപ്പ് കാരണം ഉത്തരവ് ഇറക്കാതെ മാറ്റിവെക്കുകയായിരുന്നു. പ്രേം കുമാറിനെ സ്ഥലം മാറ്റിയതിനെ തുടർന്ന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോക്ടർ വേണു കടുത്ത എതിർപ്പാണ് പ്രകടിപ്പിരുന്നത്. നടപടി പിൻവലിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും റവന്യുമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്ത് നൽകിയിരുന്നു.

ചട്ടങ്ങൾ പാലിക്കാതെയുള്ള സ്ഥലം മാറ്റം പാടില്ലെന്നും രണ്ട് വർഷമെങ്കിലും കഴിയാതെ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റരുതെന്നും കാണിച്ച് ഐഎഎസ് അസോസിയേഷൻ പ്രമേയവും പാസ്സാക്കി. ഇതോടെ പ്രേംകുമാറിന്റെ സ്ഥലംമാറ്റ ഉത്തരവ് ഇറക്കാതിരുന്നു. മന്ത്രിസഭാ യോഗം പ്രശ്‌നം വീണ്ടും ചർച്ച ചെയ്യുമെന്ന സൂചനയ്ക്കിടെയാണ് സ്ഥലം മാറ്റ ഉത്തരവിറങ്ങിയത്. മന്ത്രിസഭാ തീരുമാനത്തിനെതിരെ കത്തെഴുതിയ വേണുവിന്റെ നടപടിയിൽ ഒരു വിഭാഗം മന്ത്രിമാർക്കും സീനിയർ ഐഎഎസ് ഉദ്യോഗസ്ഥർക്കും അതൃപ്തിയുണ്ടായിരുന്നു. ഈ നിലപാടിനോട് മുഖ്യമന്ത്രി യോജിച്ചതോടെയാണ് ഉത്തരവിറങ്ങിയത്. അതേസമയം റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ വി വേണു പ്രധിഷേധ സൂചകമായി അവധിയിൽ പോയെങ്കിലും പിന്നീട് അദ്ദേഹം തിരികെ ജോലിയിൽ പ്രവേശിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP