Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫ്രഞ്ച് കിസ്സടിച്ച് വിവാഹ വേഷത്തിൽ അമലാ പോളും കൂട്ടുകാരനും; ഭവ്‌നിന്ദർ സിങ്ങിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ വിവാഹ മംഗളാശംസകളുമായി ആരാധകർ; പരമ്പരാഗത രാജസ്ഥാനി വേഷത്തിൽ നടിയുടെ രണ്ടാം വിവാഹം നടന്നത് കഴിഞ്ഞ ആഴ്‌ച്ച; നവവരൻ പങ്കുവെച്ച ഫോട്ടോകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഫ്രഞ്ച് കിസ്സടിച്ച് വിവാഹ വേഷത്തിൽ അമലാ പോളും കൂട്ടുകാരനും; ഭവ്‌നിന്ദർ സിങ്ങിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ വിവാഹ മംഗളാശംസകളുമായി ആരാധകർ; പരമ്പരാഗത രാജസ്ഥാനി വേഷത്തിൽ നടിയുടെ രണ്ടാം വിവാഹം നടന്നത് കഴിഞ്ഞ ആഴ്‌ച്ച; നവവരൻ പങ്കുവെച്ച ഫോട്ടോകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

ണ്ടാമതും വിവാഹിതയായ അമല പോളിന് വിവാഹ ആശംസകൾ നേർന്ന് ആരാധകർ. വരൻ മുംബൈയിൽ നിന്നുള്ള ഗായകനായ ഭവ്‌നിന്ദർ സിങാണ് തന്റെ ഇൻസ്റ്റാഗ്രാമിൽ വിവാഹ ഫോട്ടോകൾ പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ആരാധകർ ആശംസകളുമായി എത്തി. വിവാഹ വേഷമണിഞ്ഞ് ഇരുവരും ഫ്രഞ്ച് കിസടിക്കുന്ന ഫോട്ടോ ഉൾപ്പെടെയാണ് നവവരൻ പങ്കുവെച്ചിരിക്കുന്നത്. ''ത്രോബാക്ക്'' എന്ന ഹാഷ്ടാഗോടെയാണ് ഭവ്നിന്ദർ, അമലയുമൊത്തുള്ള വിവാഹ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരായാണ് ഇരുവരെയും ചിത്രങ്ങളിൽ കാണുന്നത്. ഒരാഴ്ച മുമ്പായിരുന്നു ഇവരുടെ വിവാഹമെന്നാണ് സൂചനകൾ. നിരവധി പേർ ഇവർക്ക് വിവാഹാശംസകളും നേർന്നിട്ടുണ്ട്. ഇതിനു മുമ്പും ഭവ്നിന്ദറിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ അമലയുമൊത്തുള്ള ചില ചിത്രങ്ങൾ ഇന്റർനെറ്റിലൂടെ പുറത്തായിരുന്നു.

അമലയുടെ രണ്ടാം വിവാഹമാണിത് . 2014 ജൂൺ 12നായിരുന്നു മൂന്ന് വർഷം നീണ്ട പ്രണയത്തിനൊടുവിൽ അമലയും തമിഴ് സംവിധായകൻ വിജയും വിവാഹിതരായത് . വിവാഹം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടപ്പോൾ ഇരുവരും വിവാഹമോചന ഹർജി സമർപ്പിച്ചു. തുടർന്ന് ഫെബ്രുവരി 2017ൽ ഇരുവരും നിയമപരമായി വിവാഹമോചിതരായി. അടുത്തിടെയാണ് അമലയുടെ മുൻ ഭർത്താവും സംവിധായകനുമായ എ.എൽ. വിജയ് വിവാഹിതനായത്. ചെന്നൈയിലെ ഡോക്ടറായ ആർ ഐശ്വര്യയെ ആണ് വിജയ്യ് വിവാഹം കഴിച്ചത്. ഇവരുടെ വിവാഹത്തിൽ വിജയ്യ്ക്ക് ആശംസകൾ നേർന്ന് അമല രംഗത്തെത്തിയതും ഏറെ വാർത്തയായിരുന്നു.

ജീവിതത്തിലെ ഏറ്റവും അടുത്ത കൂട്ടുകാരനെക്കുറിച്ച് ഒരു അഭിമുഖത്തിൽ അമല പോൾ തുറന്നുപറഞ്ഞിരുന്നു. സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ അയാളുമായി ചർച്ച ചെയ്യാറുണ്ടെന്നും 'ആടൈ' എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ ആദ്യം പറഞ്ഞത് അദ്ദേഹത്തോടായിരുന്നുവെന്നും അമല പറഞ്ഞു. സിനിമയുമായി അദ്ദേഹത്തിന് ബന്ധമില്ലെന്നും തങ്ങൾ പ്രണയത്തിലാണെന്നും അമല പറഞ്ഞിരുന്നു.

അതിനിടെ, അമലാ പോളും സംവിധായകൻ എ.എൽ.വിജയ്യും തമ്മിലുള്ള വിവാഹ മോചനത്തിന് കാരണക്കാരൻ നടൻ ധനുഷെന്ന വെളിപ്പെടുത്തലുമായി വിജയ് യുടെ പിതാവ് അഴകപ്പൻ രംഗത്തെത്തിയിരുന്നു. ഒരു തമിഴ് യൂട്യൂബ് ചാനലിലൂടെയാണ് നിർമ്മാതാവ് കൂടിയായ അളകപ്പൻ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. വിജയ്യുമായുള്ള വിവാഹശേഷം അമല പോൾ അഭിനയിക്കുന്നില്ലെന്നു സമ്മതിച്ചിരുന്നു.

എന്നാൽ ധനുഷ് നിർമ്മിച്ച അമ്മ കണക്ക് എന്നചിത്രത്തിൽ അഭിനയിക്കാനുള്ള കരാറിൽ അമല നേരത്തെ ഒപ്പിട്ടിരുന്നു. ധനുഷ് അമലയെ അഭിനയത്തിലേക്ക് തിരികെ വരാൻ നിർബന്ധിച്ചു. ഇതിനു പിന്നാലെ അമല അഭിനയിക്കാൻ തയ്യാറായി എന്നായിരുന്നു അളകപ്പൻ വെളിപ്പെടുത്തിയത്. ഇതിനു മുമ്പും വിജയ്യും അമലയും വേർപിരിഞ്ഞതിന്റെ കാരണങ്ങൾ നിരത്തി പിതാവ് രംഗത്തു വന്നിട്ടുണ്ട്. അഭിനയം നിർത്താമെന്ന വാക്ക് പാലിക്കാത്തതിൽ നിരവധി തവണ അമലയെ കുറ്റപ്പെടുത്തിയിട്ടുമുണ്ട്. അഭിനയത്തോടുള്ള അമലയുടെ അഭിനിവേശമാണ് ഇരുവരും തമ്മിലെ ബന്ധം തകരാൻ കാരണമെന്നും അളകപ്പൻ വ്യക്തമാക്കിയിരുന്നു.

എന്നാൽ അമലയെ അഭിനയിക്കാൻ താൻ ഒരിക്കലും വിലക്കിയിട്ടില്ലെന്ന് എ എൽ വിജയ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. തന്റെ സിനിമകളിലെ സ്ത്രീകഥാപാത്രങ്ങളെ എടുത്തു പരിശോധിച്ചാൽ തന്നെയറിയാം താൻ സ്ത്രീകളെ എത്ര ബഹുമാനിക്കുന്നു എന്ന സത്യം. അഭിനയത്തിന്റെ കാര്യത്തിൽ അമലയെ ഒരിക്കലും വിലക്കിയിട്ടില്ല. കഴിവിന്റെ പരമാവധി പിന്തുണച്ചിട്ടേയുള്ളൂ. അമല അഭിനയിക്കാനും തുടങ്ങി. ഞാനും എന്റെ കുടുംബവും അമലയെ അഭിനയിക്കാൻ വിടുന്നില്ലെന്ന വാർത്ത തീർത്തും അസത്യമാണ്. സത്യസന്ധതയും വിശ്വാസവുമാണ് ഒരു ബന്ധത്തിന്റെ അടിത്തറ. അതുപോയാൽ പോയി. വിവാഹബന്ധമെന്ന വ്യവസ്ഥിതിയെ ഞാൻ അങ്ങേയറ്റം ബഹുമാനിക്കുന്നുണ്ട്. വിജയ് പറഞ്ഞിരുന്നു.

2014ലാണ് അമലയും വിജയ്യും വിവാഹിതരായത്. പക്ഷെ പരസ്പരവിശ്വാസം നിലനിർത്താൻ സാധിക്കുന്നില്ലെന്ന കാരണത്താൽ രണ്ടുപേരും പിരിയാൻ തീരുമാനിക്കുകയായിരുന്നു. 2017ലാണ് ഇതുസംബന്ധിച്ച് കുടുംബകോടതിയിൽ ഹർജി സമർപ്പിച്ചത്. വിവാഹമോചനത്തിന് ശേഷം ആകെ തകർന്നെന്നും അതിജീവിക്കാൻ സഹായിച്ചത് യാത്രകളാണെന്നും അമല പിന്നീട് വെളിപ്പെടുത്തിയിരുന്നു. ദാമ്പത്യജീവിതം പരാജയപ്പെട്ടപ്പോൾ ഞാനാകെ തകർന്നു. ഈ ലോകം മുഴുവൻ എനിക്കെതിരായി. ഞാനാകെ ഒറ്റപ്പെട്ട പോലെയായി. എങ്ങോട്ടെങ്കിലും ഓടിപ്പോകണമെന്ന് തോന്നി. ഒരുപാട് വേദനകൾ അനുഭവിച്ച കാലമായിരുന്നു അത്. സംഭവിച്ച എല്ലാത്തിനും ഞാൻ എന്നെത്തന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു- അമല വിവാഹ മോചനത്തേക്കുറിച്ച് പ്രതികരിച്ചത് ഇങ്ങനെയാണ്.

വേലയില്ലാ പട്ടധാരിയിൽ ധനുിന്റ നായികയായി അമലയാണ് എത്തിയത്. തമിഴിലെ അമലയുടെ നമല്ല സുഹൃത്താണ് ധനുഷെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാൽ രാക്ഷൻ സിനിമ നായകൻ വിഷ്ണു വിശാലിനെ ചുറ്റിപ്പറ്റിയും ഗോസിപ്പുകൾ പ്രചരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP