Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'കേരള മുഖ്യമന്ത്രി പ്രഖ്യാപിച്ചത് ഒരു മാസം സൗജന്യ അരിയും നികുതി ഇളവും വായ്പാ സഹായങ്ങളും; പ്രധാനമന്ത്രിയുടെ വക 14 മണിക്കൂർ ജനതാ കർഫ്യൂവും അഞ്ച് മിനിറ്റ് കയ്യടിയും; നരേന്ദ്ര മോദി കർഫ്യൂ പ്രഖ്യാപിച്ചപ്പോൾ സംസ്ഥാനത്തിന് സാമ്പത്തിക സഹായം പ്രഖ്യാപിച്ച പിണറായി വിജയൻ രാജ്യദ്രോഹിയാണ്, അർബൻ നക്സലാണ്;' കൊറോണക്കാലത്ത് സോഷ്യൽ മീഡിയയിൽ താരമായി പിണറായി വിജയൻ

'കേരള മുഖ്യമന്ത്രി പ്രഖ്യാപിച്ചത് ഒരു മാസം സൗജന്യ അരിയും നികുതി ഇളവും വായ്പാ സഹായങ്ങളും; പ്രധാനമന്ത്രിയുടെ വക 14 മണിക്കൂർ ജനതാ കർഫ്യൂവും അഞ്ച് മിനിറ്റ് കയ്യടിയും; നരേന്ദ്ര മോദി കർഫ്യൂ പ്രഖ്യാപിച്ചപ്പോൾ സംസ്ഥാനത്തിന് സാമ്പത്തിക സഹായം പ്രഖ്യാപിച്ച പിണറായി വിജയൻ രാജ്യദ്രോഹിയാണ്, അർബൻ നക്സലാണ്;' കൊറോണക്കാലത്ത് സോഷ്യൽ മീഡിയയിൽ താരമായി പിണറായി വിജയൻ

മറുനാടൻ ഡെസ്‌ക്‌

ലോകമൊകെ കൊവിഡ് 19ന്റെ ആശങ്കകൾ അലയടിക്കുമ്പോൾ സൈബർലോകത്ത് താരമാകുകയാണ് കേരള മുഖ്യമന്ത്രി പിണറായി വജയൻ. ദുരന്തങ്ങൾ എത്തുമ്പോൾ ജനതയെ എങ്ങനെ സംരക്ഷിച്ച് നിർത്തണമെന്ന് മറ്റാരെക്കാളും നന്നായി കേരളമുഖ്യന് അറിയാമെന്നാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്ന ചർച്ചകൾ. ആരോഗ്യമേഖലയിൽ സ്വീകരിക്കുന്ന മുൻകരുതലുകൾക്കൊപ്പം സാമൂഹികവും സാമ്പത്തികവുമായ ഇടപെടലുകളുമാണ് പിണറായി വിജയനെ താരമാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്തതുമായി താരതമ്യപ്പെടുത്തിയാണ് മറ്റ് സംസ്ഥാനങ്ങളിലുള്ളവരടക്കം പിണറായി വിജയനെ പുകഴ്‌ത്തി ട്വീറ്റ് ചെയ്തിരിക്കുന്നത്.

കേരളത്തിന്റെ മുഖ്യമന്ത്രി ഒരു മാസം സൗജന്യ അരിയും നികുതി ഇളവും വായ്പാ സഹായങ്ങളും പ്രഖ്യാപിച്ചു. പ്രധാനമന്ത്രി മോദി 14 മണിക്കൂർ ജനതാ കർഫ്യൂവും അഞ്ച് മിനുട്ട് കയ്യടിയും എന്നാണ് കോൺഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ ഫാൻസ് പേജ് ട്വീറ്റ് ചെയ്തത്. രാജ്യത്തുകൊവിഡ് പടരുന്ന സാഹചര്യത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് വിമർശിച്ച് സിപിഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തിയിരുന്നു. മോദി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ചതിനെയാണ് യെച്ചൂരി വിമർശിച്ചത്. കൊറോണ വൈറസിനെ തടയുന്നതിനായി ജനങ്ങൾ കൈക്കൊള്ളേണ്ട നടപടികളെ കുറിച്ച് സർക്കാർ പേരിന് പോലും പരാമർശിക്കാത്തത് നിർഭാഗ്യകരമാണെന്ന് യെച്ചൂരി ഫേസ്‌ബുക്കിൽ കുറിച്ചു.

'കൊറോണ വൈറസിനെ തടയുന്നതിനായി ജനങ്ങൾ കൈക്കൊള്ളേണ്ട നടപടികളെ കുറിച്ച് സർക്കാർ എന്ത് നടപടകൾ സ്വീകരിച്ചു എന്നതിനെക്കുറിച്ചും എന്തൊക്കെ തയ്യാറെടുപ്പുകൾ നടത്തിയെന്നും മോദി തന്റെ പരസ്യ പ്രസംഗത്തിൽ അറിയാതെ പോലും പറയാതെ പോയതിൽ ഖേദിക്കുന്നു,' യെച്ചൂരി പറഞ്ഞു. കുറെ പ്രതീകാത്മകമായി സംസാരിക്കുന്നതിനപ്പുറം, വീട്ടിലിരുന്ന് പണിയെടുക്കുന്ന, ദിവസക്കൂലിക്ക് പോലും ബുദ്ധിമുട്ടുന്ന ഒരു ജനതയ്ക്ക് ഈ ദുരന്തത്തെ നേരിടുന്നതിനായി സർക്കാർ എന്താണ് ചെയ്തതെന്നും യെച്ചൂരി ചോദിച്ചു. ജനങ്ങൾ ബുദ്ധിമുട്ടനുഭവിക്കുകയാണെന്നും കേരളത്തിലെ ഇടതു സർക്കാർ ജനങ്ങൾക്കൊപ്പം നിന്നാണ് പ്രവർത്തിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.

കേരളത്തിന്റെ മുഖ്യമന്ത്രി 20,000 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചപ്പോൾ രാജ്യത്തിന്റെ പ്രധാനമന്ത്രി 14 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചെന്നാണ് മറ്റൊരു ട്വീറ്റ്. പ്രധാനമന്ത്രി കർഫ്യൂ പ്രഖ്യാപിച്ചപ്പോൾ സംസ്ഥാനത്തിന് സാമ്പത്തിക സഹായം പ്രഖ്യാപിച്ച പിണറായി വിജയൻ രാജ്യദ്രോഹിയാണ്, അർബൻ നക്സലാണ് എന്നാണ് ഒരാൾ തമാശ രൂപേണ ട്വീറ്റ് ചെയ്തത്. കൊവിഡ് 19 ബാധയെ തുടർന്ന് വെല്ലുവിളി നേരിടുന്ന സംസ്ഥാനത്തെ സാമ്പത്തിക രംഗത്തെ പിടിച്ചു നിർത്താൻ 20000 കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച പ്രഖ്യാപിച്ചത്.

ഏപ്രിൽ മെയ്‌ മാസങ്ങളിലായി 1000 കോടി വീതമുള്ള ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതി നടപ്പാക്കും. ഇതിനായി 2000 കോടി രൂപ മാറ്റി വെയ്ക്കും. നിലവിൽ സാമൂഹ്യ സുരക്ഷ പെൻഷൻ ഉപഭോക്താക്കളായവർക്ക് മാർച്ചിൽ തന്നെ പെൻഷൻ നൽകും. രണ്ട് മാസത്തെ പെൻഷൻ ഒരുമിച്ചായിരിക്കും നൽകുകയെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. അതേസമയം രാജ്യത്തെ അഭിമുഖീകരിച്ച് സംസാരിച്ച പ്രധാനമന്ത്രി ലോകമഹായുദ്ധകാലത്തെ പോലെയുള്ള പ്രതിസന്ധിയാണ് ഇപ്പോഴുള്ളതെന്ന് പരാമർശിച്ചു. വൈകീട്ട് അഞ്ചു മണിക്ക് ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കണമെന്നും മോദി. അഞ്ചു മിനിട്ട് പ്ലേറ്റ് കൂട്ടിയിടിച്ചോ കയ്യടിച്ചോ അഭിനന്ദനം അറിയിക്കണമെന്നുമാണ് മോദി പറഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP