Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലണ്ടൻ യാത്ര മറച്ചു വെച്ച് നടത്തിയത് പഞ്ചനക്ഷത്ര ഹോട്ടലിലെ ആഡംബര പാർട്ടി: പങ്കെടുത്തവരിൽ ബിജെപി നേതാവ് വസുന്ധര രാജയുടെ മകനും; പാർട്ടിക്ക് ശേഷം നേരെ പോയത് പാർലമെന്റിലേക്ക്; കനിക കപൂറിന് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ രാഷ്ട്രീയക്കാർ ഉൾപ്പെടെ നിരവധി പ്രമുഖർ കോവിഡ് ആശങ്കയിൽ; എല്ലാ മുൻകരുതലുമെടുത്ത് സ്വയം ക്വാറന്റൈനിൽ കഴിഞ്ഞ് വസുന്ധര രാജെയും മകനും; നിരവധി പേർ ഇവരുമായി ബന്ധപ്പെട്ടതിനാൽ എന്തു ചെയ്യണമെന്നറിയാതെ അധികൃതർ ആശങ്കയിൽ

ലണ്ടൻ യാത്ര മറച്ചു വെച്ച് നടത്തിയത് പഞ്ചനക്ഷത്ര ഹോട്ടലിലെ ആഡംബര പാർട്ടി: പങ്കെടുത്തവരിൽ ബിജെപി നേതാവ് വസുന്ധര രാജയുടെ മകനും; പാർട്ടിക്ക് ശേഷം നേരെ പോയത് പാർലമെന്റിലേക്ക്; കനിക കപൂറിന് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ രാഷ്ട്രീയക്കാർ ഉൾപ്പെടെ നിരവധി പ്രമുഖർ കോവിഡ് ആശങ്കയിൽ; എല്ലാ മുൻകരുതലുമെടുത്ത് സ്വയം ക്വാറന്റൈനിൽ കഴിഞ്ഞ് വസുന്ധര രാജെയും മകനും; നിരവധി പേർ ഇവരുമായി ബന്ധപ്പെട്ടതിനാൽ എന്തു ചെയ്യണമെന്നറിയാതെ അധികൃതർ ആശങ്കയിൽ

മറുനാടൻ മലയാളി ബ്യൂറോ

ലക്നൗ: ഹിന്ദിയിലെ ബേബി ഡോൾ ഗാനത്തിലൂടെ ശ്രദ്ധേയയായ ഗായിക കനിക കപൂറിന് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ നിരവധി പേരാണ് ഇപ്പോൾആശങ്കയിലായിരിക്കുന്നത്. ഏറെ നാളുകളായി ലണ്ടനിൽ സ്ഥിരതാമസമാക്കിയിരുന്ന കണിക മാർച്ച് 15 നാണ് നാട്ടിലെത്തിയത്. എന്നാൽ രാജ്യത്തുകൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ തന്റെ വിദേശ യാത്രയുടെ വിവരങ്ങൾ അധികൃതരെയോ അറിയിക്കുകയോ സ്വയം ഐസൊലേഷനിൽ കഴിയുകയോ ചെയ്തില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മാത്രവുമല്ല നാട്ടിൽ തിരിച്ചെത്തിയ ശേഷം മൂന്ന് സ്റ്റാർ പാർട്ടികളാണ് ഇവർ നടത്തിയതെന്ന് വിവരം. ഈ പാർട്ടികളിൽ രാജ്യത്തെ രാഷ്ട്രീയനേതാക്കൾ ഉൾപ്പെടെ നിരവധി പ്രമുഖരാണ് പങ്കെടുത്തതെന്ന് സൂചനയും ലഭിക്കുന്നത്.

കണികയുടെ അച്ഛൻ രാജീവ് കപൂർ ആണ് ആജ് തക് ന്യൂസിന് ലണ്ടനിൽ നിന്ന് തിരിച്ചെത്തിയ ശേഷം കണിക ഉത്തർപ്രദേശിൽ നടത്തിയ പാർട്ടികളുടെ വിവരങ്ങൾ നൽകിയിരിക്കുന്നത്. 400 ഓളം പേരാണ് ഇവരുടെ പാർട്ടികളിൽ പങ്കെടുത്തത്. കണികക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചപര്യത്തിൽ ഇവരുടെ കുടുംബാംഗങ്ങളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. എന്നാൽ കണിക എയർപോർട്ടിൽ വൈറസ് ടെസ്റ്റിന് വിധേയമായിരുന്നെന്നും റിസൽട്ട് നെഗറ്റീവ് ആയിരുന്നെന്നുമാണ് ഇവരുടെ അച്ഛൻ വ്യക്തമാക്കുന്നത്. ലക്നൗവിലെ കിങ് ജോർജ് മെഡിക്കൽ ആശുപത്രിയിൽ ചികിത്സയിലാണ് കണിക ഇപ്പോഴെന്ന് വിവരം.

തനിക്ക് രേഗബാധയേറ്റതായി സോഷ്യൽമീഡിയയിലുടെ താരം വെളിപ്പെടുത്തിയിന്നു, താൻ വിമാനത്താവളത്തിൽ സാധാരണമായ നടപടിക്രമങ്ങൾ പാലിച്ചാണ് വീട്ടിലേക്ക് പോന്നതെന്നും ഒരാഴ്ചയ്ക്കു ശേഷമാണ് തനിക്ക് വൈറസ് ബാധയുടെ ലക്ഷണങ്ങൾ തുടങ്ങിയതെന്നും കനിക ട്വീറ്റിൽ പറഞ്ഞു. കഴിഞ്ഞ നാലു ദിവസമായി എനിക്ക് പനിയുടെ ലക്ഷണങ്ങളുണ്ടായിരുന്നു. ഞാൻ ടെസ്റ്റ് ചെയ്തു. ഇത് കോവിഡ-19 പൊസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ഞാനും എന്റെ കുടുംബവും ക്വാറന്റൈനിലാണ്. വൈദ്യോപദേശങ്ങൾ അനുസരിക്കുന്നു. എന്റെ കൊണ്ടാക്ട് മാപ്പിങ് നടന്നുകൊണ്ടിരിക്കുന്നു,' ട്വീറ്റ് പറഞ്ഞു.

അതേസമയം, കൊവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കണിക കപൂർ നടത്തിയ ഫൈവ് സ്റ്റാർ പാർട്ടിയിൽ പങ്കെടുത്ത പ്രമുഖരിൽ മുതിർന്ന ബിജെപി നേതാവും മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജയുടെ മകൻ ദുഷ്യന്ത് സിംഗും. പാർലമെന്റ് എംപി കൂടിയായ ഇദ്ദേഹം കണികയുടെ പാർട്ടിയിൽ പങ്കെടുത്തിന്റെ പിറ്റേന്നു തന്നെ പാർലമെന്റ് യോഗത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നതായി റിപ്പോർട്ടുണ്ട്. മനോജ് തിവാരി, സുരേന്ദ്ര നാഗർ നിഷികന്ത്, എന്നിവരുടെ അടുത്തായിരുന്നു ദുഷ്യന്ത് ഇരുന്നത്. ഇതോടെ ഇവരും നിരീക്ഷണത്തിലേക്ക് മാറേണ്ടി വരുമെന്നാണ് സൂചന. നിലവിൽ ദുഷ്യന്ത് സിങ് സ്വയം ഐസൊലേഷനിൽ കഴിയുകയാണെന്ന് റിപ്പോർട്ട് ലഭിക്കുന്നത്.

കണികയുടെ രോഗബാധയോടെ നിരവധി പേരാണ് ഇപ്പോൾ ആശങ്കയിലായിരിക്കുന്നത്. കുറച്ചു നാളുകളായി ലണ്ടനിൽ താമസിച്ചിരുന്ന കണിക മാർച്ച് 15 നാണ് നാട്ടിലെത്തിയത്. എന്നാൽ രാജ്യത്തുകൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ തന്റെ വിദേശ യാത്രയുടെ വിവരങ്ങൾ അധികൃതരെ അറിയിക്കുകയോ സ്വയം ഐസൊലേഷനിൽ കഴിയുകയോ ചെയ്തില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നതും. എന്നാൽ താൻ പരിശോധനയ്ക്ക് വിധേയമായെന്ന് താരത്തിന്റെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതേസമയം, വിരുന്നിൽ പങ്കെടുത്ത ബിജെപി നേതാവ് വസുന്ധര രാജെ ക്വാറന്റൈനിൽ. വസുന്ധര രാജെയും മകൻ ദുഷ്യന്തും കനികയ്ക്കൊപ്പം വിരുന്നിലുണ്ടായിരുന്നു. കനിക കോവിഡ് പോസിറ്റിവ് ആണെന്ന് അറിഞ്ഞപ്പോൾ തന്നെ സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചതായി വസുന്ധര രാജെ ട്വീറ്റ് ചെയ്തു. ക്നൗവിലെ അപ്പാർട്ട്മെന്റിലാണ് കനിക താമസിച്ചിരുന്നത്. നിരവധി പേർ ഇവരുമായി ബന്ധപ്പെട്ടതിനാൽ എന്തു ചെയ്യണം എന്നറിയാത്ത ആശങ്കയിലാണ് അധികൃതർ. ഇവർ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലെ എല്ലാവരേയും ക്വറന്റീൻ ചെയ്യണ്ടതുണ്ടോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇന്ന് ഉത്തർപ്രദേശിൽ കനിക ഉൾപ്പടെ നാലു പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP