Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'കേരളം ഇന്ന് ചിന്തിക്കുന്നത്, ഇന്ത്യ നാളെ നടപ്പാക്കേണ്ടി വരും'; 20,000 കോടിയുടെ കോവിഡ് പാക്കേജ് പ്രഖ്യാപിച്ച കേരള സർക്കാറിനെ പ്രശംസിച്ച് ട്വീറ്റുമായി മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായ്; കോവിഡ് വൈറസ് വ്യാപനത്തെ തടയാനുള്ള ജാഗ്രതയുടെ കേരളാ മോഡലിനെ സുപ്രീംകോടതി പുകഴ്‌ത്തിയതിന് പിന്നാലെ ദേശീയ - അന്തർദേശീയ തലങ്ങളിൽ കൊച്ചു സംസ്ഥാനം ശ്രദ്ധിക്കപ്പെടുന്നു

'കേരളം ഇന്ന് ചിന്തിക്കുന്നത്, ഇന്ത്യ നാളെ നടപ്പാക്കേണ്ടി വരും'; 20,000 കോടിയുടെ കോവിഡ് പാക്കേജ് പ്രഖ്യാപിച്ച കേരള സർക്കാറിനെ പ്രശംസിച്ച് ട്വീറ്റുമായി മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായ്; കോവിഡ് വൈറസ് വ്യാപനത്തെ തടയാനുള്ള ജാഗ്രതയുടെ കേരളാ മോഡലിനെ സുപ്രീംകോടതി പുകഴ്‌ത്തിയതിന് പിന്നാലെ ദേശീയ - അന്തർദേശീയ തലങ്ങളിൽ കൊച്ചു സംസ്ഥാനം ശ്രദ്ധിക്കപ്പെടുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ കാര്യത്തിൽ ലോകത്തിൽ കേരളത്തോട് കിടപിടിക്കാൻ മറ്റൊരു സംസ്ഥാനം ഉണ്ടോ എന്ന കാര്യം സംശയമാണ്. അത്രയ്ക്ക് കാര്യക്ഷമമായ വിധത്തിലാണ് ഇവിടെ കാര്യങ്ങൾ മുന്നോട്ടു പോകുന്നത്. മറ്റൊരു രാഷ്ട്രീയ നേതൃത്വവും പുലർത്താത്ത ജാഗ്രത കേരള സർക്കാർ ഇക്കാര്യത്തിൽ പുലർത്തുന്നു. തുടക്കം മുതൽ കോവിഡിനെ പ്രതിരോധിക്കുന്ന കാര്യത്തിൽ കേരളം മറ്റു സംസ്ഥാനങ്ങൾക്ക് ഒരു മാതൃകയാണ്. സംശയമുള്ളവരെ പരിശോധിക്കുകയും ക്വാറന്റൈൻ ചെയ്യുകയും ചെയ്യുന്നത് മുതൽ ഏറ്റവും ഒടുവിൽ കോവിഡ് പാക്കേജ് പ്രഖ്യാപിച്ചതിൽ വരെ കേരള സർക്കാർ കൈയടി നേടുകയാണ് ചെയ്തത്.

കൊവിഡ് 19 പ്രതിരോധത്തിൽ കേരളത്തെയും മുഖ്യമന്ത്രിയെയും അഭിനന്ദിച്ച് മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ രാജ്ദീപ് സർദേശായിയും രംഗത്തുവന്നു. ഇന്ന് കേരളം എന്താണോ ചിന്തിക്കുന്നത് അതാകും നാളെ ഇന്ത്യ ചിന്തിക്കുന്നതെന്ന് അദ്ദേഹം ട്വീറ്റിൽ പറഞ്ഞു. സംസ്ഥാന മുഖ്യമന്ത്രിമാരുമായി സംവദിക്കാർ പ്രധാനമന്ത്രി തയ്യാറെടുക്കുമ്പോൾ, കൊവിഡ് പോരാട്ടത്തിൽ പ്രധാനമന്ത്രിയും മറ്റുള്ളവരും മാതൃകയാക്കേണ്ട ഒരു സംസ്ഥാനമാണ് കേരളമെന്നും ട്വീറ്റിൽ രാജ്ദീപ് സർദേശായി പറയുന്നു.

പൊതു ആരോഗ്യം സാമൂഹിക ഉത്തരവാദിത്തമാണെന്നും രാജ്ദീപ് സർദേശായി പറയുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് സംബന്ധിച്ച വാർത്ത പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

കോവിഡ് 19യിലും നിപ്പയിലും കേരളം കാട്ടിയ ജാഗ്രതയ്ക്ക് ദേശീയ-അന്തർ ദേശീയതലങ്ങളിൽ ശ്രദ്ധ ലഭിച്ചിരുന്നു. കോവിഡിന്റെ ആദ്യഘട്ടം തടയുന്നതിൽ കേരളം മറ്റ് ലോകരാജ്യങ്ങൾക്ക് തന്നെ മാതൃകയായിരുന്നു. അതിനിടെ, സംസ്ഥാനത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ എണ്ണിപ്പറഞ്ഞ് സുപ്രീംകോടതിയും പ്രശംസിച്ചിരുന്നു.

കോവിഡ് പ്രതിസന്ധി മറികടക്കാൻ സംസ്ഥാനത്ത് 20000 കോടിയുടെ പാക്കേജ് ആണ് ഇന്നലെ പ്രഖ്യാപിച്ചത്. കുടുംബശ്രീ വഴി രണ്ടായിരം കോടി രൂപ വായ്പ നൽകും. കുടുംബങ്ങൾക്ക് നൽകും. ഏപ്രിൽ, മെയ്‌ മാസങ്ങളിൽ 1000 കോടി രൂപ വീതമുള്ള ഗ്രാമീണതൊഴിലുറപ്പ് പദ്ധതി. സാമൂഹ്യസുരക്ഷാപെൻഷന്റെ ഏപ്രിൽ ഗഡു കൂടി ഈമാസം നൽകും. സാമൂഹ്യസുരക്ഷാ പെൻഷൻ ലഭിക്കാത്ത കുടുംബങ്ങൾക്ക് 1000 രൂപ വീതം. ചെലവ് 100 കോടി. APL, BPL വ്യത്യാസമില്ലാതെ എല്ലാവർക്കും ഒരുമാസത്തെ ഭക്ഷ്യധാന്യം. ചെലവ് 100 കോടി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP