Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

"നാല് ദിവസമായി പനിയുടെ ലക്ഷണങ്ങൾ കാണിച്ചിരുന്നു, അതിപ്പോൾ കൊവിഡ് 19 ആയിരിക്കുന്നു": യുകെയിലെ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ വിവരം അധികൃതരോട് മറച്ചുവെച്ചു; കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമായി ഒരുക്കിയത് പഞ്ചനക്ഷത്ര ഹോട്ടലിലെ ആഡംബര പാർട്ടി; ഗായിക കനിക കപൂറിന് കൊറോണ സ്ഥിരീകരിച്ചു; പാർട്ടിയിൽ വസുന്ധര രാജെയുടെ മകനും പങ്കെടുത്തതായി റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

ലഖ്നൗ: ഹിന്ദിയിലെ ബേബി ഡോൾ ഗാനത്തിലൂടെ ശ്രദ്ധേയയായ ഗായിക കനിക കപൂറിന് കൊറോണ സ്ഥിരീകരിച്ചു. ലഖ്നൗലെ കിങ് ജോർജ്സ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ ചികിത്സയിലാണ് ഇപ്പോൾ ഗായിക, ലണ്ടനിലെ നീണ്ട നാൾ താമസിച്ചതിന് ശേഷം മാർച്ച് 15 നാണ് 41കാരിയായ കനിക ലഖ്നൗവിലേക്ക് തിരികെ എത്തിയത്. എന്നാൽ തന്റെ യാത്രയെക്കുറിച്ച് ഇവർ അധികൃതരെ അറിയിച്ചിരുന്നില്ല. ലഖ്നൗവിൽ തിരിച്ചെത്തിയതിന് പിന്നാലെ തന്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമായി പഞ്ചനക്ഷത്ര ഹോട്ടലിൽ ആഡംബര പാർട്ടിയും ഒരുക്കിയിരുന്നു.

റിപ്പോർട്ടുകൾ പ്രകാരം ഭരണകർത്താക്കൾ, രാഷ്ട്രീയ പ്രവർത്തകർ, വ്യവസായികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. ലഖ്നൗവിലെ അപ്പാർട്ട്മെന്റിലാണ് കനിക താമസിച്ചിരുന്നത്. നിരവധി പേർ ഇവരുമായി ബന്ധപ്പെട്ടതിനാൽ എന്തു ചെയ്യണം എന്നറിയാത്ത ആശങ്കയിലാണ് അധികൃതർ. ഇവർ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലെ എല്ലാവരേയും ക്വറന്റീൻ ചെയ്യണ്ടതുണ്ടോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കൂടാതെ പാർട്ടിയിൽ പങ്കെടുത്തവരും നിരീക്ഷണത്തിലാണ്.

താൻ വിമാനത്താവളത്തിൽ സാധാരണമായ നടപടിക്രമങ്ങൾ പാലിച്ചാണ് വീട്ടിലേക്ക് പോന്നതെന്നും ഒരാഴ്ചയ്ക്കു ശേഷമാണ് തനിക്ക് വൈറസ് ബാധയുടെ ലക്ഷണങ്ങൾ തുടങ്ങിയതെന്നും കനിക ട്വീറ്റിൽ പറഞ്ഞു.
കഴിഞ്ഞ നാലു ദിവസമായി എനിക്ക് പനിയുടെ ലക്ഷണങ്ങളുണ്ടായിരുന്നു. ഞാൻ ടെസ്റ്റ് ചെയ്തു. ഇത് കോവിഡ-19 പൊസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ഞാനും എന്റെ കുടുംബവും ക്വാറന്റൈനിലാണ്. വൈദ്യോപദേശങ്ങൾ അനുസരിക്കുന്നു. എന്റെ കൊണ്ടാക്ട് മാപ്പിങ് നടന്നുകൊണ്ടിരിക്കുന്നു,' ട്വീറ്റ് പറഞ്ഞു.

കൂടാതെ, യുകെയിൽ നിന്നും തിരിച്ചു വന്നശേഷം ഒരു പാർട്ടിയിൽ ഇവർ പങ്കെടുത്തെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. താൻ യുകെയിൽ നിന്നാണ് വന്നതെന്നത് പറയാതെ ഈ പരിപാടിയിൽ കനിക പങ്കെടുത്തെന്നാണ് വിവരം. ഉത്തർപ്രദേശിൽ കനിക പങ്കെടുത്ത ഈ പാർട്ടിയിൽ വസുന്ധരരാജേ സിന്ധ്യയുടെ മകൻ ദുഷ്യന്ത് സിങ് പങ്കെടുത്തിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. നിലവിൽ ലഖ്‌നൗവിലാണ് കനിക ഉള്ളത്. ഇന്ന് ഉത്തർപ്രദേശിൽ കനിക ഉൾപ്പടെ നാലു പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ബോളിവുഡിലെ അറിയപ്പെടുന്ന ഗായികയാണ് താരം. ചിറ്റിയാൻ കലയ്യാൻ, ഛിൽ ഗയാ നൈന തുടങ്ങിയ നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP