Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അവളെ അതിക്രൂരമായിട്ടാണ് കൊന്നതെന്ന് നേരത്തെ അറിഞ്ഞിരുന്നില്ല; ഇത്രയും കുത്ത് ഏറ്റിരുന്നെന്ന് ആരും പറഞ്ഞില്ല; എന്റെ കൊച്ചിന്റെ ശരീരം അവരാരും അന്ന് എന്നെ കാണിച്ചില്ല; ഇത് ഒരാൾ തന്നെ ചെയ്തതെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ല; മോളെ കൊന്നവരെ ആരെയും വെറുതെ വിടരുത്; എത്രപേരുണ്ടെങ്കിലും അവരെയെല്ലാം തൂക്കണം; കാലതാമസം നേരിടുന്നതിൽ ദുഃഖമുണ്ട്; ഡൽഹിയിലെ നിർഭയയിൽ നീതി നടപ്പാകുമ്പോൾ പെരുമ്പാവൂരിലെ കൊലയിൽ നീതി തേടി ജിഷയുടെ അമ്മ രാജേശ്വരി

അവളെ അതിക്രൂരമായിട്ടാണ് കൊന്നതെന്ന് നേരത്തെ അറിഞ്ഞിരുന്നില്ല; ഇത്രയും കുത്ത് ഏറ്റിരുന്നെന്ന് ആരും പറഞ്ഞില്ല; എന്റെ കൊച്ചിന്റെ ശരീരം അവരാരും അന്ന് എന്നെ കാണിച്ചില്ല; ഇത് ഒരാൾ തന്നെ ചെയ്തതെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ല; മോളെ കൊന്നവരെ ആരെയും വെറുതെ വിടരുത്; എത്രപേരുണ്ടെങ്കിലും അവരെയെല്ലാം തൂക്കണം; കാലതാമസം നേരിടുന്നതിൽ ദുഃഖമുണ്ട്; ഡൽഹിയിലെ നിർഭയയിൽ നീതി നടപ്പാകുമ്പോൾ പെരുമ്പാവൂരിലെ കൊലയിൽ നീതി തേടി ജിഷയുടെ അമ്മ രാജേശ്വരി

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി; നിർഭയ്ക്ക് നീതികിട്ടി. ജിഷയുടെ കാര്യത്തിൽ പൂർണ്ണമായി നീതി ഉറപ്പാക്കാൻ അമിറുൾ ഇസ്ലാമിനെ തൂക്കിലേറ്റേണം.ഇതിന് കാലതാമസം നേരിടുന്നതിൽ ദുഃഖമുണ്ട്. നിഭയകേസ്സിലെ പ്രതികളെ തൂക്കിക്കൊന്നത് അറിഞ്ഞ് കുറുപ്പംപടി വട്ടോളിപ്പടിയിൽ വീട്ടിൽ അതിക്രൂരമായി കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിനി ജിഷയുടെ മാതാവ് രാജേശ്വരിയുടെയും സഹോദരി ദീപയുടെയും പ്രതികരിക്കുന്നത് ഇങ്ങനെയാണ്.

അവളെ അതിക്രൂരമായിട്ടാണ് കൊന്നതെന്ന് ഞാൻ നേരത്തെ അറിഞ്ഞിരുന്നില്ല. ഇത്രയും കുത്ത്് ഏറ്റിരുന്നെന്ന് ആരും പറഞ്ഞില്ല. എന്റെ കൊച്ചിന്റെ ശരീരം അവരാരും എന്നെ കാണിച്ചില്ല. അടുത്തകാലത്ത് അറിയുന്നവരിൽ ചിലർ വാട്സാപ്പിലും മറ്റും വരുന്ന വിവരങ്ങൾ കാണിക്കുകയും അറിയിക്കുകയും മറ്റും ചെയ്തപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത്. ഇത് ഒരാൾ തന്നെ ചെയ്തതെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ല. എന്റെ മോളെ കൊന്നവൻന്മാരിൽ ആരെയും വെറുതെ വിടരുത്. എത്രപേരുണ്ടെങ്കിലും അവരെയെല്ലാം തൂക്കിലേറ്റേണം. രാജശ്വരി വ്യക്തമാക്കി.

പൊലീസിൽ വിശ്വാസമുണ്ടെന്നും ജിഷയെ കൊലപ്പെടുത്തിയത് അമിറുൾ ഇസ്ലാമാണെന്ന് പൂർണ്ണമായി വിശ്വസിക്കുന്നു എന്നും സഹോദരി ദീപയും പ്രതികരിച്ചു. വിചാണക്കോടതി വധശിക്ഷ വിധിച്ചതിൽ സന്തോഷമുണ്ടെന്നും അത് നടപ്പിലായാൽ മാത്രമേ തങ്ങൾക്ക് പൂർണ്ണമായും നീതി ലഭിച്ചെന്ന് ഉറപ്പിക്കാനാവു എന്നുമാണ് ദീപയുടെ നിലപാട്. അമിറുൾ ഇസ്ലാമിന്റെ വധ ശിക്ഷ നടപ്പാക്കുന്നതിനെതിരെ ആരുടെ ഭാഗത്തുനിന്നും നീക്കമുണ്ടായാലും ഒരു തരത്തിലും അംഗീകരിക്കില്ലന്നും നിയമപരമായി നേരിടുമെന്നും ദീപ കൂട്ടിച്ചേർത്തു.

ജിഷ കേസ്സിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അമിറുൾ ഇസ്ലാം ഇപ്പോൾ വിയ്യൂർ ജയിലിൽ റിമാന്റിലാണ്. തെളിവില്ലന്നും അതിനാൽ വധശിക്ഷ റദ്ദാക്കണമെന്നും പ്രതിയെ വെറുതെ വിടണമെന്നും ആശ്യപ്പെട്ട് ഇയാളുടെ അഭിഭാഷകൻ ബി എ ആളൂർ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്.ഈ ഹർജി ഇതുവരെ കോടതി പരിഗണിച്ചിട്ടില്ല. അമീറിനെതിരെ കൊലപാതകം, ബലാൽസംഗം, ഭവനഭേദനം തുടങ്ങി 5 കുറ്റങ്ങൾ തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു.

നിരായുധയായ ഒരു പെൺകുട്ടിയെ പ്രതി കൊലപ്പെടുത്തി എന്ന് മാത്രമല്ല കൊല നടത്തിയത് എത്ര ക്രൂരമായിട്ടാണെന്നത് കൂടി കോടതി പരിഗണിച്ച് പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നൽകണമെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. ഡൽഹിയിലെ നിർഭയ കേസുമായി സമാനതയുള്ള കൊലയാണിതെന്നും പ്രസിക്യൂഷൻ വാദിച്ചു. എന്നാൽ നിർഭയ കേസുമായി ജിഷ കേസ് താരതമ്യം ചെയ്യരുതെന്നും ദൃക്സാക്ഷിപോലുമില്ലാത്ത കള്ള കേസാണിതെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. 26 വയസ്സുള്ള പ്രതിയുടെ പ്രായം കണക്കിലെടുത്ത് കുറഞ്ഞ ശിക്ഷ വിധിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. ഇതൊന്നും കോടതി അംഗീകരിച്ചില്ല.

ജിഷയെ തനിക്കറിയില്ലെന്നും കൊല നടത്തിയിട്ടില്ലെന്നുമായിരുന്നു അമീർ ഉൾ ഇസ്ലാം കോടതിയെ അറിയിച്ചത്. 2016 ഏപ്രിൽ 28 നായിരുന്നു നിയമ വിദ്യാർത്ഥിനിയായ ജിഷയെ പെരുമ്പാവൂരിലെ വീട്ടിൽ വെച്ച് അമീർ ഉൾ ഇസ്ലാം അതിക്രൂരമായി കൊലപ്പെടുത്തിയത്. കഴിഞ്ഞ മാർച്ച് പതിമൂന്നിനാണ് കേസിൽ വിചാരണ ആരംഭിച്ചത്. നൂറ് സാക്ഷികളെ പ്രസിക്യൂഷൻ വിസ്തരിച്ചു. ദൃക്സാക്ഷിയില്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകൾ നിരത്തിയായിരുന്നു പ്രോസിക്യൂഷൻ അമീർ ഉൾ ഇസ്ലാമിനെതിരായ കുറ്റങ്ങൾ തെളിയിച്ചത്.

കേസിലെ ഏക പ്രതിയായിരുന്നു ഇതരസംസ്ഥാന തൊഴിലാളി അമീറുൾ ഇസ്ലാം. ഡൽഹിയിലെ നിർഭയ സംഭവത്തിന് ശേഷം രാജ്യമനസാക്ഷിയെ ഞെട്ടിച്ച കേസായിരുന്നു പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനി ജിഷയുടെ കൊലപാതകം. 2016 ഏപ്രിൽ 28ന് വൈകിട്ട് പെരുമ്പാവൂർ കുറുപ്പംപടിയിലെ വീട്ടിൽ വച്ചാണ് ജിഷ അതിക്രൂരമായി കൊല്ലപ്പെട്ടത്. അസം സ്വദേശി അമീറുൾ ഇസ്ലാം വീട്ടിൽ അതിക്രമിച്ച് കയറിയ ശേഷം ജിഷയെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കേരളത്തെ ഒന്നാകെ നടുക്കിയതായിരുന്നു ജിഷയുടെ ദാരുണ മരണം. ആദ്യം വെറുമൊരു കൊലപാതക വാർത്ത മാത്രമായി ഒതുങ്ങിപ്പോകുമായിരുന്ന കേസ് മാധ്യമങ്ങളും സോഷ്യൽ മീഡിയയും ഇടപെട്ടതോടെയാണ് വൻ കോളിളക്കമുണ്ടാക്കിയത്. അന്നത്തെ യുഡിഎഫ് സർക്കാരിന് വലിയ തിരിച്ചടി നൽകുന്നതിൽ പോലും ജിഷ കേസ് പങ്ക് വഹിച്ചു. ദൃക്സാക്ഷികളില്ലാത്ത കൊലപാതകത്തിൽ ഡിഎൻഎ ടെസ്റ്റാണ് കുറ്റം തെളിയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത്. കൊലപാതകം, അതിക്രമിച്ച് കയറൽ, മരണകാരണമായ ബലാത്സംഗം, അന്യായമായി തടഞ്ഞ് വെക്കൽ എന്നീ കുറ്റങ്ങൾ അമീറുൾ ഇസ്ലാം ചെയ്തതായുള്ള കണ്ടെത്തൽ കോടതി ശരിവെച്ചു. ഇവ വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും അതിനാൽ മരണം വരെ തൂക്കിക്കൊല്ലാനുമാണ് കോടതി വിധി.

അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണിത് എന്നാണ് കോടതി വിധി പ്രസ്താവിക്കവെ പറഞ്ഞത്. മാത്രമല്ല ജിഷയുടേത് ക്രൂരമായ കൊലപാതകമാണെന്നും കോടതി നിരീക്ഷിച്ചു. കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അമീറുൾ ഇസ്ലാം നൽകിയ ഹർജി കോടതി തള്ളിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP