Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊല്ലത്ത് വന്നാലല്ലേ പൈസ വാങ്ങിക്കാൻ കഴിയൂ.. ഇപ്പോഴേ പൈസ തന്നേക്കാം ...ളീ എന്ന് പറഞ്ഞ്ചുറ്റിക കൊണ്ടുള്ള മർദ്ദനം; നിലത്ത് വീണപ്പോൾ ശ്വാസം മുട്ടിച്ച് കൊല്ലാനും ശ്രമം; ആശുപത്രിയിൽ എത്തിച്ചപ്പോൾ മൊഴി എടുക്കാനും പ്രതിയെ അറസ്റ്റ് ചെയ്യാനും മടിച്ച് ശാസ്താംകോട്ട പൊലീസും; ചെക്ക് കേസ് പ്രതി നജീബിനെതിരെ കൊലക്കുറ്റത്തിനു കേസ് എടുക്കണമെന്ന് ആവശ്യം; മൈനാഗപ്പള്ളിയിലെ അരവിന്ദാക്ഷൻ പിള്ളയുടെ മരണം വിവാദത്തിൽ

കൊല്ലത്ത് വന്നാലല്ലേ പൈസ വാങ്ങിക്കാൻ കഴിയൂ.. ഇപ്പോഴേ പൈസ തന്നേക്കാം ...ളീ എന്ന് പറഞ്ഞ്ചുറ്റിക കൊണ്ടുള്ള മർദ്ദനം; നിലത്ത് വീണപ്പോൾ ശ്വാസം മുട്ടിച്ച് കൊല്ലാനും ശ്രമം; ആശുപത്രിയിൽ എത്തിച്ചപ്പോൾ മൊഴി എടുക്കാനും പ്രതിയെ അറസ്റ്റ് ചെയ്യാനും മടിച്ച് ശാസ്താംകോട്ട പൊലീസും; ചെക്ക് കേസ് പ്രതി നജീബിനെതിരെ കൊലക്കുറ്റത്തിനു കേസ് എടുക്കണമെന്ന് ആവശ്യം; മൈനാഗപ്പള്ളിയിലെ അരവിന്ദാക്ഷൻ പിള്ളയുടെ മരണം വിവാദത്തിൽ

എം മനോജ് കുമാർ

മൈനാഗപ്പള്ളി: ചെക്ക് കേസിലെ പ്രതിയുടെ മർദ്ദനമേറ്റതിനെ തുടർന്നുള്ള അരവിന്ദാക്ഷൻ പിള്ള (72) യുടെ മരണം വിവാദമാകുന്നു. ചെക്ക് കേസിലെ പ്രതിയായ നജീബാണ് പണം തിരികെ നൽകാനുള്ള കോടതി വിധി വന്നതിൽ ക്ഷുഭിതനായി മൈനാഗപ്പള്ളി ടൗണിൽ വെച്ച് കഴിഞ്ഞ ശനിയാഴ്ച അരവിന്ദാക്ഷൻ പിള്ളയെ മർദ്ദിച്ചത്. നജീബിന്റെ മർദ്ദനമെറ്റതിനെ തുടർന്ന് അവശനിലയിലായ പിള്ളയെ മൈനാഗപ്പള്ളിയിലെ നാട്ടുകാരാണ് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പിറ്റേന്ന് ശാസ്താംകോട്ട പൊലീസ് എത്തി മൊഴിയെടുക്കുന്നതിന്നിടെയാണ് പിള്ളയ്ക്ക് അസ്വാസ്ഥ്യം കൂടുകയും ജനറൽ ആശുപത്രിയിലേക്ക് പോകുന്നതിന്നിടെ മരണം സംഭവിക്കുകയുമായിരുന്നു.

ആംബുലൻസിൽ വെച്ച് അസ്വാസ്ഥ്യം കൂടിയപ്പോൾ പിള്ളയെ പത്മാവതി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പക്ഷെ പരിശോധിച്ചപ്പോൾ ആശുപത്രിയിൽ എത്തുന്നതിനു പത്തു മിനിട്ട് മുൻപ് മരിച്ചുവെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. ഇതോടെ പിള്ളയുടെ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ തന്നെ എത്തിക്കുകയും പിന്നീട് പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് മാറ്റുകയും ചെയ്തു. തുടർന്ന് വീട്ടിലെത്തിച്ച് സംസ്‌ക്കാരവും നടത്തി. പിള്ളയ്ക്ക് പണം നൽകാനുണ്ടായിരുന്ന നജീബിന്റെ മർദ്ദനമേറ്റതിനെ തുടർന്നാണ് പിള്ളയുടെ മരണം. മാനസിക രോഗിയായി ചിത്രീകരിച്ച് പ്രതിയായ നജീബിനെ രക്ഷിക്കാനുള്ള ശ്രമങ്ങളും നടക്കുന്നതായാണ് കുടുംബത്തിന്റെ ആരോപണം.

മരണം ഹൃദയാഘാതം ആണെങ്കിലും അതിനു കാരണം നജീബിന്റെ മർദ്ദനമാണ്. ഒരു കുഴപ്പവും ഇല്ലാത്ത പിള്ളയ്ക്ക് മർദ്ദനമേറ്റപ്പോൾ വയ്യാതായി. ഈ മർദ്ദനത്തിന്റെ ആഘാതത്തിലാണ് ഹൃദയാഘാതത്തിന്റെ രൂപത്തിൽ മരണം പിള്ളയെ റാഞ്ചുന്നത്. ഇതാണ് ബന്ധുക്കളുടെ ആക്ഷേപം. പിള്ള മർദ്ദിക്കപ്പെട്ടപ്പോൾ ശാസ്താംകോട്ട പൊലീസ് സത്വര നടപടികൾ സ്വീകരിക്കുകയോ പ്രതിയായ നജീബിന്റെ പേരിൽ നടപടികൾ സ്വീകരിക്കുകയോ ചെയ്തില്ല. മൊഴിയെടുക്കാൻ എത്തിയ ശാസ്താംകോട്ട സ്റ്റേഷനിലെ പൊലീസുകാരന്റെ പെരുമാറ്റവും വയോധികനായ പിള്ളയെ അസ്വസ്ഥനാക്കി. തനിക്ക് പണം നൽകാനുണ്ടായിരുന്ന ആൾ തന്നെ പൊതുസ്ഥലത്ത് വെച്ച് മർദ്ദിച്ചതിൽ പിള്ളയ്ക്ക് കടുത്ത മനോവിഷമമുണ്ടായിരുന്നു.

തള്ളി വീഴ്‌ത്തി ചുറ്റിക കൊണ്ട് തലയ്ക്ക് നജീബ് അടിച്ചപ്പോൾ നിലത്ത് വീണ പിള്ള കൈകൊണ്ടു തടഞ്ഞു. അതിനാലാണ് പിള്ളയ്ക്ക് തലക്ക് അടിയേൽക്കാതെ ആ അടി കഴുത്തിനേറ്റത്. പക്ഷെ ഇത്ര പ്രായമുള്ള ആൾക്ക് ഈ രീതിയിലുള്ള മർദനം താങ്ങാൻ കഴിയില്ല. ഈ കടുത്ത മർദ്ദനവും കേസുണ്ടാക്കാനല്ലേ ആശുപത്രിയിൽ കഴിയുന്നത് എന്ന മൊഴിയെടുക്കാൻ എത്തിയ പൊലീസുകാരന്റെ കമന്റും പിള്ളയെ വിഷമിപ്പിച്ചു. പൊലീസ് ആണെകിൽ ഈ കേസ് ഗൗരവത്തോടെ കണ്ടതുമില്ല. നജീബിന്റെ മർദ്ദനവും പൊലീസിന്റെ അലംഭാവവും പിള്ളയെ വിഷമിപ്പിച്ചു. ഇതാണ് പിള്ളയുടെ മരണകാരണം. നജീബ് ഇതുവരെ അറസ്റ്റിലുമായിട്ടില്ല. നജീബിനെതിരെ കൊലപാതകത്തിനു കേസ് എടുക്കണം-പിള്ളയുടെ ബന്ധുക്കൾ മറുനാടനോട് പറഞ്ഞു.

രണ്ടു ലക്ഷത്തിലധികം രൂപ പിള്ളയ്ക്ക് നജീബ് നല്കാനുണ്ടായിരുന്നു. ഈ പണം നൽകിയില്ല തുടർന്ന് പിള്ള ശാസ്താംകോട്ട മജിസ്‌ട്രേട്ട് കോടതിയിൽ അന്യായം ഫയൽ ചെയ്തു. ഈ കേസിൽ നജീബ് ഈ തുക പിള്ളയ്ക്ക് തിരികെ നൽകണമെന്ന് കോടതി വിധി വന്നു. എന്നാൽ പണം തിരികെ നൽകാതെ കൊല്ലം ജില്ലാ കോടതിയിൽ അപ്പീൽ നൽകുകയാണ് നജീബ് ചെയ്തത്. ഈ കേസ് നടന്നുകൊണ്ടിരിക്കെയാണ് സ്‌കൂട്ടറിൽ പോകുകയായിരുന്ന പിള്ളയെ മൈനാഗപ്പള്ളി ടൗണിൽ വെച്ച് തിരികെ വിളിച്ച് നജീബ് മർദ്ദിക്കുന്നത്. ഒരു വർക്ക്‌ഷോപ്പിനു പുറത്ത് വെച്ചുള്ള മർദ്ദനത്തിൽ പിള്ള അവശനായിരുന്നു. ആശുപത്രിയിൽ കഴിയവേയാണ് കഴിഞ്ഞ പതിനഞ്ചിന് പിള്ള മരിക്കുന്നത്. മരണം നജീബിന്റെ മർദ്ദനം കാരണമാണ് എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

മർദ്ദനവുമായി ബന്ധപ്പെട്ടു ശാസ്താംകോട്ട പൊലീസിൽ മകൻ നൽകിയ പരാതി

അരവിന്ദാക്ഷൻ പിള്ള വാദിയായും നജീബ് പ്രതിയായും ശാസ്താംകോട്ട മജിസ്‌ട്രേറ്റ് കോടതി മുൻപാകെ എസ്ടി-106/2016 നമ്പർ കേസുണ്ട്. രണ്ടു ലക്ഷം രൂപ കടമായി നൽകിയ ചെക്ക് കേസ് ആണിത്. ഈ കേസിൽ എതിർ കക്ഷിയെ തടവിനു ശിക്ഷിച്ച് വിധി വന്നിട്ടുണ്ട്. വിധി വന്നപ്പോൾ എതിർ കക്ഷി ഹാജരാകാതിരുന്നതിനാൽ എതിർ കക്ഷിക്ക് എതിരെ നോൺ ബെയിലബിൾ വാറണ്ട് എക്‌സിക്യൂട്ട് ചെയ്യുന്നതിനായി ശാസ്താംകോട്ട പൊലീസ് സ്റ്റെഷനിലേക്ക് അയച്ചിട്ടുണ്ട്.

ജാമ്യം എടുക്കാതെ എതിർകക്ഷി കൊല്ലം ജില്ലാ കോടതി മുൻപാകെ അപ്പീൽ ഹർജിയും കാലതാമസം ഉണ്ടായതിൽ അതിന്റെ ഹർജിയും ബോധിപ്പിച്ചതിനാൽ ടി കേസ് കൊല്ലം സെഷൻസ് കോടതിയിൽ 16-3-2020ൽ അവധിക്ക് വെച്ചിട്ടുണ്ട്. എതിർ കക്ഷിക്ക് എതിരെ കേസ് കൊടുത്ത് ശിക്ഷിക്കാൻ ഇടയായ്തിൽ ഉള്ള വിരോധത്തിൽ പതിനാലിന് രാവിലെ പതിനൊന്നു മണി സമയത്ത് മൈനാഗപ്പള്ളി ജംഗ്ഷനിൽവെച്ച് വാദിയായ അരവിന്ദാക്ഷൻ പിള്ളയെ അന്യായ തടസം സൃഷ്ടിച്ച് പുറത്തും കവിളത്തും നെഞ്ചത്തും ചുറ്റിക വെച്ച് മർദ്ദിച്ച ശേഷം കഴുത്തിനു പിടിച്ച് മുറുക്കി ശ്വാസം മുട്ടിച്ച് കൊല്ലുന്നതിനായി മൂന്നു മിനിട്ട് നേരം മുറുകെ പിടിച്ചു.

മർദ്ദനം കാരണം കൈക്ക് പരുക്കും കവിളത്ത് ചതവും ചുറ്റിക വെച്ച് മർദ്ദിച്ചതിനാൽ ഇടത് തോളത്ത് ചതവും കഴുത്തിനു കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചതിനാൽ മരണഭയവും സംഭവിച്ചിട്ടുണ്ട്. അച്ഛനെ ഉപദ്രവിക്കുന്ന സമയത്ത് നിനക്ക് തരാനുള്ള പൈസ തിങ്കളാഴ്ച ആക്കേണ്ട ഇന്നേ തരാം ....ളീ....എന്ന് അസഭ്യം വിളിച്ചിട്ടുണ്ട്. എതിർ കക്ഷിക്ക് എതിരെ മേൽ നടപടികൾ സ്വീകരിച്ച് കേസ് എടുക്കുന്നതിലേക്ക് ശാസ്താംകോട്ട ഗവ.ആശുപത്രിയിൽ അഡ്‌മിറ്റായ എന്റെ പിതാവിന്റെ മൊഴിയെടുത്ത് എന്റയും പിതാവിന്റെയും സങ്കടത്തിനു പരിഹാരമുണ്ടാക്കണം-പരാതിയിൽ മകനായ അനീഷ് പറയുന്നു.

ഈ പരാതി നൽകിയതിന് പിറ്റേന്ന് തന്നെ മാനസിക വിഷമവും മർദ്ദനം ഏൽപ്പിച്ച ആഘാതവും നിമിത്തം പിള്ള മരിച്ചു. പിള്ള മരിച്ചതോടെ പ്രതിയായ നജീബിനെ രക്ഷിക്കാൻ പ്രതിയുടെ കുടുംബം ശ്രമം തുടങ്ങിയതായും പിള്ളയുടെ കുടുംബം പറയുന്നു.

മരണം നജീബിന്റെ മർദ്ദനത്തെതുടർന്ന്; പൊലീസ് അലംഭാവവും ശക്തം: അനീഷ്

പൊതു ഇടത്തിൽ നിന്നും മർദ്ദനമേറ്റതും മൊഴി എടുക്കുന്നതിലും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിലും പൊലീസ് കാണിച്ച അലംഭാവവും അച്ഛനെ വിഷമിപ്പിച്ചിരുന്നു. മർദ്ദനമേറ്റതിനെ തുടർന്ന് വന്ന ശാരീരിക അവശതയും മാനസിക സമ്മർദ്ദവും അച്ഛന് താങ്ങാനായില്ല- ഇത് അച്ചന്റെ മരണത്തിനു കാരണമായി-മകൻ അനീഷ് മറുനാടനോട് പറഞ്ഞു.

പതിനാലാം തീയതി ഉച്ചയ്ക്ക് മൈനാഗപ്പള്ളിയിലെ ഒരു വർക്ക് ഷോപ്പിനടുത്ത്വെച്ച് ആരോ അരവിന്ദാക്ഷൻ പിള്ളയെ വിളിച്ചു. ടൂ വീലറിൽ വരികയായിരുന്ന അച്ഛൻ ഇറങ്ങി നോക്കിയപ്പോൾ അത് നജീബായിരുന്നു. അപ്പോൾ വണ്ടിയുടെ ടയർ മാറിക്കൊണ്ടിരിക്കുകയായിരുന്നു. ഇയാൾക്ക് അല്ലേ പൈസ വേണ്ടത് എന്നാണ് ചോദിച്ചത്. പൈസ വേണ്ടാഞ്ഞിട്ടാണോ കോടതിയിൽ അപ്പീൽ നൽകിയത് എന്ന് തിരിച്ചു ചോദിച്ചു. കൊല്ലത്ത് വന്നാലല്ലേ പൈസ വാങ്ങിക്കാൻ കഴിയൂ.. ഇപ്പോഴേ പൈസ തന്നേക്കാം എന്ന് പറഞ്ഞപ്പോൾ നീ നിന്റെ വഴി നോക്ക് ഞാൻ പൈസ വാങ്ങിച്ചോളാം എന്ന് പറഞ്ഞു തിരികെ നടന്നപ്പോൾ പുറകിൽ നിന്നും വന്നു നജീബ് അടിച്ചു.

പ്രതീക്ഷിക്കാത്ത അടിയായതിനാൽ അച്ഛൻ മറിഞ്ഞുവീണു. പിന്നെ ഒരു ചുറ്റിക എടുത്ത് അടിച്ചു. തലയ്ക്ക് അടിക്കാനാണ് നോക്കിയത്. പക്ഷെ ഉരുണ്ടു മാറിയപ്പോൾ അടി കൊണ്ടത് ഇടത് തോളിനും. പെട്ടെന്നുള്ള അടിയായതിനാൽ എന്താണ് സംഭവം എന്ന് ആർക്കും സംഭവം മനസിലായില്ല. ആളുകൾ ഓടിവന്നപ്പോൾ നജീബ് ഓടി മാറി. ആളുകൾ നജീബിനെ പിടിച്ചു നിർത്തി. അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകാൻ നാട്ടുകാർ എന്നോടു പറഞ്ഞു. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ കാണിച്ചു.

മുറിവുകൾ ഉണ്ടായിരുന്നില്ല. പക്ഷെ ഇടത് തോളിനു ചുറ്റിക കൊണ്ടുള്ള അടിയേറ്റതിനാൽ കൈ പൊക്കാൻ പ്രയാസമായി. ആശുപത്രി കാഷ്വാലിറ്റിയിൽ കാണിച്ചു. ഡോക്ടർ എക്‌സ്‌റേ എടുക്കാൻ പറഞ്ഞു. ഞാൻ പൊലീസ് സ്റ്റേഷനിൽ പോയി പരാതി നൽകി. എസ്‌ഐയ്ക്ക് പരാതി നൽകി. അഭിഭാഷകൻ വന്നു പെറ്റീഷൻ തയ്യാറാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP