Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മെട്രോ വാൻകൂവറിൽ ഇന്ധനവില ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിൽ; ലിറ്ററിന് 1 ഡോളറിന് താഴെ വിലയെത്തിയതോടെ വാഹന ഉടമകൾ സന്തോഷത്തിൽ

മെട്രോ വാൻകൂവറിൽ ഇന്ധനവില ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിൽ; ലിറ്ററിന് 1 ഡോളറിന് താഴെ വിലയെത്തിയതോടെ വാഹന ഉടമകൾ സന്തോഷത്തിൽ

സ്വന്തം ലേഖകൻ

ഗോളവിപണിയിൽ എണ്ണവിലിയിലുണ്ടായ വിലയിടിവിനെ തുടർന്ന് മെട്രോ വാൻകൂവറിൽ ഇന്ധനവില ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലെത്തി.മെട്രോ വാൻകൂവറിന്റെയും ഫ്രേസർ വാലിയുടെയും ഭാഗങ്ങളിലെ ഗ്യാസ് വില ലിറ്ററിന് ഒരു ഡോളറിൽ താഴെയാണ്. സാധാരണ ഗ്രേഡ് ഗ്യാസോലിൻ വില ബുധനാഴ്ച രാത്രി 99.9 സെന്റായി കുറഞ്ഞതോടെ വാഹനഉടമകൾ സന്തോഷത്തിലാണ്.

വ്യാഴാഴ്ച രാത്രി വാൻകൂവറിലെ നിരവധി ഗ്യാസ് സ്റ്റേഷനുകൾ വില ലിറ്ററിന് 99.9 സെന്റാണ് വില ഈടാക്കിയത്. COVID-19 കാരണം കൂടുതൽ ആളുകൾ വീടിനകത്ത് താമസിക്കുന്നതിനാൽ ഉപഭോക്താക്കളിൽ നിന്നുള്ള ആവശ്യം കുറയുന്നതിന്റെയും ഫലമാണ് ഇടിവ് എന്നാണ് വിലയിരുത്തൽ.

ഗ്യാസ് വില 17 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോൾ ഉള്ളത്. ഇത് ഇനിയും കുറയാനിടയുണ്ടെന്നാണ് സൂചന. കഴിഞ്ഞ വർഷം മെട്രോ വാൻകൂവർ ഇന്ധന വില റെക്കോർഡ് ഉയരത്തിലെത്തിയിരുന്നു. ലിറ്ററിന് 1.70 ഡോളറിൽ കൂടുതൽ. ഇതാണ് ഇപ്പോൾ വിലയിടിവിലേക്ക് എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP