Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന മലബാറും ഇന്റർസിറ്റിയും കണ്ണൂരിൽനിന്നുള്ള ജനശതാബ്ദിയും 31-വരെ ഓടില്ല; ഇനി ചെറിയദൂര യാത്രക്കാർക്ക് ആശ്രയം പാസഞ്ചർ വണ്ടികൾ

മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന മലബാറും ഇന്റർസിറ്റിയും കണ്ണൂരിൽനിന്നുള്ള ജനശതാബ്ദിയും 31-വരെ ഓടില്ല; ഇനി ചെറിയദൂര യാത്രക്കാർക്ക് ആശ്രയം പാസഞ്ചർ വണ്ടികൾ

സ്വന്തം ലേഖകൻ

കണ്ണൂർ: കൊറോണ വ്യാപനത്തിന്റെ ഭാഗമായി ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കിയപ്പോൾ മലബാറുകാർക്ക് നഷ്ടമായത് മൂന്ന് പ്രതിദിനവണ്ടികൾ. മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന മലബാറും ഇന്റർസിറ്റിയും കണ്ണൂരിൽനിന്നുള്ള ജനശതാബ്ദിയും 31-വരെയാണ് നിർത്തിവെച്ചത്. ഇനി ചെറിയദൂര യാത്രക്കാർക്ക് ആശ്രയം പാസഞ്ചർ വണ്ടികളാണ്. ദീർഘദൂരയാത്രകൾ ഒഴിവാക്കിയെങ്കിലും സർക്കാർ ജീവനക്കാരടക്കം ഹ്രസ്വദൂരത്തിന് ആശ്രയിക്കുന്ന പ്രധാന വണ്ടികളാണ് നിർത്തിയത്.

രാവിലെ മലബാർ എക്സ്‌പ്രസ് ഇല്ലാത്തതിനാൽ മംഗളൂരു ഭാഗത്തേക്കുള്ള ഹ്രസ്വദൂര യാത്രക്കാർ കണ്ണൂർ-മംഗളൂരു പാസഞ്ചറിനെ ആശ്രയിക്കണം. പിന്നാലെ തിരുവനന്തപുരം-മംഗളൂരു എക്സ്‌പ്രസ്സുള്ളത് ഗുണമാണ്. എന്നാൽ, യാത്രക്കാരുടെ കുറവ് നിമിത്തം ഈ വണ്ടിയും നിർത്തുന്ന സാഹചര്യമാണുള്ളത്. കോയമ്പത്തൂരേക്ക് പോകുന്ന ഇന്റർസിറ്റി ഇല്ലാത്തതിനാൽ മംഗളൂരുവിൽനിന്ന് രാവിലെ പുറപ്പെടുന്ന കോയമ്പത്തൂർ പാസഞ്ചറിനെ ആശ്രയിക്കേണ്ടിവരും. കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി ഇല്ലാത്തതും ഹ്രസ്വദൂരയാത്രക്കാരെ ബാധിക്കും.

അതേസമയം മയ്യഴിയിലെ കൊറോണ ബാധിത എറണാകുളത്തുനിന്ന് വന്ന മംഗള എക്സ്‌പ്രസിൽ (12617) യാത്രചെയ്തത് ഗൗരവവിഷയമായി. ഇതോടെ തീവണ്ടിയാത്രക്കാരും പരിഭ്രാന്തരായി. മയ്യഴി സ്വദേശി 13-നാണ് കോഴിക്കോട്ടുനിന്ന് തലശ്ശേരി വരെ മംഗള എക്സ്‌പ്രസിൽ യാത്രചെയ്തത്. കോഴിക്കോട് ജില്ലാ ഭരണകൂടം തയ്യാറാക്കിയ റൂട്ട്മാപ്പിൽ തീവണ്ടി വന്നതോടെ യാത്രക്കാരും റെയിൽവേ ജീവനക്കാരും അങ്കലാപ്പിലായി.

അവർ യാത്രചെയ്ത എസ്-മൂന്ന് കോച്ചിലെ യാത്രക്കാർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടാൻ നിർദേശിച്ചിരുന്നു. കോഴിക്കോട് ടിക്കറ്റ് കൗണ്ടറിൽ ആസമയം ജോലിചെയ്തവർക്ക് 14 ദിവസത്തെ നിർബന്ധിത അവധി നൽകി. മംഗള എക്സ്‌പ്രസിലെ ടിക്കറ്റ് പരിശോധകനും വീട്ടുനിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചിരുന്നു. തിരുവനന്തപപുരത്തുനിന്നുവരുന്ന നേത്രാവതി എക്സ്‌പ്രസിലെ എ.സി. കോച്ചിൽ വിമാനത്താവളത്തിൽനിന്ന് വന്നവർ യാത്രചെയ്തതും ആരോഗ്യവകുപ്പിനെ കുഴക്കിയിരുന്നു. ഇവരെ കോഴിക്കോടിറക്കി ആശുപത്രിയിൽ നിരീക്ഷണത്തിലാക്കുകയായിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP