Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വന്തം പേരുപോലും പറയാനറിയാതെ മനോനില തെറ്റിയ ആറു സഹോദരങ്ങൾ; സംരക്ഷകനായ മകനെ കാണാത്തതിൽ നെഞ്ചു നീറി വൃദ്ധയായ അമ്മ: മൂന്ന് ദിവസം മുമ്പ് കാണാതായ 40കാരനെ കാത്ത് അമ്മയും ആ സഹോദരങ്ങളും

സ്വന്തം പേരുപോലും പറയാനറിയാതെ മനോനില തെറ്റിയ ആറു സഹോദരങ്ങൾ; സംരക്ഷകനായ മകനെ കാണാത്തതിൽ നെഞ്ചു നീറി വൃദ്ധയായ അമ്മ: മൂന്ന് ദിവസം മുമ്പ് കാണാതായ 40കാരനെ കാത്ത് അമ്മയും ആ സഹോദരങ്ങളും

സ്വന്തം ലേഖകൻ

ഹരിപ്പാട്: വളരെ ഏറെ ഉത്തരവാദിത്തമുള്ള ഒരു കുടുംബത്തിന്റെ നെടുംതൂണായിരുന്നു റെജി എന്ന യുവാവ്. മനോനില തെറ്റിയ ആറു സഹോദരങ്ങൾക്കും പ്രായമായ അമ്മയ്ക്കും ഉള്ള ഏക ആശ്രയം. എന്നാൽ മൂന്നുദിവസമായി റെജിയെ കാണാനില്ല. സ്വന്തം പേരുപോലും പറയാനറിയാത്ത സഹോദരങ്ങളെ പൊന്നുപോലെ നോക്കിയിരുന്ന ചേട്ടനായിരുന്ന തൃക്കുന്നപ്പുഴ എസ്.എൻ. നഗർ തൈക്കാട്ടിൽ റജി (40).

എന്നാൽ റജി എവിടേക്ക് പോയി എന്ന് ആർക്കും അറിവില്ല. അന്വേഷിച്ച് പോകാനും ആരുമില്ല. തങ്ങളുടെ എല്ലാമായിരുന്ന സഹോദരനെ കാണാതായെങ്കിലും അതുപോലും തിരിച്ചറിയാൻ കഴിയാത്ത സഹോദരങ്ങൾ, എല്ലാവരോടും ചിരിച്ചുകൊണ്ട് വീട്ടിലും മുറ്റത്തുമായി നിൽക്കുന്നത് നെഞ്ചുനീറുന്ന കാഴ്ചയാണ്. തൃക്കുന്നപ്പുഴ എസ്.എൻ. നഗറിലെ തൈക്കാട്ടിൽ പരേതനായ കൃഷ്ണന്റെ വീട്ടിലാണ് ഈ സങ്കടക്കാഴ്ച. കൃഷ്ണനും ഭാര്യ ശാരദയ്ക്കും 14 മക്കളായിരുന്നു. ഇവരിൽ ഇളയവരായ മണി (45), പ്രദീപ് (44), റോജി (42), പ്രിയ (38), രഞ്ജു (28), ചിഞ്ചു (23) എന്നിവരാണ് മനോനില തെറ്റിയ അവസ്ഥയിൽ ജീവിക്കുന്നത്. ഇവരുടെ സംരക്ഷകനായിരുന്നു റജി എന്ന നല്ല മനസ്സിനുടമയായ ആ മകൻ.

പാചകത്തൊഴിലാളിയായിരുന്നു റജി. സാമ്പതക്തിക പരാധീനതകൾക്കിടയിലും മനോനില തെറ്റിയ തന്റെ സഹോദരങ്ങളേയും വൃദ്ധമാതാവിനെയും പൊന്നു പോലെയാണ് റജി നോക്കിയിരുന്നത്. ജോലി കഴിഞ്ഞാൽ സഹോദരങ്ങളെ നോക്കേണ്ടതു കൊണ്ട് പുറത്തേക്ക് പോലും പോവാറില്ല. തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെ റജി പുറത്തേക്ക് പോയതാണ്. പിന്നീട്, കണ്ടിട്ടില്ല. മൊബൈൽ ഫോൺ ഓഫാണ്. വീട്ടിലെ അവസ്ഥകാരണം എവിടെപ്പോയാലും വൈകാതെ മടങ്ങിയെത്തുന്നതാണ് പതിവ്. രണ്ടുദിവസം കഴിഞ്ഞിട്ടും വിവരമറിയാത്തതിന്റെ അങ്കലാപ്പിലാണ് ശാരദ. അയൽക്കാരുടെ സഹായത്തോടെ അവർ തൃക്കുന്നപ്പുഴ പൊലീസിൽ പരാതി നൽകി.

റജി ഒരാളുമായി സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നത്രെ. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മാനസികമായി തളർത്തിയിരുന്നെന്നാണ് അയൽവാസികളിൽനിന്ന് മനസ്സിലായത്. കൃഷ്ണനും ശാരദയ്ക്കും ഏഴ് ആണും ഏഴ് പെണ്ണുമായിരുന്നു. ഇവരിൽ മൂന്ന് ആണുങ്ങൾ ഉൾപ്പെടെ ആറുപേരാണ് മനോനില തെറ്റിയ അവസ്ഥയിൽ ജീവിക്കുന്നത്. ചിലർക്ക് ജനിച്ചപ്പോഴേ അസുഖമുണ്ടായിരുന്നു. മറ്റുള്ളവർക്ക് വളർന്നശേഷമാണ് മനസ്സിന്റെ താളം തെറ്റിയത്. ആർക്കും കാര്യമായ ചികിത്സയൊന്നും കിട്ടിയിട്ടില്ല. ആൺമക്കളിൽ ഒരാൾ നേരത്തെ നാടുവിട്ടുപോയിരുന്നു.

റജിയുടെ ഇളയ സഹോദരൻ ജയനായിരുന്നു നേരത്തെ വീട്ടുകാര്യങ്ങൾ നോക്കിയിരുന്നത്. നാലു വർഷം മുൻപ് വൃക്കരോഗം പിടിപെട്ട് ചികിത്സയിലിരിക്കെ ഇയാൾ മരിച്ചു. ഒരു സഹോദരി വൃക്ക നൽകുകയും നാട്ടുകാരുടെ സഹായത്തോടെ ചികിത്സ നടത്തുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. പിന്നീട്, റജിയാണ് കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. മറ്റു സഹോദരങ്ങൾ വിവാഹിതരായി പല സ്ഥലങ്ങളിലായി ജീവിക്കുന്നു. ആർക്കും കാര്യമായ സാമ്പത്തിക ശേഷിയില്ല. റജിയുടെ വരുമാനം മാത്രമായിരുന്നു കുടുംബത്തിന്റെ ആശ്രയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP