Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

47 വയസ്സുകാരി ഉൾപ്പെടെ 33 പേർ ഇന്നലെ മരിച്ചതോടെ യുകെയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ ഔദ്യോഗിക എണ്ണം 144 ആയി; 3269 പേരെ രോഗം ബാധിച്ചതായി സ്ഥിരീകരണം; ഇറ്റലിക്ക് ശേഷം ഏറ്റവും വേഗതയിൽ രോഗം പടരുന്നത് യുകെയിൽ തന്നെ; മരണഭയം വേട്ടയാടുമ്പോഴും നിസ്സഹായരായി ഒന്നും ചെയ്യാനാവാതെ യുകെയിലെ മലയാളികളും

47 വയസ്സുകാരി ഉൾപ്പെടെ 33 പേർ ഇന്നലെ മരിച്ചതോടെ യുകെയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ ഔദ്യോഗിക എണ്ണം 144 ആയി; 3269 പേരെ രോഗം ബാധിച്ചതായി സ്ഥിരീകരണം; ഇറ്റലിക്ക് ശേഷം ഏറ്റവും വേഗതയിൽ രോഗം പടരുന്നത് യുകെയിൽ തന്നെ; മരണഭയം വേട്ടയാടുമ്പോഴും നിസ്സഹായരായി ഒന്നും ചെയ്യാനാവാതെ യുകെയിലെ മലയാളികളും

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: യുകെയിൽ കൊറോണ വൈറസ് നിയന്ത്രണം വിട്ട് മരണം വിതയ്ക്കാൻ തുടങ്ങിയിരിക്കുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം ഇന്നലെ മാത്രം 33 പേർ മരിച്ച് മൊത്തം മരണസംഖ്യ 144ൽ എത്തിച്ചേർന്നിരിക്കുകയാണ്. രാജ്യമാകമാനം പുതിയ 643 കൊറോണ കേസുകൾ സ്ഥിരീകരിക്കുകയും മൊത്തം രോഗബാധിതരുടെ എണ്ണം 3269 ആയി കുതിച്ചുയരുകയും ചെയ്തിട്ടുണ്ട്. ഇന്നലെ മരിച്ചവരുടെ കൂട്ടത്തിൽ 47 വയസുകാരിയുമുൾപ്പെടുന്നു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കൊറോണ ഇരയായി ഇവർ മാറിയിരിക്കുന്നു.

ഇത്തരത്തിൽ ഇറ്റലിക്ക് ശേഷം ഏറ്റവും വേഗതയിൽ രോഗം പടരുന്നത് യുകെയിൽ തന്നെയാണെന്നത് കടുത്ത ആശങ്കയാണ് ജനിപ്പിക്കുന്നത്. ഇത്തരത്തിൽ മരണഭയം വേട്ടയാടുമ്പോഴും നിസ്സഹായരായി ഒന്നും ചെയ്യാനാവാതെ നിൽക്കേണ്ടി വന്നിരിക്കുകയാണ് യുകെയിലെ മലയാളികൾ അടക്കമുള്ള കുടിയേറ്റക്കാർ. യുകെയിൽ മൊത്തത്തിൽ മരിച്ച 144 പേരിൽ 135 പേരും ഇംഗ്ലണ്ടിലുള്ളവരാണ്.സ്‌കോട്ട്ലൻഡിൽ വ്യാഴാഴ്ച മൂന്ന് പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ഇന്നലെ മൂന്നിലധിം കേസുകളാണ് സ്ഥീകരിക്കപ്പെട്ടിരിക്കുന്നത്.

വെയിൽസിൽ രണ്ട് പേർ നേരത്തെ മരിച്ചിരുന്നു. വെയിൽസിൽ ഇന്നലെ ആദ്യത്തെ കോവിഡ്-19 മരണം സ്ഥിരീകരിച്ചിട്ടുണ്ട്.മിഡ്ലാൻഡ്സിലെ 47 കാരി കോവിഡ്-19 ബാധിച്ച് കടുത്ത രക്തസമ്മർദം കാരണമാണ് മരിച്ചിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ ഇന്നലെ ഒറ്റ ദിവസം രാജ്യത്ത് പുതിയ 643 കോവിഡ് 19 കേസുകളാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഈ സ്ഥിതി തുടർന്നാൽ രാജ്യത്ത് ആയിരക്കണക്കിന് പേർ ദിവസങ്ങൾക്കുള്ളിൽ കൊറോണ ബാധിച്ച് മരിക്കുമെന്നാണ് ഹെൽത്ത് ഒഫീഷ്യലുകൾ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്.

യുകെയിൽ ഏറ്റവും കൂടുതൽ കൊറോണ രോഗികളും മരണവും റിപ്പോർട്ട് ചെയ്യപ്പെട്ട് അപകടകരമായ അവസ്ഥയിലെത്തിയിരിക്കുന്ന ലണ്ടൻ അടച്ച് പൂട്ടില്ലെന്ന നിലപാടിലാണ് ഗവൺമെന്റ് ഏറ്റവുമൊടുവിലെത്തിയിരിക്കുന്നത്. രാജ്യം നേരിടുന്ന മഹാവിപത്തിനെ തുടർന്നുണ്ടായ കടുത്ത സാമ്പത്തിക മാന്ദ്യത്തെ നേരിടുന്നതിനായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് ചരിത്രത്തിലെ ഏറ്റവും ചുരുങ്ങിയ നിരക്കായ 0.1 ശതമാനത്തിലേക്ക് താഴ്‌ത്തിയിട്ടുണ്ട്. സമ്പദ് വ്യവസ്ഥയെ തിരിച്ച് കൊണ്ടു വരുന്നതിന് ലക്ഷ്യമിട്ടാണീ നീക്കം. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് പലിശ നിരക്ക് ഇത്തരത്തിൽ താഴ്‌ത്തിയിരിക്കുന്നത്.

കൊറോണ ബാധിച്ച് ആശുപത്രികളിലെത്തിക്കൊണ്ടിരിക്കുന്ന രോഗികളുടെ എണ്ണം അനുദിനം വർധിച്ച് കൊണ്ടിരിക്കുന്നതിനാൽ അടുത്തിടെ റിട്ടയർ ചെയ്ത ഡോക്ടർമാരെയും നഴ്സുമാരെയും അനുബന്ധ ജീവനക്കാരെയും തിരിച്ച് വിളിച്ച് ജീവനക്കാരുടെ ക്ഷാമം നികത്തുന്നതിനായി എൻഎച്ച്എസ് ഒരു റിക്രൂട്ട്മെന്റ് ഡ്രൈവ് ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കിടെ റിട്ടയർ ചെയ്തിരിക്കുന്ന 65,000ത്തോളം മുൻ നഴ്സുമാരോടും ഡോക്ടർമാരോടും തിരിച്ച് വരാൻ എൻഎച്ച്എസ് ആവശ്യപ്പെട്ടിട്ടുണ്ട്.

കൊറോണ ഭീതിയിൽ രാജ്യത്തെ എല്ലാ ബിസിനസുകളും വ്യാപാരങ്ങളും മറ്റ് സാമ്പത്തിക പ്രവർത്തനങ്ങളും താറുമാറിയിരിക്കുന്ന സാഹചര്യത്തിൽ അവയെ കൈ പിടിച്ച്കയറ്റുന്നതിനും സുഖമില്ലാതെ ലീവെടുക്കേണ്ടി വന്നിരിക്കുന്നവരും രോഗഭീതി കാരണം ജോലിക്ക് പോകാതിരിക്കുന്നവരുമായ തൊഴിലാളികളെ സഹായിക്കുന്നതിനുമായി കൂടുതൽ സാമ്പത്തിക സഹായം അനുവദിക്കുന്നതിനുള്ള സമ്മർദം ചാൻസലർ ഋഷി സുനകിന് മേൽ ശക്തമായിട്ടുണ്ട്.രോഗം കാരണം വരാനിരിക്കുന്ന മാസങ്ങളിൽ രാജ്യത്ത് മില്യൺ കണക്കിന് പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്കയും ശക്തമാണ്.

രോഗം പടരുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് ജിസിഎസ്ഇ, എ ലെവൽ ഗ്രേഡുകൾ പ്രവചിക്കപ്പെട്ട ഗ്രേഡുകളുടെ കോമ്പിനേഷൻ, മോക്ക് എക്സാമുകൾ, കോഴ്സ് വർക്ക് , അസെസ്മെന്റ് തുടങ്ങിയവയുടെ അടിസ്ഥാനത്തിലായിരിക്കും അനുവദിക്കുന്നത്. നിയന്ത്രണമില്ലാതെ പടരുന്ന കൊറോണയെ പിടിച്ച് കെട്ടുന്നതിനായി പുതിയ അധികാരങ്ങൾ നടപ്പിലാക്കുന്നതിനായി ഗവൺമെന്റ് എമർജൻസി ലെജിസ്ലേഷൻ പ്രസിദ്ധീകരിക്കാൻ ഗവൺമെന്റ് ഒരുങ്ങുന്നുമുണ്ട്. ഇത് സംബന്ധിച്ച നിയമങ്ങൾ ലംഘിക്കുന്നവർക്ക് കടുത്ത പിഴയോ ജയിൽ ശിക്ഷയോ ലഭിക്കുന്നതായിരിക്കും.

കൊറോണ ബാധിച്ച് ഏത് സമയവും ഐസൊലേഷനിലാകാമെന്നും ആ സമയത്ത് അവശ്യ സാധനങ്ങളുടെ ക്ഷാമം രൂക്ഷമാകുമെന്നും ഭയന്ന് ആവശ്യത്തിലധികം സാധനങ്ങൾ സൂപ്പർമാർക്കറ്റുകളിൽ നിന്നും വാങ്ങിക്കൂട്ടുന്നവരുടെ എണ്ണം രാജ്യത്ത് വർധിച്ച് കൊണ്ടിരിക്കുന്നുവെന്നും റിപ്പോർട്ടുണ്ട്. രാജ്യത്ത് മരുന്നുകളുടെയും ഭക്ഷ്യവസ്തുക്കളുടെയും ശേഖരം വേണ്ടത്രയുണ്ടെന്ന് ഭരണാധികാരികൾ ആവർത്തിച്ച് ഉറപ്പേകുമ്പോഴും ഈ വിധത്തിൽ ആവശ്യത്തിലധികം സാധനങ്ങൾ വീടുകളിൽ വാങ്ങിക്കൂട്ടി സൂപ്പർമാർക്കറ്റുകളിലെ ഷെൽഫുകൾ കാലിയാക്കുന്നവരുടെ എണ്ണമേറിക്കൊണ്ടിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP