Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലേറിയ തടയുന്നതിനുള്ള ക്ലോറോക്വിനിൽ കൊറോണയെ കൊല്ലാനുള്ള മരുന്നെന്ന് കണ്ടെത്തി അമേരിക്കൻ സംഘം; ലോകാരോഗ്യ സംഘടനയുടെ അനുമതിക്ക് കാത്ത് നിൽക്കാതെ അമേരിക്ക രോഗികൾക്ക് നൽകുന്നത് ഇത് തന്നെ; ചൈനയും കൊറിയയും വിജയകരമായി ഉപയോഗിച്ചതും ആന്റി മലേറിയൽ ഡ്രഗ് എന്ന് റിപ്പോർട്ട്; മഹാമാരിയെ ചെറുക്കാൻ പ്രതീക്ഷയുടെ ചെറുകണം

മലേറിയ തടയുന്നതിനുള്ള ക്ലോറോക്വിനിൽ കൊറോണയെ കൊല്ലാനുള്ള മരുന്നെന്ന് കണ്ടെത്തി അമേരിക്കൻ സംഘം; ലോകാരോഗ്യ സംഘടനയുടെ അനുമതിക്ക് കാത്ത് നിൽക്കാതെ അമേരിക്ക രോഗികൾക്ക് നൽകുന്നത് ഇത് തന്നെ; ചൈനയും കൊറിയയും വിജയകരമായി ഉപയോഗിച്ചതും ആന്റി മലേറിയൽ ഡ്രഗ് എന്ന് റിപ്പോർട്ട്; മഹാമാരിയെ ചെറുക്കാൻ പ്രതീക്ഷയുടെ ചെറുകണം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ ഊണും ഉറക്കവും ഉപേക്ഷിച്ച് സർവ്വനാശകാരിയായ കൊറോണക്ക് ഒരു മറുമരുന്ന് കണ്ടുപിടിക്കുന്നതിനുള്ള ശ്രമത്തിലാണ്. അതിനിടയിലാണ് ക്ലോറോക്വിൻ എന്ന ആന്റി മലേറിയൽ ഡ്രഗ് ഉത്പാദനം വർദ്ധിപ്പിക്കുമെന്ന അമേരിക്കൻ പ്രസിഡണ്ട് ട്രംപിന്റെ പ്രസ്താവനയെത്തുന്നത്. ചൈനയിലും കൊറിയയിലും കൊറോണയെ തുരത്തുവാൻ ആന്റി മലേറിയൽ ഡ്രഗ് വ്യാപാകമായി ഉപയോഗിച്ചിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഫുഡ് ആൻഡ് ഡ്രഗ്‌സ് അസ്സോസിയേഷന്റെ അനുമതി ലഭിച്ചിട്ടില്ലെങ്കിലും ഈ മരുന്ന് രോഗബാധിതർക്ക് എത്രയും പെട്ടെന്ന് ലഭ്യമാക്കുമെന്നും ട്രംപ് അറിയിച്ചു.

ഈ പ്രസ്താവന ബ്രിട്ടീഷ് ഭരണകൂടത്തെ സമ്മർദ്ദത്തിലാഴ്‌ത്തിയിട്ടുണ്ട്. നേരത്തേ, വളരെ എളുപ്പത്തിൽ ലഭ്യമായ ഇതേ മരുന്നിന്റെ ഫലം പരീക്ഷിക്കണമെന്ന ആവശ്യം ജനങ്ങളിൽ നിന്നും ഉയർന്നിരുന്നു. ബ്രിട്ടനിൽ ഇതിന്റെ ലഭ്യത ഉറപ്പുവരുത്താൻ ഒരു എച്ച് ഐ വി മരുന്നിനൊപ്പം ക്ലോറിക്വിന്റെയും കയറ്റുമതി അധികാരികൾ നിരോധിക്കുകയും ചെയ്തിരുന്നു. യു. കെ ആയിരക്കണക്കിന് ആന്റിബോഡി കിറ്റുകൾ വാങ്ങുമെന്ന് പ്രഖ്യാപിക്കുമ്പോഴും ഏത് മരുന്നാണ് എന്ന് സർക്കാർ വ്യക്തമാക്കിയിരുന്നില്ല.

ഇന്നലെ ഒരു രോഗിയിൽ കൊറോണക്കുള്ള മരുന്ന് പരീക്ഷിച്ചതായി ബോറിസ് ജോൺസൺ വെളിപ്പെടുത്തിയിരുന്നു. ശാസ്ത്രജ്ഞർ ചില വാക്‌സിനുകൾ അടുത്ത മാസം മുതൽ പരീക്ഷിച്ചു തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇത് ലഭ്യമായി തുടങ്ങാൻ ഇനിയും മാസങ്ങൾ വേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചു. ഗർഭധാരണം പരിശോധിക്കുന്ന അതേ ലാഘവത്തോടെ കോവിഡ് 19 ന്റെ സാന്നിദ്ധ്യം കണ്ടുപിടിക്കാൻ സാധിക്കുന്ന ടെസ്റ്റ് കിറ്റ് വാങ്ങുവാനുള്ള പ്രക്രിയ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. ആദ്യം അത് പരീക്ഷിണങ്ങളിൽ വിജയിക്കണം. അതിന്റെ ഉപജ്ഞാതാക്കൾ അവകാശപ്പെടുന്നത് പോലെ അത് ഫലവത്താണെങ്കിൽ ആയിരക്കണക്കിന് ടെസ്റ്റിങ് കിറ്റുകൾ വാങ്ങും. അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം ക്ലോറോക്വിനിന് അംഗീകാരം നൽകുവാനുള്ള പ്രക്രിയ എഫ് ഡി എ ആരംഭിച്ചിട്ടുണ്ട്. അംഗീകാരം ഇല്ലെങ്കിലും അതിന്റെ ലഭ്യത വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് എഫ് ഡി എ കമ്മീഷണർ സ്റ്റീഫൻ ഹാൻ അറിയിച്ചു. മറ്റു രാജ്യങ്ങൾ കൊറോണയ്ക്കുള്ള മരുന്ന് കണ്ടുപിടിക്കാനുള്ള ഗവേഷണങ്ങളുമായി അതിവേഗം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു എന്ന വാർത്തക്ക് പിന്നാലെ, കോപാകുലരായ ബ്രിട്ടീഷുകാർ എൻ എച്ച് എസ്സും അത്തരം പരിപാടികൾ ഊർജ്ജിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഒരു ഓൺലൈൻ കാമ്പെയിൻ ആരംഭിച്ചിട്ടുണ്ട്. ക്ലോറോക്വിൻ കോറോണയെ ചെറുക്കാൻ പര്യാപ്തമാണോ എന്ന കാര്യത്തിൽ യു കെ യിൽ ഉടൻ പരീക്ഷണങ്ങൾ ആരംഭിക്കണം എന്ന തലക്കെട്ടോടു കൂടിയാണ് ചേഞ്ച്. കോമിന്റെ ഈ പ്രചരണം നടക്കുന്നത്.

വർഷങ്ങളായി മലേറിയക്കെതിരെ ഉപയോഗിക്കുന്ന ഒരു മരുന്നാണ് ക്ലോറോക്വിൻ. ഇത് ശരീരത്തിൽ പ്രവേശിച്ചാൽ ശ്വേതരക്താണുക്കളായി വ്യാപിക്കുകയും കോശങ്ങൾക്കുള്ളിൽ വൈറസുകൾക്ക് ജീവിക്കുവാൻ സാധിക്കാത്ത അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യും. വർഷങ്ങളായി ഉപയോഗിച്ചുവരുന്ന മരുന്നായതിനാൽ സുരക്ഷയും ഉറപ്പാണെന്നാണ് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നത്. കൊറോണാ പൊട്ടിപ്പുറപ്പെട്ട വുഹാനിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ഇതുകൊറോണക്കെതിരെ ഫലവത്തായ ഔഷധമാണെന്ന് പറയുന്നു.

ചൈനയിൽ 23 രോഗികളിൽ ഇപ്പോൾ ഈ മരുന്ന് പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. യു എസ്സിലും ദക്ഷിണ കൊറിയയിലും ഓരോ രോഗികളിൽ വീതം ഇത് പരീക്ഷിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുമുണ്ട്. ചർമ്മാർബുദത്തിന് നൽകുന്ന ഒരു ഔഷധം കോവിഡ്19 ബാധയെ തടയാൻ ഫലവത്താകുമോ എന്ന പരീക്ഷണം മിനെസൊറ്റ യൂണിവേഴ്‌സിറ്റിയിൽ ആരംഭിച്ചിട്ടുണ്ട്.

ഇത് കൂടാതെ എച്ച് ഐ വി ബാധയെ ചെറുക്കുന്ന വിവിധ മരുന്നുകൾ ഉൾപ്പടെ നിരവധി മറ്റ് മരുന്നുകളും കൊറോണക്കായി ഉപയോഗിക്കാമോ എന്ന കാര്യത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP