Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കറുത്ത തുണിയിൽ മുഖം പൊതിഞ്ഞ് തൂക്കു കയറിൽ നാല് പേരുടെ വധശിക്ഷ; ഫലമുണ്ടായത് ഏഴ് വർഷത്തെ നിയമ പോരാട്ടത്തിന്; ഇനിയാർക്കും മകളുടെ ഗതി വരരുതെന്ന് അമ്മ; ഇത് രാജ്യത്തെ സ്ത്രീകളുടെ ദിനമെന്ന് പ്രതികരിച്ച് നിർഭയയുടെ അമ്മ ആശാദേവി; മാർച്ച് 20 ന്യായ് ദിവസെന്ന് ഇരയുടെ അച്ഛൻ; ജയലിന് മുമ്പിലും വീട്ടിലും ആയിരങ്ങൾ തടിച്ചു കൂടിയത് നീതി നടപ്പാക്കുന്നതിന്റെ ആവേശത്തിൽ; മകളുടെ ഘാതകരെ തൂക്കിലേറ്റുമ്പോൾ ഈ അച്ഛനും അമ്മയും മാറോട് ചേർത്ത് പിടിക്കുന്നത് മകളുടെ ചിത്രം

കറുത്ത തുണിയിൽ മുഖം പൊതിഞ്ഞ് തൂക്കു കയറിൽ നാല് പേരുടെ വധശിക്ഷ; ഫലമുണ്ടായത് ഏഴ് വർഷത്തെ നിയമ പോരാട്ടത്തിന്; ഇനിയാർക്കും മകളുടെ ഗതി വരരുതെന്ന് അമ്മ; ഇത് രാജ്യത്തെ സ്ത്രീകളുടെ ദിനമെന്ന് പ്രതികരിച്ച് നിർഭയയുടെ അമ്മ ആശാദേവി; മാർച്ച് 20 ന്യായ് ദിവസെന്ന് ഇരയുടെ അച്ഛൻ; ജയലിന് മുമ്പിലും വീട്ടിലും ആയിരങ്ങൾ തടിച്ചു കൂടിയത് നീതി നടപ്പാക്കുന്നതിന്റെ ആവേശത്തിൽ; മകളുടെ ഘാതകരെ തൂക്കിലേറ്റുമ്പോൾ ഈ അച്ഛനും അമ്മയും മാറോട് ചേർത്ത് പിടിക്കുന്നത് മകളുടെ ചിത്രം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഏഴ് വർഷത്തെ പോരാട്ടം ഫലം കണ്ടുവെന്ന് നിർഭയയുടെ അമ്മ ആശാദേവി. രാഷ്ട്രപതിക്കും സർക്കാരുകൾക്കും നീതിപീഠത്തിനും നന്ദി. ശിക്ഷ വൈകിപ്പിക്കാനുള്ള നീക്കങ്ങൾ കോടതി ഇല്ലാതാക്കിയെന്നും അവർ പറഞ്ഞു. നിർഭക്കേസിലെ പ്രതികളെ തൂക്കിലേറ്റിയതിനു പിന്നാലെയായിരുന്നു ആശാദേവിയുടെ പ്രതികരണം.

നിർഭയയുടെ അനുഭവം ഇനിയാർക്കും ഉണ്ടാകരുത്. സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി പോരാട്ടം തുടരുമെന്നും ഇന്നത്തെ ദിവസം വനിതകളുടേതാണെന്നും ആശാദേവി കൂട്ടിച്ചേർത്തു. മകളുടെ ഘാതകരെ തൂക്കിലേറ്റിയ പിന്നാലെ ആദ്യ പ്രതികരണവുമായി പിതാവും എത്തി. മാർച്ച് 20 ന്യായ് ദിവസ് ആയി ആചരിക്കുവാൻ അഭ്യർത്ഥിക്കുകയാണെന്ന് ബദ്രിനാഥ് സിങ് പറഞ്ഞു. നാല് പ്രതികളേയും തൂക്കിലേറ്റിയ ദിവസം രാജ്യത്തെ സ്ത്രീകളടെ ദിനമാണെന്നായിരുന്നു നിർഭയയുടെ അമ്മ ആശാദേവി പ്രതികരിച്ചത്.

വെള്ളിയാഴ്ച പുലർച്ചെയാണ് നിർഭയ കേസിലെ പ്രതികളായ മുകേഷ് സിങ്, അക്ഷയ് ഠാക്കൂർ, വിനയ് ശർമ, പവൻ ഗുപ്ത എന്നിവരെ തൂക്കിലേറ്റിയത്. ഇന്ത്യയെ ഞെട്ടിച്ച സംഭവം ആയിരുന്നു 2012 ഡിസംബർ 16 ന് രാജ്യ തലസ്ഥാനത്ത് ഉണ്ടായത്. നഗരത്തിൽ, ഓടിക്കൊണ്ടിരിക്കുന്ന ബസ്സിൽ 23 കാരിയായ പെൺകുട്ടി അതി ക്രൂരമായി ബലാത്സംഗത്തിന് ഇരയായി. കൂടെയുണ്ടായിരുന്ന സുഹൃത്ത് ക്രൂരമായി ആക്രമിക്കപ്പെട്ടു. ദിവസങ്ങൾക്ക് ശേഷം ആ പെൺകുട്ടി മരിക്കുകയും ചെയ്തു.

പ്രതിഷേധങ്ങൾക്കും, നിർഭയയുടെ കുടുംബം നടത്തിയ നിയമ പോരാട്ടങ്ങൾക്കും ഫലം കിട്ടിയെന്നാണ് ഇപ്പോൾ ഭൂരിപക്ഷം പേരും പറയുന്നത്. കേസിലെ നാല് പ്രതികളുടേയും വധശിക്ഷ നടപ്പിലാക്കിയപ്പോൾ അതിനെ ഹർഷാരവത്തോടെ ആണ് ആൾക്കൂട്ടം സ്വീകരിച്ചത്. തിഹാർ ജലിയിൽ പുലർച്ചെ 5.30 ന് ആയിരുന്നു ശിക്ഷ നടപ്പിലാക്കിയത്. പുറത്ത് വലിയ സുരക്ഷ ഏർപ്പെടുത്തിയിരുന്നെങ്കിലും ആളുകൾ കൂട്ടം കൂടിയെത്തിയിരുന്നു. വധശിക്ഷ നടപ്പിലാക്കി എന്നറിഞ്ഞ നിമിഷം മുതൽ അവർ ആഹ്ലാദ പ്രകടനം തുടങ്ങി. നിർഭയയുടെ വീടിന് മുന്നിലും ആളുകൾ തടിച്ചു കൂടി. ആളുകൾ വലിയ സന്തോഷം ആണ് നാല് പ്രതികളേയും തൂക്കിക്കൊന്നതിൽ പ്രകടിപ്പിച്ചത്.

നിർഭയയുടെ അനുഭവം ഇനിയാർക്കും ഉണ്ടാകരുത് എന്നാണ് അമ്മ ആശാദേവി പ്രതികരിച്ചത്. ഏഴ് വർഷത്തെ പോരാട്ടങ്ങൾക്കാണ് ഇപ്പോൾ ഫലം കണ്ടത് എന്നും സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുടെ പോരാട്ടം തുടരുമെന്നും അവർ പറഞ്ഞു. വധശിക്ഷ നടപ്പിലാക്കപ്പെട്ടതിൽ രാഷ്ട്രപതിക്കും സർക്കാരിനും നീതിപീഠത്തിനും അവർ നന്ദി പറയുകയും ചെയ്തു. ഈ ദിനം രാജ്യത്തെ പെൺകുട്ടികൾക്കായി സമർപ്പിക്കുന്നു എന്നും ആശാദേവി പ്രതികരിച്ചു.

വധ ശിക്ഷ സ്ഥിരീകരിച്ചതോടെ മരണങ്ങൾ ആഘോഷമായ കാഴ്ചയാണ് പിന്നീട് കണ്ടത്. കൊവിഡ് ഭീതി നിലനിൽക്കുന്നതിനിടെ, ആൾക്കൂട്ടങ്ങൾക്ക് വിലക്കുള്ള ഡൽഹയിൽ, ഇതെല്ലാം മറികടന്നും നൂറുകണക്കിന് പേർ ഡൽഹിയിലെ തിഹാർ ജയിലിന് മുന്നിലെത്തി. കയ്യിൽ പ്ലക്കാർഡുകളുമേന്തിക്കൊണ്ട്. 'ഇത് പെൺകുട്ടികളുടെ പുതിയ പ്രഭാതം', എന്നാണ് നിർഭയയുടെ അമ്മ ആശാദേവി പറഞ്ഞത്. നിറഞ്ഞ കണ്ണുകളോടെയാണ് വീടിന് പുറത്തേയ്ക്ക് വന്നതെങ്കിലും അവർ മൈക്കുകൾക്ക് മുന്നിൽ, മാധ്യമപ്രവർത്തകർക്ക് മുന്നിൽ ഒട്ടും നിയന്ത്രണം വിട്ടില്ല.

''നിർഭയയുടെ അമ്മ' എന്നാണ് നിങ്ങളെന്നെ അറിയുക. അങ്ങനെയാണ് നിങ്ങളെനിക്ക് ഒപ്പം നിന്നത്. അവളെ നിങ്ങൾ ഇപ്പോൾ വിളിക്കുന്ന പേരില്ലേ? 'നിർഭയ' എന്ന്? അതായിരുന്നു അവൾ. ഭയമില്ലാത്തവൾ. അവളിന്ന് ജീവനോടെയില്ല. അവളെ രക്ഷിക്കാൻ ഞങ്ങൾക്കായില്ല. പക്ഷേ, അവൾക്ക് വേണ്ടി, ഈ രാജ്യത്തെ ലക്ഷക്കണക്കിന് സ്ത്രീകൾക്ക് വേണ്ടി ഞാനിതാ പറയുന്നു. 'ഒടുവിൽ എന്റെ മകൾക്ക് നീതി ലഭിച്ചു'. നന്ദിയുണ്ട് രാജ്യത്തെ നിയമസംവിധാനത്തിനോട്. ഞാനൊറ്റയ്ക്കല്ല ഈ പോരാട്ടം നടത്തിയത്. രാജ്യത്തെ നിരവധി സ്ത്രീകൾ എനിക്കൊപ്പമുണ്ടായിരുന്നു'', എന്ന് പറഞ്ഞവസാനിപ്പിക്കുന്നു ആശാദേവി. കനത്ത സുരക്ഷയാണ് തിഹാർ ജയിലിന് മുന്നിൽ ഇന്ന് ഒരുക്കിയിരുന്നത്. അർദ്ധസൈനിക വിഭാഗവും പൊലീസും ചേർന്ന് സുരക്ഷയൊരുക്കി.

2012 ഡിസംബർ 16 ന് ക്രൂരമായ ആക്രമണത്തിന് ഇരയായ പെൺകിട്ടി ഡിസംബർ 29 ന് ആണ് മരിക്കുന്നത്. സിംഗപ്പൂരിൽ വിദഗ്ധ ചികിത്സയ്ക്കിടെ ആയിരുന്നു ഇത്. അവസാന നിമിഷം വരെ അചഞ്ചലയായി നിലകൊണ്ട അവൾ, ഒടുവിൽ വരേയും ആവശ്യപ്പെട്ടത് തന്നെ ഉപദ്രവിച്ചവരെ വെറുതേ വിടരുത് എന്നായിരുന്നു . ഭയമില്ലാത്തവൾ എന്ന അർത്ഥത്തിൽ ആണ് ആ പെൺകുട്ടിയെ പിന്നീട് നിർഭയ എന്ന് വിളിച്ചുപോരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP