Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സുപ്രീംകോടതിയുടെ കണിശത തിരിച്ചറിഞ്ഞ് ഉദ്യോഗസ്ഥരുടെ യോഗം; നാല് മണിക്ക് വിളിച്ചുണർത്തൽ; പുലർച്ച 4.45ഓടെ അവസാന വട്ട ആരോഗ്യ പരിശോധന; ബന്ധുക്കളെ കാണാനും അനുമതിയില്ല; പത്ത് മിന്നിറ്റ് നേരം പ്രാർത്ഥന; അഞ്ച് മണിക്ക് മുപ്പതു മിനിറ്റ് കൗണ്ട് ടൗൺ; കുറ്റവാളികളുടെ ആരോഗ്യം പരിശോധിച്ച് മരണ വാറണ്ട് വായിച്ച് കേൾപ്പിച്ച് കഴുത്തിൽ കറുത്ത തുണിയിട്ട് മൂടി പിന്നെ തൂക്കു കയർ; തീഹാറിൽ നാല് ക്രൂരന്മാർക്ക് ഒരേ സമയം വധശിക്ഷ നടപ്പാക്കിയത് സമയക്രമം തെറ്റാതെ; ആരാച്ചാർ പവൻ നീതി നടപ്പാക്കുമ്പോൾ

സുപ്രീംകോടതിയുടെ കണിശത തിരിച്ചറിഞ്ഞ് ഉദ്യോഗസ്ഥരുടെ യോഗം; നാല് മണിക്ക് വിളിച്ചുണർത്തൽ; പുലർച്ച 4.45ഓടെ അവസാന വട്ട ആരോഗ്യ പരിശോധന; ബന്ധുക്കളെ കാണാനും അനുമതിയില്ല; പത്ത് മിന്നിറ്റ് നേരം പ്രാർത്ഥന; അഞ്ച് മണിക്ക് മുപ്പതു മിനിറ്റ് കൗണ്ട് ടൗൺ; കുറ്റവാളികളുടെ ആരോഗ്യം പരിശോധിച്ച് മരണ വാറണ്ട് വായിച്ച് കേൾപ്പിച്ച് കഴുത്തിൽ കറുത്ത തുണിയിട്ട് മൂടി പിന്നെ തൂക്കു കയർ; തീഹാറിൽ നാല് ക്രൂരന്മാർക്ക് ഒരേ സമയം വധശിക്ഷ നടപ്പാക്കിയത് സമയക്രമം തെറ്റാതെ; ആരാച്ചാർ പവൻ നീതി നടപ്പാക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നിർഭയാ കേസിൽ നീതി ഒടുവിൽ നടപ്പായി. 2012-ലെ നിർഭയ കൂട്ടക്കൊല കേസിലെ നാല് പ്രതികളുടേയും വധശിക്ഷയും അതിനുള്ള നടപടിക്രമങ്ങളും പൂർത്തിയാകുമ്പോൾ രാജ്യം പരമോന്നത നീതി പീഠത്തിന് കൈയടിക്കുകയാണ്. എല്ലാ സമയ ക്രമവും പാലിച്ചാണ് തീഹാർ ജയിൽ അധികൃതർ വിധി നടപ്പാക്കിയത്.

അർധരാത്രിയിൽ ഡൽഹി ഹൈക്കോടതിയിലും പിന്നീട് പുലർച്ചെ മൂന്നര വരെ സുപ്രീംകോടതിയിലും നിർഭയ കേസ് പ്രതികളുടെ വധശിക്ഷ തടയണം എന്നാവശ്യപ്പെട്ടുള്ള വാദം നടന്നു. വധശിക്ഷ മാറ്റിവക്കുമെന്ന ആന്റി ക്ലൈമാക്‌സ് ചിലർ പ്രതീക്ഷിച്ചു. രാജ്യം ആകെ പ്രാർത്ഥനയിലായി. ഒടുവിൽ വധശിക്ഷ നടപ്പാക്കുന്നതിനെതിരെ പ്രതികളുടെ അഭിഭാഷകനായ എപി സിങ് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ഇതോടെ തീഹാർ ജയിൽ നടപടി ക്രമങ്ങളിലേക്ക് കടന്നു.

വധശിക്ഷ നടപ്പാക്കാൻ ചുമതലയുള്ള ജയിൽ ഉദ്യോഗസ്ഥർ യോഗം ചേരുകയും അവസാനവട്ട വിലയിരുത്തലുകൾ നടത്തുകയും ചെയ്തു. ആരാച്ചാർ പവൻ ജല്ലാദും യോഗത്തിൽ പങ്കുചേർന്നു. യോഗത്തിന് മുന്നോടിയായി തീഹാർ ജയിലിനകത്തെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവച്ചിരുന്നു. നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കിയ ശേഷം മാത്രം ജയിലിലെ മറ്റു തടവുകാരെ സെല്ലിൽ നിന്നും പുറത്തിറക്കിയാൽ മതിയെന്ന് ജയിൽ സൂപ്രണ്ട് നിർദ്ദേശം നൽകി. സുപ്രീംകോടതി ഹർജി തള്ളിയെന്നും വധശിക്ഷ നടപ്പാക്കുകയാണെന്നും പ്രതികളെ അധികൃതർ അറിയിച്ചിരുന്നു.

പ്രതികളെ വീണ്ടും ബന്ധുക്കളെ കാണിക്കണമെന്ന് സുപ്രീംകോടതിയിൽ പ്രതികളുടെ അഭിഭാഷകനായ എപി സിങ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും സോളിസിറ്റർ ജനറൽ ഇതിനെ എതിർത്തു. ഇക്കാര്യത്തിൽ ജയിൽ ചട്ടപ്രകാരം അധികൃതർക്ക് തീരുമാനമെടുക്കാം എന്നായിരുന്നു സുപ്രീംകോടതിയുടെ നിലപാട്. അവസാനമായി കുടുംബാംഗങ്ങളെ കാണാൻ നാല് പ്രതികളും താത്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ജയിൽ മാനുവൽ പ്രകാരം ബന്ധുക്കളെ കാണാൻ ഇനി അവസരം നൽകാനാവില്ലെന്ന് തീഹാർ ജയിൽ അധികൃതർ വ്യക്തമാക്കി.

പുലർച്ചെ 4.45-ഓടെ പ്രതികളെ ഉദ്യോഗസ്ഥർ അവസാന വട്ട പരിശോധനയ്ക്ക് വിധേയരാക്കി. പ്രതികളുടെയെല്ലാം ശാരീരിക ക്ഷമത തൃപ്തികരമാണെന്ന് ഡോക്ടർ പരിശോധിച്ചു സാക്ഷ്യപ്പെടുത്തി. തുടർന്ന് നാല് പ്രതികൾക്കും പത്ത് മിനിറ്റ് നേരം പ്രാർത്ഥനയ്ക്കായി അനുവദിച്ചു. അക്ഷയ് താക്കൂറിന്റെ കുടുംബം അവസാനമായി ഇയാളെ കാണണമെന്ന ആഗ്രഹത്തോടെ ജയിലിൽ എത്തിയെങ്കിലും കാണാനാവില്ലെന്ന് അധികൃതർ അറിയിച്ചു.

പുലർച്ചെ അഞ്ച് മണിയോടെ വധശിക്ഷയ്ക്ക് മുന്നോടിയായുള്ള മുപ്പത് മിനിറ്റ് കൗണ്ട്ടൗൺ ആരംഭിച്ചു. പ്രാർത്ഥനയ്ക്ക് ശേഷം നാല് പ്രതികളേയും സെല്ലിൽ നിന്നും തൂക്കുകയറിനടുത്തേക്ക് കൊണ്ടു പോയി. തൂക്കുമുറി എത്തുന്നതിന് തൊട്ടു മുൻപായി നാല് പ്രതികളുടേയും കണ്ണുകൾ കറുത്ത തുണി കൊണ്ടു അധികൃതർ മൂടി. ശേഷം അവസാനവട്ട പരിശോധന നടത്തി. എല്ലാ പ്രതികളുടേയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും തൂക്കിലേറ്റുന്നത് ഒഴിവാക്കാനുള്ള സാഹചര്യമില്ലെന്നും ജയിൽ മെഡിക്കൽ ഓഫീസർ തൂക്കുമുറിയിലുണ്ടായിരുന്ന മജിസ്‌ട്രേറ്റിനെ സാക്ഷ്യപ്പെടുത്തി.

5.29-ഓടെ ജയിൽ അധികൃതർ നാല് പ്രതികളുടേയും മരണവാറണ്ട് വായിച്ചു. ആരാച്ചാരായ പവൻ ജല്ലാദിനെ സഹായിക്കാൻ നാല് പേരെ ചുമതലപ്പെടുത്തിയിരുന്നു. ഇവർ പ്രതികളുടെ കഴുത്തിൽ തൂക്കുകയർ അണിയിച്ചു. കൃത്യം 5.30-ന് നാല് പ്രതികളുടേയും വധശിക്ഷ നടപ്പായി. 5.31-ന് ഇക്കാര്യം ജയിൽ അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. പിന്നാലെ തീഹാർ ജയിലിന് മുന്നിൽ ആഘോഷവും തുടങ്ങി.

നാല് പേരുടേയും മൃതദേഹങ്ങൾ ചട്ടപ്രകാരം അരമണിക്കൂർ സമയം കൂടി തൂക്കുകയറിൽ തന്നെ കിടന്നു. മരണം പൂർണമായും ഉറപ്പാക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തത്. തുടർന്ന് രാവിലെ ആറ് മണിയോടെ നാല് പേരുടേയും മൃതദേഹങ്ങൾ തൂക്കുകയറിൽ നിന്നും അഴിച്ചു മാറ്റി. അങ്ങനെ നിർഭയയിൽ വിധി നടപ്പായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP