Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മദ്യശാല പൂട്ടാത്തതിനെതിരെ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം; കരുനാഗപ്പള്ളിയിലെ ബിവറേജസ് ഔട്ട്ലെറ്റിന്റെ പ്രവർത്തനം തടഞ്ഞു; പൊലീസെത്തി പ്രതിഷേധക്കാരെ നീക്കം ചെയ്തു

മദ്യശാല പൂട്ടാത്തതിനെതിരെ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം; കരുനാഗപ്പള്ളിയിലെ ബിവറേജസ് ഔട്ട്ലെറ്റിന്റെ പ്രവർത്തനം തടഞ്ഞു; പൊലീസെത്തി പ്രതിഷേധക്കാരെ നീക്കം ചെയ്തു

സ്വന്തം ലേഖകൻ

കരുനാഗപ്പള്ളി: കൊറോണ ഭീതിയിൽ നാടാകെ ജനങ്ങൾ ജാഗ്രത പാലിക്കുമ്പോൾ സർക്കാർ കള്ള് കച്ചവടം നടത്തുന്നതിനെതിരെ യൂത്ത് കോൺഗ്രസ് രംഗത്ത്. കരുനാഗപ്പള്ളിയിലെ ബിവറേജസ് ഔട്ട്ലെറ്റിന്റെ പ്രവർത്തനം തടഞ്ഞു കൊണ്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം അറിയിച്ചത്. പ്രതിഷേധ പ്രകടനമായെത്തിയ പ്രവർത്തകർ മാളിയേക്കൽ ജംങ്ഷനിൽ പ്രവർത്തിക്കുന്ന ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിൽ മുദ്രവാക്യം വിളികളോടെ നിലയുറപ്പിക്കുകയായിരുന്നു. ബിവറേജസിന്റെ പ്രവർത്തനം നിലച്ചതോടെ പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ മാറ്റുകയായിരുന്നു.

ജനങ്ങൾ കൂട്ടമായി കൂടി നിൽക്കരുത് എന്നും മൂന്ന് മീറ്റർ അകലം പാലിക്കണമെന്നും വാദിക്കുന്ന സർക്കാർ തന്നെ ദിവസേന ആയിരങ്ങൾ കൂട്ടമായി നിൽക്കുന്ന ബിവറേജ് തുറന്ന് പ്രവർത്തിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിൽ ആണെന്ന് സർക്കാർ ഉത്തരം പറയണമെന്ന് യൂത്ത് കോൺഗ്രസ് ചോദിച്ചു. കൊറോണ ഭീതി നിൽക്കുമ്പോൾ പെട്രോൾ ചാർജ്ജ് കൂട്ടുന്ന മോദിയെ പോലെ ആണ് പിണറായി എന്നും നമ്മുടെ നാട് വലിയൊരു അപത്തിനെ ഒറ്റക്കെട്ടായി നേരിടുമ്പോൾ കല്യാണങ്ങൾ പോലും മാറ്റി വെച്ചു പാവങ്ങൾ സഹകരിക്കുമ്പോൾ സർക്കാർ കള്ള് കച്ചവടം നടത്തി പൈസ ഉണ്ടാക്കുകയാണ് എന്നും അവർ ആരോപിച്ചു.

ഇർഷാദ് ബഷീർ അധ്യക്ഷത വഹിച്ചു ജി.മഞ്ജുകുട്ടൻ,കെ.വി വിഷ്ണുദേവ്, കെ.എസ്.പുരം സുധീർ, നൗഫൽ, കിരൺ, സിംലൽ, ഫഹദ്, ഷഹനാസ്, അനീഷ് മുട്ടണിശ്ശേരിൽ, അയ്യപ്പൻ, ബിലാൽ, അസർ മുണ്ടപ്പള്ളി എന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP