Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എട്ട് സംസ്ഥാനങ്ങളുടെ സാമൂഹ്യ-ധന വികസന കാര്യങ്ങൾക്കായുള്ള ഉപദേശകസമിതി: കേന്ദ്രസർക്കാർ സർവീസിലുള്ള സെക്രട്ടറിമാർക്ക് ലഭിക്കുന്ന ശമ്പളമടക്കമുള്ള ആനുകൂല്യങ്ങൾ; രഞ്ജൻ ഗൊഗോയിയുടെ സഹോദരനും പോസ്റ്റ് റിട്ടയർമെന്റ് നിയമനം; മുൻ എയർ മാർഷലിനെ നോർത്ത് ഈസ്റ്റേൺ കൗൺസിലിന്റെ അംഗമാക്കി കേന്ദ്ര സർക്കാർ

എട്ട് സംസ്ഥാനങ്ങളുടെ സാമൂഹ്യ-ധന വികസന കാര്യങ്ങൾക്കായുള്ള ഉപദേശകസമിതി: കേന്ദ്രസർക്കാർ സർവീസിലുള്ള സെക്രട്ടറിമാർക്ക് ലഭിക്കുന്ന ശമ്പളമടക്കമുള്ള ആനുകൂല്യങ്ങൾ; രഞ്ജൻ ഗൊഗോയിയുടെ സഹോദരനും പോസ്റ്റ് റിട്ടയർമെന്റ് നിയമനം; മുൻ എയർ മാർഷലിനെ നോർത്ത് ഈസ്റ്റേൺ കൗൺസിലിന്റെ അംഗമാക്കി കേന്ദ്ര സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞ ചടങ്ങിനിടെ പ്രതിപക്ഷ പാർട്ടി അംഗങ്ങൾ ഇറങ്ങിപ്പോയി. ഭരണഘടനയുടെ അടിസ്ഥാന ഘടനയ്‌ക്കെതിരായ ഏറ്റവും ഗുരുതരമായ ആക്രമണങ്ങളിലൊന്നാണിതെന്ന് കോൺഗ്രസ് വിമർശിച്ചത്. എന്നാൽ, ഗൊഗോയിയെ രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്തതിനെതിരെ വിവിധ കോണുകളിൽ നിന്ന് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഗൊഗോയിയെ രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്തതിനെ ചോദ്യംചെയ്ത് സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജിയും സമർപ്പിച്ചി കഴിഞ്ഞു.

അതേസമയം, വരിമിച്ച് നാല് മാസങ്ങൾക്ക് ശേഷം സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ രാജ്യസഭാംഗമാക്കിയതോടൊപ്പം സഹോദരനും മുൻ എയർ മാർഷലുമായ അഞ്ജൻ കുമാർ ഗൊഗോയിയേയും കേ്ന്ദ്രസർക്കാർ നിയമിച്ചത്. നോർത്ത് ഈസ്റ്റേൺ കൗൺസിലിന്റെ (എൻ.ഇ.സി) അംഗമായാണ് കേന്ദ്രസർക്കാർ അഞ്ജൻ കുമാറിനെ നിയമിച്ചത്. ജനുവരിയിലായിരുന്നു നിയമനം. വടക്ക്-കിഴക്കൻ മേഖലയിലുള്ള എട്ട് സംസ്ഥാനങ്ങളുടെ സാമൂഹ്യ-ധന വികസന കാര്യങ്ങൾക്കായുള്ള ഉപദേശകസമിതിയാണ് എൻ.ഇ.സി.

കേന്ദ്രസർക്കാർ സർവീസിലുള്ള സെക്രട്ടറിമാർക്ക് ലഭിക്കുന്ന ശമ്പളമടക്കമുള്ള ആനുകൂല്യങ്ങൾ എൻ.ഇ.സി മെമ്പർമാർക്കും ലഭിക്കുമെന്നതാണ് ഈ വകുപ്പിന്റെ പ്രത്യേകത. അതായത് ഏഴാം ശമ്പളകമ്മീഷൻ ശുപാർശ പ്രകാരം കേന്ദ്ര സർക്കാരിന് കീഴിലുള്ള ശമ്പളമായ 2.25 ലക്ഷം രൂപ എൻ.ഇ.സി അംഗങ്ങൾക്കും ലഭിക്കും. അസം, മണിപ്പൂർ, ത്രിപുര, മേഘാലയ, മിസോറാം, നാഗാലാന്റ്, അരുണാചൽ പ്രദേശ്, സിക്കിം എന്നിവയാണ് വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾ. ഇവയുടെ ഉന്നമനത്തിനായി 1971 ലെ എൻ.ഇ.സി ആക്ട് പ്രകാരം 1972 ലാണ് കൗൺസിൽ രൂപീകരിക്കുന്നത്. 1971 ലെ എൻ.ഇ.സി ആക്ട് പ്രകാരം ഗവർണർമാരും മുഖ്യമന്ത്രിമാരും എൻ.ഇ.സി അംഗങ്ങളായിരിക്കും. എന്നാൽ 2002 ൽ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിൽ രാഷ്ട്രപതിക്ക് കൗൺസിൽ ചെയർമാനേയും മൂന്നംഗങ്ങളേയും നാമനിർദ്ദേശം ചെയ്യാം.

അതേസമയം സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു ഗൊഗോയിയുടെ സത്യപ്രതിജ്ഞ. ഗൊഗോയി രാജ്യസഭയിലെത്തിയപ്പോൾ 'ഷെയിം ഓൺ യൂ' എന്ന് പറഞ്ഞായിരുന്നു പ്രതിപക്ഷം വരവേറ്റത്. ഗൊഗോയി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ കോൺഗ്രസ് അംഗങ്ങൾ സഭയിൽ നിന്ന് പുറത്തുപോയി. സത്യപ്രതിജ്ഞ കഴിഞ്ഞ ശേഷമാണ് കോൺഗ്രസ് അംഗങ്ങൾ തിരിച്ചെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർ സഭയിലുണ്ടായിരുന്നു. രഞ്ജൻ ഗൊഗോയിയെ തിങ്കളാഴ്ചയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്തത്. ഇന്ത്യൻ സുപ്രീംകോടതിയുടെ 46-ാമത് ചീഫ് ജസ്റ്റിസായിരുന്നു രഞ്ജൻ ഗൊഗോയി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP