Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

താമസവിസക്കാർക്ക് യു.എ.ഇ ഏർപ്പെടുത്തിയ പ്രവേശന വിലക്ക് ഇന്ന് നിലവിൽ വരും; അവധിക്കായി നാട്ടിലെത്തിയ പ്രവാസികൾക്ക് പ്രവേശിക്കാൻ കഴിയില്ല; വിലക്ക് രണ്ടാഴ്‌ച്ചത്തേക്ക്

താമസവിസക്കാർക്ക് യു.എ.ഇ ഏർപ്പെടുത്തിയ പ്രവേശന വിലക്ക് ഇന്ന് നിലവിൽ വരും; അവധിക്കായി നാട്ടിലെത്തിയ പ്രവാസികൾക്ക് പ്രവേശിക്കാൻ കഴിയില്ല; വിലക്ക് രണ്ടാഴ്‌ച്ചത്തേക്ക്

സ്വന്തം ലേഖകൻ

സിഡൻസി വിസയുള്ളവർക്ക് വ്യാഴാഴ്ച ഉച്ചയ്ക്കു 12 മണി മുതൽ യുഎഇ പ്രവേശന വിലക്ക് ഏർപ്പെടുത്തി. അവധിക്കായി നാട്ടിലെത്തിയവർക്ക് ഈ വിലക്ക് പ്രാബല്യത്തിലാകുന്നതു മുതൽ യുഎഇയിൽ പ്രവേശിക്കാൻ കഴിയില്ല. സാധുതയുള്ള എല്ലാത്തരം വിസകൾക്കും വിലക്ക് ബാധകമാണ്.

നിലവിൽ രണ്ടാഴ്ചത്തേക്കാണ് താമസ വിസക്കാർക്ക് പ്രവേശന വിലക്കേർപ്പെടു ത്തിയിരിക്കുന്നത്.കൊറോണ വൈറസ് പടരുന്നതിന്റെ തീവ്രത അനുസരിച്ച് വിലക്ക് കാലാവധി നീട്ടിയേക്കും. സന്ദർശക വിസ, വാണിജ്യ വിസ ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ പെടുന്നവർക്ക് യു.എ.ഇ കഴിഞ്ഞ ദിവസം മുതൽ പ്രവേശന വിലക്കേർപ്പെടുത്തിയിരുന്നു. ഇതാദ്യമായാണ് താമസ വിസക്കാർക്ക് യു.എ.ഇ പ്രവേശന വിലക്ക് ഏർപ്പെടുത്തുന്നത്.

ഇപ്പോൾ അവധിയിൽ നാട്ടിൽ കഴിയുന്നവർ അവരുടെ രാജ്യത്തുള്ള യുഎഇ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെട്ട് ആശങ്കകൾക്കു പരിഹാരം തേടാവുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP