Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊവിഡിനെ പ്രതിരോധിക്കാൻ അശ്വഗന്ധയെന്ന ആയുർവേദ സസ്യം: കൊറോണയ്ക്ക് മരുന്ന് കണ്ടെത്തിയെന്ന അവകാശവാദവുമായി ബാബ രാംദേവ്; ശുദ്ധ അസംബന്ധമെന്ന് ആരോഗ്യ വിദഗ്ദ്ധർ; യോഗ ശീലമാക്കണമെന്ന പ്രചാരണത്തിലും രാംദേവ് മുന്നിൽ; മരുന്നിൽ ചേരുവയായി ഗോമൂത്രവും ചാണകവും വിട്ടൊരു കളിയില്ലെന്ന് സോഷ്യൽമീഡിയ

കൊവിഡിനെ പ്രതിരോധിക്കാൻ അശ്വഗന്ധയെന്ന ആയുർവേദ സസ്യം: കൊറോണയ്ക്ക് മരുന്ന് കണ്ടെത്തിയെന്ന അവകാശവാദവുമായി ബാബ രാംദേവ്; ശുദ്ധ അസംബന്ധമെന്ന് ആരോഗ്യ വിദഗ്ദ്ധർ; യോഗ ശീലമാക്കണമെന്ന പ്രചാരണത്തിലും രാംദേവ് മുന്നിൽ; മരുന്നിൽ ചേരുവയായി ഗോമൂത്രവും ചാണകവും വിട്ടൊരു കളിയില്ലെന്ന് സോഷ്യൽമീഡിയ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി കോവിഡ്-19നെ പ്രതിരോധിക്കാൻ ലോകമെമ്പാടും ആരോഗ്യ പ്രവർത്തകരും മറ്റ് ഗവേഷകരും മരുന്ന കണ്ടുപിടിക്കാനുള്ള നെട്ടോട്ടിലിരിക്കുമ്പോൾ ആയുർവേദ മരുന്ന് കണ്ടുപിടിച്ചെന്ന് അവകാശ വാദവുമായി യോഗഗുരു ബാബാ രാംദേവ്. എന്നാൽ, രാംദേവിന്റെ വെളിപ്പെടുത്തലിനെതിരെ ആരോഗ്യവിദഗ്ദ്ധർ രംഗത്തെത്തി. ബാബാ രാംദേവിന്റെ അവകാശവാദത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്ന് പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയിലെ എപിഡെമോളജി വിദഗ്ധൻ വ്യക്തമാക്കി.

അടിസ്ഥാനരഹിതമായ ഇത്തരം അവകാശവാദങ്ങൾ ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന് കാരണമാവുമെന്നും, അഭ്യസ്തവിദ്യർ പോലും വഴിതെറ്റുന്നതിന് കാരണമായേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം പരസ്യങ്ങൾ സർക്കാർ ഇടപെട്ട് നിരോധിക്കണം. രോഗ പ്രതിരോധ ശേഷിയെക്കുറിച്ചുള്ള അപകടകരമായ ഇത്തരം സ്‌ന്ദേശങ്ങൾ പോലും ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ ദിവസം പുറത്തിറക്കിയ പരസ്യത്തിലായിരുന്നു ബാബ രാംദേവ് കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കുന്നതിനായി തന്റെ കമ്പനിയായ പതഞ്ജലി വികസിപ്പിച്ചെടുത്ത മരുന്നിനെക്കുറിച്ച് അവകാശവാദമുന്നയിച്ചത്. കൊവിഡിനെ പ്രതിരോധിക്കാൻ അശ്വഗന്ധയെന്ന ആയുർവേദ സസ്യം കണ്ടെത്തിയിട്ടുണ്ട്. ഇതുകൊറോണ വൈറസ് മനുഷ്യ ശരീരത്തിൽ പ്രവർത്തിക്കുന്നത് തടയുമെന്നായിരുന്നു ബാബ രാംദേവിന്റെ പ്രചാരണം. വിഡിയോ പരസ്യത്തിലൂടെയായിരുന്നു ബാബാ രാംദേവിന്റെ അവകാശ വാദം. ഇന്റർനാഷണൽ ജേർണലിന് പരീക്ഷണം അയച്ചുകൊടുത്തെന്നും രാം ദേവ് പറഞ്ഞു. എന്നാൽ ജേർണലിന്റെ പേര് വെളിപ്പെടുത്തിയില്ല.

ശാസ്ത്രീയ പരീക്ഷണം നടത്തിയെന്ന് പറയുന്നതല്ലാതെ മറ്റു തെളിവുകളൊന്നും അദ്ദേഹം ഹാജരാക്കിയിരുന്നില്ല. മാധ്യമപ്രവർത്തകരടക്കം നിരവധി പേർ പതഞ്ജലിയുമായി ബന്ധപ്പെട്ടെങ്കിലും മറുപടിയൊന്നും പറഞ്ഞില്ല. കോവിഡിനെ പ്രതിരോധിക്കാൻ യോഗ ശീലമാക്കണമെന്ന പ്രചാരണവും രാംദേവ് നടത്തുന്നുണ്ട്. പരാതി ലഭിച്ചാൽ പരിശോധിക്കാമെന്നാണ് സർക്കാർ വിശദീകരണം. ലോകമാകെ കോവിഡിനെതിരെയുള്ള വാക്സിൻ വികസിപ്പിക്കാൻ പരീക്ഷണത്തിലേർപ്പെടുമ്പോഴാണ് ബാബാ രാംദേവ് മരുന്ന് കണ്ടെത്തിയെന്ന വാദവുമായി രംഗത്തെത്തിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP