Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അവസാന നിമിഷവും വധശിക്ഷ വൈകിപ്പിക്കാൻ പല വഴികളും തേടി കുറ്റവാളികൾ: ആയുധമാക്കുന്നത് പ്രതിയായ അക്ഷയ് സിംഗിന്റെ ഭാര്യയുടെ വിവാഹമോചന കേസ്; വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് മുകേഷ് സിംഗും; പവൻ ഗുപ്ത നൽകിയ തിരുത്തൽ ഹർജിയും സുപ്രിംകോടതി തള്ളി; പുലർച്ചെ അഞ്ചരയോടെ തൂക്കിലേറ്റാൻ സജ്ജമായി തീഹാർ ജയിൽ ഒരുങ്ങുമ്പോൾ നീട്ടിവെക്കാനുള്ള ശ്രമത്തിൽ നിർഭയ കേസിലെ പ്രതികൾ

അവസാന നിമിഷവും വധശിക്ഷ വൈകിപ്പിക്കാൻ പല വഴികളും തേടി കുറ്റവാളികൾ: ആയുധമാക്കുന്നത് പ്രതിയായ അക്ഷയ് സിംഗിന്റെ ഭാര്യയുടെ വിവാഹമോചന കേസ്; വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് മുകേഷ് സിംഗും; പവൻ ഗുപ്ത നൽകിയ തിരുത്തൽ ഹർജിയും സുപ്രിംകോടതി തള്ളി; പുലർച്ചെ അഞ്ചരയോടെ തൂക്കിലേറ്റാൻ സജ്ജമായി തീഹാർ ജയിൽ ഒരുങ്ങുമ്പോൾ നീട്ടിവെക്കാനുള്ള ശ്രമത്തിൽ നിർഭയ കേസിലെ പ്രതികൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് മുകേഷ് സിങ് സുപ്രീംകോടതിയിൽ ഹർജി നൽകി. സംഭവം നടക്കുമ്പോൾ ഡൽഹിയിൽ ഉണ്ടായിരുന്നില്ലെന്ന് മുകേഷ് സിംഗിന്റെ വാദം. ഈ കേസ് വിശദമായി പരിശോധിച്ച് തീർപ്പുണ്ടാകുന്നതുവരെ ശിക്ഷ നടപ്പാക്കരുതെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കൂട്ട ബലാത്സംഗം നടന്ന ഡിസംബർ പതിനാറിന് ഡൽഹിയിൽ ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുകേഷ് സിങ് നൽകിയ ഹർജി നേരത്തെ പട്യാല ഹൗസ് കോടതി തള്ളിയിരുന്നു. സംഭവം നടന്നതിന്റെ അടുത്ത ദിവസം രാജസ്ഥാനിൽ നിന്നാണ് അറസ്റ്റ് ചെയ്തതെന്നും നിരപരാധിയാണെന്നുമായിരുന്നു മുകേഷ് സിംഗിന്റെ വാദം.

അതേസമയം, നിർഭയ കേസിൽ പ്രതി പവൻ ഗുപ്ത നൽകിയ തിരുത്തൽ ഹർജി സുപ്രിംകോടതി തള്ളി. പ്രായപൂർത്തിയായില്ലെന്ന വാദമാണ് തള്ളിയത്. പ്രതിയുടെ വാദം നിലനിൽക്കുന്നതല്ലെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയുടെ ആറംഗ ബഞ്ചാണ് തിരുത്തൽ ഹർജി തള്ളിയത്. ഈ ആവശ്യം ഉന്നയിച്ചുള്ള ഹർജി ജനുവരി 20നും പുനപരിശോധന ഹർജി ജനുവരി 31നും സുപ്രീംകോടതി തള്ളിയിരുന്നു. തുടർന്നാണ് ഈ വിധിക്കെതിരെ തിരുത്തൽ ഹർജിയുമായി പവൻ ഗുപ്തയും സുപ്രീംകോടതിയെ വീണ്ടും സമീപിച്ചത്.

കുറ്റവാളികളെ നാളെ പുലർച്ചെ അഞ്ചരയ്ക്ക് തൂക്കിലേറ്റാൻ തിഹാർ ജയിൽ സജ്ജമായിക്കഴിഞ്ഞു. ആരാച്ചാർ പവൻ കുമാർ ജയിലിൽ ഡമ്മി പരീക്ഷണവും പൂർത്തിയാക്കി. മൂന്ന് തവണയാണ് വധശിക്ഷ നടപ്പാക്കേണ്ട തീയ്യതി മാറ്റിവെക്കുന്നത്. നാല് കുറ്റവാളികളുടെയും ദയാഹർജിയും തിരുത്തൽ ഹർജിയും തള്ളിയതാണെങ്കിലും അവസാന നിമിഷവും ശിക്ഷ സ്റ്റേ ചെയ്യണമെന്ന അപേക്ഷകൾ കോടതിക്ക് മുമ്പിൽ എത്തിയിരിക്കുന്നു. വിവാഹമോചനം ആവശ്യപ്പെട്ട് അക്ഷയ് സിംഗിന്റെ ഭാര്യ ഔറംഗാബാദ് കോടതിയെ സമീപിച്ചതും കുറ്റവാളികളുടെ അഭിഭാഷകൻ ശിക്ഷയിൽ നിന്നും രക്ഷപെടുത്താനുള്ള പ്രധാന ശ്രമമായി തുടരുന്നുണ്ട്.

നിയമത്തിന്റെ എല്ലാ വഴികളും അവസാനിച്ചെങ്കിലും ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കാനുള്ള ശ്രമത്തിലാണ് പ്രതികൾ. ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര കോടതിയിൽ നൽകിയ ഹർജിയിൽ ഇതുവരെ തീരുമാനം വന്നിട്ടില്ല. തീഹാർ ജയിലിൽ പ്രത്യേകം സെല്ലുകളിലാണ് നാല് കുറ്റവാളികളെയും പാർപ്പിച്ചിരിക്കുന്നത്. സിസിടിവി ക്യാമറകളിലൂടെ മുഴുവൻ സമയവും ഇവരെ നിരീക്ഷിക്കുന്നുണ്ട്. 2012 ഡിസംബർ 16നാണ് ഡൽഹിയിൽ 23 കാരിയെ ഇവർ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയത്. ഡിസംബർ 26ന് ഡൽഹി പെൺകുട്ടി മരണത്തിന് കീഴടങ്ങി. ലോകത്തെ നടുക്കിയ ആ സംഭവത്തിലാണ് കുറ്റവാളികളെ നാളെ തൂക്കിലേറ്റുന്നത്. എന്നാൽ, നാളെ നീതി ലഭിക്കുമെന്ന് നിർഭയയുടെ അമ്മ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP