Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊതുഗതാഗത സംവിധാനങ്ങളും വിലക്കിക്കൊണ്ട് ഒമാൻ ഗതാഗത മന്ത്രാലയം: ബസുകളും ടാക്‌സികളും ഫെറികളും അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവർത്തിക്കില്ല; കടകൾ അടയ്ക്കാത്തവർക്കെതിരേ ആയിരം റിയാൽ വരെ പിഴ; ഒമാനിൽ ഒൻപതു പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ 33 പേർക്ക് വൈറസ് ബാധ ഉള്ളതായി ആരോഗ്യ മന്ത്രാലയം; വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഒമാൻ സുപ്രീം കമ്മറ്റി കടുത്തനടപടികൾ നടപ്പിലാക്കുമ്പോൾ

പൊതുഗതാഗത സംവിധാനങ്ങളും വിലക്കിക്കൊണ്ട് ഒമാൻ ഗതാഗത മന്ത്രാലയം: ബസുകളും ടാക്‌സികളും ഫെറികളും അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവർത്തിക്കില്ല; കടകൾ അടയ്ക്കാത്തവർക്കെതിരേ ആയിരം റിയാൽ വരെ പിഴ; ഒമാനിൽ ഒൻപതു പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ 33 പേർക്ക് വൈറസ് ബാധ ഉള്ളതായി ആരോഗ്യ മന്ത്രാലയം; വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഒമാൻ സുപ്രീം കമ്മറ്റി കടുത്തനടപടികൾ നടപ്പിലാക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

മസ്‌കറ്റ് : കോവിഡ് വ്യാപനം മുൻനിർത്തിയുള്ള നടപടികളുടെ ഭാഗമായി ഒമാൻ പൊതുഗതാഗത സംവിധാനം നിർത്തലാക്കി. ബസുകളും ടാക്‌സികളും ഫെറികളും വ്യാഴാഴ്ച മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സർവീസ് റദ്ദാക്കി. വ്യാഴാഴ്ച മുതൽ മുഴുവൻ പൊതുഗതാഗത സംവിധാനങ്ങളും വിലക്കിക്കൊണ്ട് ഒമാൻ ഗതാഗത മന്ത്രാലയം ഉത്തരവിട്ടത്. ബസ്, ടാക്‌സി, ഫെറി തുടങ്ങിയവയെല്ലാം സർവീസുകൾ പൂർണമായും ഒഴിവാക്കും. എന്നാൽ, മുസന്ദം ഗവർണറേറ്റിലെ ബസ്, ഫെറി സർവീസുകൾക്ക് വിലക്ക് ബാധകമല്ല. സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ മറ്റൊരു അറിയിപ്പുണ്ടാകുന്നതു വരെ പരിശോധന നിർത്തിവെച്ചു. ലബോറട്ടി പരിശോധനകൾ, ഫിസിക്കൽ തെറാപ്പി, റേഡിയോളജി, ഫിസിയോളജി, നൂട്രീഷൻ ക്ലിനിക് എന്നിവയിലെല്ലാം സേവനങ്ങൾ നിർത്തിവെച്ചിട്ടുണ്ട്.

കടകൾ അടയ്ക്കാത്തവർക്കെതിരേ ആയിരം റിയാൽ വരെ പിഴ ഈടാക്കുകയും കടയുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്യുമെന്ന് നഗരസഭാ, ജലവിഭവ മന്ത്രാലയം അറിയിച്ചു. ആദ്യ ഘട്ടത്തിൽ 300 റിയാൽ പിഴ ഈടാക്കും. നിയമം ലംഘിച്ചാൽ കൂടുതൽ നടപടി സ്വീകരിക്കും. കോമേഴ്ഷ്യൽ കോംപ്ലക്സുകളിലെ വിവിധ കടകൾ, ഹാളുകൾ, സ്പോർട്സ് ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ്, ബാർബർ ഷോപ്പ്, ബ്യൂട്ടി സലൂൺ എന്നവയ്ക്കാണ് തുറക്കുന്നതിന് വിലക്കുള്ളത്.

ഒമാനിൽ അയ്യായിരത്തിലേറെ ആളുകൾക്ക് കൊറോണ സ്ഥിരീകരിച്ചുവെന്ന വാർത്ത ആരോഗ്യ മന്ത്രാലയം നിഷേധിച്ചു. ഇതുവരെ 33 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. കൊറോണ വൈറസ് സ്ഥിരീകരിച്ച രോഗിയെ ചികിത്സ ഡോക്ടർ ക്വാറന്റൈനിലാണെന്ന പ്രചരണവും മന്ത്രാലയം നിഷേധിച്ചു. കോറോണ വൈറസ് വ്യാപനം തടയാൻ ഒമാൻ കർശന നടപടികൾ പ്രഖ്യാപിച്ചു. മാർച്ച് 17 മുതൽ വിദേശികൾക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. ജി.സി.സി പൗരന്മാർക്കും ഒമാൻ സ്വദേശികൾക്കും മാത്രമേ പ്രവേശനം അനുവദിക്കൂ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

വെള്ളിയാഴ്ച മുതൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഒമാനിലെ മസ്ജിദുകളിൽ ജുമുഅ പ്രാർത്ഥന ഉണ്ടാവില്ലെന്നും അധികൃതർ വ്യക്തമാക്കി. രാജ്യത്തിന് പുറത്തുപോയി തിരിച്ചുവരുന്ന സ്വദേശികളും മെഡിക്കൽ പരിശോധനക്ക് വിധേയമാകണം, നിരീക്ഷണത്തിൽ കഴിയണം. മുഴുവൻ പൊതുപാർക്കുകളും അടച്ചു. കോവിഡ് 19 പ്രതിരോധത്തിനായി രൂപീകരിച്ച സൂപ്രീംകൗൺസിലാണ് ഇതുസംബന്ധിച്ച തീരുമാനങ്ങൾ പ്രഖ്യാപിച്ചിരുന്നത്. എല്ലാവിധ ഒത്തുചേരലുകൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ആഘോഷങ്ങളിലും ഖബറടക്കചടങ്ങുകളിലും പങ്കെടുക്കുന്നത് ഒഴിവാക്കണം. രാജ്യത്ത് നേരത്തേ സ്‌കൂളുകൾക്ക് ഒരുമാസത്തെ അവധി പ്രഖ്യാപിച്ചിരുന്നു. മുഴുവൻ ടൂറിസ്റ്റ്, സന്ദർശന വിസകളും നൽകുന്നതും നിർത്തിവെച്ചു. എന്നാൽ, തൊഴിൽ, എക്സ്പ്രസ് വിസകൾ, താൽകാലിക വർക്ക് വിസ എന്നിവ നൽകുന്നത് തുടരുമെന്ന് സൂചനയാണ് ലഭിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP