Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിയേറ്ററുകൾ തുറക്കാൻ സാധ്യത ഏപ്രിൽ ഏഴിന് ശേഷം മാത്രം; സീരിയൽ ഷൂട്ടിംഗും പൂർണ്ണമായും നിർത്തും; റിയാലിറ്റി ഷോകളുടെ ചിത്രീകരണവും മുടങ്ങും; വിഷു സീസൺ നഷ്ടമായാൽ മലയാള സിനിമയ്ക്കുണ്ടാവുക 400 കോടിയുടെ നഷ്ടം; മോഹൻലാലിന്റെ ബ്രഹ്മാണ്ട ചിത്രം കുഞ്ഞാലിമരയ്ക്കാറിന്റെ റിലീസ് അനിശ്ചിതമായി നീളും; കൊറോണ പേടിയിൽ സിനിമയും സീരിയലും നാടകവും; കോവിഡിൽ ഭീതിയൊഴിഞ്ഞില്ലെങ്കിൽ വരാനിരിക്കുന്നത് എന്റർടെയിന്മെന്റുകളില്ലാത്ത കാലം; എല്ലാം ബിഗ് ബോസ് ഹൗസിന്റെ അവസ്ഥയിലേക്ക്

തിയേറ്ററുകൾ തുറക്കാൻ സാധ്യത ഏപ്രിൽ ഏഴിന് ശേഷം മാത്രം; സീരിയൽ ഷൂട്ടിംഗും പൂർണ്ണമായും നിർത്തും; റിയാലിറ്റി ഷോകളുടെ ചിത്രീകരണവും മുടങ്ങും; വിഷു സീസൺ നഷ്ടമായാൽ മലയാള സിനിമയ്ക്കുണ്ടാവുക 400 കോടിയുടെ നഷ്ടം; മോഹൻലാലിന്റെ ബ്രഹ്മാണ്ട ചിത്രം കുഞ്ഞാലിമരയ്ക്കാറിന്റെ റിലീസ് അനിശ്ചിതമായി നീളും; കൊറോണ പേടിയിൽ സിനിമയും സീരിയലും നാടകവും; കോവിഡിൽ ഭീതിയൊഴിഞ്ഞില്ലെങ്കിൽ വരാനിരിക്കുന്നത് എന്റർടെയിന്മെന്റുകളില്ലാത്ത കാലം; എല്ലാം ബിഗ് ബോസ് ഹൗസിന്റെ അവസ്ഥയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏഷ്യാനെറ്റ് ചാനലിലെ ബിഗ് ബോസ് ഹൗസ് ഉടൻ അവസാനിപ്പിക്കും. ഈ റിയാലിറ്റി ഷോയെ പോലെ സീരിയലുകളും മറ്റ് റിയാലിറ്റി ഷോകളും ചിത്രീകരണം അവസാനിപ്പിക്കും. ഇതോടെ എന്റർടെയിന്റ്‌മെന്റ് ചാനലുകൾ വലിയ പ്രതിസന്ധിയിലേക്ക് മാറും. കോവിഡ് കാലത്ത് സിനിമകൾ സംപ്രേഷണം ചെയ്ത് പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള ശ്രമത്തിലാണ് ചാനലുകൾ. സിനിമാ വ്യവസായവും നാടകവും പൂർണ്ണമായും നിശ്ചലമാകും,

സംസ്ഥാനത്തെ സിനിമ വ്യവസായമാകെ സ്തംഭനത്തിലാണ്. തിയറ്ററുകൾ അടച്ചിട്ടതിനു പിന്നാലെ ഷൂട്ടിങ്ങും നിലച്ചു. ഷൂട്ടിങ് പുരോഗമിച്ചിരുന്ന രണ്ടു ഡസനോളം സിനിമകളിൽ ഭൂരിഭാഗത്തിന്റെയും ജോലികൾ നിർത്തി. ശേഷിക്കുന്നവ കൂടി ഉടൻ നിർത്തും. സൂപ്പർതാരങ്ങൾ അടക്കം വീട്ടിലാണ്. ഏഷ്യാനെറ്റ് ബിഗ് ബോസ് നിർത്തിയതിന് പിന്നാലെ ചാനൽ ഷോയിലെ അവതാരകരായ സിനിമാക്കാരും നേരിടാൻ പോകുന്ന പ്രതിസന്ധികളെ കുറിച്ച് ബോധവന്മാരാണ്. സിനിമാ തിയേറ്ററുകൾ അടുത്തൊന്നും തുറക്കാനാകില്ലെന്ന് കരുതുന്നവരുമുണ്ട്. വിഷുക്കാലത്ത് 400 കോടിയുടെ കളക്ഷനാണ് സിനിമയ്ക്ക് ലഭിക്കുക. അത് പൂർണ്ണമായും നഷ്ടമാകുമോ എന്ന അവസ്ഥയുണ്ട്. എങ്കിലും പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുകയാണ് സനിനിമാക്കാർ.

തിയറ്ററുകൾ ഈ മാസം 31 വരെയാണ് അടച്ചിരിക്കുന്നതെങ്കിലും നിലവിലെ സാഹചര്യത്തിൽ അത് ഏപ്രിലിലേക്കും നീട്ടേണ്ടി വന്നേക്കുമെന്നാണു സൂചന. ഏപ്രിൽ ഏഴിന് മുമ്പ് തിയേറ്റർ തുറക്കില്ല. 7ന് തുറന്ന് 14ഓടെ തിയേറ്ററുകൾ സജീവമാകുമെന്നാണ് ഏവരുടേയും പ്രതീക്ഷ. എന്നാൽ അതിലും വ്യക്തതയില്ല. നിലവിലെ സാഹചര്യത്തിൽ രണ്ടാഴ്ച കഴിഞ്ഞാൽ മാത്രമേ എന്തെങ്കിലും പറയാനാകൂവെന്നതാണ് അവസ്ഥ. അതായത് ഏപ്രിലിൽ പോലും തിയേറ്ററുകൾ തുടങ്ങാനാവില്ല. ഉത്സവ സീസണിൽ കലാകാരന്മാർക്ക് കിട്ടുന്ന പരിപാടികളും നഷ്ടമായി. അങ്ങനെ കൊറോണ ഏറ്റവും ദുരിതം വിതച്ചത് കലാ മേഖലയിലാണ്. കൊറോണ ഭീതി ഒഴിഞ്ഞില്ലെങ്കിൽ വലിയ നഷ്ടത്തിലേക്ക് എന്റർടെയിന്റ്‌മെന്റ് മേഖല മാറും.

അവധിക്കാല റിലീസിങ് മുടങ്ങിയാൽ 400 കോടി രൂപയുടെ നഷ്ടമെങ്കിലും ഉണ്ടാവുമെന്നാണു നിർമ്മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ കണക്കാക്കുന്നത്. പ്രധാന സീസണുകളിലെ സിനിമകളുടെ റിലീസിങ്ങിൽ നിയന്ത്രണം ഏർപ്പെടുത്താൻ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും തമ്മിൽ ധാരണയായി. അവധിക്കാലത്ത് ലക്ഷ്യമിട്ടിരുന്ന സിനിമകളുടെ റിലീസിങ്ങ് മെയ്‌ അവസാനവും ആ സമയത്ത് റിലീസിങ് ലക്ഷ്യമിട്ട സിനിമകൾ ഓണക്കാലത്തുമാവും തിയറ്ററുകളിലെത്തുക എന്നതാണ് തീരുമാനം.

ഓണക്കാലം ലക്ഷ്യമിട്ട് നിർമ്മിക്കുന്ന സിനിമകൾക്ക് സെപ്റ്റംബർ 30നു ശേഷമേ റിലീസിങ് സാധ്യമാകൂവെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം.രഞ്ജിത്ത് പറഞ്ഞു. മോഹൻലാൽ-പ്രിയദർശൻ ടീമിന്റെ 'മരയ്ക്കാർ അറബിക്കടലിന്റെ സിംഹം', മമ്മൂട്ടിയുടെ വൺ, ഫഹദ് ഫാസിൽ നായകനാവുന്ന മാലിക്, ടൊവിനോ തോമസിന്റെ കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ് അടക്കം അവധിക്കാലം ലക്ഷ്യമിട്ടിരുന്ന 14 സിനിമകളുടെ റിലീസിങ്ങാണു മാറ്റിവയ്‌ക്കേണ്ടി വരിക. ഇതിൽ അറബിക്കടലിന്റെ സിംഹം ആഗോള റിലീസാണ്. അതുകൊണ്ട് തന്നെ യൂറോപ്പിലേയും ചൈനയിലേയും സ്ഥിതി ഗിതികൾ പോലും അതിനെ സ്വാധീനിക്കും. ഉടനൊന്നും ഈ ചിത്രം റിലീസിനെത്തില്ലെന്നാണ് സൂചന.

അതിനിടെ പ്രതിസന്ധിയിൽ ഇളവുകൾ തേടി സിനിമാ സംഘടനകൾ സർക്കാരിനെ സമീപിച്ചു. ഫിലിം ചേംബറിന്റെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയെയും സിനിമ, ധന, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിമാരെയും സന്ദർശിച്ചു നിവേദനം നൽകിയത്. എല്ലാ നികുതികൾക്കും ബാങ്ക് വായ്പ തിരിച്ചടവിനും സാവകാശം അനുവദിക്കുക, അടഞ്ഞു കിടന്നാലും നൽകേണ്ടി വരുന്ന വൈദ്യുത ബിൽ ഒഴിവാക്കുക എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

ചാനലുകളും പ്രതിസന്ധിയിലാകും

കൊറോണ പടരുന്നത് ചാനലുകളേയും പ്രതിസന്ധിയിലാക്കും. സിനിമയെ മാത്രം ആശ്രയിച്ച് പ്രക്ഷേപണം ചെയ്യേണ്ട അവസ്ഥയെത്തും. ഈ വെല്ലുവിളിയെ മറികടക്കുക പുതിയ ചാനലുകൾക്ക് വലിയ പ്രശ്‌നമായി മാറും. ഏഷ്യാനെറ്റിലെ സൂപ്പർ റിയാലിറ്റി ഷോ ബിഗ് ബോസ് സീസൺ 2 നിർത്തിവെച്ചേക്കുമെന്നുള്ള വിവരങ്ങളായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. നിർമ്മാതാക്കളായ എൻഡമോൾ ഷൈൻ ഇന്ത്യയാണ് ഫേസ്‌ബുക്കിലൂടെ ഇതേക്കുറിച്ച് വ്യക്തമാക്കിയത്. സോഷ്യൽ മീഡിയയിലൂടെ ഈ വാർത്ത വൈറലായി മാറിയിരുന്നു. പരിപാടി നിർത്തുന്നതിന് പിന്നിലെ യഥാർത്ഥ കാരണം അതല്ലെന്ന തരത്തിലുള്ള വാർത്തകളും പ്രചരിച്ചിരുന്നു. 11 ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ് പരിപാടി. ടാസ്‌ക്കുകളും മത്സരങ്ങളും കടുത്തുവരുന്നതിനിടയിലാണ് ഇത്തരത്തിലൊരു തീരുമാനമെന്നുള്ളതാണ് പ്രേക്ഷകരെ ആശങ്കയിലാഴ്‌ത്തുന്നത്.

ആരായിരിക്കും അന്തിമ വിജയി എന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. പുതിയ ആഴ്ച തുടങ്ങിയതിന് പിന്നാലെയായി എലിമിനേഷനുള്ള നോമിനേഷനും പുറത്തുവന്നിരുന്നു. പതിവിൽ നിന്നും വ്യത്യസ്തമായി ഓപ്പൺ നോമിനേഷനായിരുന്നു ഇത്തവണത്തേത്. മത്സരാർത്ഥികളുടെ നിലനിൽപ്പ് തീരുമാനിക്കുന്ന വോട്ടിങ് ഇതിനകം തന്നെ നിർത്തിവെച്ചിട്ടുണ്ട്. മോഹൻലാലിന് മുന്നിലിരിക്കാറുള്ള ഓഡിയൻസും വളരെ മുൻപേ മാറ്റിയിരുന്നു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക് പിന്തുണ അറിയിക്കുന്നു. ബിഗ് ബോസിന് പിന്നിൽ അണിനിരക്കുന്നവരുടേയും താരങ്ങളുടേയും സുരക്ഷ മാനിച്ചാണ് പരിപാടി അവസാനിപ്പിക്കുന്നത്. വൈകാതെ തന്നെ അണിയറപ്രവർത്തകർ ഈ വിവരം പുറത്തുവിട്ടേക്കുമെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.

ബിഗ് ബോസ് നിർത്തുന്നതിന് സമാനമായി മറ്റ് ചാനലുകളും റിയാലിറ്റി ഷോകൾ നിർത്തുമെന്നാണ് സൂചന. കൊറോണ വ്യാപനം തടയാനാണ് ഇതും. സീരിയലുകളും റിയാലിറ്റി ഷോകളും ഷൂട്ടിങ് നിർത്തുമ്പോൾ നിരവധി പേർക്ക് തൊഴിൽ നഷ്ടമുണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP