Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോതമംഗലത്ത് പലവൻപുഴയിൽ ഒഴിക്കിൽപ്പെട്ട് കാണാതായ അനീഷിനെ കണ്ടെത്തുന്നതിന് രണ്ടുദിവമായി നടത്തിവരുന്ന തിരച്ചിൽ വിഫലം; പ്രദേശവാസികൾ സംഘടിച്ച് പുഴയിൽ കിലോമീറ്ററുകളോളം ദൂരത്തിൽ തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല

കോതമംഗലത്ത് പലവൻപുഴയിൽ ഒഴിക്കിൽപ്പെട്ട് കാണാതായ അനീഷിനെ കണ്ടെത്തുന്നതിന് രണ്ടുദിവമായി നടത്തിവരുന്ന തിരച്ചിൽ വിഫലം; പ്രദേശവാസികൾ സംഘടിച്ച് പുഴയിൽ കിലോമീറ്ററുകളോളം ദൂരത്തിൽ തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: കുളിക്കുന്നതിനിടെ പലവൻപുഴയിൽ ഒഴിക്കിൽപ്പെട്ട് കാണാതായ വടാട്ടുപാറ ബീഡിക്കുന്നേൽ അനീഷി(38)നെ കണ്ടെത്തുന്നതിന് രണ്ടുദിവമായി നടത്തിവരുന്ന തിരച്ചിൽ വിഫലം.

ചൊവ്വാഴ്ച വടാട്ടുപാറ ആനക്കയം മൺൽപ്പുഴ ഭാഗത്ത്് അനീഷ് ഒഴുക്കിൽപ്പെട്ടതായി കൂടെയുണ്ടായിരുന്നവരാണ് നാട്ടുകാരെ അറിയിച്ചത്. തുടർന്ന് പ്രദേശവാസികൾ സംഘടിച്ച് പുഴയിൽ കിലോമീറ്ററുകളോളം ദൂരത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പൊലീസ് സംഘവും ഫയർഫോഴ്സിന്റെ സ്‌കൂബ ടീമും രാത്രി തന്നെ സ്ഥലത്തെത്തി നാട്ടുകാർക്കൊപ്പം തിരച്ചിലിൽ പങ്കാളികളായി. ഇടമലയാർ പദ്ധതിയിൽ വൈദ്യുതോത്പാദനം കഴിഞ്ഞുവരുന്ന വെള്ളമാണ് പ്രധാമായും ഈ പുഴയിലൂടെ ഒഴുകുന്നത്. വൈദ്യുതോത്പാദം പൂർണ്ണതോതിലായിരുന്നതിനാൽ പുഴയിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നു.

ഒഴുക്കിന്റെ ശക്തിയും അടിത്തട്ടിൽ ഉയർന്നുനിന്നിരുന്ന പാറക്കൂട്ടങ്ങളും തിരച്ചിൽ സംഘത്തിന് അപകടമുണ്ടാക്കിയേക്കാമെന്ന വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ രാത്രി കുറച്ചുനേരത്തേയ്ക്ക് വൈദ്യുതോത്പാദം നിർത്തി വൈദ്യുതവകുപ്പ് തിരച്ചിലുമായി സഹകരിക്കുകയും ചെയ്തിരുന്നു. നേരത്തെ പുഴയിൽ അനീഷ് ഒഴുക്കിൽപ്പെട്ട ഭാഗത്തുനിന്നാണ് മണൽക്കയറ്റിപ്പോയിരുന്നത്.ഈ ഭാഗത്ത് ഏറെപ്പേർ ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടിരുന്നു. സുഹൃത്ത് ബിനുവും ബന്ധു സതീഷും അടുത്തുണ്ടായിരുന്നു.

ബിനു ചൂണ്ടയിട്ട് മീൻപിടിക്കുന്നതിനിടയിലാണ് അനീഷ് ഒഴുക്കിൽപ്പെട്ടതായി സതീഷ് വിളിച്ചറിക്കുന്നത്.തുടർന്ന് ഇരുവരും നീന്തിയെത്തി അനീഷിനെ രക്ഷിക്കുന്നതിന് ശ്രമം ആരംഭിച്ചു.കുത്തൊഴുക്ക് വകവയ്ക്കാതെ നീന്തി തൊട്ടടുത്തെത്തിയെങ്കിലും അനീഷിനെ രക്ഷിക്കാനാവാത്തതിന്റെ മനോവിഷമത്തിലാണ് ബന്ധു സതീഷ്.നന്നായി നീന്തലറിയാവുന്നവരായിരുന്നു മൂവരും

തൊട്ടുതൊട്ടില്ല എന്ന അവസ്ഥയിലാണ് ഒഴുക്കിൽ അനീഷ് അപ്രത്യക്ഷനായതെന്നാണ് ഇയാൾ വെളിപ്പെടുത്തിയിട്ടുള്ളത്. ഇന്നലെ കോതമംഗലം തഹസീൽദാർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.തുടർന്ന് ഉച്ചകഴിഞ്ഞ് ഫയർഫോസ് സംഘം തിരച്ചിൽ അവസാനിപ്പിച്ചിരുന്നു.നാട്ടുകാരുടെയും ബന്ധുക്കളുടെയും നേതൃത്വത്തിൽ പുഴയുടെ പലഭാഗത്തായി ഇന്ന് രാവിലെയും തിരച്ചിൽ നടക്കുന്നുണ്ട്. വെൽഡിങ് ജോലിക്കാരനായിരുന്ന അനീഷ് അവിവിവാഹിതനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP