Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കൊറോണ പേടിയിൽ ബ്രിട്ടീഷ് രാജ്ഞി വിൻഡ്സർ കൊട്ടാരം ഉപേക്ഷിച്ച് ലണ്ടൻ വിട്ടു; ഭർത്താവും മകനും ക്വോറന്റീനിൽ പ്രവേശിക്കുന്നതിനാൽ റോയൽ ഡ്യൂട്ടി നടത്താൻ വില്യമിനും ഭാര്യക്കും ഒപ്പം ബിയാട്രീസ് രാജകുമാരിയും; രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ഒരുക്കങ്ങളോടെ ബ്രിട്ടീഷ് രാജകുടുംബം

കൊറോണ പേടിയിൽ ബ്രിട്ടീഷ് രാജ്ഞി വിൻഡ്സർ കൊട്ടാരം ഉപേക്ഷിച്ച് ലണ്ടൻ വിട്ടു; ഭർത്താവും മകനും ക്വോറന്റീനിൽ പ്രവേശിക്കുന്നതിനാൽ റോയൽ ഡ്യൂട്ടി നടത്താൻ വില്യമിനും ഭാര്യക്കും ഒപ്പം ബിയാട്രീസ് രാജകുമാരിയും; രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ഒരുക്കങ്ങളോടെ ബ്രിട്ടീഷ് രാജകുടുംബം

സ്വന്തം ലേഖകൻ

ണ്ടനിൽ കൊറോണ വൈറസ് മരണം വിതച്ച് കൊണ്ട് പടരുന്ന സാഹചര്യത്തിൽ ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് വിൻഡ്സർ കൊട്ടാരം ഉപേക്ഷിച്ച് ലണ്ടൻ വിട്ടുവെന്ന് റിപ്പോർട്ട്. പ്രായമായവരെയാണ് കൊറോണ കൂടുതൽ അപകടരമായി ബാധിക്കുന്നതെന്നത് രാജ്ഞി തലസ്ഥാനം വിട്ട് പോകുന്നതിന് കാരണമായിത്തീർന്നിട്ടുണ്ട്.രാജ്ഞിയുടെ ഭർത്താവും മകനും ക്വോറന്റീനിൽ പ്രവേശിക്കുന്നതിനാൽ റോയൽ ഡ്യൂട്ടി നടത്താൻ വില്യമിനും ഭാര്യക്കും ഒപ്പം ബിയാട്രീസ് രാജകുമാരിയും കൊട്ടാരത്തിൽ സജീവമാണ്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ഒരുക്കങ്ങളോടെ ബ്രിട്ടീഷ് രാജകുടുംബം കൊറോണയെ നേരിടുന്നത്.

കൊറോണ രാജ്യമാകമാനം വ്യാപിച്ചപ്പോൾ ഗവൺമെന്റ് നിർദേശങ്ങൾക്കൊപ്പം ചേർന്ന് ജനത്തെ സമാധാനിപ്പിക്കാൻ രാജ്ഞി മുൻനിരയിലുണ്ടായിരുന്നു. കൊറോണ ഭീഷണിയിലും കോമൺവെൽത്ത് ഡേ സർവീസിൽ രാജ്ഞി സജീവമായെത്തിയത് കണ്ട് പലരും അത്ഭുതപ്പെടുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി ബോറിസ് ജോൺസനും രാജ്ഞിയും തമ്മിൽ നേർക്ക് നേർ നടത്താനിരുന്ന ചർച്ച കൊറോണ ഭീതിയിൽ വേണ്ടെന്ന് വയ്ക്കുകയും കാര്യങ്ങൾ ഫോണിലൂടെ ചർച്ച ചെയ്യുകയുമായിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.വിൻഡ്സറിൽ നിന്നും താമസം മാറ്റുന്നതിനായി ഇന്നലെ വൈകുന്നേരം രാജ്ഞി ഒരുക്കം തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

70 വയസിന് മേൽ പ്രായമുള്ളവർ സെൽഫ് ക്വോറന്റീന് വിധേയരാകണമെന്ന സർക്കാർ നിർദ്ദേശം പരിഗണിച്ചാണ് 90ന് മേൽ പ്രായമുള്ള രാജ്ഞി രാജകീയ കർത്തവ്യങ്ങൾ വില്യം, കേയ്റ്റ്, ബിയാട്രീസ് എന്നിവരെ ഏൽപ്പിച്ച് വിൻഡ്സറിൽ നിന്നും മാറി താമസിക്കുന്നത്.രാജ്ഞിക്ക് രാജകീയ കർത്തവ്യങ്ങൾ ചെയ്യാൻ പറ്റാത്ത സാഹചര്യത്തിൽ സാധാരണ അഞ്ച് കൗൺസെല്ലർമാരെയാണ് ഇതിന് നിയോഗിക്കാറുള്ളത്. നിലവിലെ കൗൺസെല്ലർമാർ ഡ്യൂക്ക് ഓഫ് എഡിൻബർഗ്, പ്രിൻസ് ഓഫ് വെയിൽസ്, ഡ്യൂക്ക് ഓഫ് കേംബ്രിഡ്ജ്, ഡ്യൂക്ക് ഓഫ് സസെക്സ്, ഡ്യൂക്ക് ഓഫ് യോർക്ക് എന്നിവരാണ്.

എന്നാൽ കൊറോണ വൈറസ് കാരണം ആറാമത് ഒരു കൗൺസെലറെ കൂടി രാജകീയ കർത്തവ്യങ്ങൾ നിർവഹിക്കാൻ നിയോഗിക്കാൻ റിജൻസി ആക്ട് 1937 നിർബന്ധിതമായിരിക്കുകയാണ്.ഇതിനെ തുടർന്നാണ് ഇതിനായി ബിയാട്രീസ് രാജകുമാരി ആറാം കൗൺസെല്ലറായി നിയോഗിക്കപ്പെട്ടിരിക്കുന്നത്.രാജ്ഞിയുടെ ഭർത്താവായ 98 കാരൻ ഫിലിപ്പ് രാജകുമാരനും മകനായ 71 കാരൻ ചാൾസ് രാജകുമാരനും സർക്കാർ നിർദ്ദേശം പരിഗണിച്ച് സെൽഫ് ക്വോറന്റീനിൽ പോയിരിക്കുകയാണ്. ഇതിനാൽ രണ്ട് കൗൺസെല്ലർമാരെ കൂടി താൽക്കാലിക ഭരണത്തിനായി തെരഞ്ഞെടുക്കാൻ കൊട്ടാരം നിർബന്ധിതമായിട്ടുണ്ട്.

ഹാരി രാജകുമാരനും ആൻഡ്ര്യൂ രാജകുമാരനും രാജകീയ പദവികളില്ലാത്തതിനാൽ ഇവർക്ക് കൗൺസെല്ലർമാരായി പ്രവർത്തിക്കുന്നതിന് വിലക്കില്ല. എന്നാൽ ഇവർ ഈ റോൾ ഏറ്റെടുക്കുന്നതിന് വിമർശനം ഉയരാൻ സാധ്യതയേറെയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP