Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പുനലൂർ-മധുര ട്രെയിൻ വേഗം കൂട്ടി എക്സ്‌പ്രസ് ട്രെയിനുകളാക്കി മാറ്റുന്നു; പാസഞ്ചർ ട്രെയിനുകൾ എക്സ്‌പ്രസ് ആകുന്നത് ജൂൺ അവസാനം മുതൽ

പുനലൂർ-മധുര ട്രെയിൻ വേഗം കൂട്ടി എക്സ്‌പ്രസ് ട്രെയിനുകളാക്കി മാറ്റുന്നു; പാസഞ്ചർ ട്രെയിനുകൾ എക്സ്‌പ്രസ് ആകുന്നത് ജൂൺ അവസാനം മുതൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മധുര -പുനലൂർ (56700), പുനലൂർ- മധുര (56701) എന്നീ പാസഞ്ചർ ട്രെയിനുകൾ വേഗം കൂട്ടി എക്സ്‌പ്രസ് ട്രെയിനുകളാക്കി മാറ്റുന്നു. ജൂൺ അവസാനം മുതലാണ് ഇവ എക്സ്‌പ്രസ് ട്രെയിനായി മാറുക. അതേസമയം എക്സ്‌പ്രസ് ആയാലും സ്റ്റോപ്പുകൾ കുറയില്ല. ഇതു പ്രകാരം മധുര പുനലൂർ യാത്രാസമയം 20 മിനിറ്റ് കുറയും. പുനലൂർ മധുര യാത്രാസമയത്തിൽ ഒരു മണിക്കൂർ കുറവു വരും.

രണ്ടു ട്രെയിനുകളിലും ഒരു തേഡ് എസി, ത്രീ സ്ലീപ്പർ കോച്ചുകൾ അധികമായി അനുവദിച്ചു. ഇതോടെ ഒരു തേഡ് എസി, 10 സ്ലീപ്പർ, 8 ജനറൽ സെക്കൻഡ് ക്ലാസ്, 2 ലഗേജ് കം ബ്രേക്ക് വാൻ കോച്ചുകൾ ഈ ട്രെയിനുകളിലുണ്ടാകും.

മധുര പുനലൂർ എക്സ്‌പ്രസ് ട്രെയിൻ ജൂൺ 30 മുതലും പുനലൂർ മധുര എക്സ്‌പ്രസ് ജൂലൈ 1 മുതലും സർവീസ് ആരംഭിക്കും. മധുരയിൽ നിന്നു രാത്രി 11.15നു പുറപ്പെടുന്ന ട്രെയിൻ പിറ്റേന്നു രാവിലെ 10.45നു പുനലൂരിൽ എത്തും. പുനലൂരിൽ നിന്നു വൈകിട്ട് 4.30നു യാത്ര ആരംഭിക്കുന്ന ട്രെയിൻ പിറ്റേന്നു പുലർച്ചെ 6.35നു മധുരയിൽ എത്തും. മധുര പുനലൂർ എക്സ്‌പ്രസ് ട്രെയിനായി മാറുമ്പോൾ പുനലൂർ കൊല്ലം പാസഞ്ചർ (56743) രാവിലെ 9.40നു പകരം 9.50ന് കൊല്ലത്ത് എത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP