Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബ്രെക്സിറ്റ് റഫറണ്ടം പാസായപ്പോൾ പോലും പൗണ്ടിന് ഇത് സംഭവിച്ചില്ല; ഇന്നലെ പൗണ്ട് വീണത് 35 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്ക്; രണ്ടു ദിവസം കൊണ്ട് ഒരു പൗണ്ടിന് പത്ത് രൂപയോളം കുറവ്; കൊറോണക്കാലത്ത് ബ്രിട്ടന്റെ അലസതയ്ക്ക് വില കൊടുത്ത് ബോറിസ് സർക്കാർ

ബ്രെക്സിറ്റ് റഫറണ്ടം പാസായപ്പോൾ പോലും പൗണ്ടിന് ഇത് സംഭവിച്ചില്ല; ഇന്നലെ പൗണ്ട് വീണത് 35 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്ക്; രണ്ടു ദിവസം കൊണ്ട് ഒരു പൗണ്ടിന് പത്ത് രൂപയോളം കുറവ്; കൊറോണക്കാലത്ത് ബ്രിട്ടന്റെ അലസതയ്ക്ക് വില കൊടുത്ത് ബോറിസ് സർക്കാർ

സ്വന്തം ലേഖകൻ

യുകെയിൽ കൊറോണ തീർത്ത അനിശ്ചിതത്ത്വത്തിൽ പൗണ്ട് വില കുത്തനെ ഇടിഞ്ഞ് താണുവെന്ന് റിപ്പോർട്ട്.ഇന്നലെ പൗണ്ട് വീണത് 35 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്കാണ്.ഇത് പ്രകാരം പൗണ്ട് വില 1.175 യുഎസ് ഡോളറായിട്ടാണ് ഇടിഞ്ഞിരിക്കുന്നത്.അതായത് രണ്ടു ദിവസം കൊണ്ട് ഒരു പൗണ്ടിന് പത്ത് രൂപയോളം കുറവുണ്ടായിട്ടുണ്ട്. ബ്രെക്സിറ്റ് റഫറണ്ടം പാസായപ്പോൾ പോലും ഇത്തരത്തിൽ പൗണ്ട് വില ഇടിഞ്ഞ് താണിട്ടില്ലായിരുന്നുവെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നുണ്ട്.

കൊറോണ ആഘാതത്താൽ എഫ്ടിഎസ്ഇ മൂന്ന് ശതമാനമാണ് ഇടിഞ്ഞിരിക്കുന്നത്.നിലവിൽ പൗണ്ട് വില 1985ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊറോണയുണ്ടാക്കിയ സാമ്പത്തിക ആഘാതത്തിൽ നിന്നും കരകയറുന്നതിനായി ചാൻസലർ ഋഷി സുനക് അനുവദിച്ചിരിക്കുന്ന 350 ബില്യൺ പൗണ്ട് മാർക്കറ്റുകളിലെ അനിശ്ചിതത്വത്തെ ഇല്ലാതാക്കാൻ സാധിച്ചിട്ടില്ലെന്നാണ് പുതിയ സംഭവവികാസങ്ങൾ വെളിപ്പെടുത്തുന്നത്. ഈ സാഹചര്യത്തോടുള്ള പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നിലപാടും ഇപ്പോൾ കടുത്ത വിമർശനങ്ങൾക്ക് വഴിയൊരുക്കുന്നുണ്ട്.

ഇത്തരത്തിൽ വിപണി കൂപ്പ് കുത്തുമെന്ന് നേരത്തെ സൂചനകൾ ലഭിച്ചിട്ടും അതിനെ പ്രതിരോധിക്കുന്നതിന് പര്യാപ്തമായ നടപടികളെടുത്തില്ലെന്നുമുള്ള വിമർശനം സർക്കാരിന് മേൽ ശക്തമാകുന്നുണ്ട്. പൗണ്ട് വളരെഇടിഞ്ഞ് താഴ്ന്നുവെന്ന് സ്ഥിരീകരിച്ച് കൊണ്ടുള്ള തെളിവുകൾ ചാൻസലർ ട്രഷറി സെലക്ട് കമ്മിറ്റിക്ക് മുന്നിൽ ഇന്നലെ ഹാജരാക്കിയിരുന്നു. കൊറോണ സൃഷ്ടിച്ച സാമ്പത്തിക അനിശ്ചിതത്വത്തെ നേരിടുന്നതിനായി അനുവദിച്ചിരിക്കുന്ന തുക വളരെ കുറവാണെന്ന വിമർശനം സുനക് നിഷേധിക്കുന്നു. ഇതിനായി ഫ്രാൻസ് പോലുള്ള രാജ്യങ്ങൾ നീക്കി വച്ച തുകയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് നല്ലൊരു തുകയാണെന്നും ചാൻസലർ അവകാശപ്പെടുന്നു.

ബ്രിട്ടനിലെ വലിയ സ്ഥാപനങ്ങളുടെ എഫ്ടിഎസ്ഇ 100 ഇൻഡെക്സ് ഇന്നലെ വ്യാപാരം തുടങ്ങി ആദ്യത്തെ മൂന്ന് മണിക്കൂറുകൾക്കുള്ളിൽ 280 പോയിന്റുകൾ അല്ലെങ്കിൽ 5.3 ശതമാനമാണ് ഇടിഞ്ഞിരിക്കുന്നത്.ഇതേ പോലുള്ള ഇടിവ് യൂറോപ്പിലെ മറ്റ് വിപണികളിലും ഇന്നലെ പ്രകടമായിരുന്നു. ഫ്രാങ്ക്ഫർട്ടിലെ ഡാക്സ് 30 നാല് ശതമാനം ഇടിഞ്ഞ് 8581 പോയിന്റിലെത്തിയിരുന്നു. പാരീസിലെ സിഎഎസ് 40 2.3 ശതമാനം ഇടിഞ്ഞ് 3898 പോയിന്റുകളിലെത്തിയിരുന്നു. യുഎസ് സ്റ്റോക്കിന്റെ ഭാവി ഏഷ്യിൽ 3.7 ശതമാനമാണ് ഇടിഞ്ഞത്. എസ് ആൻഡ് പി 500 ആറ് ശതമാനം ഉയർന്ന് 2529 ലെത്തിയിരുന്നു. കൊറോണ പേടി യുകെയിൽ ഫെബ്രുവരി 24ന് ആരംഭിച്ചത് മുതൽ എഫ്ടിഎസ് 100 30ശതമാനമാണ് ഇതുവരെ ഇടിഞ്ഞിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP