Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കടകൾ തുറന്നു; റോഡിലൂടെ ജനങ്ങൾ നടന്നു തുടങ്ങി; കൊറോണ ഭീതി ഒഴിഞ്ഞ് ഐത്തല സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുന്നു

കടകൾ തുറന്നു; റോഡിലൂടെ ജനങ്ങൾ നടന്നു തുടങ്ങി; കൊറോണ ഭീതി ഒഴിഞ്ഞ് ഐത്തല സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുന്നു

സ്വന്തം ലേഖകൻ

പത്തനംതിട്ട: ഐത്തല എന്ന കൊച്ചു ഗ്രാമം കേരളം മുഴുവൻ അറിഞ്ഞത് ഒരൊറ്റ ദിവനസം കൊണ്ടായിരുന്നു. ഇറ്റലിയിൽ നിന്നും കൊറോണയും കൊണ്ടു വന്ന ദമ്പതികളും മകനുമാണ് ഈ ഗ്രാമത്തെ കുറിച്ച് കേരളത്തിന് മുഴുവൻ അറിവ് നൽകിയത്. അഞ്ച് പേർക്ക് കോവിഡ് സ്ഥിരീകരിച്ച ഐത്തല ഗ്രാമം ഒടുവിൽ ഭീതി ഒഴിഞ്ഞ് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരികയാണ്. കടകൾ തുറന്ന് പ്രവർത്തിച്ചു തുടങ്ങി. റോഡിലൂടെ ജനങ്ങൾ നടന്നു തുടങ്ങി. വാഹനങ്ങൾ യഥേഷ്ടം പോകുന്നുണ്ട്. പുറത്തു നിന്നുള്ളവർ എത്തുന്നുണ്ട്.

നാട് മുഴുവൻ കോവിഡ് രോഗം ആണെന്ന ഭീതിയാണ് പുറം ലോകത്ത് ഉണ്ടായിരുന്നത്. അത് പൂർണമായും ശരിയല്ലെന്നും ഭീതി മാറി ജനങ്ങൾ പുറത്തിറങ്ങി നടക്കാൻ തുടങ്ങിയതായും ജനജീവിതം സാധാരണ പോലെ മടങ്ങി വരുന്ന കഥകളാണ് നാട്ടുകാർക്ക് പറയാനുള്ളത്. റാന്നി പഴവങ്ങാടി പഞ്ചായത്തിലെ ഐത്തല മീമൂട്ടുപാറയിലുള്ള 2 വീടുകളിലെ 5 പേർക്കാണ് കോവിഡ് 19 ആദ്യം സ്ഥിരീകരിച്ചത്. ഇറ്റലിയിൽ നിന്നു വന്ന 55 വയസ്സുകാരൻ, അദ്ദേഹത്തിന്റെ ഭാര്യ (53), മകൻ (25) 55 വയസ്സുകാരന്റെ സഹോദരൻ (62), അദ്ദേഹത്തിന്റെ ഭാര്യ (59) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇവരെ ആശുപത്രികളിലും ഇവരുമായി ബന്ധപ്പെട്ടവർ വീടുകളിലും ഐസലേഷനിലാണ്. ഇവരുടെ സമീപത്തുള്ള ഏതാനും വീടുകളും അവർ സന്ദർശനം നടത്തിയ വീട്ടിലും ഉള്ളവരാണ് നിരീക്ഷണത്തിലുള്ളത്. ആരോഗ്യ പ്രവർത്തകർ അവരുടെ സ്രവം എടുത്ത് ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയച്ചു. എല്ലാം നെഗറ്റീവ് ആണെന്നു കണ്ടു. അതോടെ നാടിന് ആശ്വാസമായി. രോഗം ഇല്ലെന്നു കണ്ടെങ്കിലും ഐസലേഷനിൽ കഴിയുന്നവർ ആരും വീടിന് പുറത്തിറങ്ങുന്നില്ല.

അതേസമയം പാചക വാതക വിതരണ ഏജൻസി ഇവിടെ എത്താൻ മടിച്ചു നിന്നു. പഞ്ചായത്ത് അംഗം ബോബി ഏബ്രഹാം തഹസിൽദാരെ വിവരം ധരിപ്പിച്ചു. തഹസിൽദാരുടെ നിർദേശ പ്രകാരം പെരുനാട്ടിൽ നിന്നുള്ള ഗ്യാസ് ഏജൻസി ഇന്നലെ വൈകിട്ട് ഇവിടെ സിലിണ്ടർ വിതരണം ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP