Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

2014 മേയിൽ ഡീലർമാർക്ക് പെട്രോൾ കിട്ടിയത് 47.12 രൂപയ്ക്ക്; നികുതി ചേർന്ന് അന്ന് വില 71.41 രൂപ; ഇപ്പോൾ ഡീലർമാർക്ക് പെട്രോൾ കിട്ടുന്നത് 32.93 രൂപയ്ക്ക്; കേന്ദ്രവും സംസംസ്ഥാനവും ചേർന്ന് ജനങ്ങളെ പിഴിഞ്ഞ് വിലയായി ഇപ്പോൾ ഈടാക്കുന്നത് 71 രൂപയിൽ അധികം; അസംസ്‌കൃത എണ്ണവില വീപ്പയ്ക്ക് 25 ഡോളറിലേക്ക് കൂപ്പുകുത്തുമ്പോഴും ഇന്ത്യാക്കാർക്ക് നിരാശ മാത്രം; കൊറോണ ഭീതിയിലും മോദി സർക്കാർ ജനങ്ങളെ ഇന്ധനത്തിൽ കൊള്ളയടിക്കുമ്പോൾ

2014 മേയിൽ ഡീലർമാർക്ക് പെട്രോൾ കിട്ടിയത് 47.12 രൂപയ്ക്ക്; നികുതി ചേർന്ന് അന്ന് വില 71.41 രൂപ; ഇപ്പോൾ ഡീലർമാർക്ക് പെട്രോൾ കിട്ടുന്നത് 32.93 രൂപയ്ക്ക്; കേന്ദ്രവും സംസംസ്ഥാനവും ചേർന്ന് ജനങ്ങളെ പിഴിഞ്ഞ് വിലയായി ഇപ്പോൾ ഈടാക്കുന്നത് 71 രൂപയിൽ അധികം; അസംസ്‌കൃത എണ്ണവില വീപ്പയ്ക്ക് 25 ഡോളറിലേക്ക് കൂപ്പുകുത്തുമ്പോഴും ഇന്ത്യാക്കാർക്ക് നിരാശ മാത്രം; കൊറോണ ഭീതിയിലും മോദി സർക്കാർ ജനങ്ങളെ ഇന്ധനത്തിൽ കൊള്ളയടിക്കുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കൊറോണ ഭീതിയിൽ ആഗോളവിപണിയിൽ അസംസ്‌കൃത എണ്ണവില വീപ്പയ്ക്ക് 25 ഡോളറിലേക്ക് കൂപ്പുകുത്തി. 2002-നു ശേഷം ആദ്യമായാണ് വില ഇത്ര ഇടിയുന്നത്. യു.എസ്. അവധിവിപണിയിലാണ് വില ഈ നിലവാരത്തിലേക്കു വീണത്. ബ്രെന്റ് ക്രൂഡ് ആകട്ടെ 26.82 ഡോളർ നിലവാരത്തിലാണ് ബുധനാഴ്ച വ്യാപാരം നടന്നത്.

കൊറോണഭീതിയിൽ ആഗോള വിപണിയിൽ ഇന്ധനവിൽപ്പന കുറഞ്ഞതാണ് വിലയിടിവിനു കാരണം. വില വൈകാതെ 20 ഡോളറിലേക്ക് എത്തുമെന്നാണ് അനുമാനം. ഇതിനിടെയിലും ഇന്ത്യയിൽ പെട്രോളിനും ഡീസലിനും വില കുറഞ്ഞിട്ടില്ല. യുപിഎ സർക്കാരിന്റെ കാലത്ത് 120 ഡോളറായിരുന്നു ക്രൂഡ് ഓയിലിന്റെ വില. അന്ന് ഇന്ത്യയിൽ പെട്രോളിന് ലിറ്ററിന് 72 രൂപയായിരുന്നു വില. ഇന്ന് വില 25 ഡോളറിൽ കൂപ്പു കുത്തുമ്പോഴും ഇന്ത്യയിൽ പെട്രോളിന്റെ വില 70ന് മുകളിലാണ്. നികുതി കൂട്ടി ആളുകളിൽ നിന്ന് പരമാവധി പണം ഈടാക്കുന്നതാണ് ഇതിന് കാരണം. കഴിഞ്ഞ ദിവസവും പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് നികുതി സർക്കാർ കൂട്ടിയിരുന്നു.

2014 മേയിൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തതിലെത്തുമ്പോൾ ബാരലിന് 106.85 ഡോളറായിരുന്നു ക്രൂഡ് ഓയിൽ വില. അന്ന് ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 71.41 രൂപയായിരുന്നു. ഇപ്പോഴും ഡൽഹിയിൽ പെട്രോളിന്റെ വില ലിറ്ററിന് 71 രൂപയാണ്. പക്ഷേ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില 25 ഡോളറായി ചുരുങ്ങുമ്പോഴും ഇന്ത്യാക്കാർക്ക് ആശ്വാസമില്ല. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ 70 ശതമാനത്തോളം ഇടിവാണ് ആഗോള വിപണിയിൽ ഉണ്ടായത്. ഇതിന്റെ ഗുണമൊന്നും ഇന്ത്യയിലെ ഉപഭോക്താകൾക്ക് ലഭിക്കുന്നില്ല.

കേന്ദ്രസർക്കാർ എക്‌സൈസ് തീരുവ കൂട്ടിയതോടെ വില കുറയാനുള്ള സാധ്യത പോലും ഇല്ലാതായി. ബ്രന്റെ് ക്രൂഡോ ഓയിലിന്റെ വില ബാരലിന് 52 ഡോളറിലേക്കാണ് മാർച്ച് ആറിന് കൂപ്പു കുത്തിയത്. ഇന്ത്യയിൽ ഉപയോഗിക്കുന്ന എണ്ണയുടെ 84.9 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. 2019 സാമ്പത്തിക വർഷവുമായി താരത്മ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ എണ്ണ ഇറക്കുമതി കൂടിയിട്ടുണ്ട്. ആകെ ഉപയോഗിക്കുന്ന എണ്ണയുടെ 83.6 ശതമാനമാണ് കഴിഞ്ഞ വർഷം ഇറക്കുമതി ചെയ്തത്. 2019 ഏപ്രിൽ മുതൽ 2020 ജനുവരി വരെ 188.4 മില്യൺ ടൺ ക്രൂഡോയിൽ ഇന്ത്യ ഇറക്കുമതി ചെയ്തു. ഇതിന് 87.7 ബില്യൺ ഡോളർ വിലയായി നൽകുകയും ചെയ്തു.

ഒരു ബാരൽ ക്രൂഡ് ഓയിലിന് 64 ഡോളറാണ് ശരാശരി വിലയായി 2019 ഏപ്രിൽ മുതൽ 2020 ജനുവരി വരെ ഇന്ത്യ നൽകിയത്. എന്നാൽ, 2020 മാർച്ച് ആറിന് ഇറക്കുമതി ചെയ്ത ക്രൂഡോയിലിന്റെ വില ബാരലിന് 47.92 ഡോളർ മാത്രമായിരുന്നു. മാർച്ച് 10ന് ഇത് 34.52 ഡോളറായി കുറഞ്ഞു. 28 ശതമാനത്തിന്റെ കുറവാണ് ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര വിപണിക്ക് ആനുപാതികമായി വില കുറക്കാൻ പലപ്പോഴും കമ്പനികൾ തയാറവുന്നുമില്ലെന്നതും ഇന്ത്യയിൽ വില കുറയാതിരിക്കാൻ കാരണമാണം. . വലിയ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനാൽ ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം ഇടിയുന്നതും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു.

എണ്ണവില കുറയാത്തതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് സംസ്ഥാന-കേന്ദ്രസർക്കാറുകൾ പിരിച്ചെടുക്കുന്ന ഉയർന്ന നികുതിയാണ്. 2014 മെയിൽ 47.12 രൂപക്കാണ് ഒരു ലിറ്റർ പെട്രോൾ ഡീലർമാർക്ക് ലഭിച്ചിരുന്നത്. കേന്ദ്രസർക്കാറിന്റെ എക്‌സൈസ് നികുതി 10.39 രൂപയും സംസ്ഥാന സർക്കാറിന്റെ വാറ്റ് 11.9 രൂപയും ഡീലർമാരുടെ കമ്മീഷൻ 2 രൂപയും ചേർത്ത് 71.41 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്റെ വില. 2020ൽ എത്തിയപ്പോൾ ഡീലർമാർക്ക് 32.93 രൂപക്ക് പെട്രോൾ ലഭിച്ചു.

എന്നാൽ കേന്ദ്രസർക്കാർ ചുമത്തുന്ന നികുതിയായ എക്‌സൈസ് ഡ്യൂട്ടി 10.39ൽ നിന്ന് 19.98 രൂപയായി വർധിച്ചു. സംസ്ഥാന നികുതി 11.9 രൂപയിൽ നിന്ന് 15.25 രൂപയായും വർധിച്ചു. 3.55 രൂപ ഡീലർമാരുടെ കമ്മീഷനും കൂട്ടിച്ചേർത്ത് ആകെ വില 71.71 രൂപ. അങ്ങനെ കൊള്ളയടി തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP