Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്ധനവില കുറച്ചാൽ ഉപഭോഗം കൂടി ഡോളറിന് ലാഭവും രൂപയ്ക്ക് നഷ്ടവും ഉണ്ടാകും; മോദി സർക്കാർ ഇന്ധന വില കൂട്ടുകയല്ല മറിച്ച് എക്സൈസ് തീരുവ ഖജനാവിൽ കരുതൽ നിക്ഷേപമാക്കുകയാണ് ചെയ്തത്: ബി. ഗോപാലകൃഷ്ണൻ

ഇന്ധനവില കുറച്ചാൽ ഉപഭോഗം കൂടി ഡോളറിന് ലാഭവും രൂപയ്ക്ക് നഷ്ടവും ഉണ്ടാകും; മോദി സർക്കാർ ഇന്ധന വില കൂട്ടുകയല്ല മറിച്ച് എക്സൈസ് തീരുവ ഖജനാവിൽ കരുതൽ നിക്ഷേപമാക്കുകയാണ് ചെയ്തത്: ബി. ഗോപാലകൃഷ്ണൻ

സ്വന്തം ലേഖകൻ

തൃശൂർ: ക്രൂഡ് ഓയിൽ വില കുറയുന്നതിനനുസരിച്ച് ഇന്ധനവില കുറച്ചാൽ ഇന്ത്യ സാമ്പത്തിക പ്രതിസന്ധിയിലാകുമെന്ന് ബിജെപി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണൻ. ഇന്ധനവില കുറയ്ക്കുമ്പോൾ ഇന്ധന ഉപഭോഗം കൂടുകയും ഡോളറിന് ലാഭവും രൂപയ്ക്ക് നഷ്ടവും ഉണ്ടാകുമെന്നാണ് ഗോപാലകൃഷ്ണന്റെ കണ്ടു പിടുത്തം. ഇത് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കും. പ്രത്യേകിച്ച് കൊറോണ ഭീതി മൂലം രൂപയുടെ മൂല്യം കുറയുന്ന ഈ കാലഘട്ടത്തിൽ ഇത് ഗുരുതരമായ പ്രതിസന്ധി ഉണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മോദി സർക്കാർ ഇന്ധനവില കൂട്ടിയിട്ടില്ല, മറിച്ച് എക്സൈസ് തീരുവ ഖജനാവിൽ കരുതൽ നിക്ഷേപമായി ശേഖരിച്ച് ജനങ്ങൾക്ക് ഉപകാരപ്രദമായി വിനിയോഗിക്കുകയാണ് ചെയ്തതെന്നുമാണ് ഗോപാലകൃഷ്ണന്റെ പക്ഷം. യുപിഎ ഭരിക്കുന്ന കാലത്ത് നിലവിലുണ്ടായിരുന്ന ഇന്ധനവില തന്നെയാണ് ഇപ്പോഴും ഉപഭോക്താവ് കൊടുക്കുന്നത്. സർക്കാരിനെ പാപ്പരാക്കി ഇന്ത്യയിൽ അരാജകത്വം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നവരാണ് ഇന്ധനവിലയുടെ പേരിൽ മുതലക്കണ്ണീർ ഒഴുക്കുന്നതെന്ന് മനസ്സിലാക്കാൻ പാഴൂർ പടിപ്പുരയിൽ പോകേണ്ടതില്ലെന്നും അദ്ദേഹം പറയുന്നു.

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ വർധിപ്പിച്ചതുവഴി ഏകദേശം 14,5000 കോടി രൂപ സർക്കാരിന് അധിക ചെലവ് വരും. ക്രൂഡ് ഓയിൽ വില കുറഞ്ഞത് അനുസരിച്ച് ലോകരാജ്യങ്ങൾ ഒന്നും വില കുറച്ചിട്ടില്ല. യുപിഎ ഭരണകാലത്തുണ്ടാക്കിയ കടപ്പത്ര കടബാധ്യതയെ കുറിച്ച് അറിയാതെ പോകരുത്. ഇന്ധന മേഖലയിലെ സബ്സിഡിക്കുവേണ്ടി രണ്ട് ലക്ഷം രൂപയുടെ ഓയിൽ ബോണ്ട് കടപ്പത്രം ഇറക്കി കടബാധ്യത ഉണ്ടാക്കിവെച്ചത് യുപിഎ സർക്കാരാണ്. കടപ്പത്ര കടബാധ്യതയായി 1.44 കോടി രൂപയും പലിശയായി 77000 കോടി രൂപയും അടക്കം രണ്ട് ലക്ഷം കോടി രൂപയുടെ കടബാധ്യത അടച്ച് വീട്ടിയത് മോദി സർക്കാരാണ്.

ഇന്ധന എക്സൈസ് തീരുവയിൽ നിന്നാണ് ഈ തുക തിരിച്ചടച്ചത്. കോൺഗ്രസ് സർക്കാർ ഉണ്ടാക്കിവെച്ച കടം തിരിച്ചടച്ച മോദി സർക്കാരിനെ വിമർശകർ കാണാതെ പോകുന്ന കഷ്ടമാണ്. ക്രൂഡ് ഓയിലിന് വില കുറയുമ്പോൾ മാത്രമാണ് തീരുവ വർധിപ്പിക്കാൻ കഴിയുക. ഇത് ഉപഭോക്താക്കൾക്ക് വീതിച്ചു കൊടുത്താൽ ഇന്ധനത്തിന്റെ ഉപയോഗം കൂടുമെന്നല്ലാതെ അത് കമ്പോളത്തിൽ പ്രതിഫലിക്കാനും ഇടയില്ലെന്നും അദ്ദേഹം പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP