Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇറ്റലിയിൽ നിന്നും യു.കെയിൽ നിന്നും ജർമ്മനിയിൽ നിന്നുമെല്ലാം ഇന്ത്യയിലേക്ക് എത്താൻ സാധിക്കുമോ? ഇന്ത്യക്കാർക്ക് ഇന്ത്യയിലേക്ക് വരാൻ കോവിഡ്-19 നെഗറ്റീവ് സർട്ടിഫിക്കറ്റ് അത്യന്താപേക്ഷിതമാണോ; കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ഇന്ത്യക്കാർക്ക് വിദേശത്തേക്ക് പോകാനാകുമോ?

ഇറ്റലിയിൽ നിന്നും യു.കെയിൽ നിന്നും ജർമ്മനിയിൽ നിന്നുമെല്ലാം ഇന്ത്യയിലേക്ക് എത്താൻ സാധിക്കുമോ? ഇന്ത്യക്കാർക്ക് ഇന്ത്യയിലേക്ക് വരാൻ കോവിഡ്-19 നെഗറ്റീവ് സർട്ടിഫിക്കറ്റ് അത്യന്താപേക്ഷിതമാണോ; കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ഇന്ത്യക്കാർക്ക് വിദേശത്തേക്ക് പോകാനാകുമോ?

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ലോകം ഒന്നടങ്കം ക്വാറന്റൈനിലേക്ക് പ്രവേശിച്ചു കൊണ്ടിരിക്കുകയാണ്. പല രാജ്യങ്ങളും തങ്ങളുടെ അതിർത്തികൾ അടച്ചും വിമാന സർവ്വീസുകൾ റദ്ദാക്കിയും ഈ മഹാമാരിയിൽ നിന്നും രക്ഷനേടാൻ വിദേശികളോട് കടക്ക് പുറത്തെന്ന് പറഞ്ഞിരിക്കുകയാണ്. ഇന്ത്യയും ഈ സാഹചര്യത്തിൽ നിരവധി നിയന്ത്രണങ്ങൾ കൊണ്ടു വന്നിട്ടുണ്ട്. രോഗ ബാധയുടെ പശ്ചാത്തലത്തിൽ ചില രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് ഇന്ത്യയിലേക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിൽ കൂടുതലും യൂറോപ്യൻ രാജ്യങ്ങളാണ്.

ഓസ്ട്രിയ, ബെൽജിയം, ബൾഗേറിയ, ക്രൊയേഷ്യ,സൈപ്രസ്, ചെക്ക് റിപ്പബ്ലിക്ക്, ഡെന്മാർക്ക്, എസ്റ്റോണിയ, ഫിൻലൻഡ്, ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, അയർലൻഡ്, ഇറ്റലി, ലാത്വിയ, ലിത്വാനിയ, ലിക്റ്റൻസ്റ്റൈൻ, ലക്സംബെർഗ്, മാൾട്ട, നെതർലൻഡ്സ്, നോർവേ, പോളണ്ട്, പോർച്ചുഗൽ, റൊമാനിയ, സ്ലോവാക്യ, സ്ലോവേനിയ. സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ്, തുർക്കി, യു.കെ. എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇവരെ വിമാനത്തിൽ പ്രവേശിപ്പിക്കരുതെന്ന് എയർലൈനുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ ട്രാൻസിറ്റും നിർത്തലാക്കി. കാരണം, ഈ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാരെ ഇന്ത്യയിലേക്ക് കൊണ്ടുവരരുതെന്ന് വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഈ രാജ്യങ്ങളിൽനിന്നുള്ളവർക്കുള്ള പ്രവേശന വിലക്ക് മാർച്ച് 18 രാത്രി 12 മണിക്ക് ആരംഭിച്ചു. ഫിലിപ്പൈൻസ്, മലേഷ്യ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ള വരെ കൊണ്ടുവരുന്നതിനുള്ള വിലക്ക് മാർച്ച് 17 ഉച്ചയ്ക്കു ശേഷം മൂന്നുമണി മുതൽ നിലവിൽ വന്നിരുന്നു. ഇതോടെ ഈ രാജ്യങ്ങളിലേക്ക് പോകാനോ വരാനോ ഉള്ള സാഹചര്യം ഇല്ലാതായിരിക്കുകയാണ്. മാത്രമല്ല ഈ വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയവർ ഇന്ത്യയിലെത്തിയ ശേഷം 14 ദിവസത്തെ ക്വാറന്റൈന് വിധേയരാകണം

മാർച്ച് 18, രാത്രി പന്ത്രണ്ടുമണിക്കു ശേഷം യു.എ.ഇ., ഖത്തർ, ഒമാൻ, കുവൈത്ത് എന്നീ രാജ്യങ്ങളിൽനിന്നോ ഇവിടങ്ങളിലെ വിമാനത്താവളങ്ങളിൽ ട്രാൻസിറ്റ് ചെയ്യുന്നവരോ ആയ മുഴുവൻ യാത്രക്കാരെയും ക്വാറന്റൈൻ ചെയ്യും. 2020 ഫെബ്രുവരി 15ന് മുമ്പോ ശേഷമോ ചൈന, റിപ്പബ്ലിക് ഓഫ് കൊറിയ, ഇറാൻ, ഇറ്റലി, സ്പെയിൻ, ഫ്രാൻസ്, ജർമനി എന്നിവിടങ്ങൾ സന്ദർശിച്ച മുഴുവൻ പേരെയും ക്വാറന്റൈൻ ചെയ്യും. യു.എ.ഇ., ഖത്തർ, ഒമാൻ, കുവൈത്ത് എന്നിവിടങ്ങളിലൂടെ ട്രാൻസിറ്റ് ചെയ്യുന്നവരെ ഇന്ത്യയിലെത്തിയതിനു പിന്നാലെ ക്വാറന്റൈൻ
ചെയ്യും. മാർച്ച് 18 രാത്രി 12 മണി മുതൽ ഇത് പ്രാബല്യത്തിൽ വരും.

ഇന്ത്യക്കാർക്ക് ഇന്ത്യയിലേക്ക് വരാൻ കോവിഡ്-19 നെഗറ്റീവ് സർട്ടിഫിക്കറ്റ് അത്യന്താപേക്ഷിതമാണ്. റിപ്പബ്ലിക് ഓഫ് കൊറിയ, ഇറ്റലി എന്നിവിടങ്ങളിൽനിന്ന് വരുന്നവർക്ക് ഈ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇറ്റലിയിൽനിന്നുള്ളവർക്ക് മാർച്ച് 18 രാത്രി 12മണിക്കു ശേഷം ഇന്ത്യയിലേക്ക് പ്രവേശിക്കാനാകില്ല. ചൈന, റിപ്പബ്ലിക് ഓഫ് കൊറിയ, ഇറ്റലി, ഇറാൻ, സ്പെയിൻ, ഫ്രാൻസ്, ജർമനി എന്നിവിടങ്ങളിൽ കൂടി ട്രാൻസിറ്റ് ചെയ്യുന്ന ഇന്ത്യക്കാരെയും നാട്ടിലെത്തിയതിനു പിന്നാലെ ക്വാറന്റൈൻ ചെയ്യും.അതേസമയം കൊറോണ ബാധിത രാജ്യങ്ങളിലേക്കുള്ള അടിയന്തരമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കാനാണ് നിർദ്ദേശിക്കുന്നത്. കാലാവധി കഴിയുന്നതിനു മുമ്പ് ഇന്ത്യയിൽ കഴിയുന്നവർക്ക് വിസ നീട്ടാനായി e-FRRO(https://indianfrro.gov.in/frro/) സന്ദർശിക്കുക.

ഓസ്ട്രിയ, ബെൽജിയം, ബൾഗേറിയ, ക്രൊയേഷ്യ,സൈപ്രസ്, ചെക്ക് റിപ്പബ്ലിക്ക്, ഡെന്മാർക്ക്, എസ്റ്റോണിയ, ഫിൻലൻഡ്, ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, അയർലൻഡ്, ഇറ്റലി, ലാത്വിയ, ലിത്വാനിയ, ലിക്റ്റൻസ്റ്റൈൻ, ലക്സംബെർഗ്, മാൾട്ട, നെതർലൻഡ്സ്, നോർവേ, പോളണ്ട്, പോർച്ചുഗൽ, റൊമാനിയ, സ്ലോവാക്യ, സ്ലോവേനിയ. സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ്, തുർക്കി, യു.കെ. എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കർക്ക് ഇന്ത്യയിലേക്ക് വരാനാകില്ല. ഈ രാജ്യങ്ങളിൽനിന്നുള്ളവർക്കുള്ള പ്രവേശന വിലക്ക് മാർച്ച് 18 രാത്രി 12 മണി മുതൽ ആരംഭിക്കും. ഫിലിപ്പൈൻസ്, മലേഷ്യ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ളവരെ കൊണ്ടുവരുന്നതിനുള്ള വിലക്ക് മാർച്ച് 17 ഉച്ചയ്ക്കു ശേഷം മൂന്നുമണി മുതൽ നിലവിൽ വന്നിരുന്നു.

അതേസമയം പ്രവേശനവിലക്കുള്ള രാജ്യങ്ങളിൽനിന്നുള്ള തൊഴിൽ-പ്രോജക്ട് വിസ ഉടമകൾക്ക് ഇന്ത്യയിലേക്ക് വരാം. എന്നാൽ തൊഴിൽ- പ്രോജക്ട് വിസ ഉടമകൾക്കു മാത്രമേ വരാനാകൂ. മറ്റെല്ലാ വിഭാഗത്തിലുമുള്ളതും ഒ.സിഐ. (ഓവർസീസ് സിറ്റിസൻ കാർഡ്) ഉള്ളവർക്ക് ലഭിക്കുന്ന വിസയില്ലാതെ സഞ്ചരിക്കാൻ സാധിക്കുന്നത് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ 2020 ഏപ്രിൽ 20 വരെ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP