Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാളെ മുതൽ അനിശ്ചിതകാലത്തേക്ക് എല്ലാ സ്‌കൂളുകളും നഴ്‌സറികളും അടയ്ക്കും; ആശുപത്രി ജീവനക്കാർ അടക്കം കൊറോണാക്കാലത്ത് ഉണർന്ന് പ്രവർത്തിക്കേണ്ടവരുടെ മക്കൾക്ക് സ്‌കൂളിൽ പോകുന്നത് തുടരാം; മെയ്‌ ജൂൺ മാസങ്ങളിലെ പല പരീക്ഷകൾ റദ്ദു ചെയ്തു; യു കെ മുഴുവൻ നിരോധനാജ്ഞക്ക് തുല്യം

നാളെ മുതൽ അനിശ്ചിതകാലത്തേക്ക് എല്ലാ സ്‌കൂളുകളും നഴ്‌സറികളും അടയ്ക്കും; ആശുപത്രി ജീവനക്കാർ അടക്കം കൊറോണാക്കാലത്ത് ഉണർന്ന് പ്രവർത്തിക്കേണ്ടവരുടെ മക്കൾക്ക് സ്‌കൂളിൽ പോകുന്നത് തുടരാം; മെയ്‌ ജൂൺ മാസങ്ങളിലെ പല പരീക്ഷകൾ റദ്ദു ചെയ്തു; യു കെ മുഴുവൻ നിരോധനാജ്ഞക്ക് തുല്യം

സ്വന്തം ലേഖകൻ

ലണ്ടൻ: കൊറോണാ ബാധിതരുടെ എണ്ണം 2626 ആകുകയും ഇന്നലെ ഒരുദിവസം മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട 33 മരണങ്ങളോടെ മൊത്തം മരണ സംഖ്യ 104 ആകുകയും ചെയ്ത സാഹചര്യത്തിൽ ബ്രിട്ടീഷ് സർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിലെ എല്ലാ സ്‌കൂളുകളും വെള്ളിയാഴ്ച മുതൽ അനിശ്ചിതകാലത്തേക്ക് അടയ്ക്കും. സ്‌കോട്ടലാന്റ്, വെയിൽസ്, നൊർത്തേൺ അയർലന്റ് എന്നിവിടങ്ങളിലും ഈ നിരോധനാജ്ഞ ബാധകമായിരിക്കും. പ്രധാനമന്ത്രി ബോറിസ് ജോൺസണാണ് ഇന്നലെ വൈകുന്നേരം ഈ വിവരം പ്രഖ്യാപിച്ചത്.

എന്നാൽ ഈ കൊറോണാക്കാലത്ത് ഉണർന്ന് പ്രവർത്തിക്കേണ്ട എൻ എച്ച് എസ് ജീവനക്കാർ, പൊലീസ്, സൂപ്പർമാർക്കറ്റ് ഡെലിവറി ഡ്രൈവർമാർ തുടങ്ങിയ സുപ്രധാന ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ കുട്ടികൾക്കായി സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കും. അവരുടെ മാതാപിതാക്കൾക്ക് സുഗമമായി തങ്ങളുടെ ജോലി നിർവ്വഹിക്കുന്നതിൽ തടസ്സമുണ്ടാകാതിരിക്കാനാണ് ഈ നടപടി. എന്നാൽ ഈ സുപ്രധാന തസ്തികകൾ എന്ന വിഭാഗത്തിൽ ആരൊക്കെ ഉൾപ്പെടും എന്ന കാര്യത്തിൽ ഇന്നലെ വൈകുന്നേരം വരെ വ്യക്തതയുണ്ടായിട്ടില്ല. ഇവരുടെ കൃത്യമായ ലിസ്റ്റും ബന്ധപ്പെട്ട സ്‌കൂൾ അധികാരികൾക്ക് മുന്നിൽ ഇവർ ഇക്കാര്യം എങ്ങനെ തെളിയിക്കണം എന്ന കാര്യവും വ്യക്തമാക്കിക്കൊണ്ടുള്ള പ്രഖ്യാപനം ഇന്ന് വൈകീട്ട് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പല യൂറോപ്യൻ രാജ്യങ്ങളും സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ നടപടി ഉണ്ടാകുന്നത്. മെയ്‌-ജൂൺ മാസങ്ങളിൽ നടത്താനിരുന്ന ജി സി എസ് ഇ- എ ലെവൽ പരീക്ഷകളും റദ്ദ് ചെയ്തിട്ടുണ്ട്. നഴ്‌സറികളും സ്വകാര്യസ്‌കൂളുകളും അടച്ചിടുമെന്നും ബോറിസ് ജോൺസൺ പറഞ്ഞു. പ്രസിഡണ്ടിന്റെ ഈ പ്രസ്താവന വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്ല്യംസൺ ഹൗസ് ഓഫ് കോമൺസിൽ സ്ഥിരീകരിക്കുകയും ചെയ്തു.

വെൽഷ് സർക്കരും വെള്ളിയാഴ്ച മുതൽ സ്‌കൂളുകൾ അടക്കുന്ന കാര്യം നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഏകദേശം 20% അദ്ധ്യാപകർ സെൽഫ് ഐസൊലേഷനിൽ ആയതിനാൽ സ്‌കോട്ട്‌ലാന്റും സ്‌കൂളുകൾ അനിശ്ചിതകാലത്തേക്ക് അടയ്ക്കുകയാണെന്ന് സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ നിക്കോളാ സ്റ്റർജൻ പറഞ്ഞു. വേനൽ അവധിക്ക് മുൻപായി സ്‌കൂളുകൾ തുറക്കുവാൻ കഴിയുമോ എന്ന കാര്യം ഉറപ്പില്ല എന്നും അവർ കൂട്ടിച്ചേർത്തു.

സ്‌കൂളുകൾക്ക് അവധി നൽകിക്കൊണ്ടുള്ള ബോറിസ് ജോൺസൺന്റെ പ്രഖ്യാപനം വരുന്നതിന് തൊട്ടു മുൻപാണ് സ്‌കൂളുകൾക്ക് അവധി നൽകി അയർലന്റിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.

സ്‌കൂളുകൾക്ക് അവധിയാണെങ്കിലും സൗജന്യ സ്‌കൂൾ ഭക്ഷണം ലഭിക്കുന്നവർക്ക് തുടർന്നും അത് ലഭിക്കാനുള്ള ഏർപ്പാടുകൾ ചെയ്യുമെന്നും ബോറിസ് ജോൺസൺ വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷകൾ നേരത്തേ തീരുമാനിച്ചത് പോലെ നടക്കില്ലെന്നും എന്നാൽ ഓരോ വിദ്യാർത്ഥിക്കും അവരുടെ അർഹതക്കനുസരിച്ചുള്ള യോഗ്യത നേടുന്നതിൽ അത് തടസ്സമാകില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പരീക്ഷകൾ റദ്ദാക്കിയ സാഹചര്യത്തിൽ അവരുടെ വിദ്യാഭ്യാസ നിലവാരം വിലയിരുത്തുന്നതിന് മറ്റേത് മാർഗ്ഗമാണ് സ്വീകരിക്കുക എന്ന കാര്യത്തിൽ ഇതുവരെ ഒരു വ്യക്തത കൈവന്നിട്ടില്ല.

വൃദ്ധരായ മുത്തച്ഛന്മാർക്കും മുത്തശ്ശിമാർക്കും അടുത്ത് കുട്ടികളെ ഏല്പിച്ച് മാതാപിതാക്കൾ ജോലിക്ക് പോകുവാൻ സാധ്യതയുണ്ട് എന്ന വിലയിരുത്തലിലായിരുന്നു നേരത്തേ സ്‌കൂളുകൾക്ക് അവധിനൽകാൻ സർക്കാർ മടിച്ചത്. അത്തരത്തിലുള്ള വൃദ്ധരായ ബന്ധുക്കളെ കുട്ടികളെ നോക്കുവാൻ ഏല്പിക്കരുത് എന്ന് ബോറിസ് ജോൺസൺ പ്രത്യേകം ഓർമ്മിപ്പിച്ചു. വൃദ്ധരിലാണ് രോഗ സാധ്യത കൂടുതലുള്ളത് എന്നതുകൊണ്ടാണ് ഈ മുന്നറിയിപ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വർഷം പരീക്ഷ എഴുതേണ്ടവർക്ക് മുൻകാല പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഗ്രേഡുകൾ നൽകും

സ്‌കൂളുകൾ അനിശ്ചിതകാലത്തേക്ക് അടച്ചുകൊണ്ടും ജി സി എസ് ഇ - എ ലെവൽ പരീക്ഷകൾ റദ്ദാക്കിക്കൊണ്ടുമുള്ള പ്രഖ്യാപനം വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും സൃഷ്ടിച്ച അനിശ്ചിതത്വത്തിന് അറുതി വരുത്തിക്കൊണ്ട് വിദ്യാർത്ഥികൾക്ക് അവർ അർഹിക്കുന്ന ഗ്രേഡുകൾ നൽകുമെന്ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

'സ്‌കൂളുകൾ അടയ്ക്കുമ്പോൾ മുൻകൂട്ടി നിശ്ചയിച്ചതുപോലെ പരീക്ഷകളും നടക്കില്ല. എന്നാൽ ഒരു വർഷം മുഴുവൻ പഠനം തുടർന്ന വിദ്യാർത്ഥികൾക്ക് ഇത്‌കൊണ്ട് നഷ്ടം സംഭവിക്കില്ല. അവർ അർഹിക്കുന്ന യോഗ്യതയും ഗ്രേഡും നൽകുവാനുള്ള നടപടികൾ സ്വീകരിക്കും' പ്രധാനമന്ത്രി പറഞ്ഞു. വളരെ കൃത്യമായും ന്യായമായും വിദ്യാർത്ഥികൾക്ക് അവർ അർഹിക്കുന്ന ഗ്രേഡുകൾ നൽകുവാനുള്ള പ്രക്രിയ ആരംഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഇത് എങ്ങനെ നടത്തുമെന്നോ എപ്പോൾ നടത്തുമെന്നോ ഉള്ളതിന്റെ വിശദാംശങ്ങൾ ലഭ്യമല്ല.ടീച്ചർ അസസ്‌മെന്റ്, മോക്ക് റിസൽട്ട് എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും ഇത് നടപ്പാക്കുക എന്നാണ് ഇപ്പോൾ കരുതുന്നത്.

പ്രധാനമന്ത്രിയുടെ നടപടികളെ ന്യായീകരിച്ചുകൊണ്ട് വിദ്യാഭ്യാസ സെക്രട്ടറി വില്ല്യംസൺ പറഞ്ഞത് പരീക്ഷ ഇല്ലാതെ ഗ്രേഡ് നിശ്ചയിക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടുള്ള ജോലിതന്നെയാണെന്നാണ്. പക്ഷെ ഈ കൊറോണാക്കാലത്ത് പൊതുനന്മക്കായി പരീക്ഷകൾ റദ്ദാക്കിയത് ഉൾപ്പടെയുള്ള നടപടികൾ അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വർഷം ജി സി എസ് ഇ - എ ലെവൽ പരീക്ഷൾ എഴുതേണ്ട വിദ്യാർത്ഥികൾക്ക് അവർ അർഹിക്കുന്ന ഗ്രേഡുകൾ നൽകും എന്നും അതിനെക്കുറിച്ചുള്ള കൂടുതൽ ചർച്ചകൾ വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ടവരുമായി നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിശദാംശങ്ങൾ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോക്ക് റിസൽട്ട്, ഫൈനൽ ഗ്രേഡ് നിശ്ചയത്തിന് അടിസ്ഥാനമാക്കുമെന്ന വാർത്ത പരന്നതോടെ പ്രതിഷേധവുമായി നിരവധി വിദ്യാർത്ഥികൾ സോഷ്യൽ മീഡിയയിലെത്തി. റിവിഷനിൽ അവർ നടത്തിയ പുരോഗതി മോക്ക് റിസൽട്ട് പ്രതിഫലിപ്പിക്കില്ല എന്നാണ് അവരുടെ പ്രധാന പരാതി. ജി സി എസ് ഇ - എ ലെവൽ പരീക്ഷാർത്ഥികൾക്ക് ലഭിക്കുന്ന ഗ്രേഡിൽ തൃപ്തിയില്ലെങ്കിൽ, ഫലപ്രദമായ തിരുത്തൽ നടപടികളും ആസൂത്രണം ചെയ്യുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി പറഞ്ഞു.

വിദ്യാർത്ഥികൾ പ്രതിഷേധിക്കുമ്പോൾ ടീച്ചേഴ്സ് യൂണിയൻ ഈ നടപടിയെ സ്വാഗതം ചെയ്തു.സാഹചര്യത്തിന്റെ ആവശ്യകതയാണ് സർക്കാർ നടപടിയെന്നും വിദ്യാർത്ഥികൾക്ക് ന്യായമായ രീതിയിൽ തന്നെ അവർ അർഹിക്കുന്ന ഗ്രേഡുകൾ നൽകാൻ ആത്മാർത്ഥമായി ശ്രമിക്കുമെന്നും യൂണിയൻ നേതാക്കൾ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP