Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കോവിഡ് ജാഗ്രത: പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും; രോഗ പ്രതിരോധ ശ്രമങ്ങൾ വിശദീകരിക്കുക രാത്രി 8 മണിക്ക്; സുപ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് സൂചന; രാജ്യത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പരീക്ഷകൾ മാറ്റി വയ്ക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം; സിബിഎസ്ഇ, സർവകലാശാല, ജെഇഇ മെയിൻ പരീക്ഷകൾ മാറ്റി വച്ചു; പുതുക്കിയ പരീക്ഷാ തീയതികൾ മാർച്ച് 31 ന് അറിയിക്കും; കേരളത്തിൽ എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകൾക്ക് മാറ്റമില്ല

കോവിഡ് ജാഗ്രത: പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും; രോഗ പ്രതിരോധ ശ്രമങ്ങൾ വിശദീകരിക്കുക രാത്രി 8 മണിക്ക്; സുപ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് സൂചന; രാജ്യത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പരീക്ഷകൾ മാറ്റി വയ്ക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം; സിബിഎസ്ഇ, സർവകലാശാല, ജെഇഇ മെയിൻ പരീക്ഷകൾ മാറ്റി വച്ചു; പുതുക്കിയ പരീക്ഷാ തീയതികൾ മാർച്ച് 31 ന് അറിയിക്കും; കേരളത്തിൽ എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകൾക്ക് മാറ്റമില്ല

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം അതീവജാഗ്രതയിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. കൊറോണ വൈറസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പ്രതിരോധിക്കാനുള്ള ശ്രമങ്ങളും ആയിരിക്കും പ്രധാനമന്ത്രി സംസാരിക്കുക. ബുധനാഴ്ച ചേർന്ന ഉന്നതതലയോഗത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ തീരുമനം.

കോവിഡ്-19 നെ നേരിടുന്നതിന് വ്യക്തികളെയും പ്രാദേശിക സമൂഹങ്ങളെയുമ സംഘടനകളെയും പൂർണസജ്ജമാക്കുന്നതിനും വൈറസിനെ തുരത്താനുമുള്ള മാർഗ്ഗങ്ങളുമാണ് യോഗത്തിൽ ആലോചിച്ചത്. ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും അടുത്തതായി സ്വീകരിക്കേണ്ട നടപടികളും ആലോചനാവിഷയമായി.കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് 19 സംബന്ധിച്ച് പ്രധാനമന്ത്രി നേരിട്ട് പ്രസ്താവനകൾ നടത്തിയിരുന്നില്ല. വിദേശകാര്യ മന്ത്രിയും ആരോഗ്യമന്ത്രിയുമാണ് പാർലമെന്റിൽ കൊവിഡ് വൈറസുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചിരുന്നത്. ബിജെപിയുടെ പാർലമെന്ററി പാർട്ടിയോഗത്തിൽ സംസാരിച്ച പ്രധാനമന്ത്രി, പാർലമെന്റ് നിർത്തിവേക്കെണ്ട ആവശ്യമില്ല, എംപിമാർ ജനങ്ങൾക്കൊപ്പം നിൽക്കണം തുടങ്ങിയ നിർദ്ദേശങ്ങളായിരുന്നു നൽകിയത്.

സിബിഎസ്ഇ പരീക്ഷകൾ മാറ്റി വച്ചു

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തി വരുന്ന പരീക്ഷകൾ മാറ്റി വച്ചു. സിബിഎസ്ഇ, സർവകലശാല, ജെഇഇ മെയിൻ പരീക്ഷകൾ ഉൾപ്പടെയാണിത്. 10 ദിവസത്തേക്കാണ് പരീക്ഷ മാറ്റി വച്ചതെന്ന് കേന്ദ്ര മാനവശേഷി മന്ത്രാലയം അറിയിച്ചു.

സർക്കാർ ഉത്തരവിനെ തുടർന്ന് രാജ്യത്തും പുറത്തും നടക്കുന്ന പരീക്ഷകളെല്ലാം സിബിഎസ്ഇ മാറ്റി വച്ചു. മാർച്ച് 19 മുതൽ 31 വരെ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റി വച്ചത്. പുതിയ പരീക്ഷാ ഷെഡ്യൂൾ സ്ഥിതിഗതികൾ പരിശോധിച്ച ശേഷം മാർച്ച് 31 ന്് വിജ്ഞാപനം ചെയ്യും.

അതേസമയം, നിലവിൽ കേരളത്തിൽ എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകൾ മാറ്റമില്ലാതെ തുടരുമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. സംസ്ഥാനത്തെ സർവകലാശാല പരീക്ഷകളിൽ ആശയക്കുഴപ്പമുണ്ട്. തിയറി, പ്രാക്ടിക്കൽ ഉൾപ്പെടെ ആരോഗ്യ സർവകലാശാല മാർച്ച് 31 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.

അർധസൈനിക വിഭാഗങ്ങളുടെ അവധി റദ്ദാക്കി

രാജ്യത്തെ എല്ലാ അർധസൈനിക വിഭാഗങ്ങളുടെയും അവധി റദ്ദാക്കി. സിആർപിഎഫ്, ബിഎസ്എഫ്, സിഐഎസ്എഫ്, ഐടിബിപി, സശസ്ത്ര സീമാ ബെൽ എന്നീ അർധ സൈനിക വിഭാഗങ്ങളുടെയും എൻഎസ്ജി, ആസാം റൈഫിൾസ് എന്നീ തീവ്രവാദ വിരുദ്ധ വിഭാഗങ്ങളുടെയും അവധിയാണു റദ്ദു ചെയ്തത്.

ഇവരോടു യുദ്ധകാലാടിസ്ഥാനത്തിൽ സജ്ജമായിരിക്കാനും കോവിഡ് രോഗബാധയ്‌ക്കെതിരേ പോരാടാൻ ആസൂത്രണം നടത്താനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു.

ലോകത്താകെ രോഗബാധിതരുടെ എണ്ണം 2 ലക്ഷം കവിഞ്ഞു

ലോകത്താകെ കോവിഡ് 19 രോഗബാധിതരുടെ എണ്ണം രണ്ടുലക്ഷം കവിഞ്ഞു. നിലവിൽ 2,03,617 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ ആറായിരത്തിലധികം ആളുകൾ ഗുരുതരാവസ്ഥയിലാണ്.

8,227 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. ഇറാനിലാണ് ഇന്ന് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. 147 പേർ ഇറാനിൽ ഇന്ന് മരിച്ചതോടെ മരണസഖ്യം 1,135 ആയി. രോഗം പടരുന്ന സ്‌പെയിനിലും മരണനിരക്ക് ഉയരുകയാണ്. 1,890 പുതിയ കേസുകൾ സ്‌പെയിനിൽ റിപ്പോർട്ട് ചെയ്തു. ഇന്ന് 65 മരണങ്ങളാണ് അവിടെയുണ്ടായിരിക്കുന്നത്.

രോഗം വ്യാപിക്കുന്ന തോത് കുറഞ്ഞ ചൈനയിൽ ഇന്ന് 13 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം ചികിത്സയിലുണ്ടായിരുന്ന 11 പേർ മരണത്തിനി കീഴടങ്ങുകയും ചെയ്തു. ഇതോടെ ചൈനയിൽ മരണസഖ്യ 3,237 ആയി.

അമേരിക്കയിൽ ഏഴും ദക്ഷിണ കൊറിയയിൽ മൂന്നും ഓസ്ട്രിയയിൽ മൂന്നും ഇന്തോനേഷ്യയിൽ 12 മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ അയൽക്കാരായ ബംഗ്ലാദേശിൽ രോഗം ബാധിച്ച നാല് പേരിൽ ഒരാൾ മരിച്ചു

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP