Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊവിഡ് 19ന് ചികിത്സ നൽകാനെത്തിയ മോഹനൻ വൈദ്യരെ പിടികൂടി പൊലീസ്; വിവാദ വൈദ്യനെ അറസ്റ്റ് ചെയ്തത് തൃശൂർ പട്ടിക്കാട് ആയുർവേദ ചികിത്സാകേന്ദ്രത്തിൽ ആരോഗ്യവകുപ്പും പൊലീസും ചേർന്ന് നടത്തിയ പരിശോധനക്കൊടുവിൽ; നടപടി കൊറോണയെ പൂർണമായും ചികിത്സിച്ച് ഭേദമാക്കുമെന്ന വാഗ്ദാനവുമായി ആയിരങ്ങളുടെ ജീവൻ പന്താടാൻ എത്തിയതോടെ

കൊവിഡ് 19ന് ചികിത്സ നൽകാനെത്തിയ മോഹനൻ  വൈദ്യരെ പിടികൂടി പൊലീസ്; വിവാദ വൈദ്യനെ അറസ്റ്റ് ചെയ്തത് തൃശൂർ പട്ടിക്കാട് ആയുർവേദ ചികിത്സാകേന്ദ്രത്തിൽ ആരോഗ്യവകുപ്പും പൊലീസും ചേർന്ന് നടത്തിയ പരിശോധനക്കൊടുവിൽ; നടപടി കൊറോണയെ പൂർണമായും ചികിത്സിച്ച് ഭേദമാക്കുമെന്ന വാഗ്ദാനവുമായി ആയിരങ്ങളുടെ ജീവൻ പന്താടാൻ എത്തിയതോടെ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കൊറോണ വൈറസ് ബാധയ്ക്ക് വ്യാജ ചികിത്സ നടത്തിയ മോഹനൻ വൈദ്യരെ അറസ്റ്റ് ചെയ്തു. തൃശൂർ പട്ടിക്കാട് ആയുർവേദ ചികിത്സാകേന്ദ്രത്തിൽ പരിശോധന നടത്തിയതിനു പിന്നാലെയാണ് അറസ്റ്റ്. കൊറോണ ബാധയ്ക്ക് ഇയാൾ ചികിത്സ നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് ആരോഗ്യവകുപ്പും പൊലീസും ചേർന്ന് റെയ്ഡ് നടത്തിയത്. തുടർന്നാണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.

നിപ്പ ഭീതി നിലനിൽക്കെ വവ്വാലും അണ്ണാനു ഭക്ഷിച്ചതെന്ന് പറയുന്ന മാങ്ങയടക്കമുള്ളവ തിന്ന് ഫേസ്‌ബുക്ക് ലൈവിട്ട് നിപ്പാവൈറസ് ഇല്ലെന്ന് സ്ഥാപിക്കാൻ ശ്രമിച്ച വിവാദ നാട്ടുവൈദ്യനാണ് മോഹനൻ വൈദ്യർ. ഇനിയും പൂർണ്ണമായും ചികിൽസയോ, വാക്‌സിനോ കണ്ടുപടിച്ചിട്ടില്ലാത്ത കൊറോണക്കെതിരെ ലോകമെമ്പാടും ഒന്നിച്ചുനിന്ന് പൊരുതുമ്പോൾ വൈദ്യർ വീണ്ടും വിവാദത്തിലായിരിക്കയാണ്. കൊവിഡ് 19 രോഗം ചികിത്സിച്ച് ഭേദമാക്കുമെന്ന മോഹനൻ വൈദ്യരുടെ അവകാശവാദത്തെത്തുടർന്നാണ് തൃശ്ശൂരിലെ പരിശോധനാ കേന്ദ്രത്തിൽ റെയ്ഡ് നടന്നത്.

പൊലീസിന്റെയും ഡിഎംഒയുടെയും നേതൃത്വത്തിൽ തൃശ്ശൂർ രായിരത്ത് ഹെറിറ്റേജിലാണ് റെയ്ഡ് നടന്നത്. കൊവിഡ് 19-ന് വ്യാജ ചികിത്സ നടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പിന്റെ നടപടി. എന്ത് ചികിത്സയാണ് മോഹനൻ വൈദ്യർ ഇവിടെ നൽകുന്നതെന്ന വിവരങ്ങൾ ഡിഎംഒയും പൊലീസും നേരിട്ടെത്തി പരിശോധിച്ചു. തൃശ്ശൂർ പട്ടിക്കാട് പാണഞ്ചേരിയിലുള്ള റിസോർട്ടിലാണ് മോഹനൻ വൈദ്യരുടെ പരിശോധന. രായിരത്ത് ഹെറിറ്റേജ് ആയുർ റിസോർട്ട് എന്നയിടത്തുള്ള സഞ്ജീവനി ആയുർ സെന്ററിൽ ഇന്ന് ചികിത്സയുണ്ടാകുമെന്നും, അതിനായി ബന്ധപ്പെടേണ്ട നമ്പറും മോഹനൻ വൈദ്യർ സ്വന്തം ഫേസ്‌ബുക്ക് പേജിൽ പങ്കുവച്ചിരുന്നതാണ്.

ചികിത്സാപ്പിഴവ് മൂലം ഒന്നര വയസ്സുകാരി മരിച്ചതുൾപ്പടെ നിരവധി പരാതികൾ മോഹനൻ വൈദ്യർക്കുനേരെ ഉയർന്നിരുന്നു. വൈറസ് രോഗബാധകൾക്ക് ആധുനിക ശാസ്ത്രം പറയുന്ന മരുന്നുകൾ ഉപയോഗിക്കരുതെന്നും പാരമ്പര്യ വൈദ്യം മാത്രമാണ് പോംവഴിയെന്നും പറയുന്ന നിരവധി വീഡിയോകളാണ് മോഹനൻ വൈദ്യരുടെ ഫേസ്‌ബുക്ക് പേജിലുള്ളത്. നരഹത്യ ഉൾപ്പടെ ചുമത്തി മോഹനൻ വൈദ്യരെ നേരത്തേ കേരളാ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. പ്രൊപ്പിയോണിക് അസീഡിമിയ എന്ന ജനിതകരോഗമുള്ള ഒന്നരവയസ്സുകാരിയെ ചികിത്സിച്ച മോഹനൻ വൈദ്യർ ആധുനിക ചികിത്സയൊന്നും കുഞ്ഞിന് നൽകാൻ അനുവദിച്ചിരുന്നില്ല. ഈ അശാസ്ത്രീയചികിത്സാ രീതി കൊണ്ട് കുഞ്ഞ് മരിച്ചുവെന്ന പരാതിയുയർന്നതിനെത്തുടർന്നാണ് മോഹനൻ വൈദ്യരെ ഇതിന് മുമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.

എന്നാൽ പുറത്തിറങ്ങിയ ശേഷവും മോഹനൻ വൈദ്യർ പഴയ മട്ടിലുള്ള ചികിത്സ തുടരുകയായിരുന്നു. കർണാടകയിലടക്കം നിരവധി ഇടങ്ങളിൽ വൈറൽ രോഗബാധകൾക്കുള്ള മരുന്നുമായി 'ജനകീയ നാട്ടുവൈദ്യശാല' എന്ന പേരിൽ 24 മണിക്കൂറും ഓൺലൈൻ ബുക്കിങ് നടത്തി ചികിത്സ നടത്തുമെന്നാണ് ഏറ്റവും പുതിയ പോസ്റ്റിൽ മോഹനൻ വൈദ്യർ പറയുന്നത്. രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് വൈദ്യരുടെ പരിശോധനയെന്നാണ് പോസ്റ്റിൽ പറയുന്നത്.ഇതിനെതിരെ ഉയർന്ന പരാതികളിലും, ചികിത്സ നടത്തുന്നതുകൊറോണയ്ക്കാണെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലുമാണ് ജില്ലാ മെഡിക്കൽ ഓഫീസറടക്കം വന്ന് പരിശോധന നടത്തിയതും തുടർന്ന് കേസെടുത്ത് അറസ്റ്റ് ചെയ്തതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP