Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജോർദാൻ എയർപോർട്ട് അടച്ചതോടെ ആട് ജീവിതത്തിന്റെ ലൊക്കേഷനിലുള്ളവർക്ക് തിരിച്ചുവരാനാകാത്ത അവസ്ഥ; പൃഥ്വിക്കൊപ്പം അഭിനയിക്കുന്ന വിദേശ നടനെ 14 ദിവസത്തേക്ക് ക്വാറന്റൈൻ ചെയ്തതുകൊറോണയെന്ന സംശയത്തെ തുടർന്ന്; നിരീക്ഷണത്തിലുള്ളത് ഡോ. താലിബ് അൽ ബലൂഷി; ആട് ജീവിതം ഷൂട്ടിന് മുടക്കമില്ലെന്നും പൃഥ്വിയും കൂട്ടരും സുരക്ഷിതരെന്നും നടന്റെ പ്രതികരണം; സുരക്ഷിതനെന്ന് ആരോധകരോട് പങ്കുവച്ച പൃഥ്വിയുടെ ഇൻസ്റ്റ പോസ്റ്റും; കൊറോണയിൽ ആട് ജീവിതവും ആശങ്കയിൽ

ജോർദാൻ എയർപോർട്ട് അടച്ചതോടെ ആട് ജീവിതത്തിന്റെ ലൊക്കേഷനിലുള്ളവർക്ക് തിരിച്ചുവരാനാകാത്ത അവസ്ഥ; പൃഥ്വിക്കൊപ്പം അഭിനയിക്കുന്ന വിദേശ നടനെ 14 ദിവസത്തേക്ക് ക്വാറന്റൈൻ ചെയ്തതുകൊറോണയെന്ന സംശയത്തെ തുടർന്ന്; നിരീക്ഷണത്തിലുള്ളത് ഡോ. താലിബ് അൽ ബലൂഷി; ആട് ജീവിതം ഷൂട്ടിന് മുടക്കമില്ലെന്നും പൃഥ്വിയും കൂട്ടരും സുരക്ഷിതരെന്നും നടന്റെ പ്രതികരണം; സുരക്ഷിതനെന്ന് ആരോധകരോട് പങ്കുവച്ച പൃഥ്വിയുടെ ഇൻസ്റ്റ പോസ്റ്റും; കൊറോണയിൽ ആട് ജീവിതവും ആശങ്കയിൽ

മറുനാടൻ ഡെസ്‌ക്‌

അമ്മാൻ: 'ആടുജീവിത'ത്തിൽ അഭിനയിക്കുന്ന പ്രമുഖ ഒമാൻ നടൻ ഡോ. താലിബ് അൽ ബലൂഷി കോവിഡ് 19 രോഗത്തിന്റെ മുൻകരുതൽ നടപടിയുടെ ഭാഗമായി ജോർദാനിലെ ഹോട്ടലിൽ ഹോം ക്വാറന്റീനിൽ. എന്നാൽ, ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും ചിത്രീകരണം പുരോഗമിക്കുന്നുണ്ടെന്നും സിനിമയുടെ അണിയറ പ്രവർത്തകർ വ്യക്തമാക്കി.

കോവിഡ് ഭീതിയെ തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി ജോർദാനിൽ വിദേശത്തുനിന്ന് എത്തുന്നവരെ 14 ദിവസത്തേക്ക് നിരീക്ഷണത്തിൽ വയ്ക്കുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ഡോ. താലിബിനെയും നിരീക്ഷണത്തിലാക്കിയത്. താലിബിന്റെ പരിഭാഷ സഹായി, യുഎഇയിൽ നിന്നുള്ള മറ്റൊരു നടൻ എന്നിവരും നിരീക്ഷണത്തിലാണ്.

അദ്ദേഹം ഉൾപ്പെടാത്ത സീനുകള?ുടെ ചിത്രീകരണം പുരോഗമിക്കുന്നുണ്ട്. പൃഥ്വിരാജ് അടക്കമുള്ള താരങ്ങളും സാങ്കേതിക പ്രവർത്തകരുമെല്ലാം സുരക്ഷിതരാണെന്ന് സിനിമയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.കോവിഡ് 19 റിപ്പോർട്ട് ചെയ്യപ്പെട്ട ഒമാനിൽ നിന്ന് വരുന്നതിനാൽ മുൻകരുതൽ നടപടികളുടെ ഭാഗമായിട്ടാണ് ഡോ. താലിബിനെ ജോർദാൻ അധികൃതർ ചാവുകടലിന് അടുത്തുള്ള ഹോട്ടലിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുന്നത്. ജോർദാനിൽ ഇതുവരെ കൊറോണ കേസ് സ്ഥിരീകരിച്ചിട്ടില്ല. 30ഓളം പേർ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്.വിനോദ സഞ്ചാരികളും നിരീക്ഷണത്തിലാണ്.

മുൻകരുതൽ നടപടിയെന്ന രീതിയിൽ മാർച്ച്? 31 വരെ ജോർദാനിൽ ആരോഗ്യ സേവനം ഒഴികെയുള്ള എല്ലാ മേഖലകളുടെയും പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്.ജോർദാനിൽ മുൻകരുതൽ നടപടിയുടെ ഭാഗമായുള്ള നിരീക്ഷണത്തിലാണെന്നും 'ആടുജീവിതം' എന്ന സിനിമയുടെ ഭാഗമായി എത്തിയതാണ് താനെന്നും ഡോ. താലിബ് രാജ്യാന്തര മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. സിനിമയുടെ ചിത്രീകരണം വാദി റും എന്ന മരുഭൂമി മേഖലയിൽ പുരോഗമിക്കുന്നുണ്ടെന്നും എല്ലാവരും സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു.മാർച്ച് ആദ്യ ആഴ്ചയാണ് 'ആടുജീവിത'ത്തിന്റെ ചിത്രീകരണം വാദി റും എന്ന സംരക്ഷിത മരുഭൂമി മേഖലയിൽ തുടങ്ങിയത്. 'ആടുജീവിത'വുമായി ബന്ധപ്പെട്ട ആളുകൾ മാത്രമേ സ്ഥലത്ത് ഉള്ളതെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കി.

നടൻ പൃഥ്വിരാജ് ഉൾപ്പെടെയുള്ള സിനിമാ സംഘം ജോർദാനിൽ കുടുങ്ങി. വിമാന സർവീസുകൾ റദ്ദാക്കിയതിനെ തുടർന്നാണ് സംഘം കുടുങ്ങിയത്.ആടുജീവിതത്തിന്റെ ചിത്രീകരണത്തിനായാണ് പൃഥ്വിരാജ് ഉൾപ്പെടെയുള്ള സംഘം ജോർദാനിലേക്ക് പോയത്. കൊറോണ വ്യാപകമായ സാഹചര്യത്തിലാണ് ജോർദാനിൽ വിമാന സർവീസുകൾ റദ്ദാക്കിയത്. പൃഥ്വിരാജ് ഉൾപ്പെടെ സിനിമാ സംഘം സുരക്ഷിതരാണെന്നാണ് വിവരം. മാർച്ച് ആദ്യ ആഴ്ചയാണ് ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്.

അതേസമയം, കൊവിഡ് 19 രോഗത്തിന്റെ മുൻകരുതൽ നടപടിയുടെ ഭാഗമായി 'ആടുജീവിത'ത്തിൽ അഭിനയിക്കുന്ന പ്രമുഖ ഒമാൻ നടൻ ഡോ. താലിബ് അൽ ബലൂഷി ഹോം ക്വാറൻീനിലാണെന്ന റിപ്പോർട്ട് പുറത്തുവന്നു. ജോർദാനിലെ ഹോട്ടലിലാണ് ഇദ്ദേഹം ക്വാറന്റീനിൽ കഴിയുന്നത്. ജോർദാനിൽ ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടില്ല. മുപ്പതോളം പേർ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. വിനോദ സഞ്ചാരികളും ഇതിൽ ഉൾപ്പെടുന്നു. ബെന്യാമിന്റെ നോവലിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമയുടെ ചിത്രീകരണം രണ്ട് വർഷം മുൻപാണ് ചിത്രീകരണം തുടങ്ങിയത്. വെല്ലുവിളികൾ നിറഞ്ഞ ിൗ കഥാപാത്രം തന്റെ ജീവിത്തിലെ ഏറ്റവും വലിയ പ്രോജ്ക്ടാവും എന്നാണ് താരം പറയുന്നത്.

2019 മാർച്ച് 31 വരെയാണ് പല ഘട്ടങ്ങൽലായി ചിത്രീകരണം നടക്കുമെന്ന് പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് തീയതി നീട്ടുകയായിരുന്നു. ആദ്യ ഘട്ടത്തിൽ ഷേവ് ചെയ്താണ് പൃഥ്വി എത്തിയത്. എന്നാൽ ഇതിന് ശേഷം അവസാന വട്ട ചിത്രീകരണത്തിനായി താടി നീട്ടിവളർത്തിയും 15 കിലോ ഭാരം കുറച്ചുമാണ് പൃഥ്വിരാജ് രംഗത്തെത്തിയിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP