Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഖത്തറിൽ നിന്നും കരിപ്പൂരിൽ വിമാനമിറങ്ങിയ മകൻ വീട്ടിലെത്തും മുമ്പേ അമ്മയും അച്ഛനും മുങ്ങിയ സംഭവം: വിമാനത്താവളത്തിലെ പരിശോധനയിൽ രോഗലക്ഷണം കണ്ടില്ലെന്ന് ഇരുവരെയും ഫോണിൽ വിളിച്ചുപറഞ്ഞെങ്കിലും വീട്ടിൽ എത്തിയപ്പോൾ പൂട്ടിയിട്ട നിലയിൽ കണ്ടത് എന്തുകൊണ്ട്? മലപ്പുറം അരിയല്ലൂരിൽ നടന്ന സംഭവത്തിന്റെ സത്യാവസ്ഥ എന്ത്? യുവാവ് മറുനാടനോട് പറഞ്ഞ കഥ ഇങ്ങനെ

ഖത്തറിൽ നിന്നും കരിപ്പൂരിൽ വിമാനമിറങ്ങിയ മകൻ വീട്ടിലെത്തും മുമ്പേ അമ്മയും അച്ഛനും മുങ്ങിയ സംഭവം: വിമാനത്താവളത്തിലെ പരിശോധനയിൽ രോഗലക്ഷണം കണ്ടില്ലെന്ന് ഇരുവരെയും ഫോണിൽ വിളിച്ചുപറഞ്ഞെങ്കിലും വീട്ടിൽ എത്തിയപ്പോൾ പൂട്ടിയിട്ട നിലയിൽ കണ്ടത് എന്തുകൊണ്ട്? മലപ്പുറം അരിയല്ലൂരിൽ നടന്ന സംഭവത്തിന്റെ സത്യാവസ്ഥ എന്ത്? യുവാവ് മറുനാടനോട് പറഞ്ഞ കഥ ഇങ്ങനെ

ജംഷാദ് മലപ്പുറം

മലപ്പുറം: ഖത്തറിൽ നിന്നെത്തിയ തന്നെ വീട്ടിൽ തനിച്ചാക്കി മാതാപിതാക്കൾ പോയത് തന്റെ നിർദ്ദേശപ്രകാരമാണെന്ന് മകൻ. കാരണം കോവിഡ്-19 സാധ്യത തന്നെയെന്നും മകൻ. വീട്ടിൽ ഒറ്റ ബാത്റൂമെയുള്ളുവെന്നും മകൻ. കഴിഞ്ഞ 15നാണ് കരിപ്പൂർ വിമാനത്തവളംവഴി ഖത്തറിൽനിന്നും മലപ്പുറം അരിയല്ലൂര് സ്വദേശിയായ യുവാവ് നാട്ടിലെത്തിയത്. കരിപ്പൂരിൽവെച്ച് ആരോഗ്യവകുപ്പിന്റെ പരിശോധന നടക്കുകയുംചെയ്തിരുന്നു. എന്നാൽ ഇവിടെവെച്ച് രോഗ സാധ്യതയൊന്നും കണ്ടെത്തിയില്ലെങ്കിലും 14ദിവസം വീട്ടിൽ പ്രത്യേക ശ്രദ്ധയോട് കൂടി കഴിയാനും തുടർന്ന് രോഗലക്ഷണമുണ്ടെങ്കിൽ ആരോഗ്യവകുപ്പ് അധികൃതരെ വിവരം അറിയിക്കാനുമാണ് പറഞ്ഞത്.

എന്നാൽ തന്റെ മാതാവ് അംഗൻവാടി ടീച്ചറായതിനാൽ തന്നെ എപ്പോഴും പുറത്തുപോകേണ്ട സാഹചര്യമുണ്ടായിരുന്നുവെന്നും, പിതാവിനും പുറത്തുപോകേണ്ട സാഹചര്യങ്ങളുണ്ടായിരുന്നുവെന്നും ഗൾഫിൽനിന്നെത്തി അരിയല്ലൂരിലെ വീട്ടിൽ തനിച്ചു താമസിക്കുന്ന യുവാവ് പറയുന്നു. താൻ നാട്ടിലേക്കുതിരിച്ചുപോരുന്ന സമയത്ത് തന്നെ മാതാപിതാക്കളോട് വീട്ടിൽനിന്നും പോകാൻ പറഞ്ഞിരുന്നുവെന്നും ഇയാൾ പറയുന്നു. വീട്ടിൽ ഒറ്റ ബാത്റൂമെയുള്ളു. ഇതിന് പുറമെ രണ്ട് ബെഡ്റൂമുകളുമാണുള്ളത്. ഇതിനാൽ തന്നെ സൗകര്യം വളരെ കുറവാണ്. ഇതിനാലാണ് വീട്ടുകാരോട് വീട്ടിൽ നിന്നും പോകാൻ പറഞ്ഞത്. തനിക്ക് രോഗലക്ഷണമൊന്നുമില്ലെങ്കിലും മൂൻകരുതൽ നല്ലതാണെന്നതിനാലാണ് ഇത്തരത്തിൽ പറഞ്ഞതെന്നും യുവാവ് പറഞ്ഞു. ഭാര്യയും ചെറിയ കുഞ്ഞും അവളുടെ വീട്ടിൽതന്നെയാണ്. അവരോടും ഇങ്ങോട്ട് വരേണ്ടെന്നാണ് പറഞ്ഞത്. ഇപ്പോൾ താൻ വീട്ടിൽ തനിച്ചാണ് മാതാവ് ഉണ്ടാക്കുന്ന ഭക്ഷണം ചില ബന്ധുക്കളാണ് വീട്ടിലെത്തിക്കുന്നത്.

14 ദിവസം ഇതെ അവസ്ഥയിൽ തനിച്ചുകഴിയാനാണ് കരുതുന്നതെന്നും യുവാവ്് പറഞ്ഞു. നിലവിൽ മാതാവ് സ്വന്തം വീട്ടിലും പിതാവ് പിതാവിന്റെ ജേഷ്ഠന്റെ വീട്ടിലുമാണ് കഴിയുന്നത്. ഭാര്യയും കുഞ്ഞും അവരുടെ വീട്ടിലുമാണ്. അതേ സമയം രോഗലക്ഷമുണ്ടെന്ന് ഭയന്ന് സ്വന്തംമാതാവും, പിതാവും മകൻ വീട്ടിലെത്തുന്നതിന്റെ മണിക്കൂറ് മുന്നെ വീട്ടിൽനിന്നും ഇറങ്ങിപ്പോയതായി ആരോപിച്ച് പരിസര വാസികൾ രംഗത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യം യുവാവ് ഉൾപ്പെടെ നിഷേധിക്കുകയാണ് ചെയ്യുന്നത്.

ഖത്തറിൽ ജൂവലറിയിലെ സെയിൽസ്മാനാണ് യുവാവ്. ഒന്നര വർഷത്തിന് ശേഷമാണ് നാട്ടിലെത്തുന്നത്. താൻ വീട്ടിലെത്തിയപ്പോൾ ആരും ഇല്ലായിരുന്നുവെങ്കിലും പഴം, വിവിധ ഫ്രൂഡ്സുകൾ, നെല്ലിക്ക അച്ചാർ ഉൾപ്പെടെയുള്ള ഭക്ഷണ സാധനങ്ങൾ വീട്ടിലുണ്ടായിരുന്നതായും യുവാവ് പറഞ്ഞു.വീട്ടിൽ ഒറ്റ ബാത്റൂം മാത്രമുള്ളുവെന്നതിനാൽ തന്നെ തനിക്ക് വൈറസ് സാധ്യതയുണ്ടെങ്കിൽ ഇത് മറ്റുള്ളവർക്കും പടരാൻ സാധ്യതയുള്ളതിനാലാണ് ഇത്തരത്തിൽ ഒറ്റപ്പെട്ട് കഴിയുന്നതെന്നും യുവാവ് പറഞ്ഞു.

അതേ സമയം മലപ്പുറം ജില്ലയിൽ കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ച രണ്ടു പേരുടേയും ആരോഗ്യ നില തൃപ്തികരമെന്ന് ജില്ലാ കലക്ടർ ജാഫർ മലിക് അറിയിച്ചു. ഇവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തി പ്രത്യേക നിരീക്ഷണം ഉറപ്പാക്കുന്ന നടപടികൾ ഊർജ്ജിതമായി തുടരുകയാണ്. വണ്ടൂർ വാണിയമ്പലം സ്വദേശിനിയുമായി നേരിട്ടു സമ്പർക്കം പുലർത്തിയ 194 പേരെയും അവരുമായി സമ്പർക്കമുണ്ടായ 104 പേരെയും കണ്ടെത്തി. അരീക്കോട് ചെമ്രക്കാട്ടൂർ സ്വദേശിനിയുമായി നേരിട്ടു സമ്പർക്കമുണ്ടായ 110 പേരെയും അവരുമായി ബന്ധപ്പെട്ട 67 പേരെയും ഇതുവരെ കണ്ടെത്തി.

ജില്ലാതല കൺട്രോൾ സെൽ ഇവരുമായി ആശയവിനിമയം നടത്തി വീടുകളിൽ സ്വയം നിരീക്ഷണം ഉറപ്പാക്കിയിട്ടുണ്ട്. വൈറസ്ബാധിതരുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇങ്ങനെയുള്ളവർ നേരിട്ട് ആരോഗ്യ കേന്ദ്രങ്ങളിലെത്തുകയോ പൊതു സമ്പർക്കത്തിലേർപ്പെടുകയോ ചെയ്യാതെ ജില്ലാതല കൺട്രോൾ സെല്ലിൽ ഫോണിൽ വിളിച്ച് ലഭിക്കുന്ന നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്ന് ജില്ലാ കലക്ടർ പറഞ്ഞു.

ജില്ലയിലിപ്പോൾ 2213 പേരാണ് പ്രത്യേക നിരീക്ഷണത്തിലുള്ളത്. 17 പേർ ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിലാണ്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ 12 പേരും തിരൂർ ജില്ലാ ആശുപത്രിയിൽ മൂന്നു പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ രണ്ടുപേരും ഐസൊലേഷൻ വാർഡുകളിലുണ്ട്. 2193 പേർ വീടുകളിലും മൂന്നു പേർ പ്രത്യേക കോവിഡ് കെയർ സെന്ററിലും സ്വയം നിരീക്ഷണത്തിൽ കഴിയുന്നു. 1196 പേർക്കു കൂടി ഇന്നലെ (മാർച്ച് 17) മുതൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയിൽ നിന്ന് പരിശോധനക്കയച്ച 227 സാമ്പിളുകളിൽ 189 പേരുടെ ഫലം ലഭിച്ചു. ഇതിൽ രണ്ടുപേർക്കു മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് കെയർ സെന്ററുകളിൽ കൂടുതൽ സൗകര്യങ്ങളൊരുക്കുമെന്ന് ജില്ലാതല മുഖ്യ സമിതിയുടെ അവലോകന യോഗത്തിൽ ജില്ലാ കലക്ടർ പറഞ്ഞു. ജില്ലയിൽ താമസത്തിനു സൗകര്യങ്ങളില്ലാത്ത സ്വയം നിരീക്ഷണം ആവശ്യമുള്ളവർക്കായാണ് കോവിഡ് കെയർ സെന്ററുകൾ സജ്ജമാക്കിയിരിക്കുന്നത്. കരിപ്പൂർ വിമാനത്താവളത്തിൽ 10 സംഘങ്ങളാണ് യാത്രക്കാരെ നിരീക്ഷിക്കുന്നത്. തിരൂർ റെയിൽവെ സ്റ്റേഷനിൽ രണ്ട് സംഘങ്ങളും നാടുകാണിയിലെ ജില്ലാ അതിർത്തിയിലും കരിപ്പൂർ വിമാനത്താവളത്തിലേക്കുള്ള റോഡുകളിലുമായി നാല് സംഘങ്ങളും നിരീക്ഷണത്തിനായുണ്ട്. രോഗ ലക്ഷണങ്ങളുള്ളവരെ വന്നെത്തുന്ന സ്ഥലങ്ങളിൽ നിന്നുതന്നെ ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിൽ എത്തിക്കുന്ന വിധത്തിലാണ് പൊലീസും ആരോഗ്യ വകുപ്പും ചേർന്ന് ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. രോഗബാധിത പ്രദേശങ്ങളിൽ നിന്നെത്തുന്ന മുഴുവൻ യാത്രക്കാർക്കും വീടുകളിൽ പ്രത്യേക നിരീക്ഷണം ദ്രുത കർമ്മ സംഘങ്ങൾ മുഖേന ഉറപ്പുവരുത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP