Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണയെ പേടിച്ച് ലോകമാകെ പ്രാർത്ഥനാലയങ്ങൾ അടച്ചിടുമ്പോൾ അന്ധവിശ്വാസത്തെ കൈവിടാതെ ഇന്ത്യൻ ജനത; കോവിഡ്19നെ തുരത്താനുള്ള ഔഷധ യാഗത്തിൽ പങ്കെടുത്തത് നൂറുകണക്കിന് സ്ത്രീകൾ; മാരക വൈറസിനെ ചെറുക്കാൻ മനുഷ്യർ നേട്ടോട്ടമോടുമ്പോൾ ലോകത്തിന് മുന്നിൽ നാണംകെട്ട് ഇന്ത്യ

കൊറോണയെ പേടിച്ച് ലോകമാകെ പ്രാർത്ഥനാലയങ്ങൾ അടച്ചിടുമ്പോൾ അന്ധവിശ്വാസത്തെ കൈവിടാതെ ഇന്ത്യൻ ജനത; കോവിഡ്19നെ തുരത്താനുള്ള ഔഷധ യാഗത്തിൽ പങ്കെടുത്തത് നൂറുകണക്കിന് സ്ത്രീകൾ; മാരക വൈറസിനെ ചെറുക്കാൻ മനുഷ്യർ നേട്ടോട്ടമോടുമ്പോൾ ലോകത്തിന് മുന്നിൽ നാണംകെട്ട് ഇന്ത്യ

മറുനാടൻ മലയാളി ബ്യൂറോ

പാട്ന: കൊറോണ വൈറസ് ബാധയെ തുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരാധനാലയങ്ങൾ അടച്ചിടുകയും തീർത്ഥാടനം പോലും നിർത്തി വെക്കുകയും ചെയ്യുമ്പോൾ ഇന്ത്യയിലെ ജനങ്ങൾ വിശ്വാസവും അന്ധവിശ്വാസവും കൈവിടുന്നില്ല. നൂറുകണക്കിന് സ്ത്രീകളാണ് കൊറോണ വൈറസിനെ തുരത്താനെന്ന പേരിൽ യാഗം സംഘടിപ്പിച്ചത്. ബിഹാറിലെ പട്നയിലാണ് കൊറോണവൈറസിനെ തുരത്താൻ സ്ത്രീകളുടെ നേതൃത്വത്തിൽ ഔഷധ യാഗം നടത്തിയത്. കൻകർബാഗിനാണ് നൂറുകണക്കിന് സ്ത്രീകൾ പങ്കെടുത്ത യാഗം സംഘടിപ്പിച്ചത്. മുൻ മന്ത്രി മിതിലേഷ് സിങ്, ദേവി ദയാൽ പ്രസാദ് എന്നിവർ യാഗത്തിൽ പങ്കെടുത്തെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു. കൊവിഡിനെ തുരത്താൻ യാഗത്തിന് സാധിക്കുമെന്നും അവർ അവകാശപ്പെട്ടു.

യാഗത്തിലൂടെ കൊറോണവൈറസിനെ തുരത്താമെന്ന് ഗായത്രി പരിവാർ നവ് ചേതന വിസ്താർ കേന്ദ്ര മഹിള മണ്ഡൽ ഭാരവാഹി സരിത പ്രസാദ് പറഞ്ഞു. ഔഷധ ഹോമത്തിലൂടെ കൊറോണയെ തുരത്താമെന്ന് അവർ പറഞ്ഞു. 60 തരം ഒഷധമുപയോഗിച്ചാണ് ഹോമം നടത്തിയത്. മന്ത്രോച്ചാരണത്തിലൂടെയാണ് ഔഷധങ്ങൾ അഗ്‌നിയിൽ ഹോമിച്ചത്. സ്ത്രീ സംഘടനയുടെ നേതൃത്വത്തിലാണ് സാമൂഹിക് ഹാവൻ നടത്തിയതെങ്കിലും പുരോഹിതരും പുരുഷന്മാരും യാഗത്തിൽ പങ്കെടുത്തു.

കൊവിഡ് 19നെ തുരത്താൻ ഗോമൂത്രം കുടിച്ചാൽ മതിയെന്ന് അവകാശപ്പെട്ട് ഹിന്ദു മഹാസഭ നേതാവ് അവകാശപ്പെട്ടിരുന്നു. രോഗം ബാധിക്കാതിരിക്കാൻ എല്ലാവരും ഗോമൂത്രം കുടിക്കണമെന്നും വിമാനത്താവളങ്ങളിൽ ഗോമൂത്രം നിർബന്ധമാക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേന്ദ്രമന്ത്രി രാംദാസ് അത്താവലെ കൊവിഡിനെതിരെ മുദ്രാവാക്യം വിളിച്ചത് സോഷ്യൽമീഡിയയിൽ പരിഹാസത്തിന് ഇടയാക്കിയിരുന്നു.

മിക്കവാറും എല്ലാ രാജ്യങ്ങളിലും കോവിഡ്19 ബാധയെ തുടർന്ന് ആരാധനാലയങ്ങൾ അടച്ചിരിക്കുകയാണ്. ഗൾഫ് രാജ്യങ്ങളിലെ പള്ളികളും അടച്ചു. സൗദിയിൽ മക്കയും മദീനയും ഒഴികെയുള്ള പള്ളികൾ അടച്ചതായും നിസ്‌കാരത്തിന് വിശ്വാസികൾ എത്തരുതെന്നും ഇന്നലെ പ്രഖ്യാപനം ഉണ്ടായി. വത്തിക്കാനിലും ആരാധന നിർത്തി. കേരളത്തിലും ഉത്സവങ്ങളും മറ്റ് പ്രധാന ചടങ്ങുകളുമെല്ലാം നിർത്തി വെക്കാൻ മതമേലധ്യക്ഷന്മാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ആൾദൈവങ്ങളും തങ്ങളുടെ 'ദർശനം' അവസാനിപ്പിച്ചിരിക്കുകയാണ്.

ആൾക്കൂട്ടം ഒഴിവാക്കി വൈറസ് വ്യാപനത്തെ തടയുക എന്നതാണ് ലോകമെമ്പാടും കോറേണക്കെതിരെ സ്വീകരിച്ചിട്ടുള്ള പൊതു പ്രതിരോധ പ്രവർത്തനം. ഇതിന്റെ ഭാഗമായാണ് ആളുകൾ ഒന്നിച്ച് കൂടിയുള്ള നിസ്‌കാരവും കുർബാനയും ഉത്സവങ്ങളും തീർത്ഥാടനവുമെല്ലാം ലോകമെമ്പാടും നിർത്തിവെക്കുന്നത്. ഈ സാഹചര്യത്തിലാണ് കൊറോണ വൈറസിനെ പ്രതിരോധിക്കാനെന്ന പേരിൽ പ്രാകൃതമായ നടപടികളുമായി ഇന്ത്യയിലെ ചില സമൂഹങ്ങൾ രംഗത്തെത്തുന്നതും ലോകത്തിന് മുന്നിൽ പരിഹാസ്യരാകുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP