Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചട്ടനെ പൊട്ടൻ ചതിച്ചാൽ പൊട്ടനെ ദൈവം ചതിക്കുമെന്നൊരു ചൊല്ലുണ്ടെന്ന് കളിയാക്കി രജിത് ആർമി; കോവിഡ് ഭീതിയിൽ എല്ലാ ഷോകളും നിർത്തുന്നുവെന്ന് പ്രഖ്യാപിച്ച് എൻഡമോൾ ഷൈൻ ഇന്ത്യ; ഏഷ്യാനെറ്റിലെ സൂപ്പർ റിയാലിറ്റി ഷോ ബിഗ് ബോസിന് താൽകാലിക അന്ത്യമെന്ന് സൂചന; ആര്യക്കൊരു ഫ്‌ളാറ്റ് എന്ന പരിപാടിയും തീർന്നെന്ന് കളിയാക്കി സോഷ്യൽ മീഡിയ; രജത് കുമാറിന്റെ പുറത്താകലിന് പിന്നാലെ ബിഗ് ബോസ് അവസാനിക്കുമോ? ചർച്ചകൾക്ക് വ്യക്തത നൽകാതെ ഏഷ്യാനെറ്റും

ചട്ടനെ പൊട്ടൻ ചതിച്ചാൽ പൊട്ടനെ ദൈവം ചതിക്കുമെന്നൊരു ചൊല്ലുണ്ടെന്ന് കളിയാക്കി രജിത് ആർമി; കോവിഡ് ഭീതിയിൽ എല്ലാ ഷോകളും നിർത്തുന്നുവെന്ന് പ്രഖ്യാപിച്ച് എൻഡമോൾ ഷൈൻ ഇന്ത്യ; ഏഷ്യാനെറ്റിലെ സൂപ്പർ റിയാലിറ്റി ഷോ ബിഗ് ബോസിന് താൽകാലിക അന്ത്യമെന്ന് സൂചന; ആര്യക്കൊരു ഫ്‌ളാറ്റ് എന്ന പരിപാടിയും തീർന്നെന്ന് കളിയാക്കി സോഷ്യൽ മീഡിയ; രജത് കുമാറിന്റെ പുറത്താകലിന് പിന്നാലെ ബിഗ് ബോസ് അവസാനിക്കുമോ? ചർച്ചകൾക്ക് വ്യക്തത നൽകാതെ ഏഷ്യാനെറ്റും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോ താൽകാലികമായി അവസാനിപ്പിക്കുന്നുവെന്ന് സൂചന. കോവിഡ് 19 വൈറസ് പടർന്ന് പടിക്കുന്ന സാഹചര്യത്തിലാണ് ഇത്. ഏഷ്യാനെറ്റിലെ ബിഗ് ബോസ് നിർമ്മിക്കുന്നത് എൻഡമോൾ ഷൈൻ എന്ന ഗ്രൂപ്പാണ്. ഇതിന്റെ ഫെയ്‌സ് ബുക്ക്, ട്വിറ്റർ പേജുകളിലാണ് കൊറോണ വൈറസ് ഭീതിയുടെ നിഴലിൽ പ്രോഗ്രാമുകൾ നിർത്തുന്നതായി അറിയിക്കുന്നത്.

ജീവനക്കാരുടേയും അഭിനേതാക്കളുടേയും അണിയറക്കാരുടേയും സുരക്ഷയും നന്മയും ലക്ഷ്യമിടുന്നവാണ് എൻഡമോൾ ഷൈൻ ഇന്ത്യാ ഗ്രൂപ്പ്. കോവിഡ് 19 പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ എല്ലാ ജോലികളും തങ്ങൾ താൽകാലികമായി അവസാനിപ്പിക്കുകയാണെന്നാണ് എൻഡമോൾ ഷൈൻ അറിയിക്കുന്നത്. ഇതിൽ ഭരണപരവും പ്രൊഡക്ഷനുമായി ബന്ധപ്പെട്ട എല്ലാം നിർത്തി വയ്ക്കുമെന്ന് വ്യക്തമാക്കുന്നുണ്ട്. ഇത് മുഖവിലയ്‌ക്കെടുത്താൽ ബിഗ് ബോസ് ഷോയ്ക്കും താൽകാലിക അവസാനം ഉണ്ടാകുന്നുവെന്ന് വേണം വിലയിരുത്താൻ. കോവിഡ് 19 വൈറസ് പടരുന്നത് തടയാനാണ് ഇതെന്നാണ് എൻഡോൾ ഷൈൻ ഗ്രൂപ്പ് അറിയിക്കുന്നത്.

എൻഡമോൾഷൈനിലെ ആർക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടില്ലെന്നും അറിയിക്കുന്നുണ്ട്. എന്നാൽ സമൂഹ സുരക്ഷ മുൻനിർത്തിയാണ് തീരുമാനം. എല്ലാവരും തങ്ങളുടെ അവസ്ഥ മനസ്സിലാക്കണമെന്നും താമസിയാതെ തിരിച്ചെത്തുമെന്നുമാണ് ട്വിറ്ററിലും ഫെയ്‌സ് ബുക്കിലും എൻഡമോൾ ഷൈൻ ഗ്രൂപ്പ് നൽകുന്ന സന്ദേശം. ബിഗ് ബോസ് അടക്കമുള്ള പരിപാടികൾക്ക് ഇത് ബാധകമാണോ എന്ന് വ്യക്തമല്ല. എങ്കിലും ബിഗ് ബോസ് പ്രേക്ഷകരെ ആകെ അസ്വസ്ഥ പെടുത്തുന്നതാണ് ഈ സന്ദേശം. മലയാളത്തിലെ ബിഗ് ബോസ് ഷോ വഴിത്തിരവിലാണ്. രജിത് കുമാറിനെ ഷോയിൽ നിന്ന് പുറത്താക്കിയത് ഏറെ വിവാദമായി. ഇതിന് ശേഷം ബിഗ് ബോസിന് പ്രേക്ഷക പിന്തുണ കുറഞ്ഞതായും വിലയിരുത്തലുണ്ടായി.

ചെന്നൈയിലാണ് ബിഗ് ബോസിന്റെ സെറ്റ്. നഗരത്തിൽ നിന്ന് ഏറെ മാറി ആളൊഴിഞ്ഞ സ്ഥലത്താണ് സെറ്റ്. അതുകൊണ്ട് തന്നെ മത്സരാർത്ഥികൾ കോവിഡിൽ നിന്ന് അകലത്തിലും. എന്നാൽ പരിപാടിയുടെ അണിയറ പ്രവർത്തകരും മറ്റും പൊതു സമൂഹവുമായി അടുത്ത് ഇടപെഴുകുന്നുണ്ട്. ഈ സാഹചര്യം എല്ലാം ചർച്ചകളിൽ എത്തുമ്പോഴാണ് എൻഡമോൾ ഷൈൻ ഗ്രൂപ്പും കോവിഡിൽ വിശദീകരണവുമായി എത്തുന്നത്. ഈ ഘട്ടത്തിൽ ബിഗ് ബോസ് നിലച്ചാൽ അത് രജിത് ആർമി ആഘോഷിക്കുകയും ചെയ്യും. ആര്യയ്ക്ക് ഫ്‌ളാറ്റ് നൽകാനാണ് പരിപാടി ഏഷ്യാനെറ്റ് നടത്തുന്നതെന്ന വിവാദം ആളികത്തുമ്പോഴാണ് ബിഗ് ബോസ് ഷോ തന്നെ നിലയ്ക്കുന്നതായി വാർത്തകളും അഭ്യൂഹങ്ങളും എത്തുന്നത്.

എൻഡമോൾ ഷൈൻഗ്രൂപ്പിന്റെ വിശദീകരണത്തിൽ ഏതെല്ലാം പരിപാടിയാണ് നിർത്തുന്നതെന്ന് വ്യക്തമാക്കുന്നില്ല. ഇപ്പോൾ തുടരുന്ന റിയാലിറ്റി ഷോകളെ കുറിച്ചും വ്യക്തതയില്ല. അതുകൊണ്ട് തന്നെ ഭാവിയിൽ തുടങ്ങാനിരിക്കുന്ന പദ്ധതികളാവാം നിർത്തിയതെന്ന വിലയിരുത്തലുകളും സജീവമാണ്. അങ്ങനെയാണെങ്കിൽ നലാഴ്ച കൂടി ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം പതിപ്പ് തുടരും. മറിച്ചാണ് തീരുമാനമെങ്കിൽ ബിഗ് ബോസിന് അവസാനമാവുകയും ചെയ്യും. ഇത്തവണ ഏറെ റേറ്റിങ് ഉണ്ടാക്കാൻ മോഹൻലാലിന്റെ അവതരണത്തിലൂടെ ബിഗ് ബോസിന് കഴിഞ്ഞിരുന്നു. കളികൾ വേറെ ലേവലാണെന്ന മോഹൻലാലിന്റെ പറച്ചിൽ വൈറലാകുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP