Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെട്ടെന്നൊരു ബുദ്ധി തോന്നിയതാ സാറേ...ഇഞ്ചിയും നാരങ്ങയും നെല്ലിക്കയും ചേർത്ത സാധാ പാനിയം: ജ്യൂസ് വിറ്റഴിക്കാൻ ഒരു പേരും ഇട്ടു 'ആന്റി കൊറോണ ജ്യൂസ്'; കൊവിഡ് 19 ആശങ്കക്കിടെ വർക്കലയിൽ ജ്യൂസ് തട്ടിപ്പ്; ലാഭക്കൊതി മൂത്ത് കച്ചവടം നടത്താനിറങ്ങിയ വിദേശിയായ കട ഉടമയ്ക്ക് പൂട്ടിട്ട് പൊലീസ്

പെട്ടെന്നൊരു ബുദ്ധി തോന്നിയതാ സാറേ...ഇഞ്ചിയും നാരങ്ങയും നെല്ലിക്കയും ചേർത്ത സാധാ പാനിയം: ജ്യൂസ് വിറ്റഴിക്കാൻ ഒരു പേരും ഇട്ടു 'ആന്റി കൊറോണ ജ്യൂസ്'; കൊവിഡ് 19 ആശങ്കക്കിടെ വർക്കലയിൽ ജ്യൂസ് തട്ടിപ്പ്; ലാഭക്കൊതി മൂത്ത് കച്ചവടം നടത്താനിറങ്ങിയ വിദേശിയായ കട ഉടമയ്ക്ക് പൂട്ടിട്ട് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

വർക്കല: കൊവിഡ് 19 ആശങ്കക്കിടെ വർക്കല ഹെലിപ്പാഡിന് സമീപം 'ആന്റി കൊറോണ ജ്യൂസ്' എന്ന ബോർഡുമായി കോഫി ഷോപ്പുടമയുടെ തട്ടിപ്പ്. ഹെലിപ്പാഡിന് സമീപമുള്ള കോഫി ഷോപ്പ് ഉടമയായ വിദേശിയാണ് ആന്റി കൊറോണാ വൈറസ് ജ്യൂസ് എന്ന പേരിൽ തട്ടിപ്പിന് ശ്രമിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് താക്കീത് നൽകി വിട്ടയച്ചു. ഇഞ്ചിയും നാരങ്ങയും നെല്ലിക്കയും ചേർത്താണ് ജ്യൂസ്. ഈ ജ്യൂസ് വിറ്റഴിക്കാനാണ് ആന്റി കൊറോണ ജ്യൂസ് എന്ന പേര് നൽകിയത്. 150 രൂപയാണ് ജ്യൂസിന് വില. വർക്കല ഹെലിപ്പാഡിന് സമീപം കോഫി ടെംപിൾ എന്ന റസ്റ്റോറന്റ് വർഷങ്ങളായി നടത്തുന്ന ബ്രിട്ടീഷുകാരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

വർക്കല പാപനാശത്ത് എത്തിയ ഇറ്റാലിയൻ സ്വദേശിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇവിടെയെത്തുന്നവരെ കബളിപ്പിക്കാൻ കോഫി ഷോപ്പുടമ ശ്രമിച്ചത്. ആരോഗ്യസംരക്ഷണത്തിനുള്ള ജ്യൂസ് വിറ്റഴിക്കാനായാണ് ഇത്തരമൊരു വ്യാജ ബോർഡ് വച്ചതെന്ന് കോഫി ഷോപ്പുടമ. അതേസമയം, കൊറോണ ഭീതി മുതലെടുത്ത് മിക്ക കച്ചവട സ്ഥാപനങ്ങളും മറ്റ് അണുവിമുക്തമാക്കാനുള്ള സാനിറ്റൈസറുകളുടെയും കച്ചവടം കൂട്ടുന്ന തന്ത്രങ്ങൾ തുടങ്ങിയിരുന്നു. സംസ്ഥാന സർക്കാരിന്റെ ക്ൃത്യമായ ഇടപെടലിൽ നടപടി ശക്തമാക്കിയതോടെ മിക്കതും അടച്ചുപൂട്ടിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP