Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അപകടത്തിൽ പരുക്കേറ്റ് രക്തം വാർന്ന വിനോദ സഞ്ചാരി സഹായം കാത്ത് വഴിയരികിൽ കിടന്നത് മുക്കാൽ മണിക്കൂർ; ഒടുവിൽ ആശുപുത്രിയിലെത്തിച്ചത് പൊലീസ് എത്തി

അപകടത്തിൽ പരുക്കേറ്റ് രക്തം വാർന്ന വിനോദ സഞ്ചാരി സഹായം കാത്ത് വഴിയരികിൽ കിടന്നത് മുക്കാൽ മണിക്കൂർ; ഒടുവിൽ ആശുപുത്രിയിലെത്തിച്ചത് പൊലീസ് എത്തി

സ്വന്തം ലേഖകൻ

ഓയൂർ: അപകടത്തിൽ പരുക്കേറ്റ് രക്തം വാർന്ന വിനോദ സഞ്ചാരി സഹായം കാത്ത് വഴിയരികിൽ കിടന്നത് മുക്കാൽ മണിക്കൂർ. ഒടുവിൽ പൊലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിലാക്കിയത്. കൊറോണ ഭീതിയെ തുടർന്ന് അപകടം പറ്റി കിടന്ന ഇയാളുടെ സമീപത്തേക്ക് പോലും അടുക്കാൻ ആരും തയ്യാറായില്ല. ഒടുവിൽ പൊലീസ് ഇടപെട്ട് ആംബുലൻസ് എത്തിച്ച് ജില്ലാ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

വർക്കല തിരുവമ്പാടി റോഡിലെ ദി വില്ലേജ് റിസോർട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഉക്രൈൻ സ്വദേശിയാണ് അപകടത്തിൽ പെട്ടത്. റിസോർട്ടിൽ നിന്നും ആരും കാണാതെ പുറത്തിറങ്ങിയ ട്രോൻ നിക്കോളോസ് (40) സഞ്ചരിച്ച ബൈക്ക് പൂയപ്പള്ളി സ്റ്റേഷനു സമീപം വേങ്കോട് വെച്ച് കറിന്റെ പിൻവശത്തിടിച്ചാണ് അപകടത്തിൽപെട്ടത്. ഇന്നലെ രാവിലെ എട്ടിനായിരുന്നു അപകടം.

വെള്ളച്ചാട്ടം കാണുന്നതിന് റിസോർട്ടിൽ നിന്ന് ആരും അറിയാതെ പുലർച്ചെ 3.30നു വർക്കലയിൽ നിന്നു ബൈക്കിൽ യാത്ര തിരിച്ചതായിരുന്നു. അപകടത്തിൽ പരുക്കേറ്റ കാലിലൂടെ രക്തം വാർന്നൊഴുകിയെങ്കിലും ചുറ്റും കൂടിയവർ നോക്കിനിൽക്കുകയായിരുന്നു. ബാഗിൽ കരുതിയിരുന്ന പ്രാഥമിക ചികിത്സാ കിറ്റിൽ നിന്ന് മരുന്ന് മുറിവേറ്റ ഭാഗത്ത് കെട്ടിയ ശേഷം സഹായ അഭ്യർത്ഥനയോടെ അദ്ദേഹം ചുറ്റും കൂടിയവരെ നോക്കുമ്പോൾ എല്ലാവരും മൊബൈലിൽ ഫോട്ടോയെടുക്കുന്ന തിരക്കിലായിരുന്നു.

പൂയപ്പള്ളിയിലെ സ്വകാര്യ ആംബുലൻസിനെ പൊലീസ് വിവരമറിയിച്ചെങ്കിലും വന്നില്ല. തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും 108 ആംബുലൻസിലും വിളിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് എസ്‌ഐ രാജേഷ് ജില്ലാ ആശുപത്രിയിലെ ഡിഎംഒയെ വിവരം അറിയിച്ചതനുസരിച്ചു ആംബുലൻസ് എത്തിക്കുകയായിരുന്നു.

ആംബുലൻസ് ട്രാക്ക് ഡ്രൈവർ മുഹമ്മദ് അമീന്റെ നേതൃത്വത്തിൽ അദ്ദേഹത്തെ ജില്ലാ ആശുപത്രിയിലെ ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ കോവിഡ് 19ന്റെ പ്രാഥമിക ലക്ഷണങ്ങൾ ഒന്നും കണ്ടെത്താതെ വന്നതോടെ ജില്ലാ ആശുപത്രി ആംബുലൻസിൽ തന്നെ വർക്കല റിസോർട്ടിൽ എത്തിച്ചു നിരീക്ഷണത്തിലാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP