Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിരീക്ഷണത്തിൽ ഉള്ളവരെല്ലാം രോഗികളല്ല; അവർ സമൂഹത്തിന് വേണ്ടി ത്യാഗം ചെയ്യുന്നവർ; ഇറ്റലിയുടെ അനുഭവം തിരിച്ചറിഞ്ഞ് മുന്നേറിയാൽ ഇന്ത്യയ്ക്ക് രോഗത്ത ചെറുക്കാൻ കഴിയുമെന്നും വിലയിരുത്തൽ; അസുഖം പടർന്ന് പടിക്കാതിരിക്കാൻ 'ബ്രേക്ക് ദി ചെയിനും' അനിവാര്യം; വയസ്സായവർക്ക് ഒരുക്കേണ്ടത് പ്രത്യേക കരുതൽ; ഇനിയുള്ള രണ്ടാഴ്ച അതിനിർണ്ണായകം; രോഗ വ്യാപനം നാലാം ഘട്ടത്തിലേക്ക് കടന്നാൽ ഇന്ത്യയും തകർന്നടിയും

നിരീക്ഷണത്തിൽ ഉള്ളവരെല്ലാം രോഗികളല്ല; അവർ സമൂഹത്തിന് വേണ്ടി ത്യാഗം ചെയ്യുന്നവർ; ഇറ്റലിയുടെ അനുഭവം തിരിച്ചറിഞ്ഞ് മുന്നേറിയാൽ ഇന്ത്യയ്ക്ക് രോഗത്ത ചെറുക്കാൻ കഴിയുമെന്നും വിലയിരുത്തൽ; അസുഖം പടർന്ന് പടിക്കാതിരിക്കാൻ 'ബ്രേക്ക് ദി ചെയിനും' അനിവാര്യം; വയസ്സായവർക്ക് ഒരുക്കേണ്ടത് പ്രത്യേക കരുതൽ; ഇനിയുള്ള രണ്ടാഴ്ച അതിനിർണ്ണായകം; രോഗ വ്യാപനം നാലാം ഘട്ടത്തിലേക്ക് കടന്നാൽ ഇന്ത്യയും തകർന്നടിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം നിരീക്ഷണത്തിൽ ഇരിക്കുന്നവർ എല്ലാവരും രോഗികളല്ല എന്ന യാഥാർത്ഥ്യം തിരിച്ചറിയണം; രോഗം പടരാതിരിക്കാൻ സമൂഹത്തിനായി ത്യാഗം ചെയ്യുന്നവരാണ് അവർ. അതുകൊണ്ട് തന്നെ അവർക്ക് എല്ലാ പിന്തുണും നൽകണം. കാരണം കോവിഡ് അതിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ് രാജ്യത്ത്. സമൂഹത്തെ കാർന്ന് തിന്നുന്ന വിപത്തായി അതു മാറും. അതുകൊണ്ട് തന്നെ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ട് എല്ലാവരും എന്നത് നമ്മൾ പരസ്പരം ഉറപ്പ് വരുത്തണം. അല്ലെങ്കിൽ കാത്തരിക്കുന്നത് വമ്പൻ ദുരന്തമാണ്. വരും ദിനങ്ങൾ നിർണായകമാണ്. ആ ദിനങ്ങളെ മറികടക്കാൻ ഒരു യുദ്ധമുഖത്ത് എന്ന പോലെ നമ്മൾ ജാഗരൂകരാകണം, കർമനിരതരാകണം. സർക്കാറിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം, പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പു വരുത്തണമെന്നാണ് പൊതുജനാരോഗ്യ വിദഗ്ധനായ ഡോ. എ. എസ് അനൂപ് കുമാർ പറയുന്നത്. ഇത് തീർത്തും ശരിയാണെന്ന് ആരോഗ്യ വിദഗ്ധരും സമ്മതിക്കുന്നുണ്ട്.

ഇറ്റലിയുടെ അനുഭവം നമുക്ക് ഒരു പാഠമാണ്. ഫെബ്രുവരി 20 -ന് ഇറ്റലിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് വെറും 3 പോസിറ്റീവ് കേസുകൾ മാത്രമാണ്. ഫെബ്രുവരി 24 ആയതോടെ അത് 231 ആയി. ഫെബ്രുവരി 28 -ന് അത് 888 ആയി. മാർച്ച് 3 -ന് അത് 2502 ആയി. മാർച്ച് 7 -ന് 5883 ആയി. മാർച്ച് 15 -ന് കേസുകൾ 24,747 ആയി. ഇത് അസുഖം പടർന്നുപിടിക്കുന്നതിന്റെ ക്രമാതീതമായ സ്വഭാവം(ലഃുീിലിശേമഹ ിമൗേൃല) വ്യക്തമാക്കുന്നു. ഇന്ത്യയിലെ കേസുകൾ, ഈ ഘട്ടത്തിൽ നിയന്ത്രണത്തിലാണ്. എന്നാൽ, ഈ സാഹചര്യത്തെ നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ നമ്മുടെ നാട്ടിൽ ആയിരക്കണക്കിനാവില്ല, ലക്ഷക്കണക്കിനാകും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുക. അടുത്ത രണ്ടാഴ്ച സർക്കാർ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ അക്ഷരാർത്ഥത്തിൽ പിന്തുടരുന്നതാകും ഉത്തമമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

കൊറോണ / കോവിഡ് 19 ബാധിതരുടെ എണ്ണം വർധിച്ചു വരുന്നു എന്നതാണ് യാഥാർഥ്യം. ചൈനയിൽ നിന്നും ആരംഭിച്ച് ഇറ്റലിയിലും യൂറോപ്യൻ രാഷ്ട്രങ്ങളിലും പടർന്ന് ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാഷ്ട്രങ്ങളെയും ഈ രോഗബാധ പിടിച്ചുലയ്ക്കുന്നുണ്ട്. നിപ പോലെ മുഴുവനായി തളയ്ക്കൽ എളുപ്പമല്ല കൊറോണയിൽ. ഏറ്റവും പ്രധാനം വിദേശ രാജ്യങ്ങളിൽ നിന്ന് ഇവിടേക്ക് വരുന്നവർ പതിനാല് ദിവസത്തെ ഐസൊലേഷന് തയാറാവുക എന്നതു തന്നെയാണ്. അവരിൽ രോഗലക്ഷണം പ്രകടമാകുന്ന പക്ഷം ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന ഇടങ്ങളിൽ മാത്രം ചികിത്സക്കായി സമിപിക്കണമെന്നും ഡോ അനൂപ് കുമാർ പറയുന്നു. എഴുപത് വയസ്സിന് മുകളിലുള്ളവർ, ഹൃദ്രോഗം, കിഡ്‌നി, ശ്വാസകോശ സംബന്ധിയായ അസുഖങ്ങൾ ഉള്ളവർ, കാൻസർ രോഗികൾ ഉൾപ്പെടെ രോഗ പ്രതിരോധശേഷി കുറഞ്ഞ വിഭാഗത്തിൽ പെട്ട മനുഷ്യരുടെ പൊതു ഇട സമ്പർക്കങ്ങൾ ഒഴിവാക്കുക. അവർ രോഗബാധിതർ ആകാതിരിക്കാൻ പ്രത്യേക പരിരക്ഷ നൽകുക. അമ്പത് വയസ്സിൽ താഴെ ഉള്ളവർക്ക് രോഗം വന്നാലും മറികടക്കാനുള ആരോഗ്യം ഉണ്ടാകാം പക്ഷേ അവരിൽ നിന്നു പടരുന്നവരുടെ എണ്ണം നിയന്ത്രണ വിധേയമാക്കുക എന്നത് ശ്രമകരമായ പ്രവർത്തനമാണ്. ഒറ്റയടിക്ക് പടർന്ന് പെരുകുന്ന നില നമ്മളെപ്പോലെ ഒരു ചെറിയ സംസ്ഥാനത്തിന്റെ ആരോഗ്യ വ്യവസ്ഥയെതന്നെ പ്രതികൂലമായി ബാധിക്കും.

ശ്രദ്ധിക്കേണ്ട ഒരു കാര്യം, നാം അതിനെ അഭിമുഖീകരിക്കാൻ മാനസികമായും, അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും സജ്ജരായി ഇരിക്കുക എന്നതാണ്. പരിഭ്രാന്തിയരുത്. ഭയപ്പാട് ഒഴിവാക്കണം. ഓരോരുത്തരും യുദ്ധമുഖത്തെ പോരാളിയെ പോലെ ഇതിനെ നേരിടാൻ സ്വയം സജ്ജരാവണം. റിപ്പോർട്ട് ചെയ്യുന്ന കേസിന്റെ എണ്ണം, നിരീക്ഷിക്കപ്പെടുന്നവരുടെ എണ്ണം ഇവ വർധിക്കുന്നതിൽ ആശങ്കപ്പെടുന്നതിനു പകരം സമചിത്തതയോടെ നേരിടാൻ തയാറാവണമെന്നും ഡോക്ടർ അനൂപ് കുമാർ പറയുന്നു. ചൈനയിലും ഇറ്റലിയിലും കോവിഡ് ഏറ്റവുമധികം മരണം വിതച്ചതും വ്യാപിച്ചതും അതിന്റെ സ്റ്റേജ് 3 എന്നറിയപ്പെടുന്ന ഘട്ടത്തിലാണ്. ആദ്യത്തെ രണ്ടുഘട്ടങ്ങൾ കഴിഞ്ഞ് ഇന്ത്യയിൽ കോവിഡ് മൂന്നാംഘട്ടത്തിലേക്ക് കടക്കുമ്പോൾ ഏവരുടെയും നെഞ്ചിടിപ്പേറുകയാണ്. അതുകൊണ്ടുതന്നെ അടുത്ത രണ്ടാഴ്ച ഇന്ത്യക്ക് നിർണ്ണായകമാണ്. ഇന്ത്യക്ക് അകത്ത് എത്തിയ വൈറസിന്റെ സാമൂഹ്യവ്യാപനം എത്രയുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും രോഗ നിയന്ത്രണവും. പകർച്ചവ്യാധിയുടെ ചങ്ങലതകർക്കാൻ വേണ്ടത് പരമാവധി ശുചിത്വവും കരുതലുമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ദക്ഷിണ കൊറിയ ചെയ്തപോലെ ലക്ഷക്കണക്കിന് ആളുകളെ സ്രവ പരിശോധനയ്ക്കു വിധേയമാക്കണം.

കൊറോണക്ക് നാല് ഘട്ടങ്ങളാണ് പൊതുവെയുള്ളത്. ഒന്നാം ഘട്ടം വിദേശത്തു നിന്ന് അസുഖം ഒരു രാജ്യത്തേക്ക് വന്നെത്തുന്ന ഘട്ടം. രണ്ടാമത്തേത്, പ്രാദേശികമായി പരക്കുന്ന ഘട്ടം. മൂന്നാമത്തേത്, അത് ആ രാജ്യത്തെ സമൂഹത്തിൽ വ്യാപിക്കുന്ന ഘട്ടം. നാലാമത്തേത്, അത് ഒരു പകർച്ചവ്യാധിയുടെ സ്വഭാവമാർജ്ജിക്കുന്ന ഘട്ടവും. ഇന്ത്യയിൽ ഇതുവരെ സമൂഹത്തിനുള്ളിൽ അസുഖം പടരുന്ന ഘട്ടം എത്തിയിട്ടില്ല എങ്കിലും, അത്യാവശ്യമുള്ള ചില മുൻകരുതലുകൾ എടുത്തില്ലെങ്കിൽ ഉറപ്പായും ആ ഘട്ടത്തിലേക്ക് കൊവിഡ് 19 കടക്കും. അത് സാമൂഹികവും, സാമ്പത്തികവുമായ വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.

രണ്ടാം ഘട്ടത്തിലാണ് ഇന്ത്യ ഇപ്പോഴുള്ളത്. അന്താരാഷ്ട്ര വിമാനയാത്രകളിൽ ഏർപ്പെട്ടിട്ടുള്ളവരെയോ, അവരുമായി നേരിട്ടുള്ള സമ്പർക്കത്തിൽ വന്നിട്ടുള്ളരെയോ മാത്രമേ വൈറസ് ബാധിക്കൂ എന്നതാണ് ഈ ഘട്ടത്തിന്റെ പ്രത്യേകത. ഇനി വരാനുള്ളത് സ്റ്റേജ് കകക ആണ്. മൂന്നാം ഘട്ടം. ചൈനയും ഇറ്റലിയുമൊക്കെ കടന്നുപോയ ഘട്ടം. അവിടെ അസുഖത്തിന്റെ പകർച്ചയ്ക്കുള്ള സാദ്ധ്യതകൾ ഇരട്ടിക്കും. സമ്പർക്കം കുറക്കുക എന്നതാണ് ഇതിൽ ഏറ്റവും നിർണ്ണായകം. ഒറ്റക്കെട്ടായി നിൽക്കുന്ന ജനങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും ഇടയിലൂടെ ചിലർ ഐസൊലേഷനിൽ നിന്ന് ചാടിപ്പോഴും സ്വയം ക്വാറന്റൈൻ ചെയ്യാതെയും ഒക്കെ സമൂഹത്തിലൂടെ നിർബാധം വിഹരിച്ചുകൊണ്ട് അസുഖം പരത്തുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്.

അടുത്ത രണ്ടാഴ്ചക്കാലം ആരോഗ്യ രംഗത്തെ പ്രവർത്തകർക്കും, അധികാരികൾക്കുമെല്ലാം തിരക്കേറിയ ദിനങ്ങളാണ്. നിരീക്ഷണം, കോൺടാക്റ്റ് ട്രേസിങ്, സെൽഫ് ക്വാറന്റൈൻ, കൈകൾ അണുവിമുക്തമാക്കൽ, പൊതുസമ്മേളനങ്ങൾ ഒഴിവാക്കൽ, സാമൂഹികമായ അകലം പാലിക്കൽ, ചുമക്കുമ്പോൾ മുഖം പൊത്തുക, മറ്റുള്ളവരെ സ്പർശിക്കാതിരിക്കുക തുടങ്ങിയ മുൻകരുതലുകൾ അത്യാവശ്യമാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ മേൽപ്പറഞ്ഞ കാര്യങ്ങൾക്കായി നിരവധി നിർദ്ദേശങ്ങൾ ഇതിനകം തന്നെ പുറപ്പെടുവിച്ചു കഴിഞ്ഞു. റെസ്റ്റോറന്റുകൾക്കും മറ്റും വൃത്തിയും അണുനശീകരണവും മെച്ചപ്പെടുത്താൻ നിർദ്ദേശങ്ങൾ കിട്ടിക്കഴിഞ്ഞു. ടേബിളുകൾക്കിടയിൽ ചുരുങ്ങിയത് ഒരു മീറ്ററെങ്കിലും അകലം വേണമെന്നാണ് നിർദ്ദേശം.

ഏകദേശം അറുപതു വർഷം മാത്രം പഴക്കമുള്ള ഒരു വൈറസാണ് കൊറോണ വൈറസ്. ആദ്യകാലത്ത് വളരെ സാധാരണ പനിയുടെ രൂപത്തിലായിരുന്നു തുടങ്ങിയത്. പിന്നീട് കടുത്ത ശ്വാസകോശ അണുബാധയുടെ രൂപത്തിൽ രൂക്ഷമായി പ്രത്യക്ഷപ്പെടാൻ തുടങ്ങി. പുതിയ കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റി വൈറസ് മരുന്നുകളോ, രോഗാണുബാധയ്ക്ക് എതിരായ വാക്‌സിനുകളോ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. ചുമ, പനി, ന്യുമോണിയ, ശ്വാസതടസ്സം, ഛർദി, വയറിളക്കം തുടങ്ങിയവയാണ് കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും. സാധാരണ ജലദോഷപ്പനി മുതൽ മാരകമായ സെപ്റ്റിസീമിയ ഷോക്ക് വരെ പുതിയ കൊറോണ വൈറസ് ബാധകർക്ക് ഉണ്ടാവാം.

രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തേക്ക് വരുന്ന വൈറസിലൂടെയും രോഗിയുടെ ശരീരസ്രവങ്ങൾ പറ്റിപ്പിടിച്ച വസ്തുക്കളിലൂടെയും വളർത്തു മൃഗങ്ങളിലൂടെയും രോഗം പകരാം. കൈകൾ ഇടയ്ക്കിടയ്ക്ക് ശുചിയായി കഴുകുക. വൈറസ് ബാധിത പ്രദേശങ്ങളിലൂടെ യാത്ര ഒഴിവാക്കുക, അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക, സന്ദർശിക്കുന്നുണ്ടെങ്കിൽത്തന്നെ മാസ്‌ക് ധരിക്കുക. ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും വായും മൂക്കും പൊത്തണം എന്നിവയാണ് പ്രധാന പ്രതിരോധ പ്രവർത്തനങ്ങൾ.

അതിനിടെ കോവിഡ് പ്രതിരോധത്തിൽ അടുത്ത രണ്ടാഴ്ച അതിനിർണായകമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) മുന്നറിയിപ്പ് നൽകി. പ്രാദേശിക വ്യാപനമെന്ന രണ്ടാം ഘട്ടത്തിലാണ് ഇന്ത്യയെന്നും സമൂഹവ്യാപനമാണ് അടുത്ത ഘട്ടമെന്നും ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ മുന്നറിയിപ്പു നൽകി. സമൂഹവ്യാപനം നേരിടാൻ നിലവിലുള്ള പ്രതിരോധ നടപടികൾ പോരെന്നതിനാൽ, കേരളത്തിൽ ഇതനുസരിച്ചുള്ള ആസൂത്രണം തുടങ്ങി. വിദേശത്തടക്കം പ്രവർത്തന പരിചയമുള്ള പൊതുജനാരോഗ്യ വിദഗ്ധരുടെ യോഗം മുഖ്യമന്ത്രി വിളിച്ചുചേർത്തു.

നിലവിൽ വിദേശത്തു നിന്നെത്തിയവർക്കും അവരുമായി നേരിട്ടു സമ്പർക്കമുണ്ടായവർക്കും മാത്രമാണു രോഗം. ഇവരുടെ സഞ്ചാരപാത തയാറാക്കിയും ഇടപെട്ടവരെ കണ്ടെത്തിയുമാണു പ്രതിരോധമെങ്കിൽ സമൂഹവ്യാപന ഘട്ടത്തിൽ ഇതു സാധിക്കണമെന്നില്ല. അണുബാധ എവിടെനിന്നെന്നു തന്നെ കണ്ടെത്താനായേക്കില്ല. ഒരു മേഖലയൊന്നാകെ ക്വാറന്റീൻ ചെയ്യേണ്ടി വരാം. രോഗലക്ഷണമില്ലാത്തവരും വൈറസ് പരത്താം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP