Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'എന്നെ ഇപ്പോൾ ഒരുകൊലയാളിയെ പോലെയോ തീവ്രവാദിയെ പോലെയോ ബോംബ് പൊട്ടിച്ചത് പോലെയോ പീഡിപ്പിച്ചത് പോലെയോ ആണ് കാണുന്നത്; ഇപ്പോഴത്തെ ഏറ്റവും വലിയ വില്ലൻ കൊറോണ വൈറസാണ്..ഞാൻ വില്ലനല്ല; വിമാനത്താവളത്തിൽ എന്നെ കാണാൻ വന്നവർ ഒരുതെറ്റും ചെയ്തിട്ടില്ല; അവരെ ശിക്ഷിക്കുന്നതിന് പകരം എന്നെ ശിക്ഷിക്കാം'; എല്ലാം അജ്ഞതയിൽ സംഭവിച്ചതെന്നും രജത് കുമാർ; ബിഗ് ബോസ് മുൻ താരത്തെ ചോദ്യം ചെയ്യലിന് ശേഷം ജാമ്യത്തിൽ വിട്ടു

'എന്നെ ഇപ്പോൾ ഒരുകൊലയാളിയെ പോലെയോ തീവ്രവാദിയെ പോലെയോ ബോംബ് പൊട്ടിച്ചത് പോലെയോ പീഡിപ്പിച്ചത് പോലെയോ ആണ് കാണുന്നത്; ഇപ്പോഴത്തെ ഏറ്റവും വലിയ വില്ലൻ കൊറോണ വൈറസാണ്..ഞാൻ വില്ലനല്ല; വിമാനത്താവളത്തിൽ എന്നെ കാണാൻ വന്നവർ ഒരുതെറ്റും ചെയ്തിട്ടില്ല; അവരെ ശിക്ഷിക്കുന്നതിന് പകരം എന്നെ ശിക്ഷിക്കാം'; എല്ലാം അജ്ഞതയിൽ സംഭവിച്ചതെന്നും രജത് കുമാർ; ബിഗ് ബോസ് മുൻ താരത്തെ ചോദ്യം ചെയ്യലിന് ശേഷം ജാമ്യത്തിൽ വിട്ടു

ആർ പീയൂഷ്

കൊച്ചി: ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്നും പുറത്തായ ശേഷം വിവാദ നായകനായി മാറിയ ഡോക്ടർ രജത്കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. വൈകിട്ട് 6 മണിയോടെയാണ് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ രജത് കുമാർ ഹാജരായത്. തുടർന്ന് അദ്ദേഹത്തെ മൂന്ന് മണിക്കൂറിലധികം ചോദ്യം ചെയ്തു. രാത്രി 9 മണിയോടെയാണ് അദ്ദേഹത്തെ ജാമ്യത്തിൽ വിട്ടയച്ചത്. നെടുമ്പാശേരി സിഐ ബൈജുവാണ് ചോദ്യം ചെയ്തത്. പുറത്തുവന്ന ശേഷം രജിത്തിന്റെ വാക്കുകൾ ഇങ്ങനെ:

'സ്‌നേഹ സംഭാഷണം തന്നെയായിരുന്നു എന്നാണ് എനിക്ക് പറയാനുള്ളത്. കാരണം എനിക്ക് പരാതിയില്ല. അതിന് കാരണം ഞാൻ പറഞ്ഞത് മുഴുവൻ സത്യമാണെന്ന് സിഐ സാറിന് മനസ്സിലായി. ചോദ്യം എല്ലാ വശത്തൂടെയും വന്നു. പിന്നെ ഒരുകാര്യം എന്റെ സഹോദരങ്ങൾ അറിയേണ്ടത്...70 ദിവസം ബിഗ്‌ബോസ് എന്ന റിയാലിറ്റി ഷോയ്ക്ക് അകത്ത് മുറി അടച്ച്, പുറംലോകവുമായി ബന്ധമില്ലാതെ കഴിയുകയായിരുന്നു. വന്നിറങ്ങുമ്പോൾ ഇങ്ങനെ സംഭവിക്കുമെന്ന് ധാരണയില്ലായിരുന്നു. ഞാൻ പ്രീപെയ്ഡ് ടാക്‌സിയിൽ ടിക്കറ്റ് എടുത്ത് പോകണമെന്ന് കരുതിയാണ് വന്നത്. എങ്ങനെയോ വരുന്ന വിവരം സോഷ്യൽ മീഡിയയിലൂടെയും മറ്റും അറിഞ്ഞു. ഞാൻ ബിഗ്‌ബോസിലേക്ക് പോയത് വട്ടപൂജ്യമായിട്ടാണ്. ഒരുപാട് പീഡനങ്ങളും ഇൻസൾട്ടും അനുഭവിച്ച് ചെയ്യാത്ത തെറ്റിന് പഴി കേട്ട്, കഷ്ടത എത്രേയോ അനുഭവിച്ച് പോയ വ്യക്തിയാണ്. പക്ഷേ തിരിച്ചുഞാൻ വരുന്നത് മലയാളി സഹോദരങ്ങളുടെ ഹൃദയങ്ങളിൽ ഒരുപാട് ഫ്‌ളാറ്റുകൾ നിർമ്മിച്ച ശേഷമാണെന്ന് പൂർണമായി വിശ്വസിക്കുന്നു.

പുറത്തിറങ്ങി വന്നപ്പോഴാണ്...ഇത്രയും വലിയ ആൾക്കൂട്ടത്തെ കണ്ടത്. എന്നെ സ്‌നേഹിക്കുന്ന സഹോദരങ്ങൾ എങ്ങനെയോ വന്നിരിക്കുന്നുവെന്നാണ്, അവര് അറിഞ്ഞുവന്നതാണോ ആരെങ്കിലും കണ്ടക്റ്റ് ചെയ്തതാണോ വിളിച്ചുവരുത്തിയതാണോ എന്നൊന്നും ഞാൻ വിശ്വസിക്കുന്നില്ല. വീട്ടിൽ വന്നപ്പോൾ മൊബൈൽ ഓഫ് ചെയ്തു. ഗേറ്റ് പൂട്ടിയാണ് ഇരുന്നത്. ഞാൻ ഒളിവിലായിരുന്നില്ല. ആറ്റിങ്ങൽ പൊലീസ് വീട്ടിൽ വന്നപ്പോഴാണ് ഞാൻ മുറ്റത്ത് നിൽക്കുന്നത് കാണുന്നത്. ആളുകൂടിയപ്പോൾ പൊലീസ് പറഞ്ഞു...ആള് കൂടിക്കൂടാ...കൊറോണ വൈറസ്...എന്നെ സ്‌നേഹിച്ചിരിക്കുന്നവരോടെ എനിക്ക് നന്ദിയും ...ജീവിതം പോലും സമർപ്പിച്ചിരിക്കുന്നയാളാണ് സമൂഹത്തിന് വേണ്ടി. പക്ഷേ എന്നേക്കാൾ കൂടുതൽ നമ്മൾ ഇപ്പോൾ സ്‌നേഹിക്കേണ്ടത് ഒരുകുഞ്ഞിന് പോലും കൊറോണ വൈറസ് വരരുത് എന്നതിനാണ്.

ഒരുകാര്യം എടുത്തുപറയുന്നു..ആരോഗ്യവകുപ്പിന്റെ പ്രവർത്തനം വിശേഷിച്ച് ഷൈലജ ടീച്ചറിന്റെ പ്രവർത്തനം ലോകത്തിന് തന്നെ മാതൃകയാണ്. ഇങ്ങനെ വലിയൊരു കാര്യം ചെയ്യുമ്പോൾ ഞാൻ ഇതൊന്നും അറിയാതെ ജയിലിൽ നിന്നെന്ന പോലെയാണ് വന്നിറങ്ങുന്നത്. ഇപ്പോൾ സ്‌റ്റേഷനിൽ സിഐ പറഞ്ഞപ്പോഴാണ് അറിയുന്നത് വിമാനത്താവളത്തിന് 500 മീറ്റർ പരിധിക്കുള്ളിൽ ആളുകൾ ഇത്രയും കൂടിക്കൂടാ എന്ന്. ആളുവരുമെന്ന് അറിയിച്ചിരുന്നെങ്കിൽ അവർ അത് കൺട്രോൾ ചെയ്യുമായിരുന്നുവെന്ന്. അപ്പോൾ ഇത് അജ്ഞതയിൽ സംഭവിച്ചതായിരിക്കും. അജ്ഞാനത്താൽ സംഭവിച്ചതായിരിക്കും എന്റെ സഹോദരങ്ങൾക്ക്. അത് ഞാൻ അനുഭവിച്ച പീഡനങ്ങൾ കൊണ്ട് ഒരുപക്ഷേ, എന്നെ സ്‌നേഹിക്കുന്ന ഹൃദയങ്ങൾ എന്നെ ഒന്നുകാണാൻ വേണ്ടി വന്നതായിരിക്കും. കാണാൻ വന്ന സ്‌നേഹം ഞാൻ ഉൾക്കൊള്ളുന്നു. പക്ഷേ എന്നെ ഇപ്പം ഒരുകൊലയാളിയെ പോലെയോ തീവ്രവാദിയെ പോലെയോ ബോംബ് പൊട്ടിച്ചത് പോലെയോ പീഡിപ്പിച്ചത് പോലെയോ ഞാൻ ഇതിന്റെ നിയമനടപടിയുമായി പോകുന്നു. പക്ഷേ ഞാൻ ഇത് അനുഭവിക്കുന്നതിൽ എനിക്ക് ഒരുവിഷമവും ഇല്ല .കാരണം എന്നെ വോട്ടിട്ട് സ്‌നേഹിച്ച എന്റെ കുട്ടി അനിയന്മാര് ഇത്രയും കഷ്ടപ്പെട്ട് വന്ന അവരുടെ കഷ്ടതയിൽ എന്റെ ഈ നിയമ നടപടി..ഇന്റൊറേഗേഷൻ അലിഞ്ഞിപോയിരിക്കുകയാണ്.

എന്നെ കാണാൻ വന്നവർ ഒരുതെറ്റും ചെയ്തിട്ടില്ല. അവരെ ആരെയെങ്കിലും നിങ്ങൾ ശിക്ഷിക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ, ആ നിഷ്‌ക്കളങ്കരായ നന്മയുള്ള മനുഷ്യർക്ക് പകരം എന്നെ ശിക്ഷിക്കാം. ഇപ്പോഴത്തെ ഏറ്റവും വലിയ വില്ലൻ കൊറോണ വൈറസാണ് ഞാൻ വില്ലനല്ല. '

രജത് കുമാറിനെ ഹൈക്കോടതി വിധി ലംഘിച്ച് നെടുമ്പാശേരി വിമാനത്താവളത്തിൽ കൂട്ടം കൂടി, യാത്രക്കാർക്കും വിമാനത്താവളജീവനക്കാർക്കും തടസ്സമുണ്ടാക്കി തുടങ്ങിയ കുറ്റങ്ങളാണ് രജിത് കുമാറിന് എതിരെ ചുമത്തിയിരിക്കുന്നത്. സ്റ്റേഷൻ ജാമ്യം ലഭിക്കുമെന്നാണ് അറിയുന്നത്. കൊറോണ പടരുമ്പോൾ നിയന്ത്രണം ലംഘിച്ച് നെടുമ്പാശേരി വിമാനത്താവളത്തിലൊരുക്കിയ സ്വീകരണ ചടങ്ങിന്റെ പേരിൽ ഈ റിയാലിറ്റി താരത്തിനെതിരെ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തിരുന്നു. ജാമ്യമുള്ള വകുപ്പുകൾ മാത്രമേ ചുമത്തിയിരുന്നുള്ളു.

ബിഗ് ബോസ് മത്സരത്തിലെ നിയമം ലംഘിച്ചതിനാൽ രജത്കുമാറിനെ റിയാലിറ്റി ഷോയിൽ നിന്നും പുറത്താക്കിയിരുന്നു. രേഷ്മയെന്ന മത്സരാർത്ഥിയുടെ കണ്ണിൽ മുളക് തേച്ചതിനാണ് പുറത്താക്കിയത്. ഇതിനു ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം നൽകിയ സ്വീകരണ ചടങ്ങാണ് വിവാദമായത്. ബിഗ് ബോസ് മത്സരാർഥിയായിരുന്ന ഡോ. രജിത് കുമാർ, ചേലാമറ്റം സ്വദേശി ഷിയാസ് കരീം, പരീക്കുട്ടി, ഇബാസ് റഹ്മാൻ എന്നിവർ ഉൾപ്പെടെ 79 പേർക്കെതിരെയാണ് കേസെടുത്തത്.

കൊറോണ കാലത്ത് തനിക്ക് സ്വീകരണം നൽകാൻ രജത് കുമാർ തന്നെയാണ് ആരാധകരോട് ആവശ്യപ്പെട്ടത്. ഇത് മനസിലാക്കിയാണ് രജത് കുമാറിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തേടി നടന്നത്. താൻ കീഴടങ്ങാൻ നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് പോവുകയാണെന്ന് ആറ്റിങ്ങൽ സിഐയെയാണ് രജത് കുമാർ അറിയിച്ചത്. രജത് കുമാറിനെ അറസ്റ്റ് ചെയ്യാൻ തേടി നടക്കുകയാണെന്ന് അറിഞ്ഞാണ്കീഴടങ്ങാൻ പോകുന്ന കാര്യം രജത് കുമാർ ആറ്റിങ്ങൽ സിഐയെ വിളിച്ച് പറഞ്ഞത്. കീഴടങ്ങാൻ രജത്കുമാർ കൊച്ചിയിലേക്ക് നീങ്ങിയതായി ആറ്റിങ്ങൽ സിഐ മറുനാടൻ മലയാളിയോട് പറഞ്ഞു. രജത്കുമാറിനെ തങ്ങൾ അന്വേഷിക്കുന്നതായും എന്നാൽ കീഴടങ്ങാൻ വരുന്ന കാര്യം അറിയിച്ചില്ലെന്നുമാണ് നെടുമ്പാശ്ശേരി സിഐ മറുനാടൻ മലയാളിയോട് പറഞ്ഞു.

നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിൽ രജത് എത്തുന്ന കാര്യം അറിയിച്ചില്ല. ഈ വിവരം ആറ്റിങ്ങൽ പൊലീസിനോട് തിരക്കുമെന്നും നെടുമ്പാശ്ശേരി സിഐ പറഞ്ഞു. ഈ കേസിൽ കീഴടങ്ങാനാണ് രജത് കുമാർ കൊച്ചിയിക്ക് തിരിച്ചത്. എയർപോർട്ടിലെ സ്വീകരണ ചടങ്ങ് വിവാദമായപ്പോൾ അറസ്റ്റിനുള്ള നീക്കം മനസിലാക്കി രജത് കുമാർ മുങ്ങുകയായിരുന്നു. ഇതറിഞ്ഞതോടെ രജത് കുമാറിന്റെ വീടുള്ള ആറ്റിങ്ങലിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. പക്ഷെ താരത്തിനെ കണ്ടുകിട്ടിയില്ല.

അറസ്റ്റ് ചെയ്യാൻ ആറ്റിങ്ങൽ പൊലീസ്എത്തിയപ്പോൾ താരത്തിന്റെ ആങ്ങലിലെ വീട് അടഞ്ഞു കിടക്കുകയായിരുന്നു. തുടർന്ന് വീട്ടിനു മുന്നിൽ പൊലീസ് പോസ്റ്റർ പതിച്ചിരുന്നു. ആരാധക വൃന്ദവും ആറ്റിങ്ങലിലെ വീട്ടിനു മുന്നിലുണ്ടായിരുന്നു. ഇതോടെയാണ് അന്വേഷണം ആറ്റിങ്ങൽ പൊലീസ് ഊർജ്ജിതമാക്കിയത്. കൊറോണ കാലത്ത് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് ഒരു റിയാലിറ്റി ഷോ താരം സ്വീകരണ ചടങ്ങ് ഒരുക്കിയത് സർക്കാരിനെ ചൊടിപ്പിച്ചിരുന്നു. സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചവരെയും സ്വീകരണം ഒരുക്കാൻ ആരാധകരോട് ആവശ്യപ്പെട്ട രജത്കുമാറിനെതിരെയും നെടുമ്പാശ്ശേരി പൊലീസ് കേസ് എടുത്തിരുന്നു. പക്ഷെ പൊലീസ് അന്വേഷണം മുറുകിയപ്പോൾ ഈ താരം മുങ്ങുകയും ചെയ്തു.

കൊറോണ കാലത്ത് നിയന്ത്രണങ്ങൾ ലംഘിച്ച് വിമാനത്താവളത്തിൽ സ്വീകരണമൊരുക്കിയതിൽ സർക്കാർ കടുത്ത പ്രതിഷേധത്തിലായിരുന്നു. മനസ്സ് ശുദ്ധമായാൽ കൊറോണ വരില്ലെന്ന നിരുതതരവാദപരമായ പ്രസ്താവനയും സർക്കാർ ഗൗരവത്തിലെടുത്തിരുന്നു. ഇതോടെയാണ് രജത്കുമാറിനെ എങ്ങിനെയും അറസ്റ്റ് ചെയ്യാൻ പൊലീസ് തേടി നടന്നത്. നിയന്ത്രണം ലംഘിച്ച് നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വീകരണം നൽകിയതിൽ പതിനാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്വീകരണത്തിന് ആളെ കൂട്ടിയത് ഇവരാണെന്നാണ് പൊലീസ് പറഞ്ഞത്.

കേസ് എടുത്തതിനെ തുടർന്ന് രജിത്കുമാർ ഒളിവിലാണ്. രജിത്കുമാർ ഫാൻസ് അസോസിയേഷൻ ഞായറാഴ്ച രാത്രിയാണ് സ്വീകരണമൊരുക്കിയത്. നിയമവിരുദ്ധമായ സംഘംചേരൽ, കലാപശ്രമം, സർക്കാർ ഉത്തരവ് ലംഘനം, പൊതുഗതാഗത സംവിധാനം തടസ്സപ്പെടുത്തി ജനങ്ങൾക്ക് അപകടമുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾപ്രകാരമാണ് കേസ്. വിമാനത്താവളത്തിന്റെ 500 മീറ്റർ പരിധിയിൽ സംഘം ചേരരുതെന്ന ഹൈക്കോടതി ഉത്തരവും ഇവർ ലംഘിച്ചിട്ടുണ്ട്.

ബിഗ് ബോസ് മത്സരത്തിലെ നിയമം ലംഘിച്ചതിനാൽ രജത്കുമാറിനെ റിയാലിറ്റി ഷോയിൽ നിന്നും പുറത്താക്കിയിരുന്നു. രേഷ്മയെന്ന മത്സരാർത്ഥിയുടെ കണ്ണിൽ മുളക് തേച്ചതിനാണ് പുറത്താക്കിയത്. മോട്ടിവേഷണൽ ക്ലാസുകളിൽ തുടർച്ചയായി സ്ത്രീവിരുദ്ധത പ്രസംഗിച്ചും വിമർശനങ്ങൾ നേരിട്ട് കോളജ് അദ്ധ്യാപകനാണ് ഡോ.രജിത് കുമാർ. കാലടി ശ്രീശങ്കരാ കോളജിലെ ബോട്ടണി അദ്ധ്യാപകനാണ്.

2013 ഫെബ്രുവരി 9ന് വിദ്യാഭ്യാസവകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ തിരുവനന്തപുരം വനിതാ കോളജിൽ വച്ച് രജിത്കുമാർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ സദസ്സിൽ നിന്ന് ആര്യ സുരേഷ് എന്ന പെൺകുട്ടി പ്രതിഷേധം അറിയിച്ച് കൂവിയിരുന്നു. ഇതോടെയാണ് രജത് കുമാർ വീണ്ടും വിവാദ നായകനായി മാറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP